Monday, June 11, 2007

മുഖ്യമന്ത്രി അച്ചുതാനന്ദന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണ

മുഖ്യമന്ത്രി അച്ചുതാനന്ദന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണ. പി എ സി എം ( പ്രോഗ്രസീവ്‌ ആര്‍ട്ട്‌സ്‌ കള്‍ച്ചറല്‍ മൂവ്‌മന്റ്‌ )





കയ്യേറ്റഭൂമി തിരിച്ച്‌ പിടിക്കാനുള്ള വി എസിന്റെ രാഷ്ട്രിയ സത്യസന്ധതയെ ഞങ്ങള്‍ പിന്തുണക്കുന്നു.

അധികാര രാഷ്ട്രിയത്തിന്റെ പിന്‍ബലത്തില്‍ പൊതുഇടങ്ങളില്‍ സമ്പന്നരുടെ സൗധങ്ങള്‍ തീര്‍ത്തപ്പോള്‍, അനധികൃതമായി കാടും മലയും നദികളും കയ്യടക്കിയപ്പോള്‍ കേരളം ആരൊക്കെ ഭരിച്ചിട്ടുണ്ട്‌?.

അര നൂറ്റാണ്ട്‌ കാലം തുടര്‍ന്ന അനീതിയുടെ ചറിത്രം മാറ്റിത്തീര്‍ക്കാന്‍ സ : വി എസ്‌ അച്ചുതാനന്ദന്‍ സ്വന്തം പാര്‍ട്ടിയിലേയും മുന്നണിയിലേയും എതിര്‍പ്പുകളെ മറികടന്ന് ധീരമായി പ്രവര്‍ത്തിച്ചപ്പോള്‍ , രാഷ്ടിയത്തില്‍ ദുര്‍ബലമായിത്തിഇര്‍ന്ന നന്മയുടെ പ്രതീകമായിത്തീരാന്‍ അദ്ദേഹത്തിന്ന് സാധിച്ചിട്ടുണ്ട്‌.

ഇച്ഛശക്തിയുള്ള ഈ നീതിനിര്‍വാഹണത്തെ പിന്തുണച്ചുകൊണ്ട്‌ റിയാദില്‍ ഞങ്ങള്‍ നടത്തുന്ന ഒപ്പുശേഖരണത്തില്‍ പങ്കാളികളാവുക.

നിങ്ങളുടെ ഒരോരുത്തരുടെയും പിന്തുണ മുഖ്യമന്ത്രിയെ നേരിട്ട്‌ അറിയിച്ച്‌ അനീതിക്കെതിരെ ഉയരുന്ന കരം ശക്തിപ്പെടുത്തുക.

പാര്‍ട്ടിയിലും ഭരണത്തിലും നീതിയുടെ കാവല്‍ ഭടനായി നിലകൊള്ളാനും അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും ദുഷ്ടശക്തികളെ പാര്‍ട്ടിയില്‍ നിന്നും ഭരണത്തില്‍ നിന്നും തുരത്താനുമുള്ള ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനത്തിന്ന് മൊത്തം ജനങ്ങളുടെയും ഉറച്ച പിന്തുണയുണ്ടായിരിക്കും.

മുന്നാറിലെ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട്‌ കൊണ്ടുപോകുന്ന മുഖ്യമന്ത്രി അച്ചുതാനന്ദന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ സൗദിയിലെ റിയാദില്‍ പി എ സി എം.( പ്രോഗ്രസീവ്‌ ആര്‍ട്ട്‌സ്‌ കള്‍ച്ചറല്‍ മൂവ്‌മന്റ്‌ ) ഒപ്പ്‌ ശേഖരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

മുന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ അനുകൂലിക്കുന്ന ആര്‍ക്കും കക്ഷിരാഷ്ട്രിയ ഭേദമന്യേ ഒപ്പുശേഖരണ പരിപാടിയില്‍ പങ്കുചേരാവുന്നതാണ്‌.


Send mail to Chief Minister : chiefminister@kerala.gov.in.


4 comments:

പിപ്പിള്‍സ്‌ ഫോറം. said...

മുഖ്യമന്ത്രി അച്ചുതാനന്ദന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണ. പി എ സി എം ( പ്രോഗ്രസീവ്‌ ആര്‍ട്ട്‌സ്‌ കള്‍ച്ചറല്‍ മൂവ്‌മന്റ്‌ )മുന്നാറിലെ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട്‌ കൊണ്ടുപോകുന്ന മുഖ്യമന്ത്രി അച്ചുതാനന്ദന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ സൗദിയിലെ റിയാദില്‍ പി എ സി എം.( പ്രോഗ്രസീവ്‌ ആര്‍ട്ട്‌സ്‌ കള്‍ച്ചറല്‍ മൂവ്‌മന്റ്‌ )മുന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ അനുകൂലിക്കുന്ന ആര്‍ക്കും കക്ഷിരാഷ്ട്രിയ ഭേദമന്യേ ഒപ്പുശേഖരണ പരിപാടിയില്‍ പങ്കുചേരാവുന്നതാണ്‌.

