Monday, January 21, 2008

പാര്‍ട്ടിയെ അതിന്റെ ലക്ഷ്യത്തില്‍നിന്ന് മാറ്റാന്‍ കഴിയില്ല_ വി.എസ്.അച്യുതാനന്ദന്‍

കണ്ണൂര്‍: ഏത് കുപ്രചാരണം അഴിച്ചു വിട്ടാലും സി.പി.എമ്മിന്റെ രാഷ്ട്രീയനയം തിരുത്താമെന്നോ തിരുത്തിക്കാമെന്നോ ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഈ പാര്‍ട്ടിയെ പല സ്വാധീനങ്ങള്‍കൊണ്ട് ലക്ഷ്യത്തില്‍നിന്ന് മാറ്റാമെന്ന് ആര് കരുതിയാലും നടക്കില്ല. അവസാനം അതിന്റെ ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എം.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റിവിഷനിസത്തെയും നക്സലിസത്തെയും വലതുപക്ഷ വ്യതിയാനത്തെയും എതിര്‍ത്തുകൊണ്ട് കാലാകാലം പൂര്‍വാധികം ശക്തി പ്രാപിച്ചിരിക്കുകയണ് പാര്‍ട്ടി. തൊഴിലാളി, കര്‍ഷകാദി ബഹുജന സംഘടനകളെ അണിനിരത്തി ചൂഷണത്തിനും അക്രമത്തിനുമെതിരെ നിലകൊണ്ട പ്രസ്ഥാനമാണ് സി.പി.എം. കുത്തക മുതലാളിമാരോ സ്വാധീനശക്തികളോ ശ്രമിച്ചാല്‍ അതിനെ തകര്‍ക്കാനാവില്ല.
കുത്തകകള്‍ക്കെതിരെയും മുതലാളിത്തത്തിനെതിരെയും മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു സംസാരിച്ചപ്പോള്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് മുതലാളിത്തത്തിലേക്ക് നയിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നു. ആസൂത്രിതമായ നീക്കം പാര്‍ട്ടിക്കെതിരെ നടക്കുന്നതായി കാണുന്നു. മുതലാളിത്തത്തെ സംരക്ഷിക്കാനാണ് കേരളത്തിലെയും ബംഗാളിലെയും ത്രിപുരയിലെയും സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരുപറഞ്ഞാലും അത് കാല്‍ക്കാശിന് കൊള്ളില്ല_അദ്ദേഹം പറഞ്ഞു.
ഈ സര്‍ക്കാര്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഉണ്ടാക്കിയ നേട്ടങ്ങള്‍ ശ്രദ്ധേയമാണ്. ജനങ്ങള്‍ക്ക് നേരെയുള്ള എല്ലാതരം ചൂഷണത്തെയും സര്‍ക്കാര്‍ ശക്തമായി ചെറുക്കുന്നുണ്ട്. സാന്റിയാഗോ മാര്‍ട്ടിനെപ്പോലെയുള്ള ചതിയന്മാരില്‍നിന്ന് പാവപ്പെട്ട ജനങ്ങളെ രക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്_മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എമ്മിനെതിരെയുള്ള അപവാദ പ്രചാരകരും കണക്കുകൂട്ടല്‍ വിദഗ്ദ്ധരും ഇപ്പോള്‍ മാളത്തിലൊളിച്ചിരിക്കുകയാണെന്ന് തുടര്‍ന്ന് സംസാരിച്ച സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സി.പി.എമ്മിന്റെ ശക്തി അനുദിനം കൂടിവരികയാണ്. ഈ ജനലക്ഷങ്ങള്‍ അതിന്റെ തെളിവാണ്.
മുതലാളിത്തവാദക്കാര്‍ കുറ്റിയും പറിച്ചോടണമെന്ന് സമുന്നതരായ പാര്‍ട്ടി നേതാക്കളെ ഉദ്ദേശിച്ച് വി.എസ്.പറഞ്ഞതായി ചില മാധ്യമങ്ങള്‍ ഉള്‍പ്പെടെ പലരും കൊട്ടിഘോഷിച്ചു. അത്തരം കുപ്രചാരണങ്ങള്‍ക്ക് അടികൊടുക്കുന്ന രീതിയിലാണ് വി.എസ്.ഇപ്പോള്‍ മറുപടി പറഞ്ഞത്. വി.എസ്സിനെപ്പോലുള്ള സമുന്നതനായ നേതാവിനെ അപകീര്‍ത്തിപ്പെടുത്താനല്ലേ ഇവര്‍ ശ്രമിച്ചത്. ന്യൂന പക്ഷങ്ങള്‍ പാര്‍ട്ടിയോട് കൂടുതല്‍ അടുക്കുന്നുവെന്ന് കണ്ടപ്പോള്‍ അവരെ അടര്‍ത്തിയെടുക്കാനാണ് യു.ഡി.എഫും അതിനെ താങ്ങുന്ന മറ്റു ചില കേന്ദ്രങ്ങളും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

6 comments:

പിപ്പിള്‍സ്‌ ഫോറം. said...

