Tuesday, May 8, 2007

മമ്മുട്ടി ഡിഫിയുടെ ബ്രാന്‍ഡ്‌ അമ്പാസിഡര്‍.

മമ്മുട്ടി ഡിഫിയുടെ ബ്രാന്‍ഡ്‌ അമ്പാസിഡര്‍.













ഇന്ത്യയിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനത്തിന്റെ അഖിലേന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്തത്‌ " അഴകിയ രാവണനിലെ വേദനിക്കുന്ന കോടീശ്വരന്‍" പത്മശ്രി ശ്രി മമ്മുട്ടിയാണ്‌.ഡിഫിയില്‍ ഇന്ന് ചെഗുവേരയുടെ സ്ഥാനമാണ്‌ അവര്‍ മമ്മുട്ടിക്ക്‌ നല്‍കിയിരിക്കുന്നത്‌.ഗുജറാത്തില്‍ ഡി വൈ എഫ്‌ ഐ ശക്തമായിരുന്നുവെങ്കില്‍ വംശഹത്യ നടക്കുമായിരുന്നില്ലായെന്നുള്ള മമ്മുട്ടിയുടെ വിലയിരുത്തല്‍ ശരിയല്ല. കേരളത്തില്‍ സി പി എം ഭരണത്തില്‍ വന്നതിന്ന് ശേഷം കാരളത്തിലെ ഡി വൈ എഫ്‌ ഐ ക്കാരെ കണ്ടവ്‌അരുണ്ടോയെന്ന് പത്രത്തില്‍ പരസ്യം കൊടുക്കേണ്ട ഗതികേടിലായിരിക്കുന്നു. പാര്‍ട്ടി സിന്‍ഡിക്കേറ്റിന്റെ നക്കാപ്പിച്ചകള്‍ക്ക്‌ വാലാട്ടുന്നവരായി ഡി. വൈ. എഫ്‌ ഐ ഇന്ന് മാറിയിരിക്കുന്നു.

14 comments:

പിപ്പിള്‍സ്‌ ഫോറം. said...

മമ്മുട്ടി ഡിഫിയുടെ ബ്രാന്‍ഡ്‌ അമ്പാസിഡര്‍.ഇന്ത്യയിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനത്തിന്റെ അഖിലേന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്തത്‌ " അഴകിയ രാവണനിലെ വേദനിക്കുന്ന കോടീശ്വരന്‍" പത്മശ്രി ശ്രി മമ്മുട്ടിയാണ്‌.ഡിഫിയില്‍ ഇന്ന് ചെഗുവേരയുടെ സ്ഥാനമാണ്‌ അവര്‍ മമ്മുട്ടിക്ക്‌ നല്‍കിയിരിക്കുന്നത്‌.ഗുജറാത്തില്‍ ഡി വൈ എഫ്‌ ഐ ശക്തമായിരുന്നുവെങ്കില്‍ വംശഹത്യ നടക്കുമായിരുന്നില്ലായെന്നുള്ള മമ്മുട്ടിയുടെ വിലയിരുത്തല്‍ ശരിയല്ല. കേരളത്തില്‍ സി പി എം ഭരണത്തില്‍ വന്നതിന്ന് ശേഷം കാരളത്തിലെ ഡി വൈ എഫ്‌ ഐ ക്കാരെ കണ്ടവ്‌അരുണ്ടോയെന്ന് പത്രത്തില്‍ പരസ്യം കൊടുക്കേണ്ട ഗതികേടിലായിരിക്കുന്നു. പാര്‍ട്ടി സിന്‍ഡിക്കേറ്റിന്റെ നക്കാപ്പിച്ചകള്‍ക്ക്‌ വാലാട്ടുന്നവരായി ഡി. വൈ. എഫ്‌ ഐ ഇന്ന് മാറിയിരിക്കുന്നു.

Kaithamullu said...

പീപ്പിള്‍സ് ഫോറനേ,
ഇപ്പോ എന്താ പ്രശ്നം?
-മമ്മൂട്ടിയോ ഡിഫിയോ?

Anonymous said...

