കേരളത്തിലെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന കേന്ദ്രകമ്മറ്റി അംഗങ്ങള്‍ക്കെതിരെയും ശക്തമായ നടപടി വേണം.
കേരളത്തിലെ സി പി ഐ (എം)ല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ക്രിയാത്മകങ്ങളെ അടിച്ചമര്‍ത്താനും, വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന ത്യാഗനിര്‍ഭരരായ പ്രവര്‍ത്തകരെ അച്ചടക്കത്തിന്റെ പേരും പറഞ്ഞ് അനാവശ്യമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള പിണറായി പക്ഷത്തിന്റെ ശ്രമങ്ങല്‍ക്ക് ഏറ്റ വന്‍ തിരിച്ചടിയാണ് പോളിറ്റ് ബ്യറോയിനിന്നുള്ള സസ്പന്ഷന്. പിണറായിയുടെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ ചെറുത്തു നില്പ് സംഘടിപ്പിച്ച വി എസിന്റെ പ്രവര്‍ത്തനങ്ങളും കടുത്ത അച്ചടക്കലംഘനമായിട്ടാണ് പി. ബി വിലയിരുത്തിയിട്ടുള്ളത്.രണ്ടു നേതാക്കന്മാരും നടത്തുന്നത് കടുത്ത അച്ചടക്കലംഘനമാണെന്ന് ബോധ്യമുള്ളവരായിരുന്നു പാര്‍ട്ടിയിലെ മുഴുവന്‍ മെമ്പര്‍മാരും.എന്നിരുന്നാലും ഔദ്യോഗികപക്ഷമെന്ന നിലയില്‍ പിണറായി പക്ഷത്തിന്നുണ്ടായിരുന്ന മേല്‍ക്കയ്യ് പാര്‍ട്ടിക്കുള്ളില്‍ ശബ്ദമുയര്‍ത്തുന്നവരെ വിലക്കെടുക്കാനും അല്ലാത്തവരെ പുറത്താക്കാനുമായിരുന്നു പിണറായി പക്ഷം ശ്രമിച്ചുകൊണ്ടിരിന്നിരുന്നത്. ഇതൊക്കെ വളരെ നല്ല നിലയില്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പി ബി യുടെ അച്ചടക്കത്തിന്റെ വാള് ഇവരുടെ കഴുത്തില്‍ വീണിരിക്കുന്നത്.
ഇതു കൊണ്ട് പി ബി നല്കുന്ന സന്ദേശം എത്ര വലിയവനായാലും പാര്‍ട്ടി അച്ചടക്കത്തിന്ന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലായെന്നാണ്. പി ബി എടുത്തിരിക്കുന്ന ഈ അച്ചടക്ക നടപടി ഏറ്റവും വലിയ പ്രശ്നം സൃഷ്ടിക്കുന്നത് പിണറായിക്കാണ്.പാര്‍ട്ട്യിലെ ഉന്നത സ്ഥാനവും പാര്‍ട്ടിയുടെ വന്‍ സമ്പത്തും കൈപ്പിടിയിലൊതുക്കി ലോകത്തിന്റെ പല ഭാഗത്തും ബിനാമികളെ വെച്ച് ബിസ്സിന്‍സ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ഇര്‍ങ്ങിത്തിരിച്ചിട്ടുള്ള പിണറായിക്ക് ഇത് കനത്ത തിരിച്ചടിതന്നെയാണ്. പിണറായിയുടെ ബിനാമികളായി പാര്‍ട്ടിയില്‍ ഉന്നതസ്ഥാനവും സ്ഥാപനങ്ങളില്‍ മേധാവിത്തവും എന്തും പറയുവാനുള്ള സ്വാതന്ത്ര്യവുമായി നടക്കുന്നവരുടെ ഗതിയെന്താകുമെന്ന് കണ്ടറിയണം. അര്‍ഹതയില്ലാത്ത സ്ഥാനങ്ങളില്‍ പിണറായിയുടെ തങ്ങുകൊണ്ടിരുന്ന് പിണറായിക്ക് സ്തുതി പാടുന്നവരുടെ സ്ഥിതി അധോഗതി തന്നെയാണ്.
കേരളത്തില്‍ തുടരുന്ന വിഭഗിയ പ്രവര്‍ത്തനം പി ബിയും കേന്ദ്ര കമ്മറ്റിയും നിരവധി തവണ ചര്‍ച്ച ചെയ്തതാണ്. അതിന്ന് ചുക്കാന്‍ പിടിക്കുന്ന നേതാക്കന്മാര്ക്ക് താക്കീതും കൊടുത്തിരുന്നു. എന്നാല്‍ അതൊന്നും ഉള്‍ക്കൊള്ളാന്‍ വി എസും പിണറായിയും തയ്യാറായില്ല. ഇവരൊക്കെ ധരിച്ചിരിക്കുന്നത് കേരളത്തിലെ പാര്‍ട്ടിയുടെ ഉന്നതന്മാരായ തങ്ങള്‍ വിചാരിക്കുമ്പോലെ കാര്യങ്ങള്‍ നടക്കുകയുള്ളുവെന്നാണ്.വ ര്‍ ഗ്ഗ സമരത്തിന്റെ തീച്ചുളയില്‍ നിന്ന് ഉയിര്‍ക്കൊണ്ട തങ്ങളെയൊക്കെ വെറും അക്കാദമിക്ക് ബുദ്ധിജീവികള്‍ക്ക് തൊടാന്‍ പോലും പറ്റില്ലായെന്ന അഹങ്കാരമായിരുന്നു ഇവര്‍ക്കൊക്കെ.എന്നാല്‍ ഈ മിഥ്യാധരണക്ക് പി ബി വിരാമമിട്ടിരിക്കുന്നു.
മാത്രമല്ല കേരളത്തിലെ എല്ലാവിധ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന കേന്ദ്രകമ്മറ്റി അംഗങ്ങള്‍ക്കെതിരെയും ശക്തമായ നടപടി വേണം. പലരുടെയും ബിനാമികളായി കേന്ദ്രകമ്മറ്റിയില്‍ ഇരിക്കുന്നവര്‍ പാര്‍ട്ടിയുടെ താല്പ്പര്യത്തിന്ന് വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.കേന്ദ്രകമ്മറ്റിയിലുള്ള 12ല്‍ 9പേരും പിണറായിയുടെ ബിനാമികളാണ്. കേരളത്തിലെ പാര്‍ട്ടിയെ നശിപ്പിക്കാന്‍ മുന്നില്‍ നില്ക്കുന്ന ബിനാമികള്‍ക്ക് പാര്‍ട്ടിസ്ഥാനവും മറ്റും നല്കാന് മുങ്കയ്യെടുപ്പിച്ചത് പിണറായിതന്നെയാണ്.
Subscribe to:
Post Comments (Atom)
27 comments:
കേരളത്തിലെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന കേന്ദ്രകമ്മറ്റി അംഗങ്ങള്‍ക്കെതിരെയും ശക്തമായ നടപടി വേണം.കേരളത്തിലെ സി പി ഐ (എം)ല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ക്രിയാത്മകങ്ങളെ അടിച്ചമര്‍ത്താനും, വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന ത്യാഗനിര്‍ഭരരായ പ്രവര്‍ത്തകരെ അച്ചടക്കത്തിന്റെ പേരും പറഞ്ഞ് അനാവശ്യമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള പിണറായി പക്ഷത്തിന്റെ ശ്രമങ്ങല്‍ക്ക് ഏറ്റ വന്‍ തിരിച്ചടിയാണ് പോളിറ്റ് ബ്യറോയിനിന്നുള്ള സസ്പന്ഷന്. പിണറായിയുടെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ ചെറുത്തു നില്പ് സംഘടിപ്പിച്ച വി എസിന്റെ പ്രവര്‍ത്തനങ്ങളും കടുത്ത അച്ചടക്കലംഘനമായിട്ടാണ് പി. ബി വിലയിരുത്തിയിട്ടുള്ളത്.
ഇത് ഇനി പിബി സിന്‍ഡിക്കേറ്റിന്റെ ഗൂഡാലോചനയായി ചിത്രികരിക്കുമോ ആവോ?
പിണറായിക്ക് അഹങ്കാരത്തിന്ന് കിട്ടിയ തിരിച്ചടിയാണ് പി ബിയില്‍ നിന്നുള്ള ഈ സസ്പന്ഷന്.താനാണ് പാര്‍ട്ടിയെന്നും താന്‍ പറയുന്നതുമാത്രമേ നടക്കാവുവെന്ന വാശി നാശത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂ. അച്ചടക്ക നടപടിക്ക് വിധേയനായിട്ടും ഇന്നും അച്ചുതാനന്ദന് മാത്രമേ തെറ്റ് ചെയ്യുന്നുള്ളുവെന്ന വ്യാഖ്യാനം അദ്ദേഹത്തിന്ന് പുറത്തേക്കുള്ള വഴി സുഖമമാക്കുകയാണ്. ഇത് ഇനി പിബി സിന്‍ഡിക്കേറ്റിന്റെ ഗൂഡാലോചനയായി ചിത്രികരിക്കുമോ ആവോ?
