Tuesday, January 8, 2008

സോഷ്യലിസം കെട്ടിപ്പടുക്കുകയല്ല ലക്ഷ്യം: ഐസക്ക് മുതലാളി

സോഷ്യലിസം കെട്ടിപ്പടുക്കുകയല്ല ലക്ഷ്യം: ഐസക്ക് മുതലാളി

ആലപ്പുഴ: ഇവിടെ സോഷ്യലിസം കെട്ടിപ്പടുക്കുകയല്ല ലക്ഷ്യമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. സംയോജിത ഭവന-ചേരി വികസന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരിമിതികള്‍ക്കുള്ളില്‍നിന്ന് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ എന്തുസഹായം ചെയ്യാമെന്നാണ് ഇടതു സര്‍ക്കാര്‍ ചിന്തിക്കുന്നത്.
ഇതു പുതിയ സമീപനമല്ല. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭൂപരിഷ്ക്കരണം നടപ്പാക്കിയപ്പോള്‍ ഇ.എം.എസ്. തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭൂപരിഷ്ക്കരണത്തിലൂടെ സോഷ്യലിസം നടപ്പാക്കുകയാണോയെന്നു മാധ്യമ പ്രവര്‍ത്തകര്‍ ഇ.എം.എസിനോട് ചോദിച്ചപ്പോള്‍ സ്വാതന്ത്യ്രത്തിനു മുമ്പ് കോണ്‍ഗ്രസ് പ്രഖ്യാപിച്ച നയം നടപ്പാക്കുകയാണു തങ്ങള്‍ ചെയ്യുന്നതെന്നാണ് അദ്ദേഹം മറുപടി നല്‍കിയതെന്നും ഐസക്ക് പറഞ്ഞു. സഹകരണ ആശുപത്രിയുടെ വികസനത്തിനും പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും പണം ആവശ്യമാണെങ്കിലും സഹകരണബാങ്കുകളില്‍ നിന്നുപോലും വായ്പയെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യത്തിനു പണം ലഭ്യമാകാറുണ്ടെങ്കിലും അതു വിനിയോഗിക്കാന്‍ കഴിയാത്തതാണു വികസന പരാജയത്തിനു കാരണമെന്നും മന്ത്രി കുറ്റപ്പെടുത്തി. കെ.സി. വേണുഗോപാല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

2 comments:

പിപ്പിള്‍സ്‌ ഫോറം. said...

സോഷ്യലിസം കെട്ടിപ്പടുക്കുകയല്ല ലക്ഷ്യം: ഐസക്ക് മുതലാളി

ആലപ്പുഴ: ഇവിടെ സോഷ്യലിസം കെട്ടിപ്പടുക്കുകയല്ല ലക്ഷ്യമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. സംയോജിത ഭവന-ചേരി വികസന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരിമിതികള്‍ക്കുള്ളില്‍നിന്ന് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ എന്തുസഹായം ചെയ്യാമെന്നാണ് ഇടതു സര്‍ക്കാര്‍ ചിന്തിക്കുന്നത്.

ഇതു പുതിയ സമീപനമല്ല. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭൂപരിഷ്ക്കരണം നടപ്പാക്കിയപ്പോള്‍ ഇ.എം.എസ്. തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭൂപരിഷ്ക്കരണത്തിലൂടെ സോഷ്യലിസം നടപ്പാക്കുകയാണോയെന്നു മാധ്യമ പ്രവര്‍ത്തകര്‍ ഇ.എം.എസിനോട് ചോദിച്ചപ്പോള്‍ സ്വാതന്ത്യ്രത്തിനു മുമ്പ് കോണ്‍ഗ്രസ് പ്രഖ്യാപിച്ച നയം നടപ്പാക്കുകയാണു തങ്ങള്‍ ചെയ്യുന്നതെന്നാണ് അദ്ദേഹം മറുപടി നല്‍കിയതെന്നും ഐസക്ക് പറഞ്ഞു.
സഹകരണ ആശുപത്രിയുടെ വികസനത്തിനും പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും പണം ആവശ്യമാണെങ്കിലും സഹകരണബാങ്കുകളില്‍ നിന്നുപോലും വായ്പയെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യത്തിനു പണം ലഭ്യമാകാറുണ്ടെങ്കിലും അതു വിനിയോഗിക്കാന്‍ കഴിയാത്തതാണു വികസന പരാജയത്തിനു കാരണമെന്നും മന്ത്രി കുറ്റപ്പെടുത്തി. കെ.സി. വേണുഗോപാല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

അഫ്‌സല്‍ said...

യഥാര്‍ഥത്തില്‍ ഇവിടെ സോഷ്യലിസം അല്ലെങ്ങ്കില്‍ കമ്മ്യൂണിസം വരണമെന്ന് ആഗ്രഹിക്കുന്ന എത്ര പേരുണ്ട് നമ്മുടെ നാട്ടില്‍. ഒരു ജനാതിപത്യ വ്യവസ്തക്കുള്ളില്‍ നിന്നു കൊണ്ടു ഒരു സ്റ്റേറ്റ് നു എങ്ങന്നെ സോഷ്യലിസം കെട്ടി പെടുക്കാന്‍ കഴിയും.അതിന് പരിമിതികള്‍ ഉണ്ട് .
പിന്നെ ഇവിടെ ഓരോ പ്രസ്താവനയും വിവാദം ആക്കുകയാണ്."RICH MEDIA POOR DEMOCRACY"