Thursday, June 18, 2009

സര്‍, ഇതു വേണ്ടായിരുന്നു

സര്‍, ഇതു വേണ്ടായിരുന്നു
അഡ്വ. കെ. രാംകുമാര്‍


താനുള്‍പ്പെട്ട ബെഞ്ച്‌ വിധിച്ച ഷംഷേര്‍സിങ്ങിനെ വിപുലീകരിച്ച്‌ മധ്യപ്രദേശ്‌ പോലീസ്‌ എസ്റ്റാബ്ലിഷ്‌മെന്റ്‌ കേസിലെ സുപ്രീംകോടതി (2004) വിധി തെറ്റാണെന്നാണ്‌ കൃഷ്‌ണയ്യര്‍ 'ഹിന്ദു'വില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചത്‌. അദ്ദേഹത്തിന്‌ അതിന്‌ സ്വാതന്ത്ര്യം ഉണ്ട്‌. പക്ഷേ, ഹൈക്കോടതികള്‍ക്ക്‌ ഇല്ല. വിരമിച്ച സുപ്രീംകോടതി ജഡ്‌ജ ിയുടെ അഭിപ്രായത്തേക്കാള്‍ അവര്‍ ആദരിക്കേണ്ടതും അംഗീകരിക്കേണ്ടതും നിലവിലുള്ള സുപ്രീംകോടതി വിധികളാണ്‌
അത്യന്തം ദുഃഖത്തോടുകൂടിയാണ്‌, അല്‌പംപോലും ദേഷ്യത്തോടുകൂടിയല്ല ഈ വരികള്‍ കുറിക്കുന്നത്‌. ലാവലിന്‍ കേസില്‍ മുന്‍മന്ത്രി പിണറായി വിജയനെതിരായി അഭിപ്രായം പറഞ്ഞവര്‍ക്ക്‌ നിയമമറിയില്ലെന്ന്‌ സമാരാധ്യനായ റിട്ട. ജസ്റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍ പറഞ്ഞതായി പത്രങ്ങളില്‍ വായിച്ചു. നിയമവിഷയങ്ങളെക്കുറിച്ച്‌ ഏറ്റവും ആധികാരികമായി അഭിപ്രായപ്രകടനം നടത്തുവാനുള്ള കൃഷ്‌ണയ്യരുടെ പ്രാവീണ്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ആര്‍ക്കും സംശയമുണ്ടാകുവാനിടയില്ല. കാരണം നമ്മുടെ ഭരണഘടനയിലെ മൂന്ന്‌ പ്രധാനപ്പെട്ട ഘടകങ്ങളിലും പ്രവര്‍ത്തിച്ച്‌ പ്രായോഗിക വിജ്ഞാനം അദ്ദേഹം നേടിയിട്ടുണ്ട്‌. നിയമസഭാ സാമാജികനായും (നിയമനിര്‍മാണം), മന്ത്രിയായും (നിര്‍വഹണം) ജഡ്‌ജ ിയായും (നീതിനിര്‍വഹണം). എന്നാല്‍, നിയമവും നീതിന്യായസംവിധാനവും ചലനാത്മകമായിരിക്കണം എന്ന്‌ നിരന്തരം ഉത്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന കൃഷ്‌ണയ്യര്‍ ആ രംഗത്തുണ്ടായ വീക്ഷണപരിവര്‍ത്തനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലേ എന്ന്‌ ഭയപ്പെടേണ്ടിയിരിക്കുന്നു. ഒരു കാലത്ത്‌ നിര്‍വഹണ വിഭാഗത്തിന്റെ തീരുമാനങ്ങള്‍ ജുഡീഷ്യല്‍ റിവ്യൂ (കോടതികള്‍ പരിശോധിക്കുന്നത്‌) വിന്‌ അതീതമായിരുന്നു. ശ്രീലങ്കയില്‍നിന്നുള്ള വിദ്യോദയാ യൂണിവേഴ്‌സിറ്റി കേസില്‍ പ്രിവികൗണ്‍സില്‍ പുറപ്പെടുവിച്ച അഭിപ്രായങ്ങള്‍ പാടെ മാറ്റിമറിച്ചത്‌ റിഡ്‌ജ ്‌ ഢ ബാല്‍ഡിവിന്‍ എന്ന കേസിലെ പ്രഭുസഭയുടെ വിധിയെത്തുടര്‍ന്നാണ്‌ എന്നത്‌ നിയമരംഗത്തെ പച്ചക്കൊമ്പുകാര്‍ക്ക്‌ പോലുമറിയാവുന്നതാണ്‌. 1950 ല്‍ ഇംഗ്ലണ്ടിലെ കോര്‍ട്ട്‌ ഓഫ്‌ അപ്പീലിലെ ഗ്രീന്‍ പ്രഭു ഭരണാധികാരികള്‍ പുറപ്പെടുവിക്കുന്ന കല്‍പ്പനയുടെ നിയമസാധുത വിലയിരുത്താന്‍ 'വെഡ്‌നസ്‌ബറി' എന്ന തത്ത്വങ്ങള്‍ ആവിഷ്‌കരിച്ചു. 50 വര്‍ഷങ്ങള്‍ക്കുശേഷം ആനുപാതിക (പ്രൊപ്പോഷണാലിറ്റി) എന്ന പുതിയ തത്ത്വം ഇംഗ്ലണ്ടിലെ പ്രഭുസഭ രൂപവത്‌കരിച്ചിരിക്കുന്നു. യാഥാസ്ഥിതികരായ ഇംഗ്ലീഷ്‌ ജഡ്‌ജ ിമാര്‍പോലും മാറ്റങ്ങള്‍ക്ക്‌ കീഴടങ്ങിയിരിക്കുന്നു. ഈ കാഴ്‌ചപ്പാടിനോട്‌ ചുവടുറപ്പിച്ചു ജുഡീഷ്യല്‍ റിവ്യൂവിന്റെ പരിധികള്‍ ക്രമാതീതമായി പുനര്‍നിര്‍ണയിച്ചതും വിപുലീകരിച്ചതും നമ്മുടെ രാജ്യത്തെ അത്യുന്നത കോടതിയാണ്‌. നമ്മുടെ മാതൃസമ്പ്രദായമായ ഇംഗ്ലീഷ്‌ കീഴ്‌വഴക്കങ്ങളെ മറികടന്നു കോടതികള്‍ക്ക്‌ കടന്നുചെല്ലാന്‍ പാടില്ലാത്ത മേഖലകളില്ലെന്നാണ്‌ 2009 ലെ സ്ഥിതി. പരിധിക്കപ്പുറത്തെ മേഖലകളിലെല്ലാം കോടതികള്‍ കടന്നാക്രമണം നടത്തുന്നു എന്ന വിമര്‍ശനം ഈ നിലപാട്‌ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്‌. സഭാ നടപടികള്‍, സ്‌പീക്കറുടെ റൂളിങ്ങുകള്‍, ഗവര്‍ണറുടെ തീരുമാനങ്ങള്‍, മാപ്പു നല്‍കല്‍, നയപരമായ തീരുമാനങ്ങള്‍ എന്നിവയില്‍ പണ്ട്‌ വിലക്കുണ്ടെന്ന്‌ കരുതിയിരുന്ന കാര്യങ്ങളില്‍പ്പോലും കോടതികള്‍ കടന്നുകയറ്റം നടത്തിയിരിക്കുന്നു. ഈ പ്രവണത ശ്രദ്ധിക്കുന്ന ആളായിരിക്കുമല്ലോ നിത്യശ്രദ്ധാലുവായ കൃഷ്‌ണയ്യര്‍. (വധശിക്ഷ വിധിക്കുന്ന കാര്യത്തില്‍ ജഡ്‌ജ ിയുടെ വ്യക്തിപരമായ വീക്ഷണങ്ങള്‍ സ്വാധീനിക്കുമെന്ന്‌ ജസ്റ്റിസ്‌ കൃഷ്‌ണയ്യരുടെ വിധിയില്‍ തന്നെ പ്രസ്‌താവിച്ചിട്ടുണ്ട്‌. ഇടതുപക്ഷ ചായ്‌വുണ്ടായിരുന്ന രാജ്‌കപൂറിന്‌ അനുകൂലമായും അതേവിഭാഗത്തില്‍പ്പെട്ട, അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മുന്‍ ഒറീസ്സ മുഖ്യമന്ത്രി നന്ദിനി സത്‌പതിക്ക്‌ നിശ്ശബ്ദതയ്‌ക്കുള്ള അവകാശം ഉണ്ടെന്ന്‌ വിധിച്ചതും കൃഷ്‌ണയ്യരാണ്‌. ലോ എക്കോര്‍ഡിങ്‌ ടു ജസ്റ്റിസ്‌ എന്ന പുത്തന്‍ പ്രവണതയുടെ ആരംഭം.) എന്നിട്ടും ഗവര്‍ണറുടെ വിവേചനാധികാരത്തെക്കുറിച്ച്‌ സുപ്രീം കോടതിയുടെ വീക്ഷണഗതിയില്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന്‌ പ്രയാസമുള്ളതുപോലെ തോന്നുന്നു. താനുള്‍പ്പെട്ട ബെഞ്ച്‌ വിധിച്ച ഷംഷേര്‍സിങ്ങിനെ വിപുലീകരിച്ച്‌ മധ്യപ്രദേശ്‌ പോലീസ്‌ എസ്റ്റാബ്ലിഷ്‌മെന്റ്‌ കേസിലെ സുപ്രീംകോടതി (2004) വിധി തെറ്റാണെന്നാണ്‌ കൃഷ്‌ണയ്യര്‍ 'ഹിന്ദു'വില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചത്‌. അദ്ദേഹത്തിന്‌ അതിന്‌ സ്വാതന്ത്ര്യം ഉണ്ട്‌. പക്ഷേ, ഹൈക്കോടതികള്‍ക്ക്‌ ഇല്ല. വിരമിച്ച സുപ്രീംകോടതി ജഡ്‌ജ ിയുടെ അഭിപ്രായത്തേക്കാള്‍ അവര്‍ ആദരിക്കേണ്ടതും അംഗീകരിക്കേണ്ടതും നിലവിലുള്ള സുപ്രീംകോടതി വിധികളാണ്‌. ഭരണഘടനയുടെ 141-ാം അനുച്ഛേദം അനുസരിച്ച്‌ രാജ്യത്താകമാനം സുപ്രീംകോടതി വിധി നിയമവുമാണ്‌. കേരളാ ഹൈക്കോടതിയും അഡ്വക്കേറ്റ്‌ ജനറലും ഗവര്‍ണറും ഈ വിധിയാണ്‌ തങ്ങളുടെ അധികാര നിര്‍വഹണത്തിന്‌ ഇപ്പോള്‍ ഉപോല്‍ബലകമാക്കിയത്‌. മന്ത്രിസഭ അഡ്വക്കേറ്റ്‌ ജനറലിന്റെ തീരുമാനം അംഗീകരിക്കുകയും ചെയ്‌തു. ഇതെങ്ങനെ അജ്ഞതയാകും? മോഹിന്ദര്‍ സിങ്‌ജില്‍ കേസില്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷണറുടെ തീരുമാനങ്ങള്‍ പോലും കോടതികളുടെ പരിശോധനയ്‌ക്ക്‌ വിധേയമാണെന്ന്‌ എഴുതിയത്‌ കൃഷ്‌ണയ്യരാണ്‌. ബനുകാന്ത മിശ്ര കേസില്‍ ഹൈക്കോടതിയുടെ ഭരണവിഭാഗത്തിന്‌ പോലും കോടതിയലക്ഷ്യനിയമത്തിന്റെ സംരക്ഷണമുണ്ടെന്ന്‌ വിപുലീകരിച്ചത്‌ കൃഷ്‌ണയ്യരാണ്‌. എന്നാല്‍ റോയപ്പ കേസില്‍ സ്ഥലംമാറ്റം എന്ന പേരില്‍ ബലിയാടാക്കപ്പെട്ട ഒരു സത്യസന്ധനായ ഉദ്യോഗസ്ഥന്‌ സഹായം നല്‍കാന്‍ കോടതികള്‍ക്ക്‌ കഴിയില്ലെന്ന്‌ വിധിച്ചതും കൃഷ്‌ണയ്യര്‍ തന്നെയാണ്‌. മാറ്റത്തിന്റെ ശംഖൊലി കോടതികളിലും പ്രതിധ്വനിക്കണമെന്ന്‌ നിരന്തരം നിര്‍ദേശിക്കുകയും ഭരണഘടനയുടെ മഹത്തായ ആമുഖത്തിന്റെ ഉപകരണമായി മാറണം കോടതികള്‍ എന്ന്‌ ആഹ്വാനം ചെയ്യുകയും ചെയ്‌തുകൊണ്ടിരിക്കുന്നതുമായ ഒരു