രാജാവേ അങ്ങ് നഗ്‌നനനാണ് എന്ന് ജനങള്‍ വിരല്‍ ചൂണ്ടി പറയുന്നു
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
അവിശ്വസനീയമായ ഒരു കാഴ്‌ചപ്പുറത്തേക്ക് ലാവലിന്‍ കേസ് സി.പി.എമ്മിനെ എത്തിച്ചിരിക്കുന്നു. രാജാവേ അങ്ങ് നഗ്‌നനനാണ് എന്ന് വിരല്‍ ചൂണ്ടി വിളിച്ചു പറഞ്ഞിരുന്ന ഇന്ത്യന്‍ ജനാധിപത്യത്തിലെ തിരുത്തല്‍ ശക്തിയുടെ സ്ഥാനം സി.പി.എം. ഷ്‌ടപ്പെടുത്തിക്കഴിഞ്ഞു; എന്നും ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നിന്ന് വേറിട്ട പാര്‍ട്ടിയായി നില്‍ക്കേണ്ട തൊഴിലാളിവര്‍ഗ പാര്‍ട്ടി.
കേരളം മാത്രമല്ല ഇന്ത്യയാകെ പ്രകാശ് കാരാട്ടിന് കാതോര്‍ക്കുകയായിരുന്നു. ഡല്‍ഹി പി.ബി. യോഗത്തിനുശേഷം സി.പി.എം. ജനറല്‍ സെക്രട്ടറി അറിയിച്ച നിലപാട് ഇങ്ങനെ: . കേസില്‍ പ്രതിയായാല്‍ എം.പി., എം.എല്‍.എ., തുടങ്ങിയ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ രാജിവെച്ചാല്‍ മതി. പാര്‍ട്ടി സെക്രട്ടറി സ്ഥാനം പിണറായി വിജയന്‍ രാജിവെക്കേണ്ടതില്ല. പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനപ്രകാരമാണ് പിണറായി ലാവലിനുമായി കരാറില്‍ ഏര്‍പ്പെട്ടത് ''. തുടര്‍ന്നദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ വെല്ലുവിളിച്ചു, ''പിണറായി വിജയന്‍ വ്യക്തിപരമായി സാമ്പത്തിക നേട്ടമുണ്ടാക്കി എന്നതിന് തെളിവിന്റെ കണികയെങ്കിലും കാണിക്കാന്‍ കഴിയുമോ'' എന്ന്. അഴിമതി ആരോപണങ്ങളോട് എക്കാലത്തും സി.പി.എം. എടുത്തുപോന്ന നിലപാടുതറയില്‍ നിന്ന് നിമിഷനേരം കൊണ്ട് ആ പാര്‍ട്ടി അപ്രത്യക്ഷമായതാണ് ഇതോടെ ജനങ്ങള്‍ കണ്ടത്. പ്രകാശ് കാരാട്ടിന്റെ വാക്കുകളില്‍ യഥാര്‍ഥത്തില്‍ മാറ്റൊലിക്കൊണ്ടത് പതിനൊന്ന് വര്‍ഷം മുമ്പ് തെഹല്‍ക വെളിപ്പെടുത്തലില്‍ കൈയോടെ പിടിക്കപ്പെട്ട ബി.ജെ.പി. പ്രസിഡന്റ് ബംഗാരു ലക്ഷ്‌മണന്റെ ശബ്‌ദമായിരുന്നു. ''എന്തിന് രാജിവെക്കണം? പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരുലക്ഷം രൂപ സംഭാവനവാങ്ങിയതാണ്'' -ബംഗാരു ആദ്യം ന്യായീകരിച്ചത് അങ്ങനെയായിരുന്നു. പക്ഷേ, അടുത്ത ദിവസം ബംഗാരു ലക്ഷ്‌മണന് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടതായും അന്വേഷണം നേരിടേണ്ടതായും വന്നു. അന്ന് സി.പി.എം. ആവശ്യപ്പെട്ടത് ബംഗാരുവിന്റെ പാര്‍ട്ടി ബി.ജെ.പി. നയിക്കുന്ന വാജ്‌പേയി ഗവണ്‍മെന്റിന്റെ രാജിയാണ്. തെഹല്‍കയുടെ രഹസ്യ ക്യാമറ ആയുധഇടപാടുമായി സമതാപാര്‍ട്ടി പ്രസിഡന്റ് ജയാജയ്‌റ്റ്‌ലിയെയും പിടികൂടിയിരുന്നു. ജയയുടെയും മന്ത്രി ഫെര്‍ണാണ്ടസിന്റെയും രാജി മാത്രമല്ല മന്ത്രിസഭയുടെ ആകെരാജിയാണ് സി.പി.എം. ആവശ്യപ്പെട്ടത്. ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും മാസങ്ങളോളം അതിനായി പാര്‍ലമെന്റ് സ്‌തംഭിപ്പിച്ചു. ''ഗവണ്‍മെന്റ് താഴെ ഇറങ്ങുന്നതുവരെ പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല. കുംഭകോണം പുറത്തുവന്നശേഷം പാര്‍ലമെന്റില്‍ ഒരു കാര്യവും നടക്കാന്‍ അനുവദിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സഭയ്‌ക്കൊരു ഉത്തരം കിട്ടേണ്ടതുണ്ട്. ഗവണ്‍മെന്റ് രാജിവെക്കാന്‍ തയ്യാറാകാത്തിടത്തോളം കാലം അനിശ്ചിതാവസ്ഥ തുടരും'' -സി.പി.എം. ജനറല്‍ സെക്രട്ടറി സുര്‍ജിത് 2001 മാര്‍ച്ച് 19-ന് തിരുവനന്തപുരത്ത് ഇ.എം.എസ്. അക്കാദമിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചപ്പോഴായിരുന്നു ഈ പ്രഖ്യാപനം. അതിനും ഒരു വ്യാഴവട്ടം മുമ്പായിരുന്നു സ്വീഡിഷ് റേഡിയോ ബൊഫോഴ്‌സ് തോക്കിടപാടില്‍ ഇടനിലക്കാര്‍ വഴി ഇന്ത്യയിലെ രാഷ്ട്രീയ ഉന്നതന്മാര്‍ക്ക് കോഴപ്പണം നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഗവണ്‍മെന്റിനെ തകര്‍ക്കാനുള്ള ഗൂഢാലോചന എന്നായിരുന്നു പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയുടെയും കോണ്‍ഗ്രസ്(ഐ)യുടെയും പ്രതികരണം. രാജീവ് ഗാന്ധിയും സ്വീഡിഷ് പ്രധാനമന്ത്രി ഒലോഫ്‌പാമയും നേരിട്ട് ഉറപ്പിച്ചതായിരുന്നു കരാര്‍. ഇടനിലക്കാര്‍ ഉണ്ടാവരുത് എന്നതായിരുന്നു