ഡിഫിക്ക് ബ്രാന്‍ഡ് അമ്പാസഡറോ ?
ഡിഫി ഇതുവരെ മേഴ്സിഡസിലായിരുന്നോ സഞ്ചരിര്‍ച്ചിരുന്നത് ?
സിന്ധുവും സ്വരാജും ചേര്‍ന്ന് കെട്ടിപ്പെടുത്ത ഈ പ്രസ്ഥാനത്തിനു പകരം വെക്കാന്‍ ഇന്ന് കേരളത്തില്‍ ആരുണ്ട് ?

വിചാരം said...

പീപ്പിള്‍സ് ഫോറം എന്നാ ഞങ്ങളുടെയെല്ലാം ഫോറം എന്നാണോ ?
മമ്മുട്ടിക്കെന്താ ഉത്ഘാടിച്ചൂടെ ഏതൊരു സമ്മേളനവും, എന്‍റെ മാഷെ ബാലിശമായ അരോപണം എന്നേ ഈ പോസ്റ്റിനെ കുറിച്ച് എനിക്ക് പറയാനൊള്ളൂ
ഡി.വൈ.എഫ്.ഐ യുടെ പലനിലപാടുകളോടും എനിക്ക് എതിര്‍പ്പാണെങ്കിലും (ഏ.ഡി.ബി തുടങ്ങിയവ) മതേതര നിലപാടുകള്‍ക്ക് തികച്ചും ന്യായമായ സമരങ്ങള്‍ അവര്‍ ചെയ്തിട്ടുണ്ട് ഒരു പക്ഷെ മമ്മുട്ടി പറഞ്ഞത് പോലെ വര്‍ഗ്ഗീയ സംഘടനകളുടെ വളര്‍ച്ചക്ക് ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് എന്നീ സംഘടനകള്‍ തികച്ചും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ചിട്ടുണ്ട് തീര്‍ച്ചയായും ഗുജറാത്തില്‍ ഇത്ര മോശമായ ചിന്താഗതി വെച്ചു പുലര്‍ത്തുന്ന യുവാക്കളുടെ ചിന്തകള്‍ക്ക് ഒരു പരിധി വരെയെങ്കിലും ഇടത് ബഹുജന സംഘടനകള്‍ പ്രത്യേകിച്ച് യുവ സംഘടനകള്‍ പ്രവര്‍ത്തിക്കും എന്നുറപ്പാണ്
മമ്മുട്ടി അവിടെ പ്രസംഗിച്ചതും കൂടി ഒന്ന് പകര്‍ത്താമായിരിന്നു എങ്കിള്‍ ഇത്തിരിയെങ്കിലും ആത്മാര്‍ത്ഥത ഉണ്ടാകുമായിരുന്നു അദ്ദേഹം വളരെ തുറന്ന വിമര്‍ശനമാണവിടെ പറഞ്ഞത് .. ഡി..വൈ.എഫ്.ഐ യുടെ ഇടക്കാലത്തുള്ള പ്രവര്‍ത്തനം തികച്ചും തെറ്റായ രീതിയിലുള്ളതാണ് അതൊരു പക്ഷെ ജനങ്ങള്‍ക്ക് വേണ്ടിയിട്ടുള്ളതാണെങ്കിലും എന്തോ അതെല്ലാം ജനങ്ങള്‍ക്ക് അത്ര ഉള്‍കൊള്ളാന്‍ ആയിട്ടില്ല
പീപ്പിള്‍സ് ഫോറം ഒന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം എവിടെയാണ് ഡിഫി മമ്മുട്ടിക്ക് ചെഗുവരയുടെ സ്ഥാനം കൊടുത്തിരിക്കുന്നത് എന്ന് വെറുതെ കണ്ണടച്ച് ഇരുട്ടാക്കിയാല്‍ നിങ്ങള്‍ക്ക് മാത്രമേ കാണാതാവൂ കാഴ്ച്ചകള്‍ അതൊന്നും ഞങ്ങളെ ബാധിക്കില്ല
ലാല്‍ സലാം

Anonymous said...

വിചാരം, ആരാ ഇ-ചെഗുവേര ?
മറ്റൊരു ഡിഫിക്കാരന്‍

സൂര്യോദയം said...

