Monday, January 7, 2008

സ്മാര്‍ട് സിറ്റി കേരളത്തിനു അഭിമാനം: വി.എസ്

സ്മാര്‍ട് സിറ്റി കേരളത്തിനു അഭിമാനം: വി.എസ്

ആലുവ: സ്മാര്‍ട് സിറ്റി കേരളത്തിന്റെ അഭിമാനമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ധാരാളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സ്മാര്‍ട് സിറ്റി പദ്ധതിക്കു കഴിയും. ഇന്‍ഫോ പാര്‍ക്ക് സ്വകര്യ കമ്പനികള്‍ക്കു വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു വി.എസ് പറഞ്ഞു. സി.പി.എം എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.
കേരളത്തില്‍ കര്‍ഷക ആത്മഹത്യ തടയാന്‍ ഇടതുമുന്നണി സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ നങ്ങളെ കണക്കിനു വിമര്‍ശിച്ച വി.എസ് അമിതഫീസും കോഴയും വാങ്ങാന്‍ വിദ്യാഭ്യാസത്തെ ചിലര്‍ മറയാക്കുകയാണെന്നും കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ വിഭാഗീയതയില്ല. എന്നാല്‍ അങ്ങനെുണ്ടെന്ന് വരുത്താന്‍ ചിലര്‍ ശ്രമിക്കുകയാണ്്. ആരോഗ്യപരമായ വിമര്‍ശനങ്ങളിലൂടെ പാര്‍ട്ടിയേയും സംഘടനകളെയും ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും വിമര്‍ശന ത്താടെ കാണണമെന്ന് അഭ്യര്‍ഥിച്ചു.

3 comments:

പിപ്പിള്‍സ്‌ ഫോറം. said...

സ്മാര്‍ട് സിറ്റി കേരളത്തിനു അഭിമാനം: വി.എസ്

ആലുവ: സ്മാര്‍ട് സിറ്റി കേരളത്തിന്റെ അഭിമാനമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ധാരാളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സ്മാര്‍ട് സിറ്റി പദ്ധതിക്കു കഴിയും. ഇന്‍ഫോ പാര്‍ക്ക് സ്വകര്യ കമ്പനികള്‍ക്കു വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു വി.എസ് പറഞ്ഞു. സി.പി.എം എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

കേരളത്തില്‍ കര്‍ഷക ആത്മഹത്യ തടയാന്‍ ഇടതുമുന്നണി സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ നങ്ങളെ കണക്കിനു വിമര്‍ശിച്ച വി.എസ് അമിതഫീസും കോഴയും വാങ്ങാന്‍ വിദ്യാഭ്യാസത്തെ ചിലര്‍ മറയാക്കുകയാണെന്നും കുറ്റപ്പെടുത്തി.
പാര്‍ട്ടിയില്‍ വിഭാഗീയതയില്ല. എന്നാല്‍ അങ്ങനെുണ്ടെന്ന് വരുത്താന്‍ ചിലര്‍ ശ്രമിക്കുകയാണ്്. ആരോഗ്യപരമായ വിമര്‍ശനങ്ങളിലൂടെ പാര്‍ട്ടിയേയും സംഘടനകളെയും ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും വിമര്‍ശന ത്താടെ കാണണമെന്ന് അഭ്യര്‍ഥിച്ചു.

അപ്പു ആദ്യാക്ഷരി said...

ഈ പദ്ധതി പൂര്‍ത്തിയാവട്ടെ എന്നാശിക്കാം. പണ്ട് ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത ആദ്യമായി പന്തളം എന്‍.എസ്.എസ് കോളജില്‍ കമ്പ്യൂട്ടര്‍ സ്റ്റഡിക്ലാസ് കൊണ്ടുവന്നപ്പോള്‍ അന്ന് എസ്.എഫ്.ഐ സമരമുണ്ടാക്കി. ആ പഠനം പറ്റില്ല എന്നുപറഞ്ഞ്. അവസാനം 300 രൂപയായിരുന്ന ഫീസ് മടക്കിത്തന്ന് കോളജ് അധികൃതര്‍ ആ ഷോര്‍ട്ട് കോഴ്സ് ഉപേക്ഷിച്ചു. ഇന്ന് അതേ സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി കൊണ്ടുവരുമ്പോള്‍ എന്താ പറയുക!!!

കൊച്ചുമുതലാളി said...

കേരളത്തില്‍ സമരം നടക്കാത്ത എക തൊഴില്‍ മേഖല ഐ.ടി യാണെന്നു തോന്നുന്നു. അതു കൊണ്ടാണ് സര്‍ക്കാര്‍ അതിനെ പരിപോഷിപ്പിക്കുന്നത്.

സ്മാര്‍ട്ട് സിറ്റി കരാര്‍ പൊതുവെ നഷ്ടത്തിലാണ് ഒപ്പിട്ടത്. കൂടാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് അടുത്ത തെരെഞ്ഞെടുപ്പിന് വോട്ടു പിടിക്കുകയെന്ന് ഗൂഡ ലക്ഷ്യവും ഇതിനുണ്ട്.