ഇന്ത്യ മുന്നോട്ട് വെച്ചിരുന്ന മുഖ്യ വ്യവസ്ഥ. കരസേനയ്‌ക്ക് 410 യുദ്ധപീരങ്കികള്‍ വാങ്ങിയ ഇടപാടില്‍ 64 കോടി രൂപ കോഴ നല്‍കിയെന്ന് പിന്നീട് പുറത്തുവന്നു. രാജീവ് ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഇന്ത്യയിലെ ഏജന്റായി നിയോഗിക്കപ്പെട്ട ഒക്‌ടേവിയോ ക്വത്‌റോച്ചിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടിലേക്ക് ഒഴുകിയ പണത്തിന്റെ രേഖകളും വൈകി കണ്ടെത്തി; ഇറ്റലിക്കാരനായ ക്വത്‌റോച്ചി സോണിയാഗാന്ധിയുടെ അടുത്ത ബന്ധുവാണെന്നും. തെഹല്‍ക വെളിപ്പെടുത്തലിനെത്തുടര്‍ന്ന് വാജ്‌പേയി ഗവണ്‍മെന്റിന്റെ രാജി ആവശ്യപ്പെട്ടപ്പോള്‍ ബി.ജെ.പി. തിരിച്ചടിച്ചത് ഇങ്ങനെയായിരുന്നു: ''ഞങ്ങളുടെ രാജി ആവശ്യപ്പെടാന്‍ പ്രതിപക്ഷത്തിന് എന്ത് അര്‍ഹത?'' അന്ന് സി.പി.എം. മുഖപത്രം 'പീപ്പിള്‍സ് ഡെമോക്രസി' മുഖപ്രസംഗത്തില്‍ മറുപടി കൊടുത്തു: ''രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടി എന്നത് കോണ്‍ഗ്രസ് മാത്രമല്ല. അഴിമതി സംബന്ധിച്ച വിദൂരമായ ആരോപണം പോലും നേരിട്ടിട്ടില്ലാത്തവരാണ് ഇടതുപാര്‍ട്ടികള്‍. കളങ്കത്തിന്റെ പൊടി പോലും തീണ്ടാത്ത പൊതുസേവന പാരമ്പര്യമുള്ളതെന്ന് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം. ബൊഫോഴ്‌സ് തൊട്ട് ഹവാലവരെയുള്ള കോണ്‍ഗ്രസ്സിന്റെ അഴിമതികളെ മുന്‍നിരയില്‍നിന്ന് തുറന്നുകാട്ടിയിട്ടുള്ളവര്‍. അന്ന് കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെപി. ഞങ്ങള്‍ക്കൊപ്പം ചേരുകയുണ്ടായി. ഇന്ന് കാര്യങ്ങള്‍ തലതിരിഞ്ഞിരിക്കുന്നു. ബി.ജെ.പി. സ്വന്തം അഴിമതിക്ക് കോണ്‍ഗ്രസ്സിന്റെ റെക്കോഡുകളുടെ അടിസ്ഥാനത്തില്‍ നീതീകരണം തേടുന്നു.'' എട്ടു വര്‍ഷങ്ങളേ കടന്നുപോയുള്ളൂ. ബംഗാരുവിന്റെ ഒരുലക്ഷം രൂപയുടെയും ബൊഫോഴ്‌സ് ഇടപാടിലെ 64 കോടി കോഴയുടെയും സ്ഥാനത്ത് 374.5 കോടിരൂപയുടെ അഴിമതി ആരോപണമാണ് ലാവലിന്‍ ഇടപാടിനെ ന്യായീകരിക്കുക വഴി സി.പി.എം. സ്വയം തലയിലേറ്റിയിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ വക്താക്കള്‍ ബൊഫോഴ്‌സ് കേസില്‍ പ്രതിപക്ഷത്തോട് ആവര്‍ത്തിച്ച് ഉന്നയിച്ചിരുന്ന ഒരു ചോദ്യമുണ്ട്. തോക്കിടപാടിലെ ഇടനിലക്കാരായിരുന്ന മാര്‍ട്ടിന്‍ ആര്‍ദോയുടെയും ഹിന്ദുജ സഹോദരന്മാരുടെയും ഒക്‌ടേവിയോ ക്വത്‌റോച്ചിയുടെയും പേരില്‍ ആരോപണങ്ങളും പണംപറ്റിയ രേഖകളും കണ്ടെടുത്തിട്ടുണ്ടായിരിക്കാം. പക്ഷേ, രാജീവ്‌ഗാന്ധി ഒരു പൈസയെങ്കിലും ഇടപാടില്‍ കൈപ്പറ്റിയതായി എന്തെങ്കിലും തെളിവുകള്‍ കാണിക്കാനുണ്ടോ? ചരിത്രത്തിന്റെ മറ്റൊരു വഴിത്തിരിവില്‍ വെച്ച് സി.പി.എം. കോണ്‍ഗ്രസ്സിനോടും ബി.ജെ.പി.യോടും ഇപ്പോള്‍ ഇത് തിരിച്ചു ചോദിക്കുന്നു; സംശയത്തിന്റെ പുരികങ്ങള്‍ ഉയര്‍ത്തി നില്‍ക്കുന്ന ജനങ്ങളോടും. ആദ്യം കോണ്‍ഗ്രസ്, പിന്നീട് ബി.ജെ.പി, ഇപ്പോള്‍ സി.പി.എമ്മും. അവിശ്വസനീയമായ ഒരു കാഴ്‌ചപ്പുറത്തേക്ക് ലാവലിന്‍ കേസ് സി.പി.എമ്മിനെ എത്തിച്ചിരിക്കുന്നു. രാജാവേ അങ്ങ് നഗ്‌നനനാണ് എന്ന് വിരല്‍ ചൂണ്ടി വിളിച്ചു പറഞ്ഞിരുന്ന ഇന്ത്യന്‍ ജനാധിപത്യത്തിലെ തിരുത്തല്‍ ശക്തിയുടെ സ്ഥാനം സി.പി.എം. നഷ്‌ടപ്പെടുത്തിക്കഴിഞ്ഞു; എന്നും ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നിന്ന് വേറിട്ട പാര്‍ട്ടിയായി നില്‍ക്കേണ്ട തൊഴിലാളിവര്‍ഗ പാര്‍ട്ടി. സി.പി.എമ്മിനെ തകര്‍ക്കാന്‍ വിദേശശക്തികളും രാഷ്ട്രീയ എതിരാളികളും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരും നടത്തുന്ന ഗൂഢാലോചനയാണ് ലാവലിന്‍ അഴിമതിക്കേസ് എന്നാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ നിലപാട്. അഴിമതി ആരോപണത്തിന് എതിരായി സി.പി.എമ്മും ഇന്ത്യയിലെ മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങളും ഇതേ ആരോപണം മുമ്പ് നേരിട്ടിട്ടുണ്ട്; നഗര്‍വാല സംഭവത്തില്‍നിന്നു തുടങ്ങി മാരുതി സംഭവം വരെ എത്തിയ ഇന്ദിരാഗാന്ധിക്കെതിരായ ആരോപണങ്ങള്‍ അടിയന്തരാവസ്ഥയിലെത്തിയപ്പോള്‍ 'ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദേശശക്തികളുമായി ചേര്‍ന്നുള്ള ഗൂഢാലോചന 'എന്ന്. കേന്ദ്രമന്ത്രിയായിരുന്ന സുഖ്‌റാമിന്റെ ശിക്ഷ സംബന്ധിച്ച വിശദാംശങ്ങള്‍ ഈ വരികളില്‍ അച്ചടിമഷിപുരളും മുമ്പ് സി.