പരദൂഷണത്തിന്‌ ഒരു സ്കോപ്പുമില്ലാത്ത വാര്‍ത്ത... അങ്ങേര്‌ വല്ല സമ്മേളനോം ഉല്‍ഘാടനം ചെയ്യുന്നതിന്‌ ആര്‍ക്കാടപ്പാ ചേതം.... അങ്ങ്‌ വിട്ടു കള പീപ്പി ഫോറമേ...
:-)

കിരണ്‍ തോമസ് തോമ്പില്‍ said...

ഇവിടുത്തെ പ്രശ്നം മമ്മൂട്ടിയെ മൊത്തമായി CPM ഹൈജാക്ക്‌ ചെയ്യുന്നതിലെ അസഹുഷ്ണുതയാണ്‌. അല്ലാതെ ആര്‍ക്കും ഡിഫിയോട്‌ സ്നേഹമോ അവരുടെ സമരങ്ങളില്‍ തത്പര്യം ഉള്ളതുകൊണ്ടോ അല്ല. പിന്നെ മമ്മുട്ടി കഷി രാഷ്ടീയ ഭേദമന്യേ എല്ലാവര്‍ക്കും പ്രിയപ്പെട്ട നടനാണ്‌ പുള്ളിയെ ആദ്യം കൈരളി ടിവിയിലൂടെ ഇടത്തോട്ട്‌ ചായിച്ച്‌ വച്ചു. പിന്നെ രാജ്യ സഭ സീറ്റിന്‌ പരിഗണിക്കുന്നതായി അഭ്യൂഹം കേട്ടു. സ്മാര്‍ട്ട്‌ സിറ്റിയുടെ ഡയരക്ടര്‍ ആകുമെന്ന് മറ്റൊരു അഭ്യൂഹവും കൂടെ കേട്ടു. അപ്പോഴിത ഡിഫിയുടെ സ്റ്റേജില്‍ നില്‍ക്കുന്നു അദ്ദേഹം.

chithrakaran ചിത്രകാരന്‍ said...

ഇനി ഡിഫിയില്‍ മാത്രമല്ല, മറ്റു പോഷക സംഘടനകളിലും,സിപി എമ്മില്‍ തന്നെയും മിന്നുന്ന താരങ്ങളെ അണിനിരത്തിയില്ലെങ്കില്‍ സിപീയെമ്മിന്റെ ബ്രാണ്ട്‌ ഇമേജ്‌ തകരുമെന്ന് അതിന്റെ മുതലാളിമാര്‍ക്ക്‌ അറിയാം. ഇസം നഷ്ടപ്പെട്ട ഒരു പാര്‍ട്ടിക്ക്‌ നിലനില്‍ക്കാനുള്ള ബിസിനസ്സ്‌ തന്ത്രങ്ങളാണ്‌ മമ്മൂട്ടിയുടെ അതിപ്രസരമായി കാണപ്പെടുന്നത്‌.
peoples forum,
nalla post .
abhinandanangaL !!!

പിപ്പിള്‍സ്‌ ഫോറം. said...

ഡിഫി ഇന്ത്യയിലെ പൊരുതുന്ന വിപ്ലവ യുവജന സംഘടനയാണ്‌.അടിമത്വത്തിന്നും അധിനിവേശത്തിന്നും എതിരായ പോരാട്ടത്തില്‍ മുന്നണി പോരാളികളാണ്‌.നാടിന്റെയും നാട്ടുകാരുടെയും ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിലും, സ്വാതന്ത്ര്യത്തിന്നും ജനാധിപത്യത്തിന്നും വേണ്ടി ധീരമായി വാദിക്കാനും ആഗോളവല്‍ക്കരണത്തിന്നും ഉദാരവല്‍ക്കരണത്തിന്നും സാമ്രജ്യത്തിന്നും എതിരായ പോരാട്ടത്തില്‍ അടിപതറാതെ മുന്നേറിയ പ്രസ്ഥാനം അധികാരത്തിന്റെ സുഖലോലുപതയില്‍ മയങ്ങിക്കിടക്കുന്നത്‌ രാജ്യത്തിന്നുത്തെന്നെ ആപത്താണ്‌.ആത്മാര്‍ത്ഥതയുള്ള ആളുകളെ ഇത്‌ ദു:ഖിപ്പിക്കുകയും പ്രകോപിതരാക്കുകയും ചെയ്യും.