വാര്‍ത്തകള്‍ ആരോപണങ്ങള്‍ ഇവ രണ്ടിനും വേണ്ടത് തെളിവുകള്‍ ആണ്. അതില്ലാത്ത എന്തും വെള്ളത്തില്‍ വരച്ച വര പോലെയാണ്. പിണറായി ലോകം മുഴുവന്‍ ബിനാമി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് എന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഉന്നയിച്ചിരിക്കുന്നത് എന്നറിഞ്ഞാല്‍ കൊള്ളാം. പിന്നെ വിഭാഗീയതയുടെ ചരിത്രം കഴിഞ്ഞ പോസ്റ്റില്‍ കമന്റായി പറഞ്ഞതാണ്. ഇന്ന് താങ്കള്‍ പറഞ്ഞ മുഴുവന്‍ കേന്ദ്രകമ്മിറ്റി അംഗംങ്ങളും VS ന്റെ വിശ്വസ്ഥരായിരുന്നു. വിഭാഗീയതയുടെ ഭാഗമായി VS വളര്‍ത്തിക്കൊണ്ടു വന്ന ആള്ക്കാര്തന്നേ അദ്ദേഷത്തില് നിന്നകന്നു പോയി. ഇന്ന് VS ന്റെ ഇടതു വലതും നില്ക്കുന്നവര് ചന്ദ്രന് പിള്ളയും ശര്‍മ്മയും പിണറായി പക്ഷത്തെ നേതാക്കന്മാര്ക്ക് താങ്കള്‍ കൊടുത്ത വിശേഷണങ്ങള്‍ ചേരുന്നതാണ്.
തികച്ചും വ്യക്തിപരമായ പ്രശ്നങ്ങള്‍ക്ക് പിണറായും VS ഉം നേരിട്ട അച്ചടക്ക നടപടിയേ ആദര്‍ശത്തിന്റെ തലത്തില്‍ VS ന് അനുകൂലമായി അവതരിപ്പിക്കരുതെ എന്നപേക്ഷിക്കുന്നു
പാര്‍ട്ടി നേതൃത്വത്തിന്റെ വഴിവിട്ട പോക്കില്‍ സ്വാര്ത്ഥലാക്കില്ലാത്ത പാര്‍ട്ടി പ്രവര്‍ത്തര്‍ ആശങ്കാകുലരാണ്;അതു പോലെ ഇടതുപക്ഷത്തെ അനുകൂലിച്ചുപോന്ന മറ്റു പ്രസ്ഥാനങ്ങളും.ഇവര്‍ക്കെല്ലാം ആശ്വാസം നല്‍കുന്നതാണ് ഇപ്പോഴത്തെ പി.ബി.നടപടി;വിശേഷിച്ചും പിണറായിക്കെതിരെയുള്ളത്.തന്നെ എതിര്‍ക്കുന്നവരെ മുഴുവന്‍ 'സിന്‍ഡിക്കേറ്റ്' എന്ന കരിമ്പടം ഉപയോഗിച്ചു നേരിടുകയായിരുന്നു അദ്ദേഹം ഇതുവരെ.
വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് വി.എസ്.ഉം പിണറായിയും നടപടിക്ക് വിധേയരായത് എന്ന കിരണിന്റെ നിരീക്ഷണത്തോട് യോജിക്കാന്‍ വയ്യ,
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ തുടങ്ങുന്നത് തികച്ചും ആശയപരമായാണ്. തികഞ്ഞ പാരമ്പര്യവാദികള്‍ ആയി വി.എസ്.പക്ഷവും, ലിബറല്‍ സാമ്പത്തിക വീക്ഷണങ്ങള്‍ വേണമെന്ന് കരുതുന്ന മറുപക്ഷവും വളര്‍ന്നു വന്നു. അന്ന് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന വി.എസ്.ആയിരുന്നു സര്‍വ ശക്തന്. പിന്നീട് പാര്‍ട്ടി നേതൃത്വം പിണറായിയുടെ കയ്യില്‍ ആകസ്മികമായി ചെന്നു പെട്ടപ്പോള്‍, ലിബറല്‍ പക്ഷത്തിന്റെ നേതൃത്വവും ആരോപിതമായി എന്നേ ഉള്ളൂ. അവിടെ ഇരുന്ന് പിണറായി കളിക്കുന്ന കളികളാണ് പാര്‍ട്ടി വിരുദ്ധം. പാര്‍ട്ടിയിലെ പാരമ്പര്യ വാദികളെ ഒഴിവാക്കാനും വി.എസ്.ഇനെ പിന്തുണച്ചിരുന്ന ജില്ലാ കമ്മിറ്റികളെ പിരിച്ചു വിടാനും ഒക്കെ ഇദ്ദേഹം കളിച്ച കളികള്‍, പാവം എം.വി. രാഘവന് ബദല്‍ രേഖക്ക് നടത്തിയ ലോബിയിംഗിനേക്കാള് നൂറിരട്ടി ഗുരുതരമായ തെറ്റാണ്. (ഇതൊക്കെ പാര്‍ട്ടി അന്വേഷിക്കുമെന്ന് അറിയുന്നു, ഇന്നത്തെ വാര്‍ത്തകളില്‍ നിന്ന്). പിണറായിയുടെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍ പാടെ മറന്നാല്‍ തന്നെ, സെക്രട്ടറി സ്ഥാനത്തിരുന്ന് അയാള്‍ ചെയ്യുന്ന കുത്തിത്തിരിപ്പുകള്‍ മാത്രം മതി അങ്ങേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍. പിണറായി പക്ഷം "ഔദ്യോഗിക പക്ഷ"മാണെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നത് ഒരു മിഥ്യ മാത്രമാണ്. കിരണിന്റെ ബ്ലോഗില്‍ത്തന്നെ ഞാന്‍ ഇത് രണ്ട് മൂന്ന് മാസം മുന്‍പേ ചൂണ്ടിക്കാണിച്ചിരുന്നു.
പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളില്‍ ഉറച്ചു നില്ക്കുന്നതും, പരസ്യമായി അഭിപ്രായ പ്രകടനം നടത്തുന്നതും, പരിമിതമായ അളവിലാണെങ്കിലും ലോബിയിംഗ് നടത്തുന്നതുമൊക്കെ അച്ചുതാനന്ദനേയും കുറ്റക്കാരനാക്കുന്നുണ്ട്. നേരത്തെ പറഞ്ഞതു പോലെ, വി.എസ്.ഇനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റി പാര്‍ട്ടിയില്‍ തരം താഴ്ത്തുകയും, പിണറായിയെ പുറത്താക്കുകയുമാണ് ഈ കുറ്റങ്ങള്‍ക്കുള്ള യഥാര്‍ത്ഥ ശിക്ഷ. പ്രശ്നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരവും അതു കൊണ്ടു മാത്രമേ ലഭിക്കൂ.
അച്യുതാനന്ദന് ശേഷം ആര് എന്ന ചോദ്യം ഇടതുപക്ഷ തല്പരര് ആശങ്കപ്പെടുകയാണ്.ഇപ്പോഴത്തെ നേതൃനിരയില്‍ ഉറച്ച കാല്‍വെപ്പുകളോടെ മുന്നേറാന്‍ കഴിയുന്നവരെ കാണുന്നില്ല.തന്റെ രാഷ്ട്രീയ വളര്‍ച്ചയുടെ പരിപൂറ്ണ്ണതില് ഏതാണ്ട് എത്തിയ അച്യുതാനന്ദന് മുന്നും പിന്നും നോക്കേണ്ടതില്ല.മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ല.
മുന്‍കാലങ്ങളില്‍ പലവിധ കോംപ്രമൈസുകള്‍ക്കും ഇടതുപക്ഷം വഴങ്ങിയതുകൊണ്ടാണ് മാഫിയകള്‍ പല രംഗത്തും പിടിമുറുക്കിയത്.അവയ്ക്കെതിരെ പൊരുതാന്‍ അച്യുതാനന്ദന് പാര്‍ട്ടിക്ക് പുറത്തേയ്ക്ക് വളരേണ്ടിവന്നു എന്ന കാര്യവും ഓര്‍ക്കുക.
