Saturday, October 13, 2007

ലാവ്ലിന്‍: പിണറായിയുടെ സ്വത്തും ഡോ. രാജഗോപാലിന്റെ മരണവും അന്വേഷിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ലാവ്ലിന്‍ അഴിമതിയുമായി ബന്ധപ്പെട്ടു സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വരുമാന സ്രോതസും വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരുന്ന ഡോ. വി. രാജഗോപാലന്റെ ദുരൂഹമരണവും അന്വേഷണവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു 'ക്രൈം' പത്രാധിപര്‍ ടി.പി. നന്ദകുമാര്‍ സി.ബി.ഐ. ഡയറക്ടര്‍ വിജയശങ്കറിനു പരാതി നല്‍കി. നന്ദകുമാറിന്റെ ഹര്‍ജിയിലാണു ലാവ്ലിന്‍ അന്വേഷണം സി.ബി.ഐക്കു വിടാന്‍ ഹൈക്കോടതി 2006 ജൂലൈ 26 ന് ഉത്തരവിട്ടത്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണക്കരാര്‍ ഒപ്പുവയ്ക്കുന്നതില്‍ മുഖ്യപങ്കാളി അന്നത്തെ വകുപ്പുമന്ത്രി പിണറായി വിജയനാണ്. ലാവ്ലിന്‍ കമ്പനിയുമായി വഴിവിട്ടു കരാറുണ്ടാക്കിയതിലൂടെ അദ്ദേഹം അവിഹിതനേട്ടമുണ്ടാക്കിയതായി കരുതാന്‍ കാരണങ്ങളുണ്ട്. പിണറായി ആദായനികുതി ദാതാവല്ല. എന്നിട്ടും ആഡംബര വീടുകള്‍ നിര്‍മിക്കുകയും മകനെ ബ്രിട്ടനിലെ ബര്‍മിംഹാം യൂണിവേഴ്സിറ്റിയില്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ഇതിനെല്ലാമുള്ള പണം ലാവ്ലിന്‍ ഇടപാടുവഴിയുണ്ടായതാണോയെന്നു സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.
ഡോ. വി. രാജഗോപാല്‍ എസ്.എന്‍.സി. ലാവ്ലിനുമായി കരാറുണ്ടാക്കുന്നതിനെ എതിര്‍ത്തിരുന്നു. ഒടുവില്‍ മന്ത്രിയുടെ നിര്‍ബന്ധങ്ങള്‍ക്ക് അദ്ദേഹവും വഴങ്ങുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകളും അദ്ദേഹം സൂക്ഷിച്ചിരുന്നു. ഇടപാടു വിവാദമാവുകയും അന്വേഷണങ്ങളിലേക്കു നീങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ ഓഫീസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കേസന്വേഷണം തുടങ്ങി ഒരുവര്‍ഷമായിട്ടും പിണറായി വിജയനെ ചോദ്യംചെയ്യാത്തതിലും ആശങ്കയുണ്ട്. ഡയറക്ടറില്‍നിന്നും അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നു നന്ദകുമാര്‍ അറിയിച്ചു.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

ലാവ്ലിന്‍: പിണറായിയുടെ സ്വത്തും ഡോ. രാജഗോപാലിന്റെ മരണവും അന്വേഷിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ലാവ്ലിന്‍ അഴിമതിയുമായി ബന്ധപ്പെട്ടു സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വരുമാന സ്രോതസും വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരുന്ന ഡോ. വി. രാജഗോപാലന്റെ ദുരൂഹമരണവും അന്വേഷണവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു 'ക്രൈം' പത്രാധിപര്‍ ടി.പി. നന്ദകുമാര്‍ സി.ബി.ഐ. ഡയറക്ടര്‍ വിജയശങ്കറിനു പരാതി നല്‍കി. നന്ദകുമാറിന്റെ ഹര്‍ജിയിലാണു ലാവ്ലിന്‍ അന്വേഷണം സി.ബി.ഐക്കു വിടാന്‍ ഹൈക്കോടതി 2006 ജൂലൈ 26 ന് ഉത്തരവിട്ടത്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണക്കരാര്‍ ഒപ്പുവയ്ക്കുന്നതില്‍ മുഖ്യപങ്കാളി അന്നത്തെ വകുപ്പുമന്ത്രി പിണറായി വിജയനാണ്. ലാവ്ലിന്‍ കമ്പനിയുമായി വഴിവിട്ടു കരാറുണ്ടാക്കിയതിലൂടെ അദ്ദേഹം അവിഹിതനേട്ടമുണ്ടാക്കിയതായി കരുതാന്‍ കാരണങ്ങളുണ്ട്. പിണറായി ആദായനികുതി ദാതാവല്ല.
എന്നിട്ടും ആഡംബര വീടുകള്‍ നിര്‍മിക്കുകയും മകനെ ബ്രിട്ടനിലെ ബര്‍മിംഹാം യൂണിവേഴ്സിറ്റിയില്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ഇതിനെല്ലാമുള്ള പണം ലാവ്ലിന്‍ ഇടപാടുവഴിയുണ്ടായതാണോയെന്നു സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.