Monday, October 15, 2007

അഴീക്കോട് അധികാരത്തിന് പിന്നാലെ: പ്രൊഫ. സുധീഷ്

അഴീക്കോട് അധികാരത്തിന് പിന്നാലെ: പ്രൊഫ. സുധീഷ്

കൊല്ലം: എവിടെ അധികാരമുണ്ടോ അവിടെ സുകുമാര്‍അഴീക്കോടുമുണ്ടെന്ന് പ്രൊഫ.എസ്.സുധീഷ്., എം.എന്‍. വിജയന്‍ മാഷിന്റെ മൃതദേഹത്തില്‍ അഴീക്കോട് കടിക്കുകയും മാന്തുകയുമായിരുന്നു. എം.എന്‍.വിജയന്‍ പാഠത്തിന്റെയും ദേശാഭിമാനി വാരികയുടെയും പത്രാധിപരായി ഒരേസമയം പ്രവര്‍ത്തിച്ചതിന് പാര്‍ട്ടിക്കില്ലാത്ത വേദന അഴീക്കോടിനെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
പാഠം പ്രതികരണവേദി കൊല്ലം പബ്ളിക് ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച എം.എന്‍.വിജയന്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രൊഫ.എസ്.സുധീഷ്. മാഷിനെതിരെയുള്ള മന്ത്രി തോമസ് ഐസക്കിന്റെ കേസിനെതിരെ പു.ക.സയുടെ ഒന്നാം നിരക്കാരെയടക്കം പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നത് പാര്‍ട്ടി സെക്രട്ടറിയുടെ അനുവാദത്തോടുകൂടിയായിരുന്നു. നഗര വേശ്യയെപ്പോലെ കിടക്കുന്ന സി.പി.എമ്മിന്റെ അടുത്തേക്കാണ് ഉപഗുപ്തനെപ്പോലെ വിജയന്‍ മാഷെത്തിയത്. മാഷ് പുറത്തിറങ്ങിയപ്പോള്‍ പാര്‍ട്ടിക്കകം പാര്‍ട്ടിയല്ലാതായി. പാര്‍ട്ടി എന്നാല്‍ ജനങ്ങളാണ്. അത് ആരുടെയും തന്തയുടെ വകയല്ല. അതിനാല്‍ ജനങ്ങളെ എപ്പോഴും വഞ്ചിക്കാമെന്ന് കരുതരുത്.
ദേശാഭിമാനി കൊലയാളി എന്നു വിളിച്ചാല്‍ അസ്തമിച്ചുപോകുന്ന ശബ്ദമല്ല ഞങ്ങളുടേത്. പാര്‍ട്ടി ചാനല്‍ എത്ര ആവര്‍ത്തിച്ചാലും എത്ര അച്ചുനിരത്തിയാലും ഈ സമരം മരിക്കില്ല. പാഠം പാര്‍ട്ടി വിരുദ്ധമായിരുന്നില്ല. മാഷിനെക്കുറിച്ചെഴുതിയ മോശമായ സാഹിത്യം ഞങ്ങള്‍ പ്രസിദ്ധീകരിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാഷ് മരിച്ചെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച ആശയം മരിക്കുന്നില്ലെന്ന് ചടങ്ങില്‍ സംബന്ധിച്ച കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. ചിലര്‍ക്ക് മാഷിന്റെ മരണത്തില്‍ അസൂയയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.സുഗതന്‍, വി.പി.വാസുദേവന്‍, എസ്.നൌഷാദ്, കെ.പി.പ്രകാശന്‍ എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തി.

4 comments:

പിപ്പിള്‍സ്‌ ഫോറം. said...

അഴീക്കോട് അധികാരത്തിന് പിന്നാലെ: പ്രൊഫ. സുധീഷ്

കൊല്ലം: എവിടെ അധികാരമുണ്ടോ അവിടെ സുകുമാര്‍അഴീക്കോടുമുണ്ടെന്ന് പ്രൊഫ.എസ്.സുധീഷ്., എം.എന്‍. വിജയന്‍ മാഷിന്റെ മൃതദേഹത്തില്‍ അഴീക്കോട് കടിക്കുകയും മാന്തുകയുമായിരുന്നു. എം.എന്‍.വിജയന്‍ പാഠത്തിന്റെയും ദേശാഭിമാനി വാരികയുടെയും പത്രാധിപരായി ഒരേസമയം പ്രവര്‍ത്തിച്ചതിന് പാര്‍ട്ടിക്കില്ലാത്ത വേദന അഴീക്കോടിനെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

പാഠം പ്രതികരണവേദി കൊല്ലം പബ്ളിക് ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച എം.എന്‍.വിജയന്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രൊഫ.എസ്.സുധീഷ്.
മാഷിനെതിരെയുള്ള മന്ത്രി തോമസ് ഐസക്കിന്റെ കേസിനെതിരെ പു.ക.സയുടെ ഒന്നാം നിരക്കാരെയടക്കം പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നത് പാര്‍ട്ടി സെക്രട്ടറിയുടെ അനുവാദത്തോടുകൂടിയായിരുന്നു. നഗര വേശ്യയെപ്പോലെ കിടക്കുന്ന സി.പി.എമ്മിന്റെ അടുത്തേക്കാണ് ഉപഗുപ്തനെപ്പോലെ വിജയന്‍ മാഷെത്തിയത്. മാഷ് പുറത്തിറങ്ങിയപ്പോള്‍ പാര്‍ട്ടിക്കകം പാര്‍ട്ടിയല്ലാതായി. പാര്‍ട്ടി എന്നാല്‍ ജനങ്ങളാണ്. അത് ആരുടെയും തന്തയുടെ വകയല്ല. അതിനാല്‍ ജനങ്ങളെ എപ്പോഴും വഞ്ചിക്കാമെന്ന് കരുതരുത്.

