Monday, June 22, 2009

കൂട്ടുത്തരവാദിത്വം നഷ്‌ടമായാല്‍ ഗവര്‍ണര്‍ ഇടപെടണം

കൂട്ടുത്തരവാദിത്വം നഷ്‌ടമായാല്‍ ഗവര്‍ണര്‍ ഇടപെടണം -ജസ്റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍-

മന്ത്രിസഭാംഗങ്ങള്‍ക്കിടയില്‍ അനിവാര്യമായ യോജിപ്പില്ലെന്ന്‌ തിരിച്ചറിയുകയാണെങ്കില്‍ അതു പിരിച്ചുവിട്ട്‌ പുതിയൊരു മന്ത്രിസഭ രൂപവത്‌കരിക്കണം. അതല്ലെങ്കില്‍ ഭരണനിര്‍വഹണത്തിനു പകരം ഭരണസ്‌തംഭനത്തിന്റെ അരാജകത്വത്തിനാവും നമ്മള്‍ ഇരയാവുക ബ്രിട്ടീഷ്‌ പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായമാണ്‌ നമ്മുടെ സര്‍ക്കാര്‍ സംവിധാനം മാതൃകയാക്കുന്നതെന്നതില്‍ തര്‍ക്കമില്ല. മന്ത്രിസഭയാണ്‌ ഈ സംവിധാനത്തിന്റെ കേന്ദ്രബിന്ദു. അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ ഭരണസംവിധാനത്തില്‍ നിന്ന്‌ വ്യത്യസ്‌തമാണത്‌. ഇംഗ്ലണ്ടില്‍ രാജ്ഞിയല്ല രാജ്യഭരണം നടത്തുന്നത്‌, മന്ത്രിസഭയാണ്‌. അതുപോലെ ഇന്ത്യയില്‍ രാഷ്ട്രപതിഭവനുപകരം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഭരണം നടത്തുന്നു. മന്ത്രിസഭാ ഭരണസംവിധാനത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിലൊന്ന്‌ മന്ത്രിമാര്‍ക്ക്‌ കൂട്ടുത്തരവാദിത്വം അനിവാര്യമാണെന്നതാണ്‌. ഭരണഘടന പറയുന്നത്‌ ഇങ്ങനെ: ഓരോ മന്ത്രിയും സ്വന്തം നിലയ്‌ക്ക്‌ ഒരു സാമ്രാജ്യമല്ല, മന്ത്രിസഭയെന്ന കൂട്ടുസംവിധാനത്തിന്റെ ഭാഗം മാത്രമാണ്‌. കൂട്ടുത്തരവാദിത്വം ഏതെങ്കിലും അംഗം ലംഘിച്ചുവെന്ന്‌ കണ്ടെത്തിയാല്‍ രാഷ്ട്രപതിക്ക്‌ പ്രധാനമന്ത്രിയുമായും ഗവര്‍ണര്‍ക്ക്‌ മുഖ്യമന്ത്രിയുമായും ഈ വിഷയം സംബന്ധിച്ച്‌ ചര്‍ച്ച നടത്താം. ഭൂരിപക്ഷമില്ലെന്ന്‌ വ്യക്തമായാല്‍ പാര്‍ലമെന്‍േറാ നിയമസഭയോ പുതിയൊരു മന്ത്രിസഭയെ തിരഞ്ഞെടുക്കുകയും വേണം. ഒരു നേതാവിനും ഒരു പാര്‍ട്ടിക്കും സഭയില്‍ വ്യക്തമായ ഭൂരിപക്ഷം ഇല്ലെങ്കില്‍ തനിക്കും തന്റെ സഹപ്രവര്‍ത്തകര്‍ക്കും മാത്രമേ സഭയില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ളൂവെന്നും ഭരണം നടത്താന്‍ കഴിയുകയുള്ളൂവെന്നും വിശ്വാസം ജനിപ്പിക്കാന്‍ നടപടി വേണം. ഭരണഘടനയുടെ ആധാരശിലയുടെ ഭാഗംതന്നെയാണ്‌ ഈ ബാധ്യത. കേരളത്തില്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനതലത്തില്‍ ഇപ്പോഴുള്ള പ്രതിസന്ധിയും കോലാഹലങ്ങളുമെല്ലാം ഭരണഘടനാപരമായി ഗവര്‍ണറുടെ ശ്രദ്ധ പതിയേണ്ടതാണ്‌. മന്ത്രിസഭാംഗങ്ങള്‍ക്കിടയില്‍ അനിവാര്യമായ യോജിപ്പില്ലെന്ന്‌ തിരിച്ചറിയുകയാണെങ്കില്‍ അതു പിരിച്ചുവിട്ട്‌ പുതിയൊരു മന്ത്രിസഭ രൂപവത്‌കരിക്കണം. അതല്ലെങ്കില്‍ ഭരണനിര്‍വഹണത്തിനു പകരം ഭരണസ്‌തംഭനത്തിന്റെ അരാജകത്വത്തിനാവും നമ്മള്‍ ഇരയാവുക. മന്ത്രിസഭയുടെ സമഗ്ര പ്രവര്‍ത്തന ബാധ്യതയെക്കുറിച്ച്‌ ഭരണഘടനയുടെ 75 (3) അനുച്ഛേദത്തില്‍ വ്യക്തമായിത്തന്നെ പറയുന്നുണ്ട്‌: ''മന്ത്രിസഭാംഗങ്ങള്‍ക്ക്‌ ജനപ്രതിനിധിസഭയോട്‌ കൂട്ടുത്തരവാദിത്വമുണ്ടാകേണ്ടതാണ്‌.'' മന്ത്രിമാര്‍ വേറിട്ടോ സ്വതന്ത്രമായോ പ്രവര്‍ത്തിക്കുകയും അധികാര പരിധി ലംഘിക്കുകയും ചെയ്‌താല്‍ ഭരണനിര്‍വഹണത്തിലെ താളപ്പിഴകള്‍ക്കും ആശയക്കുഴപ്പത്തിനും കാരണമാകും. സര്‍ക്കാറിന്‌ കെട്ടുറപ്പും ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളോട്‌ പ്രതിജ്ഞാബദ്ധതയും അനിവാര്യം. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം മന്ത്രിമാര്‍ ലംഘിച്ചുവെന്ന്‌ രാഷ്ട്രപതിയോ ഗവര്‍ണറോ കണ്ടെത്തിയാല്‍ ഭരണഘടനാപരമായ ബാധ്യത നിറവേറ്റാന്‍ 75 (2) അനുച്ഛേദം നിര്‍ദേശിക്കുന്ന വഴി പിന്തുടരാം. അസാധാരണ സാഹചര്യത്തില്‍ മാത്രമാണ്‌ ഇതു പ്രയോഗിക്കപ്പെടാറ്‌. മന്ത്രിമാര്‍ തമ്മിലുള്ള ചേരിപ്പോരില്‍ 75 (3) അനുച്ഛേദം അപ്രസക്തമായിത്തീരുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും. പ്രതിസന്ധിക്ക്‌ ഉത്തരവാദി മുഖ്യമന്ത്രിതന്നെയാണെന്ന്‌ തിരിച്ചറിഞ്ഞാല്‍ 75 (3) അനുച്ഛേദപ്രകാരം അദ്ദേഹത്തെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക്‌ ബാധ്യതയുണ്ട്‌. സഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിയുന്ന മറ്റേതെങ്കിലും അംഗത്തെ ക്ഷണിച്ച്‌ സര്‍ക്കാറുണ്ടാക്കാന്‍ നടപടി സ്വീകരിക്കുകയും വേണം. മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ക്കുമിടയിലെ സമവാക്യത്തെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമായാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. ഗവര്‍ണര്‍ക്കും ജനപ്രതിനിധിസഭയ്‌ക്കുമിടയിലെ മധ്യവര്‍ത്തിയെന്ന നിലയിലാണ്‌ അതിപ്പോള്‍ പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്‌. ഷമേര്‍ഷിങ്ങിന്റെ കേസ്‌ ചില ഉദാഹരണങ്ങള്‍ നല്‌കുന്നുണ്ട്‌. എഡ്വേര്‍ഡ്‌ എട്ടാമന്‍ ഒരു സാധാരണക്കാരിയെ വിവാഹം കഴിച്ചതിനെതിരെ ജനപ്രതിനിധിസഭ ശക്തമായാണ്‌ പ്രതികരിച്ചത്‌. അതേത്തുടര്‍ന്ന്‌ അദ്ദേഹത്തിനു രാജിവെക്കേണ്ടിയും വന്നു. ബ്രിട്ടനില്‍ കിരീടധാരികളായ രാജകുടുംബാംഗങ്ങളുടെ വിവാഹബന്ധം പോലും മന്ത്രിസഭയാണ്‌ നിയന്ത്രിച്ചിരുന്നത്‌ എന്നര്‍ഥം. ഈ മന്ത്രിസഭാ സംവിധാനത്തിന്റെ തത്ത്വമാണ്‌ ഇന്ത്യ സ്വീകരിച്ചത്‌. ഏതെങ്കിലും മന്ത്രിയോ മുഖ്യമന്ത്രിയോ കൂട്ടുത്തരവാദിത്വബാധ്യത ലംഘിച്ചാല്‍ അയാളെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക്‌ തന്റെ വിവേചനാധികാരം പ്രയോഗിക്കാമെന്നത്‌ പ്രമുഖ നിയമപണ്ഡിതരെല്ലാം അംഗീകരിച്ചതാണ്‌. 'പാര്‍ലമെന്ററി പ്രൊസീജ്യര്‍' എന്ന നിയമഗ്രന്ഥത്തില്‍ കാശ്യപ്‌ ഇങ്ങനെ പറയുന്നു: ''പ്രതിനിധിസഭയോട്‌ കൂട്ടുത്തരവാദിത്വം പുലര്‍ത്തണമെന്ന്‌ ഭരണഘടന അനുശാസിക്കുന്നു.'' അധികാരം പ്രയോഗിക്കുംമുമ്പ്‌ അത്‌ സ്വാഭാവികനീതിക്ക്‌ നിരക്കുന്നതാണെന്ന്‌ ഉറപ്പാക്കുകയും വേണം. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം എന്നത്‌ പരമപ്രധാനവും അനിവാര്യവുമാണെന്ന്‌ നിയമവിദഗ്‌ധര്‍ ആധികാരികമായി ചൂണ്ടിക്കാട്ടുന്നുണ്ട്‌. അതു ഭരണഘടനയുടെ 75 (2) അനുച്ഛേദം വാഗ്‌ദാനം ചെയ്യുന്ന ഗവര്‍ണറുടെ വിവേചനാധികാരത്തിന്‌ അനുസൃതമാകണം. അങ്ങനെയായാലേ ഭരണസംവിധാനത്തിന്‌ കെട്ടുറപ്പും സര്‍ക്കാറിന്‌ മൗലികമായ ഐക്യവും കൈവരികയുള്ളൂ. അതല്ലെങ്കില്‍ നിയമവാഴ്‌ചയും ജീവിതസാഹചര്യവുമെല്ലാം സംഘര്‍ഷങ്ങളിലും കോലാഹലങ്ങളിലും മുങ്ങി അരക്ഷിതവും തത്ത്വരഹിതവുമായ അവസ്ഥയിലാകും. അപകടകരങ്ങളായ വൈരുധ്യങ്ങളില്‍ അകപ്പെട്ട്‌ കോടതികളുടെ പ്രവര്‍ത്തനം പോലും പ്രതിസന്ധിയിലാകും. വിവിധ വകുപ്പുകളുടെയും മന്ത്രിമാരുടെയും പരസ്‌പരവിരുദ്ധങ്ങളായ ഉത്തരവുകള്‍ നീതിപീഠങ്ങളെ കുഴക്കും. അതു നിയമവാഴ്‌ചയില്ലാത്ത അവസ്ഥയിലേക്കാവും നയിക്കുന്നത്‌. കേരളത്തില്‍ ഇന്ന്‌ നിലവിലുള്ള വ്യക്ത്യധിഷ്‌ഠിത പോരാട്ടങ്ങളെ പരാമര്‍ശിക്കാതെ കാര്യങ്ങള്‍ ഒരു ഗവേഷകന്റെ കണ്ണിലൂടെ നോക്കിക്കാണാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌. രാജ്യത്ത്‌ എവിടെയും ഏതു സംസ്ഥാനത്തും ഈ പ്രശ്‌നം അരങ്ങേറാന്‍ സാധ്യതയുണ്ട്‌ എന്നതുതന്നെ അതിനു കാരണം. ഏതെങ്കിലും മന്ത്രിക്കോ രാഷ്ട്രീയ കക്ഷിക്കോ വേണ്ടിയുള്ള വക്കാലത്തായി ഇതിനെ കാണരുതെന്ന്‌ വായനക്കാരോട്‌ അപേക്ഷിക്കുന്നു; സ്വതന്ത്രനിരീക്ഷണം നടത്തുക മാത്രമാണ്‌ ചെയ്‌തിട്ടുള്ളത്‌.

