Thursday, May 24, 2007

അനധികൃത കുടിയേറ്റങ്ങളെ വി.എസ്‌ ഇടിച്ച്‌ നിരത്തുന്നു; പാര്‍ട്ടിയിനിന്ന് വി എസ്‌ അനികൂലികളെ പിണറായി ഇടിച്ച്‌ നിരത്തിന്നു

അനധികൃത കുടിയേറ്റങ്ങളെ വി.എസ്‌ . ഇടിച്ച്‌ നിരത്തുന്നു ; പാര്‍ട്ടിയിനിന്ന് വി എസ്‌ . അനുകൂലികളെ പിണറായി ഇടിച്ച്‌ നിരത്തുന്നു .



മുഖ്യമന്ത്രി വി എസ്‌ അച്ചുതാനന്ദന്‍ വനം ചന്ദനം കായല്‍ മാഫിയക്കും വന്‍കിട കയ്യേറ്റക്കാര്‍ക്കുമെതിരെ ശക്തമായ നിലപാടും റിസോര്‍ട്ട്‌ മഫിയ കയ്യേറി നിര്‍മ്മിച്ച സൗധങ്ങളൊക്കെയും ഇടിച്ച്‌ നിരത്തുകയും ചെയ്യുമ്പോള്‍ പിണറായി പാര്‍ട്ടിയില്‍ നിന്ന് അച്ചുതാനന്ദനുമായി അടുപ്പമുള്ളവരെ അപ്പാടെ ഇടിച്ച്‌ നിരത്തുകയാണ്‌. ഈ നിലയില്‍ മുന്നോട്ട്‌ പോയാല്‍ സി പി എമ്മിന്റെ സ്ഥിതി കേരളത്തില്‍ എന്തായിരിക്കും ?.

പാര്‍ട്ടി സിന്‍ഡിക്കേറ്റിന്റെ (കണ്ണൂര്‍ ലോബിയുടെ )ആജഞ്ഞാവര്‍ത്തികള്‍ക്ക്‌ മാത്രമേ പാര്‍ട്ടിയില്‍ സ്ഥാനമുള്ളുവെന്ന ആരോപണത്തില്‍ എന്തെങ്ക്‌ഇലും കഴമ്പുണ്ടോ ?.പാര്‍ട്ടിയില്‍ വിഭാഗിയത വളര്‍ത്തുന്നതില്‍ പിണറായിയും അച്ചുതാനന്ദനും തുല്യപങ്കാണോ ഉള്ളത്‌ ?.

അനധികൃത കുടിയേറ്റങ്ങളെ വി.എസ്‌ ഇടിച്ച്‌ നിരത്തുന്നു; പാര്‍ട്ടിയിനിന്ന് വി എസ്‌ അനികൂലികളെ പിണറായി ഇടിച്ച്‌ നിരത്തിന്നു

10 comments:

പിപ്പിള്‍സ്‌ ഫോറം. said...

അനധികൃത കുടിയേറ്റങ്ങളെ വി.എസ്‌ ഇടിച്ച്‌ നിരത്തുന്നു; പാര്‍ട്ടിയിനിന്ന് വി എസ്‌ അനികൂലികളെ പിണറായി ഇടിച്ച്‌ നിരത്തിന്നു



മുഖ്യമന്ത്രി വി എസ്‌ അച്ചുതാനന്ദന്‍ വനം ചന്ദനം കായല്‍ മാഫിയക്കും വന്‍കിട കയ്യേറ്റക്കാര്‍ക്കുമെതിരെ ശക്തമായ നിലപാടും റിസോര്‍ട്ട്‌ മഫിയ കയ്യേറി നിര്‍മ്മിച്ച സൗധങ്ങളൊക്കെയും ഇടിച്ച്‌ നിരത്തുകയും ചെയ്യുമ്പോള്‍ പിണറായി പാര്‍ട്ടിയില്‍ നിന്ന് അച്ചുതാനന്ദനുമായി അടുപ്പമുള്ളവരെ അപ്പാടെ ഇടിച്ച്‌ നിരത്തുകയാണ്‌. ഈ നിലയില്‍ മുന്നോട്ട്‌ പോയാല്‍ സി പി എമ്മിന്റെ സ്ഥിതി കേരളത്തില്‍ എന്തായിരിക്കും ?.പാര്‍ട്ടി സിന്‍ഡിക്കേറ്റിന്റെ (കണ്ണൂര്‍ ലോബിയുടെ )ആജഞ്ഞാവര്‍ത്തികള്‍ക്ക്‌ മാത്രമേ പാര്‍ട്ടിയില്‍ സ്ഥാനമുള്ളുവെന്ന ആരോപണത്തില്‍ എന്തെങ്ക്‌ഇലും കഴമ്പുണ്ടോ ?.പാര്‍ട്ടിയില്‍ വിഭാഗിയത വളര്‍ത്തുന്നതില്‍ പിണറായിയും അച്ചുതാനന്ദനും തുല്യപങ്കാണോ ഉള്ളത്‌ ?.അനധികൃത കുടിയേറ്റങ്ങളെ വി.എസ്‌ ഇടിച്ച്‌ നിരത്തുന്നു; പാര്‍ട്ടിയിനിന്ന് വി എസ്‌ അനികൂലികളെ പിണറായി ഇടിച്ച്‌ നിരത്തിന്നു

