Tuesday, June 23, 2009

പരാജയം കനത്തത്; തിരുത്തും: പിണറായി .

പരാജയം കനത്തത്; തിരുത്തും: പിണറായി .

(വെറും മേനിപറച്ചില്‍. തിരുത്തേണ്ടത് പ്രധാനമായും പിണറായിയും സംഘവുമാണ്. അവരതിന്ന് തയ്യാറാകുമോ ?.

ഈ പാര്‍ട്ടിയുടെ അസ്ഥിവാരമിളക്കിയെ അവര്‍ പിന്‍മാറുകയുള്ളൂ. ഇന്ന് പാര്‍ട്ടിയില്ലെങ്കിലും ഫാരീസ് അബുബക്കറും സാന്ദിയാഗോ മാര്ട്ടിനും കൂട്ടിന്ന് ഉണ്ടല്ലോ.

പിണറായിക്ക് പാര്‍ട്ടി പിടിച്ചെടുക്കാം പാര്‍ട്ടി അണികളുടെ മനസ്സ് പിടിച്ചെടുക്കാന്‍ സാധ്യമല്ല. സഃ പിണറായി അഴിമതി നടത്തിയിട്ടില്ലായെന്ന് പാര്‍ട്ടിയിലെ ആരും വിശ്വാസിക്കുന്നില്ല. താങ്കള്‍ ഇന്ന് പാര്‍ട്ടിക്ക് ബാധ്യതയായിരിക്കുന്നു.താങ്കളെ രക്ഷിച്ചാലെ പാര്‍ട്ടിക്ക് ഏറ്റ കളങ്കം മാറ്റാന്‍ കഴിയുമെന്നാണ് എല്ലാവരും കരുതുന്നത്. )

തിരുവനന്തപുരം: വ്യക്തികള്‍ക്ക് വീഴ്ച സംഭവിച്ചാല്‍ തിരുത്തുന്നത് പോലെതന്നെ ഘടകങ്ങള്‍ക്ക് വീഴ്ച സംഭവിച്ചാല്‍ അതും തിരുത്തുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ലാവലിന്‍ കേസില്‍ വിചാരണക്ക് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് സി.പി.എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോര്‍ട്ടിലെ പൊതുവായ സമീപനം തന്നെയാണ് കേന്ദ്ര കമ്മിറ്റിയും കൈക്കൊണ്ടത്. സംസ്ഥാന കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ടിന്റെ സത്തയെന്തെന്ന് മാധ്യമങ്ങള്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര കമ്മിറ്റി ആരംഭിച്ചപ്പോള്‍ സംസ്ഥാന കമ്മിറ്റിയുടെ റിവ്യൂ തള്ളാന്‍ പോവുകയാണെന്ന് വാര്‍ത്ത ചമച്ചു. എന്നാല്‍, ചിലര്‍ പ്രവചിച്ചത് പോലെ സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട് തള്ളുന്ന നിലപാടല്ല കേന്ദ്ര കമ്മിറ്റി എടുത്തത്.
ദൌര്‍ബല്യങ്ങള്‍ സംഭവിച്ചാല്‍ അത് തുറന്ന് പറയുന്ന സമീപനമാണ് എല്ലാക്കാലത്തും പാര്‍ട്ടി പുലര്‍ത്തുന്നത്. തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തെ ഗൌരവത്തോടെയാണ് പാര്‍ട്ടി എടുക്കുന്നത്. അത് സംബന്ധിച്ച് ഒരു മറയുമില്ലാതെയാണ് സംസ്ഥാന കമ്മിറ്റി നിലപാട് വ്യക്തമാക്കിയത്. കനത്ത പരാജയമാണ് ഈ തെരഞ്ഞെടുപ്പിലേറ്റത്. കൂടെയുണ്ടാിരുന്ന ചിലര്‍ മുന്നണിയില്‍ നിന്ന് അകന്നെന്ന് തന്നെയാണ് കാണുന്നത്. ഇതില്‍ ആവശ്യമായ തിരുത്തല്‍ വരുത്തും. അതിന്റെ ഭാഗമായി അകന്നുപോയ ജനവിഭാഗത്തെ അടുപ്പിക്കാനുള്ള വഴികള്‍ എല്‍.ഡി.എഫ് ചര്‍ച്ച ചെയ്യും. ക്രൈസ്തവ വിഭാഗത്തിലെ സ്വാധീന ശക്തിയുള്ള ഒരു കൂട്ടരാണ് പാര്‍ട്ടിക്കെതിരെ ശക്തമായ നിലപാട് എടുത്തത്. എന്താണ് പ്രശ്നമെന്ന് അവരുമായി ചര്‍ച്ച ചെയ്യും. മതന്യൂനപക്ഷങ്ങള്‍ എന്ത് സമീപനം സ്വീകരിച്ചാലും അവര്‍ക്കെതിരായ ഒരു നിലപാടും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാവില്ല. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും ഇഷ്ടപ്പെടാത്ത കാര്യമുണ്ടായിട്ടുണ്ടെങ്കില്‍ അതും തിരുത്തും. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിച്ചു.

2 comments:

പിപ്പിള്‍സ്‌ ഫോറം. said...

പരാജയം കനത്തത്; തിരുത്തും: പിണറായി .