2 comments:

പിപ്പിള്‍സ്‌ ഫോറം. said...

കൂട്ടുത്തരവാദിത്വം നഷ്‌ടമായാല്‍ ഗവര്‍ണര്‍ ഇടപെടണം

-ജസ്റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍-

മന്ത്രിസഭാംഗങ്ങള്‍ക്കിടയില്‍ അനിവാര്യമായ യോജിപ്പില്ലെന്ന്‌ തിരിച്ചറിയുകയാണെങ്കില്‍ അതു പിരിച്ചുവിട്ട്‌ പുതിയൊരു മന്ത്രിസഭ രൂപവത്‌കരിക്കണം. അതല്ലെങ്കില്‍ ഭരണനിര്‍വഹണത്തിനു പകരം ഭരണസ്‌തംഭനത്തിന്റെ അരാജകത്വത്തിനാവും നമ്മള്‍ ഇരയാവുക


ബ്രിട്ടീഷ്‌ പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായമാണ്‌ നമ്മുടെ സര്‍ക്കാര്‍ സംവിധാനം മാതൃകയാക്കുന്നതെന്നതില്‍ തര്‍ക്കമില്ല. മന്ത്രിസഭയാണ്‌ ഈ സംവിധാനത്തിന്റെ കേന്ദ്രബിന്ദു. അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ ഭരണസംവിധാനത്തില്‍ നിന്ന്‌ വ്യത്യസ്‌തമാണത്‌. ഇംഗ്ലണ്ടില്‍ രാജ്ഞിയല്ല രാജ്യഭരണം നടത്തുന്നത്‌, മന്ത്രിസഭയാണ്‌. അതുപോലെ ഇന്ത്യയില്‍ രാഷ്ട്രപതിഭവനുപകരം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഭരണം നടത്തുന്നു.

മന്ത്രിസഭാ ഭരണസംവിധാനത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിലൊന്ന്‌ മന്ത്രിമാര്‍ക്ക്‌ കൂട്ടുത്തരവാദിത്വം അനിവാര്യമാണെന്നതാണ്‌. ഭരണഘടന പറയുന്നത്‌ ഇങ്ങനെ: ഓരോ മന്ത്രിയും സ്വന്തം നിലയ്‌ക്ക്‌ ഒരു സാമ്രാജ്യമല്ല, മന്ത്രിസഭയെന്ന കൂട്ടുസംവിധാനത്തിന്റെ ഭാഗം മാത്രമാണ്‌. കൂട്ടുത്തരവാദിത്വം ഏതെങ്കിലും അംഗം ലംഘിച്ചുവെന്ന്‌ കണ്ടെത്തിയാല്‍ രാഷ്ട്രപതിക്ക്‌ പ്രധാനമന്ത്രിയുമായും ഗവര്‍ണര്‍ക്ക്‌ മുഖ്യമന്ത്രിയുമായും ഈ വിഷയം സംബന്ധിച്ച്‌ ചര്‍ച്ച നടത്താം.

ഭൂരിപക്ഷമില്ലെന്ന്‌ വ്യക്തമായാല്‍ പാര്‍ലമെന്‍േറാ നിയമസഭയോ പുതിയൊരു മന്ത്രിസഭയെ തിരഞ്ഞെടുക്കുകയും വേണം. ഒരു നേതാവിനും ഒരു പാര്‍ട്ടിക്കും സഭയില്‍ വ്യക്തമായ ഭൂരിപക്ഷം ഇല്ലെങ്കില്‍ തനിക്കും തന്റെ സഹപ്രവര്‍ത്തകര്‍ക്കും മാത്രമേ സഭയില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ളൂവെന്നും ഭരണം നടത്താന്‍ കഴിയുകയുള്ളൂവെന്നും വിശ്വാസം ജനിപ്പിക്കാന്‍ നടപടി വേണം.

ഭരണഘടനയുടെ ആധാരശിലയുടെ ഭാഗംതന്നെയാണ്‌ ഈ ബാധ്യത. കേരളത്തില്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനതലത്തില്‍ ഇപ്പോഴുള്ള പ്രതിസന്ധിയും കോലാഹലങ്ങളുമെല്ലാം ഭരണഘടനാപരമായി ഗവര്‍ണറുടെ ശ്രദ്ധ പതിയേണ്ടതാണ്‌. മന്ത്രിസഭാംഗങ്ങള്‍ക്കിടയില്‍ അനിവാര്യമായ യോജിപ്പില്ലെന്ന്‌ തിരിച്ചറിയുകയാണെങ്കില്‍ അതു പിരിച്ചുവിട്ട്‌ പുതിയൊരു മന്ത്രിസഭ രൂപവത്‌കരിക്കണം. അതല്ലെങ്കില്‍ ഭരണനിര്‍വഹണത്തിനു പകരം ഭരണസ്‌തംഭനത്തിന്റെ അരാജകത്വത്തിനാവും നമ്മള്‍ ഇരയാവുക.