പാര്‍ട്ടിയില്‍ അച്ചടക്കമില്ലായ്മയ്ക്കെതിരെയാണ് നടപടിയെന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. പത്രങ്ങളുമായി വിവാദത്തില്‍ ഏര്‍പ്പെട്ടതിനാണ് തങ്ങളേ PB ഇല് നിന്ന് പുറത്താക്കിയതെന്നാണ് VS പറഞ്ഞത്. പാര്‍ട്ടീ നേതൃത്വത്തിന്റെ നയങ്ങള്‍ക്കുള്ള തിരിച്ചടി സെക്രട്ടറി നേരിട്ടു എന്ന രീതിയില്‍ അതിനെ വളച്ചൊടിക്കേണ്ടതുണ്ടോ ? ഞാന്‍ വീണ്ടും ചോദിക്കുന്നു എവിടെയാണ് പിണറായി വിജയന് വഴി വിട്ട പ്രവര്‍ത്തനം നടത്തിയത് ? ഊഹാപോഹങ്ങളല്ലാതെ തെളിവുകളോടെ എന്ത് ആരോപണമാണ്` പിണറായിക്കെതിരെ ഉള്ളത്. വിഭാഗീയതയില്‍ പിണറായിക്ക് പങ്കുണ്ട് തുല്യ പങ്ക് VS നും അതില്‍ VS ന്റെ പങ്ക് കുറച്ച് കാട്ടി പിണറായിയെ ഒറ്റക്ക് കുരിശില്‍ കേറ്റണോ?
ഇനി കണ്ണൂസിന്റെ കമന്റെയിലേക്ക് വരാം ലിബറല്‍ വീക്ഷണങ്ങളും പാരമ്പര്യവാദവും. VS പാര്‍ട്ടി സെക്രട്ടരി സ്ഥാനത്തിരിക്കുമ്പോള്‍ പാരമ്പര്യ വാദികള്‍ക്ക് മുന്‍ തൂക്കമുണ്ടായിരുന്നു എന്നാണ് വാദം. എന്നാല്‍ സത്യം വ്യസ്ത്യസ്ഥമാണ് ഇന്ന് പിണറയിക്കൊപ്പം നില്കുന്നവരും VS ഉം കൂട്ടരും ഒരുമിച്ച് CITU വിഭാഗമെന്ന EMS പാരമ്പര്യ വാദികളേ വെട്ടി നിരത്തിയത് നാം മറന്നു കൂട. വിഭാഗീയത എന്നത് Vs ന്റെ കൂടപ്പിറപ്പാണ്. ആദ്യമായി VS നടപടി നേരിട്ടപ്പോള്‍ ജയിലില്‍ വച്ച് VS വിഭാഗീയ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലായിരുന്നു എന്നത് തന്നേ വിഭാഗീയതയില്‍ മാസ്റ്ററാണ് VS എന്ന് തെളിയിക്കുന്നതാണ്. തന്നെ മാരരിക്കുളത്ത് തോല്‍പ്പിച്ച പക്ഷത്തെ വച്ച് പൊറിപ്പിക്കില്ല എന്ന ആദര്‍ശമായിരുന്നു പാലക്കാട് സമ്മേളനത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് VS നെ പ്രേരിപ്പിച്ചത്. അന്ന് ബാലനന്ദനേയും ലോറന്സിനേയുമൊക്കെ വെട്ടി നിരത്തുമ്പോള്‍ എന്ത് ആദര്‍ശമായിരുന്നു VS പിന്തുര്‍ന്നത് എന്ന് അറിഞ്ഞാല്‍ കൊള്ളാം. പിന്നീട് അപ്പുക്കുട്ടന് വള്ളിക്കുന്ന് V.B. ചെറിയാന് തുടങ്ങി കേരളമിങ്ങോളും VS ഉം പിണറായും കൂടി വേട്ടി നിരത്തിയ നേതാക്കള്‍ എത്രയെന്ന് നമുക്കറിയാം. ഇതില്‍ നിന്നൊക്കെ നമുക്ക് മനസിലാകുന്ന കാര്യം കുത്തിതിരിപ്പിന്റെ ഒക്കെ ആശാനായ VS ഇല് നിന്നാണ് പിണറായും ഇതൊക്കെ പഠിച്ചത്. ഒരിക്കല്‍ ഇവരെല്ലാവരും ചേര്‍ന്ന പാര്‍ട്ടിയില്‍ നടത്തിയ അധികാര മോഹമെന്ന അജണ്ടയില്‍ നിന്നുണ്ടാക്കിയ വിഭാഗീയതയാണ് ഇന്നീ നിലയില്‍ എത്തീയത്. തുല്യപങ്ക് VS നും പിണറായിക്കും
കണ്ണൂരുകാരനായ കിരണ്‍ പ്രാദേശിക മാനദണ്ടം വചാണെന്നു തോനുന്നു പിണറായിയെ പിന്താങ്ങുന്നതും വി സ്സിനെ പരാമര്‍ശമുള്ള blogs ഇല് പണ്ടു group പ്രവര്‍ത്തനം നടത്തി എന്നു പറഞ്ഞു പിണാറായി യെ ന്യായീകരിക്കുന്നതും. സംസാരിക്കാന്‍ പോലും അറിയാത്ത നേതാവാണു (?) പിണറായി. മൈക്കു കിട്ടിയാല്‍ ഉടന്‍ ആരേലും എങ്കിലും പള്ളു പറയലും ഭീക്ഷണിയും അല്ലേ പുള്ളിക്കാരന്. കിരണ്‍ പിണറായി ടെ positive ഗുണങ്ങള്‍ പറയു. കണ്ണൂരില്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ എന്തു കൊണ്ടു നിലനിക്കുന്നു എന്നതിനു കാരണങ്ങള്‍ വെറൊന്നുമല്ല!
- Chacko
ചാക്കോ വിഭാഗിയതയില്‍ ദു:ഖമുള്ള പാര്‍ട്ടി അനുഭാവിയാണ് ഞാന്‍.അതിന് കാരണക്കാരായി എനിക്ക് VS നേയും പിണറായിയേയും ഒരു പോലെ കാണാനേ കഴിയൂ. അല്ലാതെ ഭൂതകാലം മറന്ന് കാര്യങ്ങള്‍ മനസിലാക്കാതെ പ്രതികരിക്കാന്‍ എനിക്ക് കഴിയില്ല. ഞാന്‍ പിണറായിയേയും VS നേയുമൊരു പോലെ വിഭാഗീയതയുടെ കാര്യത്തില്‍ എതിര്‍ക്കുന്നു. എന്നേപ്പോലെയുള്ളവര്‍ ഈ PB നടപടിയേ സ്വാഗതം ചെയ്യുകയാണ്. എന്നാല്‍ അതില്‍ കൂടുതല്‍ തെറ്റുകാരന്‍ പിണറായി VS ചില ചെറിയ തെറ്റുകള്‍ ചെയ്തു എന്നൊക്കെയുള്ള ലളിത വല്‍ക്കരണം എനിക്ക് ഉള്ക്കോള്ളാന് കഴിയില്ല. VS ഉം പിണറായിയും തമ്മിലുള്ള വ്യക്തിഗത പ്രശ്നമായിട്ട് മാത്രമേ PB ഇത് കണ്ടിട്ടൂള്ളൂ അല്ലാതെ ഇതൊന്നും ഒരു ആദര്‍ശ അനാദര്‍ശ ചേരിതിരിവായി അവര്‍ കണ്ടിട്ടില്ല. അങ്ങനെ വ്യഖ്യാനിക്കുന്നതിനെതിരെ ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നൂ എന്നേ ഉള്ളൂ .
ഞാന്‍ ഉന്നയിക്കുന്നവയൊക്കെ ചരിത്രമാണ്. അതില്‍ തെറ്റുണ്ടെങ്കില്‍ പറയുക. അല്ലാതെ എന്നെ വ്യക്തിപരമായി നേരിടരുതെ. പിന്നെ സംസാരിക്കാനറിയുന്ന നേതക്കളാണ് VS ഉം പിണറായിയെന്നും ഞാന്‍ കരുതിന്നില്ല. പിണറായിയുടെ മാത്രമല്ല VS ന്റെയും പല പ്രസംഗങ്ങളും ഒരെ നിലവാരമാണ്. പ്രസംഗമാണ് മാനദണ്ഡമെങ്കില്‍ M.A. ബേബിയോ P.RaajivO ഒക്കയല്ലേ നേതാക്കന്മാരയി കരുതാന്‍ കഴിയൂ.
പിണറായി വിണത് വിദ്യയാക്കുന്നു.