മഹദ്‌ വ്യക്തി പൊതുതാത്‌പര്യമാണ്‌ ഭരണക്കാരുടെ മൂലമന്ത്രമാകേണ്ടത്‌ എന്ന വസ്‌തുത വിസ്‌മരിക്കുന്നതുപോലെ തോന്നുന്നു. കോടതികള്‍ ഇത്‌ ഓര്‍മിക്കുമ്പോള്‍ തെറ്റാണെന്ന്‌ പറയുന്നു. കണ്ണൂര്‍ ജില്ലയിലെ കൊലപാതകക്കേസുകളില്‍ അന്തിമമായി ശിക്ഷിക്കപ്പെട്ടവരെ മാപ്പുകൊടുത്തു വിടുവാന്‍ മന്ത്രിസഭ തീരുമാനിച്ചാല്‍ റബ്ബര്‍മുദ്ര പോലെ ഗവര്‍ണര്‍ ആ തീരുമാനം ശിരസ്സാവഹിച്ച്‌ കല്‌പനയില്‍ തുല്യം ചാര്‍ത്തിക്കൊടുക്കണമെന്നാണോ ഭരണഘടനയുടെ പ്രസക്ത അനുച്ഛേദങ്ങള്‍ നിര്‍ദേശിക്കുന്നത്‌? അല്ലേ? അല്ല എന്ന്‌ അത്യുന്നത കോടതി പറയുമ്പോള്‍ അതേറ്റു പറയുന്നവര്‍ നിയമപരിജ്ഞാനമില്ലാത്തവരാകുമോ? നിയമ തത്ത്വങ്ങളില്‍ അപ്രമാദിത്വവും അവസാന വാക്കും അവകാശപ്പെടാന്‍ വകതിരിവുള്ള ഒരു വ്യക്തിയും പരിശ്രമിക്കാറില്ല. കൃഷ്‌ണയ്യരും സുകുമാര്‍ അഴീക്കോടും രാജ്യത്തിന്റെ അനര്‍ഘമായ മുതല്‍ക്കൂട്ടുകളാണ്‌. സൂര്യന്‌ താഴെയുള്ള ഏത്‌ വിഷയത്തെക്കുറിച്ചും അവര്‍ പ്രതികരിക്കുന്നത്‌ ജനം കാതോര്‍ത്തുകേള്‍ക്കും. ഒരാള്‍ക്ക്‌ ഇംഗ്ലീഷിലും മറ്റേയാള്‍ക്ക്‌ മലയാളത്തിലുമുള്ള സ്വാധീനം അസൂയാര്‍ഹമാണ്‌. അനുകരിക്കാനാവാത്തതുമാണ്‌. ഇരുവരും ആദരണീയരാണ്‌, ആരാധനാപാത്രങ്ങളാണ്‌, അനുഗ്രഹം ചൊരിയേണ്ടവരാണ്‌. അഭിഭാഷകര്‍ ഉന്നയിക്കുന്ന വിവിധ വാദമുഖങ്ങള്‍ സ്വീകരിക്കാതിരിക്കുന്ന ന്യായാധിപന്‍ ഒരിക്കലും ആ അഭിഭാഷകനെ വിവരമില്ലാത്തവന്‍ എന്ന്‌ വിശേഷിപ്പിക്കാറില്ല. അത്‌ തികച്ചും രാഷ്ട്രീയക്കാരുടെ ഭാഷാ ശൈലിയാണ്‌. എതിരഭിപ്രായങ്ങളും വിമര്‍ശനങ്ങളും സഹിഷ്‌ണുതയോടും സമചിത്തതയോടും കൂടി അഭിമുഖീകരിക്കുക എന്ന മാതൃകാപരവും ജനാധിപത്യപരവുമായ സമീപനമാണ്‌ കൃഷ്‌ണയ്യര്‍ എപ്പോഴും പുലര്‍ത്തിവരുന്നത്‌. തലശ്ശേരിയില്‍ കൃഷ്‌ണയ്യരെപ്പോലെ ഒരാളെ നിര്‍ത്തി കെട്ടിവെച്ച കാശുകളയാന്‍ സി.പി.ഐ.ക്ക്‌ മാത്രമേ കഴിയൂ എന്ന്‌ കുത്തിനോവിക്കുന്ന പ്രസ്‌താവനയോട്‌ പോലും കൃഷ്‌ണയ്യര്‍ എത്ര മധുരമായാണ്‌ പ്രതികരിച്ചത്‌. ലാവലിന്‍ വിഷയത്തില്‍ മാത്രം എന്തിനാണ്‌ ഈ വ്യതിചലനം? വിനയപൂര്‍വം ബോധിപ്പിച്ചുകൊള്ളട്ടെ, പക്ഷേ, സര്‍ ഇതു വേണ്ടായിരുന്നു.