Anonymous said...

PINARAYI PLAYS THE KARUNAKARAN GAME !
- Methala Kumar
LDF publicly declared umpteen times that all the guilty men of the UDF regime would be put on trial when they come to power. Why do they keep mum now on this election promise ? Is it CPM's decision not to touch the guilty men ? Are Pinarayi and his group afraid of reprisal from UDF ? Anyhow it is a treachery as Keralapuram Krishnakumar asserted.

In this discussion forum it was earlier exposed that there is a tacit understanding between LDF and UDF not to institute probes against each other. This mutual understanding helps them to indulge in corruption without fear of being apprehended. Surely this is the reason for misrule.

Both DMK and AIDMK are doubly cautious of shady deals these days because Karunanidhi and Jayalalithaa took punitive action against each other. If LDF takes punitive action against the UDF men the present LDF ministers would be extra cautious not to err. The UDF too won't resort to corrupt means when they come back to power. So the inaction of the LDF on the election promise is highly suicidal to our civil society. Why do our media keep mum on this treachery? Are they blackmailed with the bogey of media syndicate?

Does Pinarayi want the media to toe the line of Deshabhimani ? Deshabhimani can retain its readership among its hardcore party men. But the rest of the media will be unpopular if they manipulate news for the benefit of the powers-that-be. Instead of blaming the media Pinarayi and his party may help VS to implement the election promises. What Pinarayi is now doing is what Karunakaran did against Antony.

methalakumar@yahoo.co.in

കിരണ്‍ തോമസ് തോമ്പില്‍ said...

പിണറായി വിഭാഗീയത പ്രവര്‍ത്തനവും വെട്ടി നിരത്തലും പഠിച്ചത്‌ അച്ചുതാനന്ദനില്‍ നിന്നാണ്‌. VS ഉം പിണാറായിയും ബേബിയും ശര്‍മ്മയും ഗുരുദാസനുമൊക്കെ ഒരിക്കല്‍ ഒറ്റകൈയായിരുന്നു. അവരാണ്‌ പാലക്കാട്‌ സമ്മേളനത്തില്‍ CITU ക്കാരെ വെട്ടിനിരത്തിയത്‌. അന്നാണ്‌ ബാലാനന്ദന്‍ അടക്കമുള്ള CITU നേതാക്കള്‍ കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ പാര്‍ട്ടിയുടേ പിന്നാമ്പുറങ്ങളിലേക്ക്‌ ഒതുക്കപ്പെട്ടത്‌ ( ഭാഗ്യത്തിന്‌ പുറത്തായില്ല).