ബി.ഐ. പ്രത്യേക കോടതി പ്രഖ്യാപിച്ചിരിക്കും. ടെലികോം അഴിമതിക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പോരാടിപ്പോന്ന സി.പി.എമ്മിന്റെ പഴയ അഴിമതി വിരുദ്ധ നിലപാടിനുള്ള ഒരു പൊന്‍തൂവലാണ്, അവിഹിത സ്വത്ത് വാരിക്കൂട്ടിയ സുഖ്‌റാം ശിക്ഷിക്കപ്പെടുന്നത്. കോണ്‍ഗ്രസ് ഐ മന്ത്രിയായിരുന്ന സുഖ്‌റാമിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍നിന്നും മാണ്ടിയിലെ വീട്ടില്‍നിന്നും ചാക്കില്‍ കെട്ടിനിറച്ച 3.61 കോടി രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെടുത്തത് 1996 ആഗസ്‌തിലാണ്; എസ്.എന്‍.സി. ലാവലിന്‍ കരാറില്‍ കേരളം ഏര്‍പ്പെട്ട വര്‍ഷത്തില്‍. 1991-96 കാലയളവില്‍ ബഹുരാഷ്ട്ര കുത്തകകളില്‍നിന്ന് കോടികളുടെ യന്ത്രോപകരണങ്ങള്‍ ഇറക്കുമതി ചെയ്‌ത് ടെലികോം വിപ്ലവം നടത്തിയ മന്ത്രിയാണ് സുഖ്‌റാം. സി.ബി.ഐ. രാഷ്ട്രീയായുധമാണ് എന്ന സി.പി.എമ്മിന്റെ ഇപ്പോഴത്തെ നിലപാടിന് സി.ബി.ഐ.യും കോടതിയും ചേര്‍ന്നു നല്‍കുന്ന ഒരു മറുപടികൂടിയാണ് സുഖ്‌റാമിന്റെ ശിക്ഷ. സി.ബി.ഐ. അറസ്റ്റ് ചെയ്യുമ്പോള്‍ സുഖ്‌റാം കേന്ദ്രമന്ത്രി. ശിക്ഷിക്കപ്പെടുമ്പോഴും കോണ്‍ഗ്രസ് നേതാവ്. ഇടക്കാലത്ത് സ്വന്തം പാര്‍ട്ടി ഉണ്ടാക്കിയതും ബി.ജെ.പി.യുമായി ചേര്‍ന്ന് ഹിമാചല്‍പ്രദേശില്‍ മന്ത്രിസഭ രൂപവത്‌കരിച്ചതും ഉപകഥകള്‍. ധാരണാപത്രം വഴി ബഹുരാഷ്ട്ര കുത്തകകളില്‍നിന്ന് യന്ത്രോപകരണങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ആ പാക്കേജില്‍ അഴിമതിയുടെ കാളസര്‍പ്പം കൂടി ഉണ്ടാകും. അത് കണക്കില്‍പ്പെടാത്ത പണമായും അവിഹിത സ്വത്തായും രാഷ്ട്രീയകക്ഷികളുടെ മൂലധനമായും മാറും. അതിന്റെ ഉത്‌പന്നമാണ് സുഖ്‌റാം ഏറ്റുവാങ്ങിയ ശിക്ഷ.
ഇതുകൊണ്ടാണ് ആഗോളീകരണത്തോടെ ഇന്ത്യന്‍ വിപണിയില്‍ വന്ന ബഹുരാഷ്ട്രകുത്തകകളുടെയും ദല്ലാള്‍മാരുടെയും പിടിയില്‍നിന്ന് രാജ്യതാത്‌പര്യം സംരക്ഷിക്കാന്‍ ധാരണാപത്ര ഇടപാടിനെതിരെ സി.പി.എമ്മും സി.ഐ.ടി.യു.വും മറ്റു പ്രസ്ഥാനങ്ങളും ശക്തമായ നിലപാടെടുത്തത്. കോണ്‍ഗ്രസ് ഗവണ്‍മെന്റ് തന്നെ ധാരണാപത്രം വഴിയുള്ള ഇറക്കുമതി തടയാന്‍ നിര്‍ബന്ധിതമായത്.
എന്നിട്ടും സുഖ്‌റാമിന്റെ വഴിക്ക് കേരളവൈദ്യുതി മന്ത്രി ജി. കാര്‍ത്തികേയന്‍ പോയി. പക്ഷേ, സി.പി.എമ്മിന്റെയും സി.ഐ.ടി.യു.വിന്റെയും അടിസ്ഥാന നിലപാടുകള്‍ അറിയേണ്ട പിണറായിയെപ്പോലുളള ഒരാള്‍ ആ വഴി തന്നെ തിരഞ്ഞെടുത്തു; കുറെക്കൂടി അവിശ്വസനീയവും അപകടകരവുമായ വിധത്തില്‍. സി.പി.എം. ഇനിയും അത് ബോധ്യപ്പെടുത്താന്‍ ബാക്കിയാണ്.
ഇന്ത്യന്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ 78 വര്‍ഷത്തെ ചരിത്രം കുറിച്ചുവെച്ചാണ് 1998-ല്‍ ഇ.എം.എസ് .കണ്ണടച്ചത്. ഇ.എം.എസ്. അഭിമാനം കൊണ്ടതിങ്ങനെ:
''കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെക്കാലമായി പല പാര്‍ട്ടികളുടെയും മന്ത്രിമാര്‍ കേരളഭരണത്തില്‍ പങ്കാളികളായിട്ടുണ്ട്. അവരില്‍ പലരും അഴിമതിയാരോപണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഇപ്പോള്‍ ചിലര്‍ക്കെതിരെ കേസുകള്‍ പോലും നടക്കുകയാണ്. പക്ഷേ, കമ്യൂണിസ്റ്റ് മന്ത്രിയായിരുന്നവരാരും അക്കൂട്ടത്തില്‍പ്പെടുന്നില്ല. ഇന്നകാലത്ത് കമ്യൂണിസ്റ്റ് മന്ത്രിയായിരുന്ന ഇന്നയാള്‍ ഇന്ന ഇടപാടില്‍ ഇന്ന അഴിമതികാട്ടിയെന്നു പറയാന്‍ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനും ഇതേവരെ കഴിഞ്ഞിട്ടില്ല'' -ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998, പേജ് 138.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ ചരിത്രരേഖ വ്യാജമാണെന്ന് ആരും പറയില്ലെന്ന് കരുതട്ടെ. ഈ ചരിത്രത്തിലാണ് 2009-ല്‍ കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി അഴിമതിക്കേസില്‍ പ്രതിയായി പുതിയ അധ്യായം ചേര്‍ക്കുന്നത്.