മന്ത്രിസഭയുടെ സമഗ്ര പ്രവര്‍ത്തന ബാധ്യതയെക്കുറിച്ച്‌ ഭരണഘടനയുടെ 75 (3) അനുച്ഛേദത്തില്‍ വ്യക്തമായിത്തന്നെ പറയുന്നുണ്ട്‌: ''മന്ത്രിസഭാംഗങ്ങള്‍ക്ക്‌ ജനപ്രതിനിധിസഭയോട്‌ കൂട്ടുത്തരവാദിത്വമുണ്ടാകേണ്ടതാണ്‌.'' മന്ത്രിമാര്‍ വേറിട്ടോ സ്വതന്ത്രമായോ പ്രവര്‍ത്തിക്കുകയും അധികാര പരിധി ലംഘിക്കുകയും ചെയ്‌താല്‍ ഭരണനിര്‍വഹണത്തിലെ താളപ്പിഴകള്‍ക്കും ആശയക്കുഴപ്പത്തിനും കാരണമാകും.

പിപ്പിള്‍സ്‌ ഫോറം. said...

സര്‍ക്കാറിന്‌ കെട്ടുറപ്പും ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളോട്‌ പ്രതിജ്ഞാബദ്ധതയും അനിവാര്യം. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം മന്ത്രിമാര്‍ ലംഘിച്ചുവെന്ന്‌ രാഷ്ട്രപതിയോ ഗവര്‍ണറോ കണ്ടെത്തിയാല്‍ ഭരണഘടനാപരമായ ബാധ്യത നിറവേറ്റാന്‍ 75 (2) അനുച്ഛേദം നിര്‍ദേശിക്കുന്ന വഴി പിന്തുടരാം. അസാധാരണ സാഹചര്യത്തില്‍ മാത്രമാണ്‌ ഇതു പ്രയോഗിക്കപ്പെടാറ്‌. മന്ത്രിമാര്‍ തമ്മിലുള്ള ചേരിപ്പോരില്‍ 75 (3) അനുച്ഛേദം അപ്രസക്തമായിത്തീരുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും.

പ്രതിസന്ധിക്ക്‌ ഉത്തരവാദി മുഖ്യമന്ത്രിതന്നെയാണെന്ന്‌ തിരിച്ചറിഞ്ഞാല്‍ 75 (3) അനുച്ഛേദപ്രകാരം അദ്ദേഹത്തെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക്‌ ബാധ്യതയുണ്ട്‌. സഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിയുന്ന മറ്റേതെങ്കിലും അംഗത്തെ ക്ഷണിച്ച്‌ സര്‍ക്കാറുണ്ടാക്കാന്‍ നടപടി സ്വീകരിക്കുകയും വേണം. മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ക്കുമിടയിലെ സമവാക്യത്തെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമായാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. ഗവര്‍ണര്‍ക്കും ജനപ്രതിനിധിസഭയ്‌ക്കുമിടയിലെ മധ്യവര്‍ത്തിയെന്ന നിലയിലാണ്‌ അതിപ്പോള്‍ പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്‌. ഷമേര്‍ഷിങ്ങിന്റെ കേസ്‌ ചില ഉദാഹരണങ്ങള്‍ നല്‌കുന്നുണ്ട്‌. എഡ്വേര്‍ഡ്‌ എട്ടാമന്‍ ഒരു സാധാരണക്കാരിയെ വിവാഹം കഴിച്ചതിനെതിരെ ജനപ്രതിനിധിസഭ ശക്തമായാണ്‌ പ്രതികരിച്ചത്‌. അതേത്തുടര്‍ന്ന്‌ അദ്ദേഹത്തിനു രാജിവെക്കേണ്ടിയും വന്നു. ബ്രിട്ടനില്‍ കിരീടധാരികളായ രാജകുടുംബാംഗങ്ങളുടെ വിവാഹബന്ധം പോലും മന്ത്രിസഭയാണ്‌ നിയന്ത്രിച്ചിരുന്നത്‌ എന്നര്‍ഥം. ഈ മന്ത്രിസഭാ സംവിധാനത്തിന്റെ തത്ത്വമാണ്‌ ഇന്ത്യ സ്വീകരിച്ചത്‌. ഏതെങ്കിലും മന്ത്രിയോ മുഖ്യമന്ത്രിയോ കൂട്ടുത്തരവാദിത്വബാധ്യത ലംഘിച്ചാല്‍ അയാളെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക്‌ തന്റെ വിവേചനാധികാരം പ്രയോഗിക്കാമെന്നത്‌ പ്രമുഖ നിയമപണ്ഡിതരെല്ലാം അംഗീകരിച്ചതാണ്‌. 'പാര്‍ലമെന്ററി പ്രൊസീജ്യര്‍' എന്ന നിയമഗ്രന്ഥത്തില്‍ കാശ്യപ്‌ ഇങ്ങനെ പറയുന്നു: ''പ്രതിനിധിസഭയോട്‌ കൂട്ടുത്തരവാദിത്വം പുലര്‍ത്തണമെന്ന്‌ ഭരണഘടന അനുശാസിക്കുന്നു.'' അധികാരം പ്രയോഗിക്കുംമുമ്പ്‌ അത്‌ സ്വാഭാവികനീതിക്ക്‌ നിരക്കുന്നതാണെന്ന്‌ ഉറപ്പാക്കുകയും വേണം.