EMS ഉം നയനാരും CITU യും അടങ്ങുന്ന ഒരു പക്ഷവും VS ഉം പിണറായിയും അടങ്ങുന്ന മറുപക്ഷവും നടത്തി വന്നിരുന്ന വിഭാഗിയത EMS മരിക്കുന്നതു വരേ മറനീക്കി പുറത്തു വന്നിരുന്നില്ല. എന്നലും മാരരിക്കുളത്ത്‌ തോറ്റതോടെ VS കരുത്തു കാട്ടുകയായിരുന്നു. സുശീല ഗോപാലനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്ര നേതൃത്വം പറഞ്ഞപ്പോള്‍ VS പറഞ്ഞത്‌ മുഖ്യമന്ത്രിയെ സംസ്ഥാന കമ്മിറ്റിയാണ്‌ തിരഞ്ഞെടുക്കേണ്ടതെന്നായിരുന്നു VS പറഞ്ഞത്‌. നയനാരുടെ മുഖ്യമന്ത്രി മോഹം മുതലാക്കി സംസ്ഥാന കമ്മിറ്റിയില്‍ 2 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ( അന്ന് സുശീല ഗോപാലന്‍ വോട്ട്‌ ചെയ്തില്ല നയനാര്‍ ചെയ്തു) മുഖ്യമന്ത്രിയാകുകയായിരുന്നു. പിന്നെ VS ന്റെ നേതൃത്വത്തില്‍ നടന്ന പിന്‍ സീറ്റ്‌ ഭരണത്തില്‍ ശ്വാസം മുട്ടി പിച്ചു പേയും വിളിച്ചു പറയുകയയിരുന്നു നയനാര്‍. ( ഇതേ തന്ത്രം തന്നേയാണ്‌ പിണറായിയും കൂട്ടരും നടത്താന്‍ ശ്രമിക്കുന്നത്‌ അതായത്‌ സംസ്ഥാന കമിറ്റിയില്‍ ഉള്ള ഭൂരിപക്ഷം ഉപയോഗിച്ച്‌ പിന്‍ സീറ്റ്‌ ഭരണം നടത്തുക) പിന്നെ VS ന്റെ വക വെട്ടി നിരത്തല്‍ സമരം കൂടി ആയതോടെ സംഗതി കുശാല്‍. അവസാനം ട്രഷറി പൂട്ടി സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നു വാങ്ങാന്‍ പോലും കാശില്ലാതിരിക്കുന്ന കാലത്ത്‌ VS ലണ്ടനില്‍ ചികിത്സിക്കാന്‍ പോയതും അന്ന് മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയയിരുന്നു.

ആ നയനാര്‍ മന്ത്രി സഭയില്‍ വൈദ്യുത മന്ത്രിയായിരുന്ന പിണറായിയേ പാര്‍ട്ടി പിടിച്ചടക്കിയതിന്‌ ശേഷം സെക്രട്ടറിയായി വാഴിച്ച അച്ചുതാന്ദന്‍ പിന്നീടെപ്പോഴോ പിണറായിമായി തെറ്റി. അതിന്‌ അന്ന് ആരും ഒരു പ്രത്യേശാസ്ത്ര പശ്ചാത്തലം പറഞ്ഞിരുന്നില്ല. തികച്ചും വ്യക്തിപരമായ പ്രശ്നങ്ങളേ മാധ്യമങ്ങള്‍ പ്രത്യേയശാസ്ത്ര പ്രശ്നങ്ങളായി അവതിരിപ്പിച്ചതോടെ വിഷയം മാറി.പിണറായി തെറ്റിന്റേയും VS ശരിയുടേയും പ്രതീകങ്ങളായി. തന്റെ മുഖ്യമന്ത്രി സ്ഥാനം കളയാന്‍ ശ്രമിച്ച പിണറായിയെ VS ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല എന്ന രീതിയിലും തന്നേ മുഖ്യമന്ത്രിയാക്കിയ മാധ്യമങ്ങള്‍ക്ക്‌ ഗുണം ചെയ്യുന്ന തരത്തില്‍ പെരുമാറാന്‍ തുടങ്ങിയതോടെ VS എന്ന വിശുദ്ധന്‍ ജനിക്കുകയായിരുന്നു. CPM ന്റെ കേന്ദ്ര നയത്തിന്‌ വിരുദ്ധമായി പിണറായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും പിണറായിയേ മുതലാളിത്തത്തിന്റെ ഏജന്റാക്കാന്‍ ബുദ്ധിജീവികളും മാധ്യമങ്ങളും ശ്രമിച്ചതോടെ പിണറായി പൊതു ശത്രുവായി.


ഒരുകാലത്ത്‌ VS ചെയ്തത്‌ ഇന്ന് പിണറായി ചെയ്യുന്നു. അത്രമാത്രം. പിന്നെ VS ന്റെ വിശ്വസ്ഥനായ ഷാജഹാന്‍ വാര്‍ത്ത ചോര്‍ത്തലില്‍ വിദഗ്ദനും ആയിരുന്നു. VS നെ കൊണ്ടാകുന്ന പോലെ വിഭാഗീയ പ്രവര്‍ത്തന്മ്‌ VS ചെയ്യുന്നുണ്ട്‌. എന്നാല്‍ വിശുദ്ധന്‍ എന്ന ഇമേജ്‌ ഉള്ളതിനാലും പഴയതൊക്കെ മാധ്യമങ്ങള്‍ മറന്നതും (തമസ്കരിക്കുന്നതും) അദ്ദേഹത്തിന്‌ മുന്‍ തൂക്കം നല്‍കുന്നു.

