Tuesday, January 8, 2008

വിഭാഗീയത അന്വേഷിക്കണം: പി.ബി

വിഭാഗീയത അന്വേഷിക്കണം: പി.ബി

ന്യൂഡല്‍ഹി: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നടന്ന ആസൂത്രിത വിഭാഗീയതയെക്കുറിച്ച് പരിശോ ധിക്കാന്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോ നിര്‍ദ്ദേശം നല്‍കി. സമ്മേളന നടത്തിപ്പിനായി പി.ബി നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ഫെബ്രുവരിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുമ്പായി അടിയന്തര തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചതായി അറിയുന്നു. കേരളത്തില്‍ നിന്ന് ലഭിച്ച പരാതികളുടെയും പി.ബിയുടെ പ്രാഥമിക അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.നേരത്തെ ഏരിയാ, ലോക്കല്‍ കമ്മിറ്റി തിരഞ്ഞെടുപ്പു കളുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് പരാതികള്‍ ലഭിച്ച പ്പോള്‍ അവ പരിശോധിച്ച് ആവശ്യമായവയില്‍ തിരുത്തല്‍ വരുത്താനുളള നിര്‍ദ്ദേശമാണ് പി.ബി നല്‍കിയിരുന്നത്. തിരുത്തല്‍ നടപടികള്‍ക്ക് ആവശ്യമായ പരിശോധന മാത്രമായിരുന്നു അപ്പോഴെല്ലാം നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇക്കുറി വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന നിര്‍ദ്ദേശമാണ് പി. ബി നല്‍കിയിരിക്കുന്നത്.സംസ്ഥാന നേതൃത്വത്തിന്റെ നേരിട്ടുളള മേല്‍നോട്ടത്തില്‍ നടന്ന സമ്മേളനത്തിലെ വിഭാഗീയത അന്വേഷിക്കാനുളള നിര്‍ദ്ദേശം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന നേതൃത്വവും ഉത്തരവാദികളാണ് എന്ന കുറ്റപത്രം കൂടിയാണ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ വിഭാഗീയത ഉണ്ടായില്ല എന്ന റിപ്പോര്‍ട്ടാണ് നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് പി. ബിക്ക് നല്‍കിയിരുന്നത്. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തെറ്റാണെന്ന വിലയിരുത്തല്‍ കൂടിയാണ് പി.ബി യുടെ ഇപ്പോഴത്തെ നിര്‍ദ്ദേശം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിലെ വിഭാഗീയത പരിശോധിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍. തിരുത്തല്‍ നടപടികള്‍ക്ക് അപ്പുറത്തേക്ക് കടുത്ത നടപടികള്‍ ഉണ്ടാവുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. പരിശോധന ഏതു തലത്തില്‍ എങ്ങനെ നടത്തണമെന്നതിനെ ക്കുറിച്ചും വ്യക്തമായ സൂചനകളില്ല.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

വിഭാഗീയത അന്വേഷിക്കണം: പി.ബി

ന്യൂഡല്‍ഹി: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നടന്ന ആസൂത്രിത വിഭാഗീയതയെക്കുറിച്ച് പരിശോ ധിക്കാന്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോ നിര്‍ദ്ദേശം നല്‍കി.
സമ്മേളന നടത്തിപ്പിനായി പി.ബി നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ഫെബ്രുവരിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുമ്പായി അടിയന്തര തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചതായി അറിയുന്നു.
കേരളത്തില്‍ നിന്ന് ലഭിച്ച പരാതികളുടെയും പി.ബിയുടെ പ്രാഥമിക അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.നേരത്തെ ഏരിയാ, ലോക്കല്‍ കമ്മിറ്റി തിരഞ്ഞെടുപ്പു കളുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് പരാതികള്‍ ലഭിച്ച പ്പോള്‍ അവ പരിശോധിച്ച് ആവശ്യമായവയില്‍ തിരുത്തല്‍ വരുത്താനുളള നിര്‍ദ്ദേശമാണ് പി.ബി നല്‍കിയിരുന്നത്. തിരുത്തല്‍ നടപടികള്‍ക്ക് ആവശ്യമായ പരിശോധന മാത്രമായിരുന്നു അപ്പോഴെല്ലാം നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇക്കുറി വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന നിര്‍ദ്ദേശമാണ് പി. ബി നല്‍കിയിരിക്കുന്നത്.
സംസ്ഥാന നേതൃത്വത്തിന്റെ നേരിട്ടുളള മേല്‍നോട്ടത്തില്‍ നടന്ന സമ്മേളനത്തിലെ വിഭാഗീയത അന്വേഷിക്കാനുളള നിര്‍ദ്ദേശം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന നേതൃത്വവും ഉത്തരവാദികളാണ് എന്ന കുറ്റപത്രം കൂടിയാണ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ വിഭാഗീയത ഉണ്ടായില്ല എന്ന റിപ്പോര്‍ട്ടാണ് നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് പി. ബിക്ക് നല്‍കിയിരുന്നത്. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തെറ്റാണെന്ന വിലയിരുത്തല്‍ കൂടിയാണ് പി.ബി യുടെ ഇപ്പോഴത്തെ നിര്‍ദ്ദേശം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിലെ വിഭാഗീയത പരിശോധിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍. തിരുത്തല്‍ നടപടികള്‍ക്ക് അപ്പുറത്തേക്ക് കടുത്ത നടപടികള്‍ ഉണ്ടാവുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. പരിശോധന ഏതു തലത്തില്‍ എങ്ങനെ നടത്തണമെന്നതിനെ ക്കുറിച്ചും വ്യക്തമായ സൂചനകളില്ല.