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം എന്നത്‌ പരമപ്രധാനവും അനിവാര്യവുമാണെന്ന്‌ നിയമവിദഗ്‌ധര്‍ ആധികാരികമായി ചൂണ്ടിക്കാട്ടുന്നുണ്ട്‌. അതു ഭരണഘടനയുടെ 75 (2) അനുച്ഛേദം വാഗ്‌ദാനം ചെയ്യുന്ന ഗവര്‍ണറുടെ വിവേചനാധികാരത്തിന്‌ അനുസൃതമാകണം. അങ്ങനെയായാലേ ഭരണസംവിധാനത്തിന്‌ കെട്ടുറപ്പും സര്‍ക്കാറിന്‌ മൗലികമായ ഐക്യവും കൈവരികയുള്ളൂ. അതല്ലെങ്കില്‍ നിയമവാഴ്‌ചയും ജീവിതസാഹചര്യവുമെല്ലാം സംഘര്‍ഷങ്ങളിലും കോലാഹലങ്ങളിലും മുങ്ങി അരക്ഷിതവും തത്ത്വരഹിതവുമായ അവസ്ഥയിലാകും. അപകടകരങ്ങളായ വൈരുധ്യങ്ങളില്‍ അകപ്പെട്ട്‌ കോടതികളുടെ പ്രവര്‍ത്തനം പോലും പ്രതിസന്ധിയിലാകും. വിവിധ വകുപ്പുകളുടെയും മന്ത്രിമാരുടെയും പരസ്‌പരവിരുദ്ധങ്ങളായ ഉത്തരവുകള്‍ നീതിപീഠങ്ങളെ കുഴക്കും. അതു നിയമവാഴ്‌ചയില്ലാത്ത അവസ്ഥയിലേക്കാവും നയിക്കുന്നത്‌.

കേരളത്തില്‍ ഇന്ന്‌ നിലവിലുള്ള വ്യക്ത്യധിഷ്‌ഠിത പോരാട്ടങ്ങളെ പരാമര്‍ശിക്കാതെ കാര്യങ്ങള്‍ ഒരു ഗവേഷകന്റെ കണ്ണിലൂടെ നോക്കിക്കാണാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌. രാജ്യത്ത്‌ എവിടെയും ഏതു സംസ്ഥാനത്തും ഈ പ്രശ്‌നം അരങ്ങേറാന്‍ സാധ്യതയുണ്ട്‌ എന്നതുതന്നെ അതിനു കാരണം. ഏതെങ്കിലും മന്ത്രിക്കോ രാഷ്ട്രീയ കക്ഷിക്കോ വേണ്ടിയുള്ള വക്കാലത്തായി ഇതിനെ കാണരുതെന്ന്‌ വായനക്കാരോട്‌ അപേക്ഷിക്കുന്നു; സ്വതന്ത്രനിരീക്ഷണം നടത്തുക മാത്രമാണ്‌ ചെയ്‌തിട്ടുള്ളത്‌.