ബയാന്‍ said...

കിരണ്‍: നന്ദി- ഇന്നലെ എം.വി. രാഘവനും ഇതു തന്നെയാ പറഞ്ഞു കേട്ടത്. ലളിതമ സധാരണ ഗുണിതം.

പിപ്പിള്‍സ്‌ ഫോറം. said...

കിരണ്‍ തോമസ്‌ കാര്യങ്ങള്‍ വളരെ വസ്തുനിഷ്ഠമായി മനസ്സിലാക്കിയിട്ട്‌ എഴുതിയ അഭിപ്രായമാണിത്‌. ഇന്ന് പാര്‍ട്ടിക്കുള്ളില്‍ പോലും സ്വന്തം അഭിപ്രായം പറഞ്ഞാല്‍ അവരെയൊക്കെ ഏതെങ്കിലും പക്ഷമായി മുദ്ര കുത്തി വെട്ടിനിരത്തുന്ന സ്ഥിതി വളരെ ശോചനിയമാണ്‌. നേതക്കന്മാരുടെ വ്യക്തിത്വം പ്രസ്ഥാനത്തെയും കാര്യമായി ബാധിക്കും.

Chacko said...

കിരണ്‍ വസ്തുനിഷ്ടമായാണു എന്നു കരുതുനില്ല. ഇപ്പോഴതെ പ്രതിസന്ധിയെ കേവലം വ്യകതിസ്പര്‍ധമാത്രം ആയിക്കാണുന്നതു കൊണ്ടുള്ള ഉപരിപ്ലവമായ കാഴ്ചപാടാണു. ഒരു ജനകീയ പ്രസ്താനത്തെ മുതലാളിമാരുടെ തൊഴുത്തില്‍ കെട്ടണോ അതോ ജനകീയ പ്രശ്നങ്ഗലില്‍ ക്രിയാത്മകമായി ഇടപെടണോ എന്ന തര്‍ക്കം അന്തര്‍ലീനമായി ഉണ്ടു. ഇതില്‍ ആരുടെ വിജയം ആയാലും കേരള സാമൂഹ്യ വ്യവസ്തിതിയില്‍ കാര്യമായ സ്വാധീനം ചെലുതും. ഭൂതകാല സംഭവങ്ങളെ വച്ചു ഇപ്പോഴത്തെ കര്യങ്ങളെ വില ഇരുത്തുന്നതു പുരോഗമന ചിന്താഗതി അല്ല (അതിന്റെ സത്യാവസ്ത വേറൊരു കാര്യം!) . ഇപ്പോഴതെ പ്രശ്നം എന്താണു, അതു നമ്മളെ എങ്ങോട്ടു കൊണ്ടു ചെന്നെത്തിക്കും എന്നു കിരണ്‍ കാര്യമായി ചിന്തിചിട്ടില്ല എന്നു എനിക്കു തോനുന്നു.

പിപ്പിള്‍സ്‌ ഫോറം. said...

ചാക്കോ, ഭൂതകാലമില്ലാത എന്തു വര്‍ത്തമാനകാലം.ഇന്നലെകളില്‍ നിന്ന് പാഠം ഉള്‍ക്കോള്ളാന്‍ പുരോഗമനവാദികള്‍ തയ്യാറകണം.

കിരണ്‍ തോമസ് തോമ്പില്‍ said...
This comment has been removed by the author.
കിരണ്‍ തോമസ് തോമ്പില്‍ said...