പിപ്പിള്‍സ്‌ ഫോറം. said...

മുഖ്യമന്ത്രി അച്ചുതാനന്ദന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണ. പി എ സി എം ( പ്രോഗ്രസീവ്‌ ആര്‍ട്ട്‌സ്‌ കള്‍ച്ചറല്‍ മൂവ്‌മന്റ്‌ ) കയ്യേറ്റഭൂമി തിരിച്ച്‌ പിടിക്കാനുള്ള വി എസിന്റെ രാഷ്ട്രിയ സത്യസന്ധതയെ ഞങ്ങള്‍ പിന്തുണക്കുന്നു.അധികാര രാഷ്ട്രിയത്തിന്റെ പിന്‍ബലത്തില്‍ പൊതുഇടങ്ങളില്‍ സമ്പന്നരുടെ സൗധങ്ങള്‍ തീര്‍ത്തപ്പോള്‍, അനധികൃതമായി കാടും മലയും നദികളും കയ്യടക്കിയപ്പോള്‍ കേരളം ആരൊക്കെ ഭരിച്ചിട്ടുണ്ട്‌?.അര നൂറ്റാണ്ട്‌ കാലം തുടര്‍ന്ന അനീതിയുടെ ചറിത്രം മാറ്റിത്തീര്‍ക്കാന്‍ സ : വി എസ്‌ അച്ചുതാനന്ദന്‍ സ്വന്തം പാര്‍ട്ടിയിലേയും മുന്നണിയിലേയും എതിര്‍പ്പുകളെ മറികടന്ന് ധീരമായി പ്രവര്‍ത്തിച്ചപ്പോള്‍ , രാഷ്ട്രിത്തില്‍ ദുര്‍ബലമായിത്തിഇര്‍ന്ന നന്മയുടെ പ്രതീകമായിത്തീരാന്‍ അദ്ദേഹത്തിന്ന് സാധിച്ചിട്ടുണ്ട്‌.ഇച്ഛശക്തിയുള്ള ഈ നീതിനിര്‍വാഹണത്തെ പിന്തുണച്ചുകൊണ്ട്‌ റിയാദില്‍ ഞങ്ങള്‍ നടത്തുന്ന ഒപ്പുശേഖരണത്തില്‍ പങ്കാളികളാവുക. നിങ്ങളുടെ ഒരോരുത്തരുടെയും പിന്തുണ മുഖ്യമന്ത്രിയെ നേരിട്ട്‌ അറിയിച്ച്‌ അനീതിക്കെതിരെ ഉയരുന്ന കരം ശക്തിപ്പെടുത്തുക.പാര്‍ട്ടിയിലും ഭരണത്തിലും നീതിയുടെ കാവല്‍ ഭടനായി നിലകൊള്ളാനും അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും ദുഷ്ടശക്തികളെ പാര്‍ട്ടിയില്‍ നിന്നും ഭരണത്തില്‍ നിന്നും തുരത്താനുമുള്ള ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനത്തിന്ന് മൊത്തം ജനങ്ങളുടെയും ഉറച്ച പിന്തുണയുണ്ടായിരിക്കും

Anonymous said...

മുന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി ശക്തമായ നിലപാട്‌ കൈക്കൊണ്ടപ്പോള്‍ സി പി ഐ അവരുടെ തനിരൂപം പുറത്തെടുത്തിരിക്കുന്നു.കയ്യേറ്റമാഫിയക്ക്‌ അനുകൂലമായ നിലപാടെടുക്കുന്ന സി പി ഐ യെ സഹായിക്കാന്‍ സി പി എം ലെ പിണറായി പക്ഷവും തയ്യാറാകുന്നതോടെ മുന്നാറിലെ മൂന്നംഗ ദൗത്യസംഘത്തിന്റെ മൂന്നുമാസംകൊണ്ട്‌ മുഴുവന്‍ കയ്യേറ്റങ്ങളും ഓഴിപ്പിക്കുമെന്നുള്ള വാഗ്ദാനം ജലരേഖയായിമാറുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

CPI യെ കുറ്റം പറയാന്‍ വരട്ടേ. മൂന്നാര്‍ ഒഴിപ്പിക്കലില്‍ ദൌത്യ സേനയുടെ ഭാഗത്തു നിന്നുണ്ടായ ഒരു പിഴവാണ്‌ ഈ പ്രശ്നം വഴളക്കിയത്‌. ഈ വിഷയത്തിന്റെ ചരിത്രം ഞാന്‍ ഒരു പോസ്റ്റായി ഇട്ടിട്ടുണ്ട്‌ ഒപ്പം ലിങ്കായി ഓരോ പത്ര വാര്‍ത്തകളും ഇവിടെ വായിക്കുക