Subscribe to:
Post Comments (Atom)
4 comments:
രാജാവേ അങ്ങ് നഗ്‌നനനാണ് എന്ന് ജനങള്‍ വിരല്‍ ചൂണ്ടി പറയുന്നു
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
അവിശ്വസനീയമായ ഒരു കാഴ്‌ചപ്പുറത്തേക്ക് ലാവലിന്‍ കേസ് സി.പി.എമ്മിനെ എത്തിച്ചിരിക്കുന്നു. രാജാവേ അങ്ങ്
നഗ്‌നനനാണ് എന്ന് വിരല്‍ ചൂണ്ടി വിളിച്ചു
പറഞ്ഞിരുന്ന ഇന്ത്യന്‍ ജനാധിപത്യത്തിലെ തിരുത്തല്‍ ശക്തിയുടെ സ്ഥാനം സി.പി.എം. ഷ്‌ടപ്പെടുത്തിക്കഴിഞ്ഞു;
എന്നും ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നിന്ന് വേറിട്ട പാര്‍ട്ടിയായി നില്‍ക്കേണ്ട തൊഴിലാളിവര്‍ഗ പാര്‍ട്ടി.
കേരളം മാത്രമല്ല ഇന്ത്യയാകെ പ്രകാശ് കാരാട്ടിന് കാതോര്‍ക്കുകയായിരുന്നു. ഡല്‍ഹി പി.ബി. യോഗത്തിനുശേഷം സി.പി.എം. ജനറല്‍ സെക്രട്ടറി അറിയിച്ച നിലപാട് ഇങ്ങനെ:
. കേസില്‍ പ്രതിയായാല്‍ എം.പി., എം.എല്‍.എ., തുടങ്ങിയ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ രാജിവെച്ചാല്‍ മതി. പാര്‍ട്ടി സെക്രട്ടറി സ്ഥാനം പിണറായി വിജയന്‍ രാജിവെക്കേണ്ടതില്ല. പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനപ്രകാരമാണ് പിണറായി ലാവലിനുമായി കരാറില്‍ ഏര്‍പ്പെട്ടത് ''.
തുടര്‍ന്നദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ വെല്ലുവിളിച്ചു, ''പിണറായി വിജയന്‍ വ്യക്തിപരമായി സാമ്പത്തിക നേട്ടമുണ്ടാക്കി എന്നതിന് തെളിവിന്റെ കണികയെങ്കിലും കാണിക്കാന്‍ കഴിയുമോ'' എന്ന്. അഴിമതി ആരോപണങ്ങളോട് എക്കാലത്തും സി.പി.എം. എടുത്തുപോന്ന നിലപാടുതറയില്‍ നിന്ന് നിമിഷനേരം കൊണ്ട് ആ പാര്‍ട്ടി അപ്രത്യക്ഷമായതാണ് ഇതോടെ ജനങ്ങള്‍ കണ്ടത്.
പ്രകാശ് കാരാട്ടിന്റെ വാക്കുകളില്‍ യഥാര്‍ഥത്തില്‍ മാറ്റൊലിക്കൊണ്ടത് പതിനൊന്ന് വര്‍ഷം മുമ്പ് തെഹല്‍ക വെളിപ്പെടുത്തലില്‍ കൈയോടെ പിടിക്കപ്പെട്ട ബി.ജെ.പി. പ്രസിഡന്റ് ബംഗാരു ലക്ഷ്‌മണന്റെ ശബ്‌ദമായിരുന്നു. ''എന്തിന് രാജിവെക്കണം? പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരുലക്ഷം രൂപ സംഭാവനവാങ്ങിയതാണ്'' -ബംഗാരു ആദ്യം ന്യായീകരിച്ചത് അങ്ങനെയായിരുന്നു. പക്ഷേ, അടുത്ത ദിവസം ബംഗാരു ലക്ഷ്‌മണന് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടതായും അന്വേഷണം നേരിടേണ്ടതായും വന്നു. അന്ന് സി.പി.എം. ആവശ്യപ്പെട്ടത് ബംഗാരുവിന്റെ പാര്‍ട്ടി ബി.ജെ.പി. നയിക്കുന്ന വാജ്‌പേയി ഗവണ്‍മെന്റിന്റെ രാജിയാണ്. തെഹല്‍കയുടെ രഹസ്യ ക്യാമറ ആയുധഇടപാടുമായി സമതാപാര്‍ട്ടി പ്രസിഡന്റ് ജയാജയ്‌റ്റ്‌ലിയെയും പിടികൂടിയിരുന്നു. ജയയുടെയും മന്ത്രി ഫെര്‍ണാണ്ടസിന്റെയും രാജി മാത്രമല്ല മന്ത്രിസഭയുടെ ആകെരാജിയാണ് സി.പി.എം. ആവശ്യപ്പെട്ടത്. ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും മാസങ്ങളോളം അതിനായി പാര്‍ലമെന്റ് സ്‌തംഭിപ്പിച്ചു.
''ഗവണ്‍മെന്റ് താഴെ ഇറങ്ങുന്നതുവരെ പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല. കുംഭകോണം പുറത്തുവന്നശേഷം പാര്‍ലമെന്റില്‍ ഒരു കാര്യവും നടക്കാന്‍ അനുവദിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സഭയ്‌ക്കൊരു ഉത്തരം കിട്ടേണ്ടതുണ്ട്. ഗവണ്‍മെന്റ് രാജിവെക്കാന്‍ തയ്യാറാകാത്തിടത്തോളം കാലം അനിശ്ചിതാവസ്ഥ തുടരും'' -സി.പി.എം. ജനറല്‍ സെക്രട്ടറി സുര്‍ജിത് 2001 മാര്‍ച്ച് 19-ന് തിരുവനന്തപുരത്ത് ഇ.എം.എസ്. അക്കാദമിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചപ്പോഴായിരുന്നു ഈ പ്രഖ്യാപനം.
അതിനും ഒരു വ്യാഴവട്ടം മുമ്പായിരുന്നു സ്വീഡിഷ് റേഡിയോ ബൊഫോഴ്‌സ് തോക്കിടപാടില്‍ ഇടനിലക്കാര്‍ വഴി ഇന്ത്യയിലെ രാഷ്ട്രീയ ഉന്നതന്മാര്‍ക്ക് കോഴപ്പണം നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഗവണ്‍മെന്റിനെ തകര്‍ക്കാനുള്ള ഗൂഢാലോചന എന്നായിരുന്നു പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയുടെയും കോണ്‍ഗ്രസ്(ഐ)യുടെയും പ്രതികരണം. രാജീവ് ഗാന്ധിയും സ്വീഡിഷ് പ്രധാനമന്ത്രി ഒലോഫ്‌പാമയും നേരിട്ട് ഉറപ്പിച്ചതായിരുന്നു കരാര്‍. ഇടനിലക്കാര്‍ ഉണ്ടാവരുത് എന്നതായിരുന്നു ഇന്ത്യ മുന്നോട്ട് വെച്ചിരുന്ന മുഖ്യ വ്യവസ്ഥ. കരസേനയ്‌ക്ക് 410 യുദ്ധപീരങ്കികള്‍ വാങ്ങിയ ഇടപാടില്‍ 64 കോടി രൂപ കോഴ നല്‍കിയെന്ന് പിന്നീട് പുറത്തുവന്നു. രാജീവ് ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഇന്ത്യയിലെ ഏജന്റായി നിയോഗിക്കപ്പെട്ട ഒക്‌ടേവിയോ ക്വത്‌റോച്ചിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടിലേക്ക് ഒഴുകിയ പണത്തിന്റെ രേഖകളും വൈകി കണ്ടെത്തി; ഇറ്റലിക്കാരനായ ക്വത്‌റോച്ചി സോണിയാഗാന്ധിയുടെ അടുത്ത ബന്ധുവാണെന്നും.