ദേശാഭിമാനി കൊലയാളി എന്നു വിളിച്ചാല്‍ അസ്തമിച്ചുപോകുന്ന ശബ്ദമല്ല ഞങ്ങളുടേത്. പാര്‍ട്ടി ചാനല്‍ എത്ര ആവര്‍ത്തിച്ചാലും എത്ര അച്ചുനിരത്തിയാലും ഈ സമരം മരിക്കില്ല. പാഠം പാര്‍ട്ടി വിരുദ്ധമായിരുന്നില്ല. മാഷിനെക്കുറിച്ചെഴുതിയ മോശമായ സാഹിത്യം ഞങ്ങള്‍ പ്രസിദ്ധീകരിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാഷ് മരിച്ചെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച ആശയം മരിക്കുന്നില്ലെന്ന് ചടങ്ങില്‍ സംബന്ധിച്ച കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. ചിലര്‍ക്ക് മാഷിന്റെ മരണത്തില്‍ അസൂയയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.സുഗതന്‍, വി.പി.വാസുദേവന്‍, എസ്.നൌഷാദ്, കെ.പി.പ്രകാശന്‍ എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തി.

കിരണ്‍ തോമസ് തോമ്പില്‍ said...

plz read this post
http://oliyambukal.blogspot.com/2007/10/blog-post_12.html

ചതുര്‍മാനങ്ങള്‍ said...
This comment has been removed by the author.
ചതുര്‍മാനങ്ങള്‍ said...

കിരണ്‍, മാരീചന്‍ എഷുതിയിരിക്കുന്നതത്രയും ശരി എന്നു വിശ്വസിക്കരുതു. ഇന്ത്യാ രാജ്യത്തു ഒരുപാടു ഗവേഷണ സ്ഥാപനങ്ങളുന്ണ്ടു. അറിയില്ലെങ്കില്‍ അവരോടു ചോദിക്കൂ എങ്ങിനെയാണു ഒരു വിദേശ/സ്വദേശ ഫ്ണ്ടിംഗ് ഏജന്‍സിയില്‍ നിന്നു ഗവേഷണത്തിനു പണം കിട്ടുന്നതു എന്നു. ആദ്യം ഒരൂ പ്രൊപോസല്‍ തയ്യാറാക്കണം. നിലവിലുള്ള ബൌദ്ധികവും, ഭൌതീകവും മാനുഷികവുമായ എല്ലാ റിസോഷ്സസിനെയും ഇനി ആവശ്യമുള്ളതിന്നെയും അതിനു ചിലവാകുന്ന തൂകയെയുംകുരിച്ചു വ്യക്തമായി പ്രതിപാദിച്ചിരിക്ക്കണം. ഏതൊക്കെ സ്ഥാപനങ്ങളും അവയിലെ വ്യക്തികളുമാണു പ്രൊജെക്ടില്‍ സഹകരിക്കുന്നതെന്നും അവര്‍ എത്ര പണം നീക്കിവച്ചിട്ടുണ്ടെന്നും പ്രൊപൊസലില്‍ പറയണം. എന്തായാലും സി.ഡി. എസ്സിനെ റിസെര്‍ച്ച് നടത്തിക്കാനുള്ള ഒരു outsourcing ഏജന്‍സി ആയിട്ടായിരിക്കില്ല ഡച്ചു ഗവണ്മെന്റ്റൂ കണ്ടിരിക്കുന്നതു. അതായതു സി.ഡി. എസ്സ്സ് സമര്‍പ്പീച്ച പ്രൊപൊസലില്‍ ഐ. ആ‍ര്‍. ട്. സി ഉള്‍പ്പെട്ടിട്ടുണ്ടാകണം. അല്ലാതെ ഡച്ചു ഗവണ്മെന്റ്റൂ കുറെ പൈസ സി.ഡി. എസ്സിനെ ഏല്ല്‍പ്പിക്കുന്നു. അവര്‍ അതു മോഹന്‍ലാ‍ല്‍ അക്കരെ അക്കരെ സിനിമയില്‍ അമെരിക്കന്‍ എയര്‍പോര്‍ട്ടില്‍ കിടന്നു വിളിച്ചു കൂവുന്നതു പോലെ “സാധനം കൈയ്യിലുണ്ടൊ, കുറെ പൈസ ഡച്ചില്‍ നിന്നും കിട്ടിയിട്ടൂണ്ടൂ’ എന്ന നിലയിലായിരിക്കാന്‍ വഴിയില്ല.ഐ. ആ‍ര്‍. ട്. സി ആ പ്രൊപ്പോസലില്‍ ഉള്‍പ്പെട്ടിട്ടുള്ളതു കൊണ്ടാകണം കോടതിയില്‍ ഉത്തരം പറയാന്‍ പേടിച്ചതു. പ്രൊപൊസലില്‍ ഐ. ആ‍ര്‍. ട്. സിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്ക്കില്‍ FRCA യുടെ രജിസ്ട്രേഷന്‍ ഇല്ലാതെ പണം വാങ്ങിയതു ഗുരുതരമായ കുറ്റം തന്നെയാണു. മാരീചന്‍ വെറുതെ എഴുതാന്‍ വേണ്ടി എഴുതിക്കൂട്ടിയിരിക്കുകയാണു.