കിരണ്‍ തോമസ് തോമ്പില്‍ said...
This comment has been removed by the author.
കിരണ്‍ തോമസ് തോമ്പില്‍ said...

അപ്പോള്‍ അതായിരുന്നോ കാര്യാം. ഇപ്പോഴ മനസ്സിലായത്‌. അപ്പോള്‍ ആര്‌ കുറ്റിയും പറിച്ച്‌ പോകേണ്ടി വരും എന്നാണ്‌ VS പറഞ്ഞതെന്ന് പിണറായി സഖാവ്‌ വിശദീകരിച്ചാല്‍ നന്നായിരുന്നു. VS പറഞ്ഞത്‌ ചാനലുകള്‍ കണ്ട ആര്‍ക്കും അത്‌ ആരേ ഉദ്ദേശിച്ച്‌ പറഞ്ഞതാണ്‌ എന്ന് മനസ്സിലായി. മാധ്യമമങ്ങളായ മാധ്യമങ്ങളൊക്കെ VS കേന്ദ്ര നേതൃത്വത്തിന്റെ നയ വ്യതിയാനത്തിനെതിരെ അദ്ദേഹത്തിന്റെ ഭാഷ കടമെടുത്താല്‍ ആശയ സമരം നടത്തുകയാണ്‌ എന്ന് കൊട്ടിഘോഷിച്ചു. ഒരു വിശദീകരണവും VS ഓ പിണറായി സഖാവോ പറഞ്ഞില്ല. പക്ഷെ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ VS സഖാവിന്‌ കാര്യങ്ങളുടെ കിടപ്പ്‌ മനസ്സിലായി. അപ്പോള്‍ ഇതാവരുന്നു വിശദീകരണം ബസുവിന്റെ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിച്ചത്രെ. അപ്പോളും സഖാവ്‌ പറഞ്ഞ കുറ്റി പറിക്കേണ്ടവന്‍ ആരെന്ന ചോദ്യം അവശേഷിച്ചു.

സംസ്ഥാന നേതൃത്വത്തിന്റെ നയങ്ങള്‍ക്ക്‌ അടിവര ഇടുന്ന പ്രസ്താവനയാണ്‌ ബസ്സുവും കൂട്ടരും പറയുന്നത്‌. ഇപ്പോള്‍ VS ഉം അത്‌ തന്നെ പറയുന്നു. അപ്പോള്‍ എവിടെ ആശയ സമരം എന്ന സംശയം എന്നേപ്പോലുള്ള കാഴ്ചക്കാരില്‍ ഉണ്ടാകുന്നു. ആരെങ്കിലും ഒന്നു വിശദീകരിച്ച്‌ തന്നെങ്കില്‍ നന്നായിരുന്നു

jokrebel said...

kiran thomasine poleyullavar kuttiyum parichu pokendi varum
veruthe samayam kalayanda
mathukkutty achayan 1957 il vangi vecha visham kittumenkil kurachu kazhicho rogam marikittum.

കിരണ്‍ തോമസ് തോമ്പില്‍ said...

മുഖമില്ലാത്തവര്‍ ഒളിയമ്പ് എയ്യുകയായിരിക്കും അല്ലെ. ഞാന്‍ ഉടന്‍ വിഷം വങേണ്ടി വരുമോ അല്ല എങാനും സോഷ്യലിസം വി.എസ്. ഉടന്‍ കൊന്റുവന്നാലോ

Anonymous said...

If i earn a profit on forex trading today for instace how do i get my money and when. Can i get it directly into my bank account and how long will it be before i can with draw it.
[url=http://www.cercle-du-barreau.org/apps/controlcomment/index.php?comment_id=36260636&mhash=1cfa89039136461b2f3a57c40e48c2dc3551bf15]best forex software[/url]