കേരളത്തിലെ പര്‍ട്ടിയെ മൊത്തം പിടിച്ചെടുകമാത്രമല്ല തന്റെ സ്വകാര്യതാല്പര്യങ്ങള് സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെ മാത്രം പാര്‍ട്ടിയില്‍ നിര്‍ത്തുകയും മറ്റുള്ളവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുമാണ് പിണറായി ശ്രമിക്കുന്നത്. ഇന്ന് അച്ചുതാനന്ദന് മാത്രമാണ് തെറ്റ് ചെയ്തിരിക്കുന്നത് ഞാന്‍ ഒന്നും തന്നെ ചെയ്തിട്ടില്ല.അച്ചുതാനന്ദനെ ശിക്ഷിച്ചപ്പോള്‍ പി ബി വെറുതെ തന്നെയും കൂടി കൂട്ടിന്ന് ശിക്ഷിച്ചതാണ് എന്നരീതിയിലാണ് പിണറായിയുടെ പ്രതികരണം. ഇ പി ജയരാജന്,വിജയരഅഘവന് തുടങ്ങിയവര്‍ക്കൊക്കെ ഇതൊരു താക്കീതാണ്.മാത്രമല്ല സി ബി ഐ അന്വേഷണം നേരിടുന്ന പാര്‍ട്ടി സിക്രട്ടറി സി പി ഐ എം ന് ഭൂഷണമാണോ പി ബി യും കേന്ദ്രകമ്മറ്റിയും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
ലളിതമായി പറയാവുന്ന സംഗതി അല്ല സി.പി.എമ്മിലെ വിഭാഗീയത.അതിന്റെ ആരംഭം 48 ലെ കല്‍ക്കട്ടാ തീസിസ് മുതല്‍ തുടങ്ങുന്നു.അധികാരരാഷ്ട്രീയവുമായി സന്ധി ചെയ്യാന്‍ ആരംഭിച്ചതോടെ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് സംഘടനാ രീതികള്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത നിലയിലേക്ക് അത് മാറി.50 കളുടെ അവസാനം തുടങ്ങിയ വിള്ളലും 64 ലെ പിളര്‍പ്പും അതാണ് സൂചിപ്പിക്കുന്നത്.
ഭൂരിപക്ഷമാണ് ശരി,ഭൂരിപക്ഷത്തിന് വിധേയമാവുക ന്യൂനപക്ഷം എന്നതാണ് ലെനിനിസ്റ്റ് സംഘടനാ രീതി.അങ്ങനെയല്ലാതെ ഒരു കേഡര്‍ പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനാവില്ല.ഭൂരിപക്ഷത്തിന്റെ അഭിപ്രായം തെറ്റായിരുന്നുവോ എന്ന് തെളിയിക്കേണ്ടത് കാലത്തിനെ ഉരകല്ലിലാണ്.അങ്ങനെയാണ് തെലുങ്കാനാ സമരവും കല്ക്കട്ടാതീസീസും ആദ്യം അംഗീകരിക്കപ്പെടുകയും പിന്നീട് നിരാകരിക്കപ്പെടുകയും ചെയ്തത്.അതിലെ പ്രത്യേകത എന്തെന്നാല്‍ പാര്‍ട്ടിയില്‍ ഭൂരിപക്ഷം അംഗീകരിച്ചതാണെങ്കിലും പിന്നീട് നിരാകരിക്കപ്പെട്ടപ്പോള്‍ അത് നടപ്പാക്കിയ സെക്രട്ടറിമാര്‍ അച്ചടക്കനടപടിക്ക് വിധേയരായി.തെലുങ്കാനയുടെ പേരില്‍ ആന്ധ്രയില്‍ സ.സി.രാജേശ്വരറാവുവുനു നടപടിക്ക് വിധേയനാകേണ്ടി വന്നു.കല്‍ക്കട്ടാ തീസീസ് അഖിലേന്ത്യ സെക്രട്ടറി ആയിരുന്ന് സ.രണദിവേക്ക് വിനയായി,തിരുവതാംകൂര്‍ സെക്രട്ടറി സ:കെ.വി.പത്രോസ് എന്നെന്നേക്കുമായി പാര്‍ട്ടിയില്‍ നിന്നും പുറത്തായി.
പക്ഷെ സി.പി.എമ്മിന്റെ രൂപീകരണം തന്നെ ലെനിനിസ്റ്റ് സംഘടനാ രീതിക്ക് വിരുദ്ധമാണ്. 108 അംഗ നാഷണല്‍ കൌണ്സിലില് നിന്ന് വെറും 32 പേര് മാത്രമാണ് ഇറങ്ങി പോന്നത്.ലെനിനിസ്റ്റ് സംഘടനാ രീതി പിന്തുടര്ന്നിരുന്നുവെങ്കില് സംഘടനക്കുള്ളില്‍ നിന്ന് വേണ്ടിയിരുന്നു അവര്‍ പാര്‍ട്ടിയെ നേര്‍വഴിക്ക് നയിക്കേണ്ടിയിരുന്നത്.ഈ അലംഘനീയ ലെനിനിസ്റ്റ് തത്വം ലംഘിച്ചത് തന്നെയാണ് പിന്നീടിങ്ങോട്ട് സി.പി.എം പലതവണ പിളര്‍പ്പിന് വിധേയമാകേണ്ടി വന്നത്.
ശരിയെന്ന് തങ്ങള്‍ക്ക് തോന്നുനെങ്കില് ന്യൂനപക്ഷം പാര്‍ട്ടിക്ക് അകത്തുമാത്രമല്ല പുറത്തും കലാപം നടത്തുന്നതും പാര്‍ട്ടി പിളര്ത്തുന്നതും തെറ്റല്ല എന്നൊരു ധാരണ പരന്നു.ഈ ധാരണയാണ് വസന്തത്തിന്റെ ഇടിമുഴക്കമായും തോക്കിങ്കുഴലിലെ വിപ്ലവ സ്വപ്നമായും 69ല്‍ സി.പി.എമ്മിനെ പിളര്‍ത്തിയത്.ഇന്നും പാര്‍ട്ടിയി ഈ ചിന്ത വേരോടുന്നുണ്ട് .അത് കൂടുതല്‍ കാണുന്നത് വി.എസ്സിലാണ്.ഒരു പക്ഷെ 64ലെ പിളര്‍പ്പില്‍ നേരിട്ട് ഭാഗഭാക്കയത് കൊണ്ടാവാം.
ഭൂരിപക്ഷത്തിന്റെ തീരുമാനം പാര്‍ട്ടിക്കുള്ളിലെ ന്യൂനപക്ഷം അംഗികരിക്കുകയെന്നത് മാര്‍ക്സ്റ്റ്-ലെനിനിസ്റ്റ് സംഘടനാതത്വം. കേന്ദ്രികൃത ജനാധിപത്യത്തില്‍ നിന്ന് മാറി ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ഭാരവാഹികളെ മാത്രമല്ല നയവും തീരുമാനിക്കുമ്പോള്‍ തിരെഞ്ഞടുപ്പില്‍ മത്സരിക്കുന്നവരെ പാര്‍ട്ടി വിരുദ്ധരായി മുദ്രകുത്തുന്നതും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതും പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് എതിരല്ലേ.?.സംസ്ഥാനകമ്മറ്റിയില്‍ ഭൂരിപക്ഷം സൃഷ്ടിച്ച് ജില്ലാകമ്മറ്റികള്‍ പിരിച്ച് വിടുകയും സംസ്ഥാന സിക്രട്ടറിയേറ്റില്‍ തന്റെ സില്‍ബന്തികളെ കുത്തിനിറച്ച് തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നത് എവിടത്തെ മാര്‍കിസ്റ്റ് ലെനിനിസ്റ്റ് സംഘടനാതത്വമാണ്.കേരളത്തിലെ ലക്ഷക്കണക്കായ പാവപ്പെട്ടവര്‍ ചോരയും നീരും കൊടുത്ത് വളര്‍ത്തിയെടുത്ത പ്രസ്ഥാനം കണ്ണൂരിലെ നാല്‍വര്‍ സംഘം പിടിച്ചെടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.
വി.എസ്സ്. എന്നും വിഭാഗീയതയുടെ നിഴലിലായിരുന്നു.വഴക്കമില്ലാത്ത അദ്ദേഹത്തിന്റെ പെരുമാറ്റം പെട്ടെന്ന് ശത്രുക്കളെ ഉണ്ടാക്കി എന്നു പറയുന്നതാവം ശരി.പക്ഷെ 80 മുതല്‍ 91 വരെ അദ്ദേഹം സെക്രട്ടറി ആയിരുന്ന കാലത്താണ് സി.പി.എം.ഇന്നത്തെ ഉരുക്കു പാര്‍ട്ടി ആയത്.70കള്‍ മുഴുവന്‍ പ്രതിപക്ഷത്തിരിക്കേണ്ടി വന്നതിന്റെയും 82 ആന്റണി മാണിയാദികളുടെ ചതിയില്‍ പെട്ട് അധികാരം നഷ്ടപ്പെട്ടതിന്റെയും ക്ഷീണം വി.എസ്.നികത്തിയത് 82-87 കാലത്തെ സമരമുഖരിതമാക്കി ആയിരുന്നു.SFI.DYFI,KSKTU,NGO Union തുടങ്ങി ശാസ്ത്ര സാഹിത്യപരിഷിത്ത് വരെ ആക്റ്റീവായി.അന്നു സംഘടിപ്പിച്ച ഒരു മനുഷ്യ ചങ്ങല ഇന്ന് DYFIക്ക് സാധിക്കുമോ സംശയമാണ്,പിന്നീട് 87-91 കാലത്തെ മികച്ച ഭരണത്തിനും പാര്‍ട്ടി നല്ല പിന്തുണ നല്കി.ആദ്യമായി വര്‍ഗ്ഗീയ കക്ഷികള്‍ ഇല്ലാതെ ഒരു മുന്നണി ഉണ്ടായതും വി.എസ്സിന്റെ കടുപിടുത്തത്തിന്റെ ഫലമായിരുന്നു.അന്നേ മലബാര്‍ വിഭാഗത്തിന് വി.എസ്.കണ്ണിലെ കരടായി.പലതവണ് മുസ്ലീം ലീഗെന്ന അറയ്ക്കല്‍ ബീവി നിക്കാഹിന് കുളിച്ചൊരുങ്ങി ഏ.കെ.ജി സെന്ററിന്റെ പടിയിലെത്തിയെങ്കിലും പടിക്കല്‍ ചൂലുമായി നിന്ന വി.എസ്.എന്ന മൂധേവി അമ്മയി അമ്മ കാരണം കല്യാണം മുടങ്ങിയപ്പോള്‍ ബീവിക്ക് നൊന്തതിനേക്കാള്‍ ചങ്കു പിടഞ്ഞത് മലബാര്‍ വിഭാഗം നേതാക്കള്‍ക്കാണ്.പക്ഷെ അന്ന് വി.എസ്ന്റെ മുന്നില്‍ ഇ.എം.എസ് പോലും സി.പി.എമ്മില്‍ ദുര്‍ബലമായിരുന്നു.