ചാക്കോ വ്യക്തി സ്പര്‍ദ്ദ അല്ലാതെ എന്താണ്‌ ഈ വിഷയത്തില്‍ ഉള്ളത്‌. VS ന്റെ നിലപാടുകള്‍ക്ക്‌ ഒരു പ്രത്യേശാത്ര പശ്ചാത്തലം ചാര്‍ത്തിക്കൊടുത്തതാണ്‌. നമുക്ക്‌ ചില ഉദാഹരണങ്ങളിൂടെ നോക്കാം. നയനാര്‍ ഭരിക്കുമ്പോള്‍ VS ഉം പിണറായും ചേര്‍ന്ന് പിന്‍സീറ്റ്‌ ഭരണം നടത്തുകയായിരുന്നു. അന്ന് ഇവര്‍ രണ്ടും പേരും അറിഞ്ഞാണ്‌ ലവ്‌ലിന്‍ കരാര്‍ ഒപ്പ്‌ വയ്ക്കുന്നത്‌. അന്ന് VS ഉം പിണറായും തമ്മില്‍ യാതൊരു തര്‍ക്കവും ഇല്ലായിരുന്നു. ഇന്ന് ലവ്‌ലിന്‍ കേസ്‌ VS ന്‌ പിണറായിക്കെതിരെ ഒരായുധമാണ്‌. അതു പോലേ കുഞ്ഞാലിക്കുട്ടിയേ ഐസ്ക്രീം കേസില്‍ ഒഴിവാക്കയതും VS അറിഞ്ഞു തന്നെ. ( പിന്നീട്‌ ഞാന്‍ അറിഞ്ഞിരുന്നില്ലാ എന്നൊക്കെ VS പറഞ്ഞിട്ടുണ്ട്‌ പക്ഷെ VS അറിഞ്ഞില്ലാ എന്നൊക്കെ കരുതുക വളരെ വിഷമം) ഇനി ADB .

ADB വായ്പയാണ്‌ മുതലാളിത്ത പ്രശ്നം സാമൂഹിക ബദല്‍ എന്നൊക്കെയുള്ള ചാക്കോയുടെ വാദത്തിന്റെ കാതല്‍. പിണറായും അദ്ദേഹത്തിന്റെ ഒപ്പം നില്‍ക്കുന്നവരും ADB വായ്പ വാങ്ങാന്‍ അനുകൂലമാണ്‌ എന്നതും VS അതിന്റെ എതിര്‍ച്ചേരിയിലാണ്‌ ഇതിന്‌ ആധാരം. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയോ സംസ്ഥാന കമ്മിറ്റിക്കോ വി ദേശ വായ്പ പോലുള്ള കാര്യങ്ങളില്‍ ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ CPM ഇല്‍ കഴിയില്ല. ADB വായ്പ വാങ്ങുന്നതിന്‌ CPM ന്റെ കേന്ദ്ര നയം അനുവദിക്കുന്നുള്ളതുകൊണ്ട്‌ മാത്രമാണ്‌ പിണറായിക്കും കൂട്ടര്‍ക്കും ഇത്‌ വാങ്ങണം എന്ന് തീരുമാനിക്കാന്‍ കഴിയുന്നത്‌. ഇനി CPM ആണ്‌ ADB വായ്പ വാങ്ങാനായി ആദ്യം ADB യേ സമീപച്ചത്‌ നയനാര്‍ സര്‍ക്കാരിന്റെ അവസാന കാലത്തായിരുന്നു അത്‌. തുടര്‍ന്ന് UDF ശ്രമിക്കുകയും CPM അതിനെതിരെ സമരം ചെയ്യുകയും ചെയ്തു. പക്ഷേ വായ്പ വാങ്ങാനായിരുന്നും UDF തീരുമാനം എന്നാലും നഗരസഭകള്‍ക്ക്‌ വേണ്ടിയെടുക്കുന്ന വായ്പ ആയിരുന്നതിനാല്‍ നഗരസഭകള്‍ ഭരിക്കുന്ന LDF ന്റെ സമ്മതം വേണമായിരുന്നു. അതേ തുടര്‍ന്ന് കൂടിയ VS അടക്കമുള്ള സംസ്ഥാന കമ്മിറ്റി ADB വായ്പ വാങ്ങാന്‍ നഗര സഭകളേ അനുവദിച്ചിരുന്നു. അതിന്റെ തുടര്‍ നടപടി മാത്രമാണ്‌ പാലോളിയും തോമസ്‌ ഐസക്കും ചെയ്തതും VS വിവാദമാക്കിയതും പാര്‍ട്ടി കേന്ദ്ര നേതൃത്വം VS നെ ശസിച്ചതും.