തെഹല്‍ക വെളിപ്പെടുത്തലിനെത്തുടര്‍ന്ന് വാജ്‌പേയി ഗവണ്‍മെന്റിന്റെ രാജി ആവശ്യപ്പെട്ടപ്പോള്‍ ബി.ജെ.പി. തിരിച്ചടിച്ചത് ഇങ്ങനെയായിരുന്നു: ''ഞങ്ങളുടെ രാജി ആവശ്യപ്പെടാന്‍ പ്രതിപക്ഷത്തിന് എന്ത് അര്‍ഹത?'' അന്ന് സി.പി.എം. മുഖപത്രം 'പീപ്പിള്‍സ് ഡെമോക്രസി' മുഖപ്രസംഗത്തില്‍ മറുപടി കൊടുത്തു: ''രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടി എന്നത് കോണ്‍ഗ്രസ് മാത്രമല്ല. അഴിമതി സംബന്ധിച്ച വിദൂരമായ ആരോപണം പോലും നേരിട്ടിട്ടില്ലാത്തവരാണ് ഇടതുപാര്‍ട്ടികള്‍. കളങ്കത്തിന്റെ പൊടി പോലും തീണ്ടാത്ത പൊതുസേവന പാരമ്പര്യമുള്ളതെന്ന് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം. ബൊഫോഴ്‌സ് തൊട്ട് ഹവാലവരെയുള്ള കോണ്‍ഗ്രസ്സിന്റെ അഴിമതികളെ മുന്‍നിരയില്‍നിന്ന് തുറന്നുകാട്ടിയിട്ടുള്ളവര്‍. അന്ന് കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെപി. ഞങ്ങള്‍ക്കൊപ്പം ചേരുകയുണ്ടായി. ഇന്ന് കാര്യങ്ങള്‍ തലതിരിഞ്ഞിരിക്കുന്നു. ബി.ജെ.പി. സ്വന്തം അഴിമതിക്ക് കോണ്‍ഗ്രസ്സിന്റെ റെക്കോഡുകളുടെ അടിസ്ഥാനത്തില്‍ നീതീകരണം തേടുന്നു.''
എട്ടു വര്‍ഷങ്ങളേ കടന്നുപോയുള്ളൂ. ബംഗാരുവിന്റെ ഒരുലക്ഷം രൂപയുടെയും ബൊഫോഴ്‌സ് ഇടപാടിലെ 64 കോടി കോഴയുടെയും സ്ഥാനത്ത് 374.5 കോടിരൂപയുടെ അഴിമതി ആരോപണമാണ് ലാവലിന്‍ ഇടപാടിനെ ന്യായീകരിക്കുക വഴി സി.പി.എം. സ്വയം തലയിലേറ്റിയിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ വക്താക്കള്‍ ബൊഫോഴ്‌സ് കേസില്‍ പ്രതിപക്ഷത്തോട് ആവര്‍ത്തിച്ച് ഉന്നയിച്ചിരുന്ന ഒരു ചോദ്യമുണ്ട്. തോക്കിടപാടിലെ ഇടനിലക്കാരായിരുന്ന മാര്‍ട്ടിന്‍ ആര്‍ദോയുടെയും ഹിന്ദുജ സഹോദരന്മാരുടെയും ഒക്‌ടേവിയോ ക്വത്‌റോച്ചിയുടെയും പേരില്‍ ആരോപണങ്ങളും പണംപറ്റിയ രേഖകളും കണ്ടെടുത്തിട്ടുണ്ടായിരിക്കാം. പക്ഷേ, രാജീവ്‌ഗാന്ധി ഒരു പൈസയെങ്കിലും ഇടപാടില്‍ കൈപ്പറ്റിയതായി എന്തെങ്കിലും തെളിവുകള്‍ കാണിക്കാനുണ്ടോ? ചരിത്രത്തിന്റെ മറ്റൊരു വഴിത്തിരിവില്‍ വെച്ച് സി.പി.എം. കോണ്‍ഗ്രസ്സിനോടും ബി.ജെ.പി.യോടും ഇപ്പോള്‍ ഇത് തിരിച്ചു ചോദിക്കുന്നു; സംശയത്തിന്റെ പുരികങ്ങള്‍ ഉയര്‍ത്തി നില്‍ക്കുന്ന ജനങ്ങളോടും. ആദ്യം കോണ്‍ഗ്രസ്, പിന്നീട് ബി.ജെ.പി, ഇപ്പോള്‍ സി.പി.എമ്മും. അവിശ്വസനീയമായ ഒരു കാഴ്‌ചപ്പുറത്തേക്ക് ലാവലിന്‍ കേസ് സി.പി.എമ്മിനെ എത്തിച്ചിരിക്കുന്നു. രാജാവേ അങ്ങ് നഗ്‌നനനാണ് എന്ന് വിരല്‍ ചൂണ്ടി വിളിച്ചു പറഞ്ഞിരുന്ന ഇന്ത്യന്‍ ജനാധിപത്യത്തിലെ തിരുത്തല്‍ ശക്തിയുടെ സ്ഥാനം സി.പി.എം. നഷ്‌ടപ്പെടുത്തിക്കഴിഞ്ഞു; എന്നും ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നിന്ന് വേറിട്ട പാര്‍ട്ടിയായി നില്‍ക്കേണ്ട തൊഴിലാളിവര്‍ഗ പാര്‍ട്ടി.
സി.പി.എമ്മിനെ തകര്‍ക്കാന്‍ വിദേശശക്തികളും രാഷ്ട്രീയ എതിരാളികളും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരും നടത്തുന്ന ഗൂഢാലോചനയാണ് ലാവലിന്‍ അഴിമതിക്കേസ് എന്നാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ നിലപാട്. അഴിമതി ആരോപണത്തിന് എതിരായി സി.പി.എമ്മും ഇന്ത്യയിലെ മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങളും ഇതേ ആരോപണം മുമ്പ് നേരിട്ടിട്ടുണ്ട്; നഗര്‍വാല സംഭവത്തില്‍നിന്നു തുടങ്ങി മാരുതി സംഭവം വരെ എത്തിയ ഇന്ദിരാഗാന്ധിക്കെതിരായ ആരോപണങ്ങള്‍ അടിയന്തരാവസ്ഥയിലെത്തിയപ്പോള്‍ 'ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദേശശക്തികളുമായി ചേര്‍ന്നുള്ള ഗൂഢാലോചന 'എന്ന്.
