Thursday, June 4, 2009

അഴീക്കോടിന്റെ പരാമര്‍ശം സംസ്കാരമുള്ളവര്‍ക്ക് ചേരാത്തത്: വി എസ്

തിരു: മാതൃഭൂമിയിലൂടെ തന്നെക്കുറിച്ച് അഴീക്കോട് നടത്തിയ പരാമര്‍ശങ്ങള്‍ സംസ്കാരമുള്ളവര്‍ക്ക് ചേരുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാതീരുമാനം വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'അതിന് മറുപടി പറയാന്‍ എന്റെ സംസ്കാരം അനുവദിക്കുന്നില്ല.' 'താമസിക്കുന്നിടത്ത് വിസര്‍ജിക്കുന്ന സ്വഭാവമാണ് വി എസ് കാണിച്ചതെന്നാണ് അഴീക്കോട് പറഞ്ഞത്. പട്ടിയാണല്ലോ അത് ചെയ്യുന്നത്. അദ്ദേഹം അത്തരത്തിലാണ് എന്നെ ചിത്രീകരിച്ചത്. അതിന് ആധികാരികതയും പറഞ്ഞു. പാര്‍ടിയുടെ സുപ്പീരിയര്‍ അഡ്വൈസറാണ് താനെന്ന് അഴീക്കോട് പറഞ്ഞു. ആരാണ് അദ്ദേഹത്തെ ഇങ്ങനെയൊരു ഓഫീസറായി നിയമിച്ചതെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. ഇതേപോലൊരു പരാമര്‍ശത്തിന് മറുപടി പറയാന്‍ നല്ല വാചകം കിട്ടുന്നില്ല. ഓരോരുത്തരും അവരുടെ സംസ്കാരമനുസരിച്ച് പറയും. എന്നെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം പറയാന്‍ എല്ലാ പൌരന്മാര്‍ക്കും അവകാശമുണ്ട്.' അത് പ്രകടിപ്പിക്കുന്നവര്‍ അവരവരുടെ സംസ്കാരത്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നത് മനസ്സിലാക്കാന്‍ ജനങ്ങള്‍ക്കു കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

3 comments:

പിപ്പിള്‍സ്‌ ഫോറം. said...

കടത്തുകാരന്‍/kadathukaaran said...

വല്ലവന്‍റെയും നാക്ക് വാടകക്കെടുക്കുന്നവരും സ്വന്തം നാക്ക് വാടകക്ക് കൊടുക്കുന്നവരും അവര്‍ക്ക് വേണ്ടി വാലാട്ടുന്നവരും ഇനിയെങ്കിലും തല ചിന്തിക്കുവാന്‍ വേണ്ടി ഒരു നിമിഷം ബാക്കിവെച്ചെങ്കില്‍..,.

ഷാരോണ്‍ said...

azheekods institute of coolie speech
go through this post...

http://urakke.blogspot.com/2009/06/blog-post_03.html