Tuesday, June 23, 2009

അഴിമതിക്കാരനായ പിബി അംഗത്തെ ശിക്ഷിക്കുകയെന്നത് ‌ ചൈനീസ്‌ നയം, രക്ഷിക്കുകയെന്നത് ഇന്ത്യന്‍ നയം, രണ്ടും കമ്മ്യുണീസ്റ്റ് പാര്‍ട്ടി.

എത്ര ഉന്നതനായാലും അഴിമതിയുടെ കറപുരണ്ടാല്‍ പാര്‍ട്ടിക്കു പുറത്താണെന്ന കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ തീരുമാനം ശരിവച്ചുകൊണ്ടു ചൈനയില്‍ മുതിര്‍ന്ന പൊളിറ്റ്‌ ബ്യൂറോ അംഗത്തെ കോടതി കഠിനതടവിനു ശിക്ഷിച്ചതു ശ്രദ്ധേയമാകുന്നു. അഴിമതി ആരോപണ വിധേയനായ ചെന്‍ ലിയാന്‍യുവിനാണ്‌ ടിയാന്‍ജിന്‍ കോടതി 18 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്‌.
ഒരുപതിറ്റാണ്ടിലേറെയായി പി.ബി അംഗമായ ചെന്‍ ലിയാന്‍യുവിനെ നിയമത്തിന്റെ വഴിക്കു വിടാനാണ്‌ ചൈനീസ്‌ കമ്യൂണിസ്‌റ്റു നേതൃത്വം ശ്രമിച്ചത്‌. ലാവ്‌ലിന്‍ കേസിന്റെ പശ്‌ചാത്തലത്തില്‍ രാഷ്‌ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണ്‌ ഇതിനെ കാണുന്നത്‌.
എല്ലാറ്റിനും ചൈനയെ മാതൃകയാക്കുന്ന ഇന്ത്യന്‍ കമ്യൂണിസ്‌റ്റു പ്രസ്‌ഥാനം അഴിമതിക്കാരായ സ്വന്തം നേതാക്കളെ ചൈന എങ്ങനെ നേരിടുന്നുവെന്നു കണ്ടു പഠിക്കട്ടെ.പെന്‍ഷന്‍ ഫണ്ടില്‍ നിന്നു വകമാറ്റി 400 ദശലക്ഷം യു.എസ്‌ ഡോളര്‍ റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസിലും ടോള്‍ റോഡ്‌ പ്രോജക്‌ടുകളിലും നിക്ഷേപിച്ച കുറ്റത്തിനാണ്‌ ചെന്‍ ലിയാന്‍യുവിനെ പാര്‍ട്ടി പുറത്താക്കിയത്‌. ആരോപണം ശരിവച്ച ടിയാന്‍ജിന്‍ പീപ്പിള്‍സ്‌ കോര്‍ട്ടാണ്‌ ചെന്‍ ലിയാന്‍യുവിന്‌ ജയില്‍വാസം വിധിച്ചത്‌.ചൈനയുടെ 24 അംഗ പൊളിറ്റ്‌ ബ്യൂറോയിലെ കരുത്തനായ നേതാവാണ്‌ അഴിമതിയാരോപണത്തെത്തുടര്‍ന്ന്‌ നിയമത്തിനു വിധേയനായതെന്നതു ശ്രദ്ധേയം.
സാമ്പത്തിക ക്രമക്കേടിനു വധശിക്ഷ നല്‍കാതിരുന്നത്‌ 61 കാരനായ ഈ കമ്യൂണിസ്‌റ്റു നേതാവിന്റെ പ്രായം പരിഗണിച്ചാണെന്നു കോടതി വ്യക്‌തമാക്കി.ചൈനയുടെ സാമ്പത്തിക തലസ്‌ഥാനമെന്നറിയപ്പെടുന്ന ഷാങ്ങ്‌ഹായിലെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന ചെന്‍ 2001 മുതല്‍ മൂന്നുകൊല്ലം ഷാങ്ങ്‌ഹായി മേയറായും പ്രവര്‍ത്തിച്ചു. രാജ്യത്തെ കമ്യൂണിസ്‌റ്റ് നേതാക്കള്‍ക്കു കിട്ടാവുന്ന ഏറ്റവും സ്വാധീനശേഷിയുള്ള തസ്‌തികയാണിത്‌.
അഴിമതിക്കു ചെന്‍ കൂട്ടുപിടിച്ച 25 ലോക്കല്‍ ഓഫീസര്‍മാരും അറസ്‌റ്റിലായി. പാര്‍ട്ടിയില്‍ തനിക്കുണ്ടായിരുന്ന സ്വാധീനം മുതലാക്കി 2004 ല്‍ സാമൂഹിക സുരക്ഷാ ഫണ്ടില്‍ നിന്ന്‌ 120 ദശലക്ഷം യു.എസ്‌ ഡോളര്‍ സ്വകാര്യ കമ്പനിയിലേക്കു പി.ബി അംഗം വഴിമാറ്റി. ഇതിനു പുറമേ വിവിധ സംഘടനകളില്‍ നിന്നും വ്യക്‌തികളില്‍ നിന്നുമായി 3,40,000 യു.എസ്‌ ഡോളറിലേറെ കൈക്കൂലിയായി കൈപ്പറ്റി.
റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസിന്‌ സഹോദരനു ഭൂമി മറിച്ചുകൊടുത്തു, ലോക്കല്‍ ഫുട്‌ബോള്‍ ടീമില്‍ മകന്‌ ഉയര്‍ന്ന തസ്‌തികയില്‍ ജോലി നേടിക്കൊടുത്തു, പുതിയ വീടു പണിതതിലെ ക്രമക്കേട്‌ എന്നിങ്ങനെ 18 വര്‍ഷംകൊണ്ട്‌ ചെന്‍ ചെയ്‌ത കുറ്റകൃത്യങ്ങളാണ്‌ കോടതി കണ്ടെത്തിയത്‌. നടപടിയുടെ ഭാഗമായി സ്വത്തും കോടതി കണ്ടുകെട്ടി. 2004 ലെ ബീജിംഗ്‌ ഒളിമ്പിക്‌സിനു നിര്‍മാണ ജോലികള്‍ ചെയ്‌തതിലെ അഴിമതിയുടെ പേരില്‍ മറ്റൊരു പി.ബി അംഗം പാര്‍ട്ടിക്കു പുറത്തായിട്ടുണ്ട്‌. ബീജിംഗിലെ വൈസ്‌ മേയറായിരുന്ന ലിയു ഷിഹുവയെ കുറ്റാരോപിതനായതിന്റെ പേരില്‍ 2006 ലാണ്‌ പാര്‍ട്ടി പുറത്താക്കിയത്‌.
രാജുപോള്‍

1 comment:

പിപ്പിള്‍സ്‌ ഫോറം. said...