91ല്‍ വി.എസ്സില്‍ അങ്കുരിച്ച പാര്‍ലമെന്ററി വ്യാമോഹം അദ്ദേഹത്തെ ഒതുക്കാന്‍ ശത്രു പക്ഷത്തിന് ഒരു പിടിവള്ളി ആയി.91ല്‍ രാജീവ് വധത്തില്‍ തട്ടി പാര്‍ട്ടി തോറ്റതാണ് ഒരു പക്ഷെ കഥക്ക് വഴിത്തിരിവുണ്ടാക്കിയത്.96ല്‍ വി.എസ് പാര്‍ട്ടിയില്‍ കരുത്തനായിരുന്നപ്പോഴും സ്വന്തം പാര്ട്ടിക്കാരാല് ജണങ്ങളുടെ ഇടയില്‍ സാമാന്യം മോശപ്പെട്ട ഒരു ഇമേജുണ്ടാക്കി കഴിഞ്ഞിരുന്നു.ആഞ്ചലോസിനെ പോലുള്ള ജനസമ്മിതിയുള്ള നേതാക്കളെ ജാതി പറഞ്ഞ് അപമാനിക്കുക വഴി സ്വയം അദ്ദേഹം പാര പണിതു.ഉന്തിന്റെ കൂടെ പാര്‍ട്ടിക്കാരുടെ വക ഒരു തള്ളും കൂടി ആയപ്പോള്‍ തികച്ചും ഒരു രാഷ്ട്രീയ പിഗ്മിയുടെ കയ്യാല്‍ 96ല്‍ അദ്ദേഹത്തിന് പാര്‍ട്ടിയുടെ നെടുംകോട്ടയായ മാരാരിക്കുളത്ത് തോല്‍ക്കേണ്ടി വന്നു.ആ ഒരു സംഭവമാകാം സി.പി.എം ഗ്രൂപ്പ് കളിയുടെ ഏറ്റവും abysmal fall.ശേഷം വെള്ളിത്തിരയിലെന്ന പോലെ നാം കണ്ടതല്ലേ
ഇതൊക്കെ പാര്‍ട്ടിയില്‍ കാലം കാലം നടന്നതാണ്. ഒരു കാലത്ത് അച്ചുതാനന്ദന് തന്നെ നടത്തിയിട്ടുള്ളതാണ്. വിഭാഗീയതയും വെട്ടി നിരത്തലും കുത്തിത്തിരിപ്പുകളും ഒക്കെ VS ന്റെ നേതൃത്വത്തില്‍ 1991 മുതല്‍ നടക്കുന്നു. അന്ന് പിണറായിയും കൂട്ടരും VS ന്റെ പിന്നില്‍ ഉണ്ടായിരുന്നു. EMS ഉം നയനാരും CITU മറുവശത്തും. ഇന്ന് എന്തൊക്കെ പിണറായി ചെയ്യുന്നുണ്ടോ അതൊക്കെ VS ഉം ചെയ്തിട്ടുണ്ട്. ചരിത്രം മറന്നുള്ള ആവേശം കൊള്ളല്‍ ഒരു ഗുണവും ചെയ്യില്ല
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഔദ്യോഗിക പക്ഷത്തോട് ഒട്ടി നില്‍ക്കാനാണ് സ്വതവേ ആളുകള്‍ ഇഷ്ടപ്പെടുക.അല്ലാത്തവര്‍ പീഡിപ്പിക്കപ്പെടുന്നതു കൊണ്ടാണോ ഇതെന്ന് അനുഭവസ്ഥര്‍ക്കേ പറയാന്‍ കഴിയൂ.വി.എസ്. ഔദ്യോഗിക പക്ഷമായിരുന്നപ്പോള്‍ ജനപ്രിയരായിരുന്ന ഇ.എം.എസ്,നായനാര്‍ എന്നിവരായിരുന്നു മറു വശത്ത്.ഒരു ഇലക്ഷനില്‍ വി.എസ് അട്ടിമറിക്കപ്പെടാനുള്ള കാരണവും മറ്റൊന്നല്ല.എന്നിട്ടും പിണറായി അടക്കം ഭൂരിപക്ഷം പേരും വി.എസ്.പക്ഷക്കാരായി അറിയപ്പെട്ടു.ഭരണതലത്തിലെ അധികാരി വര്‍ഗ്ഗത്തെക്കാള്‍ പാര്‍ട്ടിയുടെ തലപ്പത്തുള്ളവരെ പാര്ട്ടിക്കാര് ഭയപ്പെട്ടു.ഒരു തൊമ്മി-പട്ടേലര് സൈക്കോളജി.
ഇന്നും അത് തന്നെയാണ് സംഭവിക്കുന്നത്.കണ്ണൂര്‍ നിന്നുള്ള കുറേ സഖാക്കളും പിന്നെ ദക്ഷിണാമൂര്‍ത്തിയും അല്ലാതെ പിണറായിയുടെ പിന്നില്‍ ഉണ്ടെന്ന് കരുതപ്പെടുന്ന ശക്തി,പാര്‍ട്ടിയില്‍ അധികാരകേന്ദ്രത്തോട് ഒട്ടി നില്ക്കാന് ഇഷ്ടപ്പെടുന്ന അല്ലെങ്കില്‍ വിപ്ലവത്തിലെ മൂരാച്ചിത്തം അല്ലെങ്കില്‍ conservatism ഇഷ്ടപ്പെടുന്ന ഭൂരിപക്ഷമാണ്.അവരില്‍ ബേബിയുടെ വിപ്ലവ വായാടിത്തം ഇഷ്ടപ്പെടുന്നവരുണ്ട്,ഐസക്കിന്റെ നിയോലിബറിലിസം ശരിയെന്ന് കരുതുന്നവരുണ്ട്,രാജീവിനെ പോലുള്ള കപട ബുദ്ധിജീവികളുണ്ട്,സുധാകരനെ പോലെയുള്ള ഓന്തുകളുണ്ട്,അച്ചുതാനന്ദന് പീഡിപ്പിച്ച ചന്ദ്രാനന്ദനെയും ലോറന്‍സിനെയും പോലുള്ള പഴയ സി.ഐ.ടി.യു.ക്കാരുണ്ട്.ഇവരെ ഒക്കെ തടുത്ത് കൂട്ടികൊണ്ട് പോവുക എന്ന ശ്രമകരമായ ദൌത്യമാണ് പിണറായി ചെയ്തിരുന്നത്.ഇവരെ ഒന്നിപ്പിക്കുന്ന ഏക ഫാക്ടര്‍ അദ്ദേഹത്തിലെ അധികാരമാണ്.അതിന്റെ ചെങ്കോലാണ് പിബി തിരികെ വാങ്ങിയത്.തീര്‍ച്ചയായും ഇത് ഉണ്ടാക്കുന്ന പുതിയ ഓളങ്ങള്‍ കാത്തിരുന്ന് തന്നെ കാണണം
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഔദ്യോഗിക പക്ഷത്തോട് ഒട്ടി നില്‍ക്കാനാണ് സ്വതവേ ആളുകള്‍ ഇഷ്ടപ്പെടുക.അല്ലാത്തവര്‍ പീഡിപ്പിക്കപ്പെടുന്നതു കൊണ്ടാണോ ഇതെന്ന് അനുഭവസ്ഥര്‍ക്കേ പറയാന്‍ കഴിയൂ.വി.എസ്. ഔദ്യോഗിക പക്ഷമായിരുന്നപ്പോള്‍ ജനപ്രിയരായിരുന്ന ഇ.എം.എസ്,നായനാര്‍ എന്നിവരായിരുന്നു മറു വശത്ത്.ഒരു ഇലക്ഷനില്‍ വി.എസ് അട്ടിമറിക്കപ്പെടാനുള്ള കാരണവും മറ്റൊന്നല്ല.എന്നിട്ടും പിണറായി അടക്കം ഭൂരിപക്ഷം പേരും വി.എസ്.പക്ഷക്കാരായി അറിയപ്പെട്ടു.ഭരണതലത്തിലെ അധികാരി വര്‍ഗ്ഗത്തെക്കാള്‍ പാര്‍ട്ടിയുടെ തലപ്പത്തുള്ളവരെ പാര്ട്ടിക്കാര് ഭയപ്പെട്ടു.ഒരു തൊമ്മി-പട്ടേലര് സൈക്കോളജി.