(വെറും മേനിപറച്ചില്‍. തിരുത്തേണ്ടത് പ്രധാനമായും പിണറായിയും സംഘവുമാണ്. അവരതിന്ന് തയ്യാറാകുമോ ?.
ഈ പാര്‍ട്ടിയുടെ അസ്ഥിവാരമിളക്കിയെ അവര്‍ പിന്‍മാറുകയുള്ളൂ. ഇന്ന് പാര്‍ട്ടിയില്ലെങ്കിലും ഫാരീസ് അബുബക്കറും സാന്ദിയാഗോ മാര്ട്ടിനും കൂട്ടിന്ന് ഉണ്ടല്ലോ.
പിണറായിക്ക് പാര്‍ട്ടി പിടിച്ചെടുക്കാം പാര്‍ട്ടി അണികളുടെ മനസ്സ് പിടിച്ചെടുക്കാന്‍ സാധ്യമല്ല. സഃ പിണറായി അഴിമതി നടത്തിയിട്ടില്ലായെന്ന് പാര്‍ട്ടിയിലെ ആരും വിശ്വാസിക്കുന്നില്ല. താങ്കള്‍ ഇന്ന് പാര്‍ട്ടിക്ക് ബാധ്യതയായിരിക്കുന്നു.താങ്കളെ രക്ഷിച്ചാലെ പാര്‍ട്ടിക്ക് ഏറ്റ കളങ്കം മാറ്റാന്‍ കഴിയുമെന്നാണ് എല്ലാവരും കരുതുന്നത്. )

ANIL MANNUMKAL said...

പാര്‍ട്ടി കമ്മിറ്റികളിലെ മൃഗീയ ഭൂരിപക്ഷം മുന്‍നിര്‍ത്തി കുറ്റസമ്മതങ്ങള്‍ പിടിച്ചുവാങ്ങി വി എസിന്റെ ജനപക്ഷ നിലപാടുകളെ തോല്‌പിക്കാമെന്നാണ്‌
കണക്കുകൂട്ടുന്നതെങ്കില്‍, പാര്‍ട്ടിയുടെ അടിത്തറ
ഇളകിയോ എന്ന്‌ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയോടെ വ്യക്തമാകും.
ജനപക്ഷനിലപാടുകള്‍ക്ക്‌ വേണ്ടി
പോരാടുന്നതിനിടയില്‍ വി എസ്‌ എന്ത്‌ അച്ചടക്ക
നടപടിക്ക്‌ ഇരയായാലും ജനങ്ങളില്‍ വി എസിനുള്ള സ്വാധീനത്തില്‍ തെല്ലും പോറലേല്‌പിക്കാനാവില്ല.
ജനപക്ഷനിലപാടുകള്‍ക്ക്‌ വേണ്ടി പോരാടിയതിന്‌
ലഭിച്ച ബഹുമതിയായേ അത്‌ ജനങ്ങള്‍കാണൂ.
`ന്യായമായി ലഭിക്കുന്ന പരിമിതമായ വരുമാനം കൊണ്ട്‌ ലളിതമായി ജീവിക്കുന്ന പ്രവര്‍ത്തകര്‍ മാത്രം മതി പാര്‍ട്ടിയില്‍. അതുപോരാ എന്ന്‌ തോന്നുന്നവര്‍ അവരുടെ വഴിക്ക്‌ പോകട്ടെ. ഇങ്ങനെ ശുദ്ധീകരിച്ചാല്‍ മിക്ക പാര്‍ട്ടികളും ദുര്‍മേദസ്‌ വെടിഞ്ഞ്‌ തീരെ ശുഷ്‌കമായിപ്പോകില്ലേയെന്ന ഭയമുണ്ടാകാം. ആ ഭയത്തെ നേരിടണം. ഏതു വിപ്ലവത്തിനും നേതൃത്വം നല്‌കിയിട്ടുള്ളത്‌ ആദ്യം ഒരു ന്യൂനപക്ഷമാണ്‌. പിന്നീടാണ്‌ ബഹുജനം അവരുടെ കൂടെ കൂടുന്നത്‌, അല്ലെങ്കില്‍ പിന്നില്‍ അണിനിരക്കുന്നത്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുള്‍പ്പെടെ ഇന്നാട്ടിലെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ഈ മാര്‍ഗം സ്വീകരിക്കണം. ഇല്ലെങ്കില്‍ ഇവിടെ പട്ടാളഭരണമോ സര്‍വ്വാധിപത്യമോ (ഡിക്‌ടേറ്റര്‍ഷിപ്പ്‌)എന്താണ്‌ വരാന്‍ പോകുന്നതെന്ന്‌ എനിക്കറിഞ്ഞുകൂടാ.'
(സി അച്യുതമേനോന്‍, ഉപന്യാസ മാലിക)
ഇത്തരക്കാരെ നേരിടാന്‍ ഭയമുള്ളതുകൊണ്ടാകണം പ്രകാശ്‌ കാരാട്ട്‌ തിങ്കളാഴ്‌ച നടത്തിയ പത്രസമ്മേളനത്തില്‍ ലാവലിന്‍ കുംഭകോണത്തെക്കുറിച്ച്‌ പിണറായി വിജയനെ വെള്ളപൂശാന്‍ നിര്‍ലജ്ജം വിഫലശ്രമം നടത്തിയത്‌.
Janashakthi