കേന്ദ്രമന്ത്രിയായിരുന്ന സുഖ്‌റാമിന്റെ ശിക്ഷ സംബന്ധിച്ച വിശദാംശങ്ങള്‍ ഈ വരികളില്‍ അച്ചടിമഷിപുരളും മുമ്പ് സി.ബി.ഐ. പ്രത്യേക കോടതി പ്രഖ്യാപിച്ചിരിക്കും. ടെലികോം അഴിമതിക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പോരാടിപ്പോന്ന സി.പി.എമ്മിന്റെ പഴയ അഴിമതി വിരുദ്ധ നിലപാടിനുള്ള ഒരു പൊന്‍തൂവലാണ്, അവിഹിത സ്വത്ത് വാരിക്കൂട്ടിയ സുഖ്‌റാം ശിക്ഷിക്കപ്പെടുന്നത്. കോണ്‍ഗ്രസ് ഐ മന്ത്രിയായിരുന്ന സുഖ്‌റാമിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍നിന്നും മാണ്ടിയിലെ വീട്ടില്‍നിന്നും ചാക്കില്‍ കെട്ടിനിറച്ച 3.61 കോടി രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെടുത്തത് 1996 ആഗസ്‌തിലാണ്; എസ്.എന്‍.സി. ലാവലിന്‍ കരാറില്‍ കേരളം ഏര്‍പ്പെട്ട വര്‍ഷത്തില്‍. 1991-96 കാലയളവില്‍ ബഹുരാഷ്ട്ര കുത്തകകളില്‍നിന്ന് കോടികളുടെ യന്ത്രോപകരണങ്ങള്‍ ഇറക്കുമതി ചെയ്‌ത് ടെലികോം വിപ്ലവം നടത്തിയ മന്ത്രിയാണ് സുഖ്‌റാം. സി.ബി.ഐ. രാഷ്ട്രീയായുധമാണ് എന്ന സി.പി.എമ്മിന്റെ ഇപ്പോഴത്തെ നിലപാടിന് സി.ബി.ഐ.യും കോടതിയും ചേര്‍ന്നു നല്‍കുന്ന ഒരു മറുപടികൂടിയാണ് സുഖ്‌റാമിന്റെ ശിക്ഷ. സി.ബി.ഐ. അറസ്റ്റ് ചെയ്യുമ്പോള്‍ സുഖ്‌റാം കേന്ദ്രമന്ത്രി. ശിക്ഷിക്കപ്പെടുമ്പോഴും കോണ്‍ഗ്രസ് നേതാവ്. ഇടക്കാലത്ത് സ്വന്തം പാര്‍ട്ടി ഉണ്ടാക്കിയതും ബി.ജെ.പി.യുമായി ചേര്‍ന്ന് ഹിമാചല്‍പ്രദേശില്‍ മന്ത്രിസഭ രൂപവത്‌കരിച്ചതും ഉപകഥകള്‍.
ധാരണാപത്രം വഴി ബഹുരാഷ്ട്ര കുത്തകകളില്‍നിന്ന് യന്ത്രോപകരണങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ആ പാക്കേജില്‍ അഴിമതിയുടെ കാളസര്‍പ്പം കൂടി ഉണ്ടാകും. അത് കണക്കില്‍പ്പെടാത്ത പണമായും അവിഹിത സ്വത്തായും രാഷ്ട്രീയകക്ഷികളുടെ മൂലധനമായും മാറും. അതിന്റെ ഉത്‌പന്നമാണ് സുഖ്‌റാം ഏറ്റുവാങ്ങിയ ശിക്ഷ.
ഇതുകൊണ്ടാണ് ആഗോളീകരണത്തോടെ ഇന്ത്യന്‍ വിപണിയില്‍ വന്ന ബഹുരാഷ്ട്രകുത്തകകളുടെയും ദല്ലാള്‍മാരുടെയും പിടിയില്‍നിന്ന് രാജ്യതാത്‌പര്യം സംരക്ഷിക്കാന്‍ ധാരണാപത്ര ഇടപാടിനെതിരെ സി.പി.എമ്മും സി.ഐ.ടി.യു.വും മറ്റു പ്രസ്ഥാനങ്ങളും ശക്തമായ നിലപാടെടുത്തത്. കോണ്‍ഗ്രസ് ഗവണ്‍മെന്റ് തന്നെ ധാരണാപത്രം വഴിയുള്ള ഇറക്കുമതി തടയാന്‍ നിര്‍ബന്ധിതമായത്.
എന്നിട്ടും സുഖ്‌റാമിന്റെ വഴിക്ക് കേരളവൈദ്യുതി മന്ത്രി ജി. കാര്‍ത്തികേയന്‍ പോയി. പക്ഷേ, സി.പി.എമ്മിന്റെയും സി.ഐ.ടി.യു.വിന്റെയും അടിസ്ഥാന നിലപാടുകള്‍ അറിയേണ്ട പിണറായിയെപ്പോലുളള ഒരാള്‍ ആ വഴി തന്നെ തിരഞ്ഞെടുത്തു; കുറെക്കൂടി അവിശ്വസനീയവും അപകടകരവുമായ വിധത്തില്‍. സി.പി.എം. ഇനിയും അത് ബോധ്യപ്പെടുത്താന്‍ ബാക്കിയാണ്.
ഇന്ത്യന്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ 78 വര്‍ഷത്തെ ചരിത്രം കുറിച്ചുവെച്ചാണ് 1998-ല്‍ ഇ.എം.എസ് .കണ്ണടച്ചത്. ഇ.എം.എസ്. അഭിമാനം കൊണ്ടതിങ്ങനെ:
''കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെക്കാലമായി പല പാര്‍ട്ടികളുടെയും മന്ത്രിമാര്‍ കേരളഭരണത്തില്‍ പങ്കാളികളായിട്ടുണ്ട്. അവരില്‍ പലരും അഴിമതിയാരോപണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഇപ്പോള്‍ ചിലര്‍ക്കെതിരെ കേസുകള്‍ പോലും നടക്കുകയാണ്. പക്ഷേ, കമ്യൂണിസ്റ്റ് മന്ത്രിയായിരുന്നവരാരും അക്കൂട്ടത്തില്‍പ്പെടുന്നില്ല. ഇന്നകാലത്ത് കമ്യൂണിസ്റ്റ് മന്ത്രിയായിരുന്ന ഇന്നയാള്‍ ഇന്ന ഇടപാടില്‍ ഇന്ന അഴിമതികാട്ടിയെന്നു പറയാന്‍ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനും ഇതേവരെ കഴിഞ്ഞിട്ടില്ല'' -ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998, പേജ് 138.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ ചരിത്രരേഖ വ്യാജമാണെന്ന് ആരും പറയില്ലെന്ന് കരുതട്ടെ. ഈ ചരിത്രത്തിലാണ് 2009-ല്‍ കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി അഴിമതിക്കേസില്‍ പ്രതിയായി പുതിയ അധ്യായം ചേര്‍ക്കുന്നത്.