ഇന്നും അത് തന്നെയാണ് സംഭവിക്കുന്നത്.കണ്ണൂര്‍ നിന്നുള്ള കുറേ സഖാക്കളും പിന്നെ ദക്ഷിണാമൂര്‍ത്തിയും അല്ലാതെ പിണറായിയുടെ പിന്നില്‍ ഉണ്ടെന്ന് കരുതപ്പെടുന്ന ശക്തി,പാര്‍ട്ടിയില്‍ അധികാരകേന്ദ്രത്തോട് ഒട്ടി നില്ക്കാന് ഇഷ്ടപ്പെടുന്ന അല്ലെങ്കില്‍ വിപ്ലവത്തിലെ മൂരാച്ചിത്തം അല്ലെങ്കില്‍ conservatism ഇഷ്ടപ്പെടുന്ന ഭൂരിപക്ഷമാണ്.അവരില്‍ ബേബിയുടെ വിപ്ലവ വായാടിത്തം ഇഷ്ടപ്പെടുന്നവരുണ്ട്,ഐസക്കിന്റെ നിയോലിബറിലിസം ശരിയെന്ന് കരുതുന്നവരുണ്ട്,രാജീവിനെ പോലുള്ള കപട ബുദ്ധിജീവികളുണ്ട്,സുധാകരനെ പോലെയുള്ള ഓന്തുകളുണ്ട്,അച്ചുതാനന്ദന് പീഡിപ്പിച്ച ചന്ദ്രാനന്ദനെയും ലോറന്‍സിനെയും പോലുള്ള പഴയ സി.ഐ.ടി.യു.ക്കാരുണ്ട്.ഇവരെ ഒക്കെ തടുത്ത് കൂട്ടികൊണ്ട് പോവുക എന്ന ശ്രമകരമായ ദൌത്യമാണ് പിണറായി ചെയ്തിരുന്നത്.ഇവരെ ഒന്നിപ്പിക്കുന്ന ഏക ഫാക്ടര്‍ അദ്ദേഹത്തിലെ അധികാരമാണ്.അതിന്റെ ചെങ്കോലാണ് പിബി തിരികെ വാങ്ങിയത്.തീര്‍ച്ചയായും ഇത് ഉണ്ടാക്കുന്ന പുതിയ ഓളങ്ങള്‍ കാത്തിരുന്ന് തന്നെ കാണണംവ്
രാധേയ വളരെ ശരി താങ്കളുടെ നിരീക്ഷണം വളരെ ശരി. താങ്കള്‍ ചരിത്ര പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ കാണുന്നു. കാലം സാക്ഷി ചരിത്രം സാക്ഷി. എല്ലാം കാത്തിരുന്നു കാണാം
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ചരിത്രപരമായി കാണപ്പെട്ടിട്ടുള്ള വിഭാഗീയത, കേരളത്തിലെ ഇന്നത്തെ അവസ്ഥയുമായി ഉപമിക്കുന്നത് എന്തോ ശരി ആണെന്ന് തോന്നുന്നില്ല, രാധേയാ. ഇവിടെ നടക്കുന്നത് അല്‍പ്പം വ്യത്യസ്തമായ ഒരു സംഭവമാണ്. രാധേയന് ചൂണ്ടിക്കാണിച്ച വിഭാഗീയത എല്ലാം പാര്‍ട്ടിയുടെ കാതലായ നയത്തില്‍ ഒരു വ്യതിയാനം കാംക്ഷിക്കുന്നവര്‍ നടത്തിയ നീക്കങ്ങളായിരുന്നു, കേന്ദ്ര തലത്തില്‍ത്തന്നെ. എന്നാല്‍ ഇവിടെ, പാര്‍ട്ടി അംഗീകരിച്ച നയങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ രണ്ടു വിഭാഗം നടത്തുന്ന ശ്രമങ്ങളും, അതിനായി അവര്‍ നടത്തുന്ന ലോബിയിംഗുമാണ് യഥാര്‍ത്ഥ പ്രശ്നം. സാമ്പത്തിക നയങ്ങള്‍ അച്ചു വിഭാഗവും, രാഷ്ട്രീയ നയങ്ങള്‍ പിണറായിയും (വിഭാഗം ഇല്ല. പിണറായി മാത്രം) അവനവനു തോന്നിയ രീതിയില്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നു. അതിനായി വളരെ ഗുരുതരമായ മാനിപുലേഷന് നടത്തുന്നു.
രണ്ടു പേരും ഒരുപോലെ കുറ്റക്കാര്‍ തന്നെ എന്നത് ശരി. തെളിവുകളൊന്നും ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ ഇല്ലെങ്കിലും, ചില കാര്യങ്ങളില്‍ പാര്‍ട്ടി സെക്രട്ടറിയുടെ വഴിവിട്ട താത്പര്യം, വ്യക്തിപരമായ കാര്യസാധ്യത്തിനാണ് എന്നാരെങ്കിലും വിചാരിച്ചാല്‍ അവരെ പൂര്‍ണ്ണമായും കുറ്റം പറയാന്‍ പറ്റില്ല.
കണ്ണൂസെ പാര്‍ട്ടി അംഗീകരിച്ച ഏത് നയങ്ങളിലാണ് പിണറായി വെള്ളം ചേര്‍ത്തത് ADB വിഷയത്തിലോ അതോ മറ്റേതങ്കിലുമോ ? വിേശ വായ്പ വാങ്ങാനുള്ള പാര്‍ട്ടി കോണ്‍ഗ്രസിന്റെ നിലപാടുകള്‍ അനുസരിച്ചല്ലായിരുന്നു വായ്പ വാങ്ങാന്‍ ശ്രമിച്ചതെങ്കില്‍ പിണറായിക്കെതിരെ അച്ചടക്ക നടപടി വരുമായിരുന്നു. കാരണം ADB വിഷയം VS കൈകാറ്റ്യം ചെയ്തത് വികാരപരം എന്ന് തോന്നിപ്പിക്കുന്ന പോലെയായിരുന്നു. മാധ്യമങ്ങളുടെയും ബുദ്ധിജീവികളുടെയും പിന്തുണ VS ന് ഉണ്ടായിരുന്നു. എന്നിട്ടും അച്ചടക്ക നടപടിയുണ്ടായത് VS നാണ് . അതായത് പാര്‍ട്ടി നയങ്ങളില്‍ ഊന്നിയാണ് ADB വായ്പയെടുക്കുന്നത് എന്ന് കേന്ദ്ര നേതൃത്വം സമ്മതിക്കുന്നു എന്ന സന്ദേശമാണ് ഇതില്‍ നിന്നുണ്ടായത്.
തെളിവുകളില്ലാതെ സംശയങ്ങള്‍ എന്ന് പറഞ്ഞ് പിണറായിക്കെതിരെ പലതും പറയുന്നത് എത്രമാത്രം ശരിയെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു ചെറിയ തെളിവെങ്കിലും ഇതോടനുബന്ധിച്ച് ഉയര്‍ത്താന്‍ ഇതുവരെ കഴിഞ്ഞിരുന്നു എങ്കില്‍ എപ്പോഴേ പിണറായി പുറത്ത് പോയേനേ. പിന്നെ സംശയിക്കാനുള്ള സ്വാതന്ത്രം എല്ലാവര്ക്കും ഉണ്ട് എന്നാല്‍ അടിസ്ഥാനമില്ലാതെ ആരോൊപണങ്ങള് ഉന്നയിക്കുന്നത് ഉത്തരവാദിത്തമുള്ളവര്‍ക്ക് ചേര്‍ന്നതാണോ ? ( ഉദാഹരണം ലോകം മുഴുവന്‍ ബിനാമി വ്യവസായമുണ്ട് എന്ന ഈ പോസ്റ്റിലെ പരാമര്‍ശം).