കടപ്പാട്. മാതൃഭൂമി


1 comment:

പിപ്പിള്‍സ്‌ ഫോറം. said...

സര്‍, ഇതു വേണ്ടായിരുന്നു
അഡ്വ. കെ. രാംകുമാര്‍

താനുള്‍പ്പെട്ട ബെഞ്ച്‌ വിധിച്ച ഷംഷേര്‍സിങ്ങിനെ വിപുലീകരിച്ച്‌ മധ്യപ്രദേശ്‌ പോലീസ്‌ എസ്റ്റാബ്ലിഷ്‌മെന്റ്‌ കേസിലെ സുപ്രീംകോടതി (2004) വിധി തെറ്റാണെന്നാണ്‌ കൃഷ്‌ണയ്യര്‍ 'ഹിന്ദു'വില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചത്‌. അദ്ദേഹത്തിന്‌ അതിന്‌ സ്വാതന്ത്ര്യം ഉണ്ട്‌. പക്ഷേ, ഹൈക്കോടതികള്‍ക്ക്‌ ഇല്ല. വിരമിച്ച സുപ്രീംകോടതി ജഡ്‌ജ ിയുടെ അഭിപ്രായത്തേക്കാള്‍ അവര്‍ ആദരിക്കേണ്ടതും അംഗീകരിക്കേണ്ടതും നിലവിലുള്ള സുപ്രീംകോടതി വിധികളാണ്‌ അത്യന്തം ദുഃഖത്തോടുകൂടിയാണ്‌, അല്‌പംപോലും ദേഷ്യത്തോടുകൂടിയല്ല ഈ വരികള്‍ കുറിക്കുന്നത്‌. ലാവലിന്‍ കേസില്‍ മുന്‍മന്ത്രി പിണറായി വിജയനെതിരായി അഭിപ്രായം പറഞ്ഞവര്‍ക്ക്‌ നിയമമറിയില്ലെന്ന്‌ സമാരാധ്യനായ റിട്ട. ജസ്റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍ പറഞ്ഞതായി പത്രങ്ങളില്‍ വായിച്ചു. നിയമവിഷയങ്ങളെക്കുറിച്ച്‌ ഏറ്റവും ആധികാരികമായി അഭിപ്രായപ്രകടനം നടത്തുവാനുള്ള കൃഷ്‌ണയ്യരുടെ പ്രാവീണ്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ആര്‍ക്കും സംശയമുണ്ടാകുവാനിടയില്ല. കാരണം നമ്മുടെ ഭരണഘടനയിലെ മൂന്ന്‌ പ്രധാനപ്പെട്ട ഘടകങ്ങളിലും പ്രവര്‍ത്തിച്ച്‌ പ്രായോഗിക വിജ്ഞാനം അദ്ദേഹം നേടിയിട്ടുണ്ട്‌. നിയമസഭാ സാമാജികനായും (നിയമനിര്‍മാണം), മന്ത്രിയായും (നിര്‍വഹണം) ജഡ്‌ജ ിയായും (നീതിനിര്‍വഹണം). എന്നാല്‍, നിയമവും നീതിന്യായസംവിധാനവും ചലനാത്മകമായിരിക്കണം എന്ന്‌ നിരന്തരം ഉത്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന കൃഷ്‌ണയ്യര്‍ ആ രംഗത്തുണ്ടായ വീക്ഷണപരിവര്‍ത്തനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലേ എന്ന്‌ ഭയപ്പെടേണ്ടിയിരിക്കുന്നു. ഒരു കാലത്ത്‌ നിര്‍വഹണ വിഭാഗത്തിന്റെ തീരുമാനങ്ങള്‍ ജുഡീഷ്യല്‍ റിവ്യൂ (കോടതികള്‍ പരിശോധിക്കുന്നത്‌) വിന്‌ അതീതമായിരുന്നു