മമ്മുട്ടിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്‌ ബഹുമാനമാണ്‌.ഡിഫിയുടെ സമ്മേളനം ഉല്‍ഘാടനം ചെയ്യാന്‍ വിളിക്കേണ്ടത്‌ ഡിഫി നടത്തുന്ന പ്രവര്‍ത്തനങ്ങെയിലൊക്കെ സജീവ സാന്നിധ്യമുള്ളവരാണ്‌.അതിന്ന് നേതൃത്വം കൊടുക്കുന്നവരാണ്‌.സാമൂഹ്യ-സംസ്ക്കാരിക രംഗത്ത്‌ ജ്വലിച്ചു നില്‍ക്കുന്നവരാണ്‌. ഇതൊരു തമിള്‍നാട്‌ ശൈലിയായിപ്പോയി.ഇനി എസ്‌ എഫ്‌ ഐ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഐശ്വര്യ റായിയേയും വിളിക്കില്ലായെന്ന് ആരുകണ്ടു.

Pramod.KM said...

മിസ്റ്ററ് പീപീള്‍ ഫോറം,താങ്കള്‍ എന്തിനാണ്‍ ഇതുമായി ബന്ധമില്ലാത്ത പോസ്റ്റുകളില്‍ പോയി ഓ.ടോ എന്ന് പറയാനുള്ള മര്യാദ പോലും കാണിക്കാതെ ഈ സാധനം ഇങ്ങനെ വിളമ്പുന്നത്?

Anonymous said...

CPMന്റെ ഇന്നത്തെ പോക്കുകാണുന്ന ആരും ഇതില്‍ അത്ഭുതം/പൊരുത്തക്കേട് കാണും എന്നു തോന്നുന്നില്ല.
BTW,P.ഫോറം ബ്ലോഗുതോറും നടന്ന് ലഘുലേഖ വിതരണം ചെയ്യുന്നതെന്തിനാണ്?

Sreejith K. said...

ഡി.ഫി ഇപ്പോഴും ഡെമോക്രാറ്റിക്ക് യൂത്ത് വിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തന്നെ അല്ലേ? മമ്മൂട്ടിയും യൂത്തനാണോ? എന്തെല്ലാം കാണണമെന്റെ ഈശ്വരാ

Kiranz..!! said...

ജനങ്ങള്‍ ഇഷ്ടപ്പെടുന്ന താരങ്ങള്‍,സംസാരിക്കാന്‍ കഴിവുള്ള താരങ്ങള്‍, സാമൂഹികപ്രതിബദ്ധതയോടെ ഇങ്ങനെയുള്ള രംഗങ്ങളില്‍ കടന്നുവന്ന് അവരുടെ അഭിപ്രായങ്ങളും നിലപാടുകളും അറിയിക്കുന്നതില്‍ എന്താണ് ഇത്ര വേവലാതിപ്പെടാനുള്ളത് ? സുഹൃത്തേ അസഹിഷ്ണുതയുടെ ബാനര്‍ ബൂലോഗത്തിന്റെ അരമതിലിലും കലുങ്കിലും പത്തായപ്പുരയുടെ പിറകിലും കൊണ്ട് നടന്ന്‍ ഒട്ടിച്ച് നടന്നിട്ട് ഒരു കാര്യോമില്ല..! യെച്ചൂരിയോ,അച്ചുതാനന്ദനോ മാത്രം ഡീഫിയോഗം ഉദ്ഘാടനം ചെയ്യണമെന്ന് പറയുന്ന ലോജിക്കിന് മാര്‍പ്പാപ്പ മാത്രമേ കുര്‍ബ്ബാന ചൊല്ലാവൂ എന്ന പറയുന്നത് പോലെ തോന്നുന്നു..!

Madhu said...

Search by typing in Malayalam.

http://www.yanthram.com/ml/