ഇനി സ്മാര്‍ട്ട്‌ സിറ്റ്‌ വിഷയം സ്മാര്‍ട്ട്‌ സിറ്റി വരികയേ വേണ്ട എന്ന ഒരു സമീപനമായിരുന്നു VS തുടക്കത്തില്‍ കൈക്കോണ്ടത്‌ എന്നാല്‍ LDF പറഞ്ഞ പോലെ സ്മാര്‍ട്ട്‌ സിറ്റി വരണം എന്ന് നിലപാടായിരുന്നു CPM ന്‌ പൊതുവേ ഉണ്ടായത്‌. LDF പറഞ്ഞപൊലെ തന്നെ സ്മാര്‍ട്ട്‌ സിറ്റി വന്നു. VS പുതിതായി ഒന്നും കൂട്ടി ചേര്‍ത്തിട്ടില്ല. ചര്‍ച്ചയുടെ ഒരു ഘട്ടത്തിലും ടീക്കോമുമായി കരാര്‍ ഒപ്പിടാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗവും ഒരു സമ്മര്‍ദ്ദവും ചെലുത്തിയില്ല. സ്മാര്‍ട്ട്‌ സിറ്റി വിഷയത്തിന്റെ ചരിത്രം ഇവിടെ വായിക്കുക.

മൂന്നാര്‍ കൈയേറ്റം ഓഴിപ്പിക്കേണ്ടതല്ല എന്ന ഒരു നിലപാട്‌ CPM ഇല്‍ ഇല്ലായിരുന്നു. സുരേഷ്‌ കുമാറിനെ മറ്റി മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ വയ്ക്കണമെന്ന് പിണറായിയും രാജു നാരയണ സ്വാമിയേ മാറ്റണമെന്ന് CPI LDF യോഗത്തില്‍ പറഞ്ഞു എന്നതുകൊണ്ട്‌ ഇവര്‍ മുതലാളിത്തത്തിന്റെ ഏജന്റ്‌ ആണെന്ന പറയാന്‍ കഴിയുമോ?

അപ്പോള്‍ വിഷയം ഇതൊന്നുമല്ല കേവലം അധികാര തര്‍ക്കം. താന്‍ ഇഷ്ടപ്പെടാത്ത VS മുഖ്യമന്ത്രി ആയതില്‍ പിണറായിക്ക്‌ അമര്‍ഷമുണ്ടാകാം. തന്നെ മുഖ്യമന്ത്രിയാകാതിരിക്കാന്‍ കളിച്ച പിണറായിയോട്‌ VS നും പകയുണ്ടാകാം. പാര്‍ട്ടിയിലെ അധികാരമുപയോഗിച്ച്‌ പിണറായി VS നേയും മുഖ്യമന്ത്രി എന്ന പദവിയും ചില മാധ്യമ സഖ്യവും ഉപയോഗിച്ച്‌ VS ഉം കള്യും മറുകളിയും കളിക്കുമ്പോള്‍ ഉള്ള പ്രശ്നമല്ലാതെ എന്ത്‌ പ്രശ്നം. ഒന്നുമില്ല

chithrakaran ചിത്രകാരന്‍ said...

വി. എസ്‌. നന്മയുടെ അവതാരമായതില്‍ ഏറ്റവും നല്ല പങ്ക്‌ പിണറായി വിജയനു തന്നെയാണ്‌. പാര്‍ട്ടി സെക്രട്ടറിയെന്ന സൂപ്പര്‍ പവറിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ നന്മയുടെ പ്രവാചകനായി ജനങ്ങള്‍ക്കു മുന്നില്‍ അവതരിക്കുന്നത്‌ ഗുണം ചെയ്യുമെന്ന് വി. എസ്‌. ന്‌ അറിയാം.
എന്തായാലും രണ്ടുപേരുടെയും പോരിലൂടെ കേരളത്തിന്‌ പുതിയ ഒരു രാഷ്ട്രീയ പ്രവര്‍ത്തന ശെയിലിയെക്കുറിച്ചുള്ള മാര്‍ഗം തുറന്നുകിട്ടിയെന്നു തോന്നുന്നു.
ഏതു പാര്‍ട്ടി സെക്രട്ടറിയേക്കാളും ശക്തമായി ഉണര്‍ന്നിരിക്കുന്ന ജനമനസാക്ഷി കേരളത്തില്‍ ടിവി കണ്ടുകൊണ്ടിരിക്കുന്നുണ്ടെന്ന അറിവ്‌ ഒരു മാറ്റത്തിനു കാരണമാകാനിടയുണ്ട്‌.
(അര്‍ക്കു മൂക്കയറിടാനായാലും ശരി, പണത്തിനു മുകളില്‍ ഒന്നുമില്ലെന്ന മൂല്യബോധത്തില്‍ നിന്നും, ചില മൂല്യങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വി എസ്‌ ന്‌ ആയി എന്നത്‌ ആശ്വാസകരമാണ്‌.)