അരച്ചത് വീണ്ടും ഇടിക്കുന്നു
വി വി ദക്ഷിണാമൂര്‍ത്തി
കടവൂര്‍ ശിവദാസന്‍ എ കെ ആന്റണി നയിച്ച യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതിവകുപ്പ് കൈകാര്യം ചെയ്തയാളാണ്. മലബാര്‍ ക്യാന്‍സര്‍ സെന്ററിനായി പണം സമാഹരിച്ചു നല്‍കാമെന്ന് കനഡയിലെ എസ്എന്‍സി ലാവ്ലിന്‍ കമ്പനി കേരള സര്‍ക്കാരുമായും ക്യാന്‍സര്‍ സെന്റര്‍ സൊസൈെറ്റിയുമായും ഉണ്ടാക്കിയ ധാരണപത്രം ബോധപൂര്‍വം കാലഹരണപ്പെടുത്തി കേരളത്തിന് അപരിഹാര്യമായ നഷ്ടമുണ്ടാക്കി എന്ന ഗുരുതരമായ കുറ്റം അദ്ദേഹമാണ് ചെയ്തതെന്ന് അനുദിനം വ്യക്തമാവുകയാണ്. ഏറ്റവുമൊടുവില്‍ തന്നെത്തന്നെ രക്ഷിക്കാന്‍ ലക്ഷ്യമിട്ട് കടവൂര്‍തന്നെ പുറത്തുവിട്ട ഒരു കത്ത് ഇന്നലെവരെ യുഡിഎഫും സിപിഐ എമ്മിന്റെ രാഷ്ട്രീയശത്രുക്കളും പ്രചരിപ്പിച്ച ഒരു പച്ചക്കള്ളം പൊളിച്ചടുക്കുന്നതാണ്. ധാരണപത്രംകൊണ്ട് ഒരു കാര്യവുമില്ലെന്നാണല്ലോ കടവൂര്‍തന്നെ പറയുന്നത്. ആ ധാരണപത്രം നിലവിലുള്ളപ്പോള്‍ 25.3 കോടി ഉടന്‍ തരാമെന്നും അത് ചെലവഴിച്ച് ആശുപത്രിയുടെ പണി നടത്തുന്നമുറയ്ക്ക് 98.3 കോടിയിലെ ബാക്കി തുക കനഡയില്‍നിന്ന് സമാഹരിച്ചു നല്‍കാമെന്നും എസ്എന്‍സി ലാവ്ലിന്‍ കേരളസര്‍ക്കാരിന് ഉറപ്പുനല്‍കുന്ന കത്താണ് അത്. 2000 നവംബറില്‍ ആ കത്ത് ലഭിച്ച് മാസങ്ങള്‍ക്കകം കടവൂര്‍ മന്ത്രിയായി. ആ സമയത്ത് ധാരണപത്രം നിലവിലുണ്ടായിരുന്നു. കനഡയില്‍നിന്ന് പണം വന്നു. അതുപയോഗിച്ച് ആശുപത്രിക്ക് ബ്ളഡ്ബാങ്ക് നിര്‍മിച്ചു; അത് അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി ഉദ്ഘാടനം ചെയ്യുകയുമുണ്ടായി. എന്നിട്ടും ഇപ്പോള്‍ കടവൂര്‍ പറയുകയാണ്, 'കമ്പനി പണം തരില്ലെന്ന് ഉറപ്പായതിനാലാണ് ധാരണപത്രം പുതുക്കാതിരുന്നത്'എന്ന്! യുഡിഎഫിന്റെ കള്ളക്കളിയും ആരോപണങ്ങളുടെ പൊള്ളത്തരവും വ്യക്തമാകാന്‍ കൂടുതല്‍ വല്ലതും വേണോ?
കടവൂര്‍ അരച്ചതുതന്നെ തെല്ല് പരിഭ്രമത്തോടെ വീണ്ടും വീണ്ടും ഇടിക്കുമ്പോള്‍ കാര്യങ്ങള്‍ ഏകദേശം എല്ലാവര്‍ക്കും വ്യക്തമാകുന്നുണ്ട്. 'ചരിത്രം തിരിച്ചടിക്കുന്നു'വെന്നപേരില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് മാതൃഭൂമിയില്‍ എഴുതിയ ലേഖനമാണ് ഇതേ ഗണത്തില്‍പ്പെടുത്താവുന്ന മറ്റൊന്ന്. സാധാരണഗതിയില്‍ അത് മറുപടിയര്‍ഹിക്കുന്നില്ല. കാരണം, അതില്‍ പുതുതായി ഒന്നുമില്ല. ഹിറ്റ്ലറുടെ പ്രചാരകനായിരുന്ന ഗീബല്‍സിന്റെ പ്രേതം അപ്പുക്കുട്ടനെയും പിടികൂടിയിരിക്കുന്നുവെന്നേയുള്ളൂ. നുണ നൂറാവര്‍ത്തിച്ചാല്‍ സത്യമായി ജനങ്ങള്‍ സ്വീകരിച്ചുകൊള്ളുമെന്നാണല്ലോ ധരിച്ചുവച്ചിരിക്കുന്നത്. പിണറായി വിജയന്‍ സാമ്പത്തിക അഴിമതി നടത്തിയതായി സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കില്‍ അത് അപ്പുക്കുട്ടന് ഉദ്ധരിക്കാമായിരുന്നു. അത്തരം ഒരു കാര്യവും ലേഖനത്തില്‍ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല.
'പിണറായി വിജയന്‍ വ്യക്തിപരമായി സാമ്പത്തിക നേട്ടമുണ്ടാക്കി എന്നതിന് തെളിവിന്റെ കണികയെങ്കിലും കാണിക്കാന്‍ കഴിയുമോ' എന്ന ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വെല്ലുവിളിക്കുമുമ്പില്‍ പകച്ചുനില്‍ക്കുകയല്ലാതെ ആ വെല്ലുവിളി സ്വീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ലെന്നതുതന്നെ പ്രകാശ് പറഞ്ഞത് ശരിയാണെന്നതിനു മതിയായ തെളിവാണ്. അപ്പുക്കുട്ടന്‍ അരച്ചത് വീണ്ടും ഇടിക്കാന്‍ മെനക്കെടുന്നതായാണ് കാണുന്നത്. പിബിയുടെ വെല്ലുവിളിക്ക് മറുപടിയായി എന്തെങ്കിലും മുടന്തന്‍ന്യായമെങ്കിലും പറയാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നില്ല. പരമദയനീയം എന്നല്ലാതെ മറ്റെന്തു പറയാനാണ്.
374.5 കോടി രൂപയുടെ അഴിമതിയെപ്പറ്റിയാണ് ലേഖനത്തില്‍ ആവര്‍ത്തിക്കുന്നത്. എവിടെയാണ് ഇങ്ങനെയൊരു തുക അപ്പുക്കുട്ടന്‍ കാണുന്നത്? ലാവ്ലിന്‍ കമ്പനിയുമായുണ്ടാക്കിയ കരാറിലോ പണി നടത്തിയതിന് അവര്‍ക്കു നല്‍കിയ തുകയുടെ കണക്കിലോ 374 കോടിരൂപയുടെ കാര്യം കാണുന്നില്ല. ഉമ്മന്‍ചാണ്ടി 374 കോടിയോടൊപ്പം ക്യാന്‍സര്‍ സെന്ററിനു നല്‍കാമെന്നേറ്റ തുക കൂടി കൂട്ടിച്ചേര്‍ത്താണ് അവതരിപ്പിച്ചത്. അപ്പുക്കുട്ടന്‍ ആ തുക ദയാപൂര്‍വം ഒഴിവാക്കിയതായി കാണുന്നു.
