Saturday, May 26, 2007

പിണാറായിയേയും വി എസ്‌ അച്ചുതാനനന്ദനേയും സി. പി ഐ (എം) പോളിറ്റ്‌ ബ്യുറോയില്‍നിന്ന് പുറത്താക്കി.

പിണാറായിയേയും വി എസ്‌ അച്ചുതാനനന്ദനേയും സി. പി ഐ (എം) പോളിറ്റ്‌ ബ്യുറോയില്‍നിന്ന് പുറത്താക്കി.



പിണാറായിയേയും വി എസ്‌ അച്ചുതാനനന്ദനേയും സി. പി ഐ (എം) പോളിറ്റ്‌ ബ്യുറോയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്നാണ്‌ ഈ കടുത്ത നടപടി. ഇതുകൊണ്ട്‌ പാര്‍ട്ടിയിലെ അച്ചടക്കം നിലനിര്‍ത്താന്‍ കഴിയുമോ ?.

6 comments:

പിപ്പിള്‍സ്‌ ഫോറം. said...

പിണാറായിയേയും വി എസ്‌ അച്ചുതാനനന്ദനേയും സി. പി ഐ (എം) പോളിറ്റ്‌ ബ്യുറോയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്നാണ്‌ ഈ കടുത്ത നടപടി. ഇതുകൊണ്ട്‌ പാര്‍ട്ടിയിലെ അച്ചടക്കം നിലനിര്‍ത്താന്‍ കഴിയുമോ ?.

ഗുപ്തന്‍ said...

കേരള സി.പി.എമ്മില്‍ തമ്മിലടി ഉണ്ടെന്ന മുതലാളിത്ത കുത്തക പത്രങ്ങളുടെ പ്രചാരണത്താല്‍ പോലിറ്റ് ബ്യൂറോയും വഞ്ചിക്കപ്പെട്ടുവോ... അതോ സി. ഐ. എയുടെ പണം പറ്റുന്നവര്‍ അവിടെയും ഉണ്ടോ....

ആര്‍ക്കറിയാം...

അശോക് കർത്താ said...

ചില നിരീക്ഷണങ്ങള്‍:
കെ.കരുണാകരന്‍ -“ഹെന്റ്മ്മോ...എനിക്ക് ചിരിക്കാണ്ടിരിക്കാന്‍ വയ്യേ. ഞാനും ആന്റ്ണിയും പോലെ”
വെളിയം - “ ഹാവൂ, ഞങ്ങളുടെ പാര്‍ട്ടിയില്‍ മേമ്പറന്മാര്‍ കുറവായതു ഭാഗ്യം”
ജനം - “ഒടുവില്‍ പറഞ്ഞ്..പറഞ്ഞ്...പാര്‍ട്ടി കോണ്‍ഗ്രസ്സായി.”

സാജന്‍| SAJAN said...

കര്‍‌ത്താജി, താങ്കള്‍ എന്തുകൊണ്ടാണ് സി പി എമിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ കോണ്‍‌ഗ്രെസ്സിന്റെ പേരും കൂടെ വലിച്ചിഴക്കുന്നത്?
അതുകൊണ്ട് എന്തെങ്കിലും മെച്ചം തോന്നുന്നുണ്ടോ?
അതൊ വെറുതേ ഇരിക്കുമ്പോള്‍ കോണ്‍ഗ്രെസ്സിന് ഒരു കൊട്ട് കൊടുക്കുന്നത് താങ്കള്‍ക്ക് എന്തെങ്കിലും ആത്മസംതൃപ്തി നല്‍കുമോ?

samir said...

സുഹ്രുത്തെ,...വി എസിനെയും പിണറായിയെയും
പി ബി യില്‍ നിന്ന് സസ്പെന്റ്റ്
ചെയ്തു എന്നാണ്‍ഞാന്‍ അറിഞ്ഞത്...
എന്തിനു വാര്‍ത്തയെ വളച്ചൊടിക്കുന്നു????

Kiranz..!! said...

അച്ചടക്കം വരുമോയെന്നല്ല,ഏത് വലിയ നേതാക്കള്‍ക്കും അച്ചടക്കം വേണമെന്നുള്ളതാണ് ഇതില്‍ നിന്നു കരുതേണ്ടത്,എന്താണ് ഇടതു പക്ഷ പ്രസ്ഥാനത്തിനെ മറ്റു പാര്‍ട്ടികളില്‍ നിന്നും സവിശേഷകരമായി മാറ്റി നിര്‍ത്തേണ്ടതെന്തു കൊണ്ടന്നുമുള്ള ഒരു ഇടക്കാല അറിവ് കണ്‍വേ ചെയ്യാനും കൂടിയുള്ള നടപടിയെന്നതിനപ്പുറം ഒന്നുമില്ല,അതിനപ്പുറം എഴുതിപ്പിടിപ്പിക്കുന്നവരും കഥകള്‍ ഛര്‍ദ്ദിക്കുന്നവരുമൊക്കെ അത് തിരിച്ച് ഭക്ഷിക്കേണ്ടി വരുന്ന അവസ്ഥ വരാതിരിക്കട്ടെ..!