കിരണ്‍, ഞാന്‍ വ്യക്തമായി പറഞ്ഞല്ലോ പാര്‍ട്ടി അംഗീകരിച്ച രാഷ്ട്രീയ നിലപാടുകളിലാണ് പിണറായി വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന്. കരുണാകരനുമായുള്ള അവിഹിത ബാന്ധവത്തിന്റെ കഥ തന്നെ ഉദാഹരണം. മുസ്ലീം ലീഗിനും പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിക്കും നേരെയുള്ള പിണറായിയുടെ മൃദു സമീപനവും ചൂണ്ടിക്കാട്ടേണ്ടതുണ്ട്. പലപ്പോഴും ഒരു മൂന്നാം കിട കോണ്‍ഗ്രസ്സ് നേതാവിന്റെ റോളിലാണ് രാഷ്ട്രീയ വിഷയങ്ങളില്‍ പിണറായിയുടെ നിലപാട്.
ആരോപിക്കപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകള്‍ സത്യമാവണമെന്നില്ല. എങ്കിലും, എന്തുകൊണ്ട് പിണറായി മാത്രം ആരോപണ വിധേയനാവുന്നു എന്ന് ചിന്തിക്കണ്ടേ? ജനകീയാസൂത്രണത്തില്‍ കോടികളുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിക്കപ്പെട്ടപ്പോഴും ശിവദാസമേനോനേയോ പാലൊളിയേയോ ഒന്നും ആരും സംശയിച്ചില്ലല്ലോ.
കരുണാകരന്റെ വിഷയം ഞാന്‍ സമ്മതിക്കുന്നു. പക്ഷെ അത് പാര്‍ട്ടിയുടെ ദേശിയ നിലപാടില്‍ നിന്ന് വ്യത്യസ്ഥമല്ല. പക്ഷെ കേരളത്തില്‍ അത് ധാര്‍മികമായി തെറ്റായിരുന്നു. പിന്നെ കുഞ്ഞാലിക്കുട്ടിയോട് മൃദു സമീപനം സ്വീകരിച്ചത് പിണറായി മാത്രമോ. സഖാവ് നയനാര്‍ മുതല്‍ ഒരു പാട് പേര്‍ക്ക് അതില്‍ പങ്കുണ്ട്. മുസ്ലില്‍ ലീഗിനെ പുലകാന്‍ MVR വരെ വെമ്പല്‍ കൊണ്ടതാണ്. ഇതിനെ നമുക്ക് കണ്ണൂസ് മുന്‍പ് പറഞ്ഞ കാതലായ നയത്തില്‍ നിന്നുള്ള വ്യതിയാനം എന്ന ഗണത്തില്‍പ്പെടുത്താം. പിന്നെ പിണറായി മുരിങ്ങൂരും മറ്റും ചെന്നത് അത്യന്തം അപലപനീയം തന്നെ.
പിന്നെ ആരോപണങ്ങള്‍ പണ്ട് VS ന് എതിരേയും ധാരാളമുണ്ടായിരുന്നു.
1) വി.എസിന്റെ കൊട്ടാര സദൃശമായ ഭവനം. 3000 ചതുരശ്ര അടി വരുന്ന ഈ കെട്ടിടത്തിന് വി.എസ് സമര്‍പ്പിച്ചിരിക്കുന്ന കണക്ക് 2 ലക്ഷം രൂപയുടേത്. അതായത് ചതുരശ്ര അടിക്ക് 66 രൂപ!
2) കുപ്രസിദ്ധമായ പ്ലേ വിന് ലോട്ടറിയുടെ കേരളത്തിലെ ഫ്രാന്‍ചൈസി വി.എസിന്റെ മരുമകള്‍ ആയിരുന്നു.
3) ഒരു മാനവിക വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ വി.എസിന്റെ മകളെ രാജീവ് ഗാന്ധി ബയൊ റ്റെക്നോളജി ഇന്‍സ്റ്റിറ്റൂട്ടില്‍ തിരുകിക്കയറ്റിയതും, ഇപ്പോള്‍ ഈ സ്ഥാപനം കേന്ദ്ര സ്ഥാപനമാക്കി ഉയര്‍ത്തപ്പെടുന്നതിന് തടസ്സം നില്ക്കുന്നതും.
4) മകനെ കയര്‍ഫെഡ് എം.ഡിയായി നിയമിച്ചതും ആ കാലത്ത് മകന്റെ നേതൃത്വത്തില്‍ നടന്ന അഴിമതികളും.
5) മകനെ ഐ.എച്.ആര്.ഡി.ഇ യില്‍ തിരുകിക്കയറ്റിയത്. അതും ജോയിന്റ് ഡയറക്ടറായി. വിദ്യാഭ്യാസ യോഗ്യത: തത്തിയൊത്തി ഒരു എം.സി.എ. അതും മാനേജ്മെന്റ് ക്വോട്ടയില്‍.
6) ഏറ്റവുമൊടുവില്‍ പ്രവേശന പരീക്ഷ കൂടാതെ സിന്‍ഡിക്കേറ്റിലെ സ്വാധീനമുപയോഗിച്ച് മകനെ പി.എച്.ഡി ലിസ്റ്റില്‍ തിരുകിക്കയറ്റിയത്.
7) കൂടാതെ ഒട്ടനവധി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, വെട്ടി നിരത്തല്‍....
കൂടാതെ സ്മാര്‍ട്ട് സിറ്റിയുമായും VS ന്റെ മകനുമായും ബന്ധപ്പെട്ട് അന്ന് പല അണിയറ കഥകളും പ്രചരിപ്പിച്ചിരുന്നു. അതൊന്നും സത്യമല്ല എന്ന് ഇന്നെല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് ആരോപണങ്ങള്‍ വന്നൂ എന്നതുകൊണ്ടോ മറ്റുചിലര്‍ക്കെതിരെ വന്നില്ല എന്നതോ ഒന്നിനും ഒരു മാനദണ്ഡമല്ല
അന്നത്തെ വിഭാഗീയതയുടെ തുടര്‍ച്ചയാണ് ഇന്നത്തേത് എന്ന് ഞാര്‍ പറഞ്ഞില്ല കണ്ണൂസ്,മറിച്ച് വിഭാഗീയത പാപമല്ല എന്ന് ലെനിനിസ്റ്റ് വിരുദ്ധമായ ചിന്താഗതി സി.പി.എമ്മിലും അതില്‍ നിന്നുളവായ എം.എല്‍ സംഘടനകളിലും ഉണ്ടായി എന്ന വാദമാണ് ഞാന്‍ ഉന്നയിച്ചത്.ആന്തരികമായി ചര്‍ച്ച ചെയ്ത് നയസമീപനങ്ങളില്‍ ഭൂരിപക്ഷപ്രകാരം തീരുമാനമെടുക്കുകയും ഒരിക്കല്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ പക്ഷഭേദമില്ലാതെ അംഗീകരിക്കുകയും ചെയ്യുക എന്ന രീതി ഇക്കൂട്ടര്‍ക്കെല്ലാം കൈമോശം വന്നിരിക്കുന്നു.അഭിപ്രായം നിരാകരിക്കപ്പെട്ടവന്‍ ചവുട്ടേറ്റ പാമ്പിനെ പോലെ പകയുമായി സമയം നോക്കി നടക്കുന്നു.ജയിച്ചവന് ഭൂരിപക്ഷത്തിന്റെ ബലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര് അഭിപ്രായം പറയുന്നവനെയും ചവുട്ടി മെതിക്കുന്നു.
സി.പി.ഐ ഇതില്‍ നിന്ന് മുകതമാണെന്ന് പറയട്ടെ.കോണഗ്രസിനെയും സി.പി.എമ്മിനെയും സംബന്ധിച്ച നിലപാടുകളില്‍ ആ പാര്‍ട്ടിയില്‍ 2 അഭിപ്രായമുണ്ട്.എങ്കിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് പാര്‍ട്ടി നിലപാടായി പുറത്ത് എല്ലാവരും പറയുന്നത്.സി.പി.ഐയില്‍ ഗ്രൂപ്പില്ലാത്തത് ചെറിയ പാര്‍ട്ടി ആയത് കൊണ്ടാണ് എന്ന് പറഞ്ഞാല്‍ അതിലും ആള് കുറഞ്ഞ എം.എല്‍.പാര്‍ട്ടികളിലും ആര്.എസ്.പിയിലും ഒക്കെ ഗ്രൂപ്പുണ്ടായില്ലേ എന്ന് ചോദിക്കേണ്ടി വരും.
വി.എസ്. എന്റെ അയല്‍വാസിയാണ്.അദ്ദേഹത്തിന് കൊട്ടാരം പോലുള്ള വീടുണ്ട് എന്ന് പറഞ്ഞാല്‍ എന്റെ വീട് ഒരു കുത്തബ് മീനാറോ താജ് മഹലോ ആണെന്ന് പരയേണ്ടി വരും കിരണ്‍.(എന്റേത് ഒരു സാധാരണ വീടാണേ)
മകന്റെയും മകളുടെയും കാര്യത്തില്‍ വി.എസ്നെതിരെയുള്ള ആരോപണം കുറച്ചെങ്കിലും ശരിയാണെന്ന് പറയണം.ഒടുവിലത്തെ പി.എച്.ഡി വിവാദത്തില്‍ അദ്ദേഹത്തിന് അറിവുണ്ടെന്ന കരുതുന്നില്ലെങ്കിലും.