സിബിഐ റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണെന്നതിന് സുപ്രീംകോടതിപോലും എടുത്തുപറഞ്ഞത് പ്രകാശ് കാരാട്ട് ഉദാഹരണമായി ചൂണ്ടിക്കാണിച്ചതാണ്. അതും നിഷേധിക്കാന്‍ കഴിയുന്നതല്ല. പിണറായിക്കെതിരെ രാഷ്ട്രീയശത്രുക്കള്‍ പറയുന്നതൊക്കെ അപ്പുക്കുട്ടനും ആവര്‍ത്തിക്കുന്നുണ്ട്. എ കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഭരണകാലത്ത് വിജിലന്‍സ് അന്വേഷണത്തില്‍ അവിഹിതമായി ഇടപെട്ട് പിണറായിയെ പ്രതിചേര്‍ക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ശ്രമം വിഫലമായത് ആരും അറിയാത്തതല്ലല്ലോ. പിണറായിയുടെ പേര് പ്രതികളുടെ പട്ടികയില്‍ കാണാതിരുന്നതാണല്ലോ ഉമ്മന്‍ചാണ്ടിയെ ക്ഷുഭിതനാക്കിയത്. അതുതന്നെയാണല്ലോ ലാവ്ലിന്‍ കേസ് ധൃതിപിടിച്ച് സിബിഐ അന്വേഷണത്തിനു വിടാനും കാരണമായത്. അന്വേഷണത്തിനാധാരമായ സിഎജി റിപ്പോര്‍ട്ടില്‍ എന്താണ് പറയുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്.
" The expenditure of Rs. 374.50 Crore incurred for renovation did not yield commensurate gains due to various technical defects in the equipment renovated"' എന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത്, നവീകരണത്തിനായി ചെലവഴിച്ച 374.50 കോടി രൂപയ്ക്കു സമാനമായ നേട്ടമുണ്ടാക്കാന്‍, നവീകരണത്തിനായി ഉപയോഗിച്ച യന്ത്രസാമഗ്രികളുടെ സാങ്കേതികത്തകരാറു കാരണം സാധിച്ചിട്ടില്ല. നവീകരണത്തിനുശേഷം വൈദ്യുതി ഉല്‍പ്പാദനം വര്‍ധിച്ചില്ലെന്നാണ് സിഎജി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. അത് ശരിയാണെന്ന് പിന്നീടുള്ള അനുഭവം തെളിയിച്ചു. ഓഡിറ്റ് ചെയ്ത വര്‍ഷം മഴ വേണ്ടത്ര ലഭിക്കാതിരുന്നതാണ് ഉല്‍പ്പാദനം വര്‍ധിക്കാതിരിക്കാന്‍ കാരണം. നവീകരണത്തിനുശേഷം ഇതേവരെ 1100 കോടി രൂപയുടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞു. അടുത്തവര്‍ഷംതന്നെ 210 കോടി രൂപയുടെ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. ഇതെല്ലാം കാണിക്കുന്നത് സിഎജി സമാനമായ നേട്ടം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാണിച്ചതുപോലും വസ്തുതാവിരുദ്ധമാണെന്നാണ്.
അപ്പുക്കുട്ടന്‍ പറയുന്നത് ഇതാണ്. 'ബംഗരുവിന്റെ ഒരു ലക്ഷം രൂപയുടെയും ബോഫോഴ്സ് ഇടപാടിലെ 64 കോടികോഴയുടെയും സ്ഥാനത്ത് 374.5 കോടി രൂപയുടെ അഴിമതിയാരോപണമാണ് ലാവ്ലിന്‍ ഇടപാടിനെ ന്യായീകരിക്കുകവഴി സിപിഎം സ്വയം തലയിലേറ്റിയിരിക്കുന്നത്''. ബംഗരു പണം എണ്ണിവാങ്ങുന്നത് തെഹല്‍ക്ക ക്യാമറയില്‍ പകര്‍ത്തിയതാണ്. സുഖറാമിന്റെ വീട്ടില്‍നിന്ന് ചാക്കില്‍ കെട്ടിവച്ച നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തതാണ്. ഇന്നലെ പ്രത്യേക കോടതി അദ്ദേഹത്തെ മൂന്നുവര്‍ഷം തടവിനും രണ്ടുലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചിരിക്കുകയാണ്. പിണറായി വിജയന്റെ കാര്യത്തില്‍ ചില കുബുദ്ധികള്‍ സങ്കുചിത രാഷ്ട്രീയ ലക്ഷ്യംവച്ച് മെനഞ്ഞ ഒരു കള്ളക്കഥയാണ്. എ കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും കാലത്ത് വിജിലന്‍സ് അതീവ ശ്രദ്ധയോടെ അന്വേഷിച്ചിട്ടും പിണറായിയെ പ്രതിയാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ആദായനികുതി നല്‍കിയില്ലെന്ന് ഒരാള്‍ കോടതിയില്‍ പരാതി നല്‍കി. മലേഷ്യയിലെ കമല എന്റര്‍പ്രൈസസുമായി ബന്ധമുണ്ടെന്നു പറഞ്ഞു. അന്വേഷണം നടന്നു. അതും അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞു. എന്നിട്ടും പിണറായി വിജയന്റെ രക്തത്തിനുവേണ്ടി അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനും ദാഹിക്കാം. ദാഹം അടക്കാന്‍ കഴിയാത്തതില്‍ നിരാശയും ആകാം. എത്ര വമ്പന്മാരും കൊമ്പന്മാരും കിണഞ്ഞു ശ്രമിച്ചാലും പിണറായിയെ അഴിമതിക്കാരനാക്കാന്‍ സാധിക്കില്ല. പിണറായിക്ക് പാര്‍ടിക്കകത്തും ജനങ്ങള്‍ക്കിടയിലും ഉള്ള അംഗീകാരത്തില്‍ തരിമ്പെങ്കിലും ഇടിച്ചുകളയാനും കഴിയില്ല. അപ്പുക്കുട്ടനും കൂട്ടാളികള്‍ക്കും അരച്ചതുതന്നെ വീണ്ടും ഇടിക്കാം. നേട്ടം പ്രതീക്ഷിക്കേണ്ടതില്ല.
Yes , all said by Mr.Appukkuttan is correct.
We need to reach this message to the mass .
Let the corrupted go to hell .
But VS is becoming more and more unacceptable to common man .
He participitated in Navakerala march which he earlier denied to do so . Compromise of such a kind , will compromise VS 's acceptibility .
Again Pinarayi is behind Valsan Madathil & his malabar college in Kannur . Malabar college was shut because he produced fake degree certificate - the SFI agitation was withdrawn in suspicious circumstances . AN shamseer , SFI state secretary sould give the answer .
Valsan madathil has taken many schools in last 2 years giving crores . where did he get this money ?
നമ്മുടെ നാടു നന്നാവില്ല.....
എന്തിലും രാഷ്ട്രീയമല്ലേ ?
ഒരു പ്രയോജനവുമില്ലാത്ത രാഷ്ട്രീയം!
പിന്നെ ചരിത്രം സൃഷ്ടിക്കുക എന്നത് ഒരു വലിയ കാര്യമല്ലേ ?
മഹാന്മാര്‍ മാത്രം ചെയ്യുന്നത്!
Post a Comment