രാധേയന്,
സിപിഐയില്‍ വിഭാഗീയത ഇല്ല എന്നു പറയരുത്. കാര്ഷികവകുപ്പിനെതിരെ സത്യന് മുകേരിയും കൂട്ടരും വന്‍ ആരോപണവുമുയര്‍ത്തി രംഗത്തു വരാറുണ്ട്. അങ്ങേരെ മാധ്യമങ്ങള്‍ കാര്യമായി പരിഗണിക്കാറില്ലാന്നു മാത്രം...... വനം വകുപ്പിനും കിട്ടാറുണ്ട് ഇടയ്ക്കിടയ്ക്ക് ഓരോ കൊട്ട്...
പക്ഷേ, ഈ സത്യന് മുകേരി സിപിഐ കാരനാണെന്നുപോലും പലര്ക്കുമറിയില്ലാന്നു മാത്രം...
രാധേയ മലമൂടന്റെ ബ്ലോഗില്‍ ഒരാള്‍ കമന്റിയത് എടുത്തിട്ടതാണ് . കോപ്പിറൈറ്റ് പറയാന്‍ മറന്നു പോയി. ഇത് VS നെ കുറ്റപ്പെടുത്താന്‍ പറഞ്ഞതല്ല. ആരോപണങ്ങള്‍ പിണറായിക്കെതിരയേ ഉള്ളൂ എന്ന കണ്ണൂസിന്റെ വാദത്തെ പ്രതിരോധിക്കാന്‍ പറഞ്ഞതാണ്.
സജിത്ത്,സത്യന് മൊകേരി ആരോപണം ഉന്നയിച്ചത് കൃഷി മന്ത്രിക്ക് എതിരേ അല്ല.നിലവില്‍ കിസാന്‍ സംഘടനയുടെ നേതാവായ അദ്ദേഹം പ്രതികരിച്ചത് കൃഷി ഓഫീസുകളിലെ മാറാത്ത സമീപനത്തെ കുറിച്ചായിരുന്നു.അത് അനുവദനീയമായ നിലയില്‍ മാത്രം.അതിനെയൊക്കെ വിഭാഗീയത എന്ന് വിളിച്ചാല്‍ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ വെറും നോക്കുകുത്തി സിന്ദാബാദ് സംഘടനകളായി മാറും.
(സത്യന് മൊകേരി:നിലവില്‍ സി.പി.ഐ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം.പാര്‍ട്ടി കര്‍ഷക വിഭാഗം സെക്രട്ടറി,86 മുതല്‍ 2001 വരെ നാദപുരം എം.എല്‍.എ,മുന്‍ വൈ.എഫ് പ്രസിഡണ്ട്)
ഒരു പാര്‍ട്ടി അനുഭാവി ആയതിനാല്‍ പാര്‍ട്ടിക്കും നേതാക്കന്മാര്ക്കും സംഭവിക്കുന്ന അപചയത്തില്‍ വിഷമം ഉള്ള വ്യക്തി ആയതുകൊണ്ട് എഴുതുകയാണ്: സി പി എം ലെ വിഭാഗീയതയ്ക്കു കാരണം വ്യക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ മാത്രമാണ് എന്ന് ലളിതവല്‍ക്കരിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. ഒരിക്കലും ഒരു വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ലല്ലോ അത്. അപ്പോള്‍ പിന്നെ വ്യക്തി ബന്ധങ്ങള്‍ എങ്ങനെ പാര്‍ട്ടിക്ക് പ്രശ്നങ്ങളാവുന്നു? അധികാരവ്യാമോഹം മാത്രമാണോ പ്രധാന കാരണം? അതോ മറ്റു ( കരുണാകരന്, തുടങ്ങിയവ.) നയങ്ങളോ?
ഇപ്പോഴത്തെ അവസ്ഥയ്ക്കു, വി എസ് ഉം, പിണറായിയും ഒരുപോലെ കാരണക്കാരനാണെന്ന് സമ്മതിക്കുന്നുവെങ്കില്‍, കൂടുതല്‍ ഉത്തരവാദിത്വം, പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പിണറായിക്ക് ആണെന്നു തോന്നുന്നു.
ഓടോ: വളരെ നിക്ഷ്പക്ഷനായ ഒരാളാണെന്ന് ഞാന്‍ കിരണിനെ പറ്റി ധരിച്ചിരുന്നത്. ഈ വിഷയത്തില്‍ കിരണ്‍ പിണറായിയുറടെ പക്ഷം പിടിക്കുന്നതായി തോന്നുന്നു. മക്കളോട് അമിതവാത്സല്യമുള്ള വ്യക്തിആണ് വി എസ് എന്നാണു എന്റെ വിലയിരുത്തല്‍. മകന്റ്റെ പ് എച്ച് ഡി വിവാദത്തിലും അദ്ദേഹത്തിന്റെ നിലപാട് അതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കര്യമൊന്നും കിരണ്‍ ഇവിടെ പോസ്റ്റ് ചെയ്യേണ്ടിയിരുന്നില്ല. എന്നാണെനിക്കു തോന്നുന്നത്( ഒരു ലിങ്ക് കൊടുത്താല്‍ മതിയായിരുന്നു).
പൊതു സമൂഹം VS നെ വിലയിരുത്തുന്നത് മാധ്യമങ്ങള്‍ എന്തു പറയുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. മാധ്യമങ്ങള്‍ VS നല്ലത് പിണറായി മോശം എന്ന് പറഞ്ഞാല്‍ അത് അതു പോലെ ഏറ്റ് പറഞ്ഞില്ലെങ്കില്‍ അല്ലെങ്കില്‍ മറുപക്ഷത്തിന്റെ ഭാഗത്തുനിന്ന് ചിന്തിച്ചെങ്കില്‍ അത് പക്ഷപാദ പരമാണ് എന്ന് ചിന്തിക്കുന്നത് തെറ്റാണ് എന്ന് ഞാന്‍ കരുതുന്നു
ഞാന്‍ ഉന്നയിച്ച് വാദങ്ങള്‍ ഒന്നും സങ്കല്പങ്ങളോ ഊഹാപോഹങ്ങളോ അല്ല. ചരിത്രം അടിസ്ഥാനപ്പെടുത്തിയാണ് ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ചരിത്ര പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ വിഭാഗീയതയുടെ വേരുകള്‍ തേടിപ്പോകുമ്പോള്‍ മനസിലായ സത്യങ്ങള്‍ മാത്രമാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ ഒരിക്കലും പിണറായി ശരി എന്ന് പറഞ്ഞിട്ടില്ല. പക്ഷെ VS ഉം ശരിയെന്ന് പറയാത്തതുകൊണ്ടോ അല്ലെങ്കില്‍ പിണറായി കൂടുതല്‍ തെറ്റുകാരന്‍ എന്ന് പറയാത്തതുകൊണ്ടോ ആയിരിക്കാം ഞാന്‍ നിഷ്പക്ഷമതി അല്ലാ എന്ന് താങ്കള്‍ക്ക് തോന്നാന്‍ കാരണം. മാത്രവുമല്ല താങ്കള്‍ക്ക് VS നോട് ഒരു സൊഫ്റ്റ് കോര്‍ണര്‍ ഉള്ളതുകൊണ്ട് VS നെ ഒരുപോലെ തെറ്റ് കാരാനയി കാണാന്‍ ബുദ്ധിമുട്ടുണ്ടാകാം. താങ്കളുടെ സ്വാതന്ത്ര്യം തടയാന്‍ ഞാന്‍ ആളല്ല. എങ്കിലും എന്തുകൊണ്ട് VS പിണറായും ഞാന്‍ ഒരുപോലെ കാണുന്നു എന്നതിന് ഞാന്‍ പറയുന്ന കാരണം ഒരിക്കല്‍ക്കൂടി പറയുന്നു.
എന്ത് ആദര്‍ശത്തിന്റെ പേരിലാണോ VS ( ഒപ്പം പിണറായും) CITU പക്ഷത്തെ വെട്ടിനിരത്തിയത് അതെ കാരണത്താല്ത്തന്നേയാണ് പിണറായി ഇന്ന് VS പക്ഷത്തെ വെട്ടി നിരത്തുന്നത്. ചരിത്രം ആവര്‍ത്തിക്കുന്നു അത്രമാത്രം.
പിന്നെ എന്റെ കമന്റുകള്‍ ആര്‍ക്കെങ്കിലും വേദന ഉളവാക്കിയിട്ടുണ്ടെങ്കില്‍ ഞാന്‍ നിര്‍വ്യാജം ഖേധിക്കുന്നു
Post a Comment