Tuesday, June 23, 2009

പിണറായി വാടകക്ക് എടുത്തവര്‍ അച്ചുതാനന്ദനെ അധിക്ഷേപിക്കുന്നു.

പിണറായി വാടകക്ക് എടുത്തവര്‍ അച്ചുതാനന്ദനെ അധിക്ഷേപിക്കുന്നു.

പിണറായിയെ ഗുണ്ടയായും അക്രമ രാഷ്‌ട്രീയക്കാരനായും സംസ്‌കാരമില്ലാത്തവനായും ചിത്രീകരിച്ചിരുന്ന മാധവന്‍കുട്ടിക്ക്‌ ഇപ്പോള്‍ അദ്ദേഹത്തിന്റെ അപദാനങ്ങള്‍ പാടി പുകഴ്‌ത്താനേറെയുണ്ട്‌. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന ആചാര്യന്മാരിലൊരാളായ വി എസ്‌ അച്യുതാനന്ദനെ ചാനല്‍ ചര്‍ച്ചകളില്‍ തുടര്‍ച്ചയായി അധിക്ഷേപിക്കുകയെന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തിരിക്കുന്നു. മാധവന്‍കുട്ടിയും പിണറായിയും പിന്നെ മലയാളികളുടെ മനുഷ്യാവകാശങ്ങളും
പി പി മഹേഷ്‌ കുമാര്‍
ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്‌ വിശേഷിച്ച്‌ സി പി ഐ (എം) ന്‌ ഉണ്ടായ കനത്ത തോല്‍വിക്ക്‌, വ്യക്തിനിഷ്‌ഠവും വസ്‌തുനിഷ്‌ഠവുമായ ഒട്ടനവധി കാരണങ്ങള്‍ ഉണ്ട്‌. ഇടതുപാര്‍ട്ടികളുടെ സ്വയംകൃതാനര്‍ത്ഥങ്ങള്‍ മൂടിവയ്‌ക്കാനും വാക്‌ധോരണിയിലൂടെ അവ ന്യായീകരിക്കാനും ആണ്‌ തോല്‍വിയ്‌ക്ക്‌ ശേഷവും സി പി ഐ എം ശ്രമിക്കുന്നത്‌. ബൂര്‍ഷ്വാസി ഒരിക്കലും തെറ്റ്‌ ഏറ്റുപറയുന്ന പ്രകൃതക്കാരല്ല. അതുപോലെയല്ലല്ലോ കമ്മ്യൂണിസ്റ്റുകാര്‍. വിമര്‍ശനത്തില്‍ അസഹിഷ്‌ണുതകാട്ടാതെ തോല്‍വിയുടെ കാരണങ്ങള്‍ നിഷ്‌പക്ഷമായി പരിശോധിക്കാന്‍ ബാധ്യതപ്പെട്ടവരാണവര്‍. പൊതുതെരഞ്ഞെടുപ്പിനു മുമ്പുതന്നെ ലാവലിന്‍ പ്രശ്‌നം പരസ്യമായും വ്യാപകമായും എല്ലാ പാര്‍ട്ടികളും ഉയര്‍ത്തികാട്ടിയ ഒരു വിവാദപ്രശ്‌നമാണ്‌. തെരഞ്ഞെടുപ്പിനുമുമ്പ്‌ കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കിട്ടിയ അവസരം പിണറായി വിജയന്‍ നേരിടാന്‍ സന്നദ്ധത കാട്ടിയിരുന്നുവെങ്കില്‍, അതു പാര്‍ട്ടിയുടെയും പിണറായിയുടെതന്നെയും യശസ്സ്‌ കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കാനും ജനങ്ങളില്‍ നിന്നും അനുകമ്പ നേടാനും കഴിയുമായിരുന്നു. സദുദ്ദേശ്യപരമായി, വി എസ്‌ ഇക്കാര്യത്തില്‍ എടുത്ത മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയ നിലപാടിനെതിരെ, പാര്‍ട്ടിയുടെ സംഘടനാ ശക്തി മുഴുവന്‍ ഉപയോഗിച്ച്‌ വി എസ്സിനെതിരെ തിരിയുകയായിരുന്നു പാര്‍ട്ടി നേതൃത്വം ചെയ്‌തത്‌. കൃഷിഭൂമി കുത്തക വ്യവസായികള്‍ക്ക്‌ നല്‍കി കര്‍ഷകത്തൊഴിലാളികളെ ഭൂരഹിതരാക്കിയതുപോലെയുള്ള നീക്കങ്ങളാണ്‌ ബംഗാളില്‍ പ്രതികൂലമാക്കിയതെങ്കില്‍, മിച്ചഭൂമി ഏറ്റെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യുവാന്‍ മൂന്നാറിലും മറ്റും എല്‍ ഡി എഫ്‌ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ തുരങ്കം വയ്‌ക്കാന്‍ ഇടതുപാര്‍ട്ടിക്കുള്ളിലും ചതിയന്മാര്‍ ഉണ്ടായി എന്നത്‌ കേരളത്തില്‍ തിരിച്ചടിക്കുകാരണമായി.ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പരാജയപ്പെടുത്താന്‍ പിന്തിരിപ്പന്‍ ശക്തികള്‍ നടത്തിയ ഗൂഢനീക്കം മിച്ചഭൂമി വിതരണത്തെ തന്നെ മൊത്തത്തില്‍ തകര്‍ക്കുകയുണ്ടായി. ഇത്‌ ഭൂരഹിതരില്‍ വ്യാപകമായ അസംതൃപ്‌തി ആളിപ്പടര്‍ത്താന്‍ ഇടയാക്കി. കാര്‍ഷിക മേഖലയെ കയ്യടക്കാനുള്ള സ്വത്തുടമാവര്‍ഗ്ഗത്തിന്റെ ശാക്തീകരണത്തെ തടയാന്‍ ഇടതുപക്ഷപാര്‍ട്ടികള്‍ക്കായില്ല. ഇടതുപക്ഷജനാധിപത്യമുന്നണി സംവിധാനത്തെ തകര്‍ത്തുകൊണ്ട്‌, മദനിയുമായി വേദി പങ്കിട്ടു കൊണ്ടുള്ള പി ഡി പി ബന്ധവും നാലുപതിറ്റാണ്ടുകളായി ഇടതുപക്ഷവുമായി സഹകരിച്ചുപോന്ന ജനതാദളിനെ അകറ്റിയതും തോല്‍വി ക്ഷണിച്ചുവരുത്തി.മറ്റൊന്ന്‌, പാര്‍ട്ടിയും ഭരണവും രണ്ടു വ്യത്യസ്‌ത ധ്രുവങ്ങളില്‍ നിലകൊണ്ടതുമൂലം, സര്‍ക്കാരിന്റെ ജനപക്ഷനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ വര്‍ഗ്ഗബഹുജനസംഘടനകള്‍ മൊത്തത്തില്‍ തയ്യാറായില്ല. ലാവലിന്‍ അഴിമതി ചൂണ്ടിക്കാട്ടിയും അതുമുതലെടുത്തുകൊണ്ടും ഉദ്യോഗസ്ഥദുഷ്‌പ്രഭുക്കള്‍ കാട്ടിയ അഴിമതികള്‍ക്കുനേരെ കണ്ണടക്കേണ്ടിവന്നു. എല്‍ ഡി എഫിനെ അധികാരത്തിലേറ്റിയ അവശവിഭാഗങ്ങളെ അകറ്റിനിറുത്താന്‍ ഗര്‍വ്വിഷ്‌ടരായിത്തീര്‍ന്ന മന്ത്രിമാര്‍ക്ക്‌ യാതൊരു മനസ്സാക്ഷിക്കുത്തും ഉണ്ടായില്ല. പാര്‍ലമെന്ററി ജനാധിപത്യത്തിനു കീഴില്‍ ഉള്ള എല്ലാ സൗഭാഗ്യങ്ങളും ആവോളം ആസ്വദിക്കുന്നതിനിടയില്‍ ഇടതുപക്ഷ മന്ത്രിമാര്‍ സുഖസുഷുപ്‌തിയിലാണ്ടുപോയി.ബൂര്‍ഷ്വാഭരണകൂടത്തിന്റെ അലകും പിടിയും മാറ്റാതെ ജനക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായിനടപ്പിലാക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ച്‌ ഇതിനെല്ലാം എളുപ്പവഴി സെക്രട്ടറിയേറ്റ്‌ ഇടിച്ചുനിരത്തുകയാണെന്ന മന്ത്രി സുധാകരന്റെ ജല്‌പനങ്ങളും ആശയക്കുഴപ്പം സൃഷ്‌ടിച്ചു. ഭൂമാഫിയാ, മണല്‍മാഫിയാ, കുഴല്‍പ്പണമാഫിയാ, ലോട്ടറി മാഫിയാ തുടങ്ങിയ ദുഷ്‌ടശക്തികള്‍ അരങ്ങുതകര്‍ത്തതിനെ നിയന്ത്രിക്കാന്‍ ഭരണത്തിനായില്ല. പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്ത മാര്‍ട്ടിന്റെ ലോട്ടറി മാഫിയയെയും വെല്ലുന്ന തരത്തില്‍ കണ്ണൂരിലെ മഞ്‌ജൂലോട്ടറി എന്ന കോര്‍പറേറ്റ്‌ സ്ഥാപനം കോടിക്കണക്കിന്‌ രൂപയുടെ അഴിമതിയാണ്‌ ലോട്ടറിവകുപ്പ്‌ അറിഞ്ഞോ അറിയാതെയോ നടത്തിയത്‌. ഇടതുപക്ഷത്തിന്റെ പരാജയകാരണങ്ങളില്‍ ഏറ്റവും പ്രധാനമായത്‌ ഇടതുപക്ഷപ്രസ്ഥാനം കാര്‍ഷികമേഖലയില്‍ ലക്ഷക്കണക്കായ കാര്‍ഷികത്തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ വരുത്തിയ വീഴ്‌ചയാണ്‌. ഈ വന്‍വീഴ്‌ചയിലേയ്‌ക്കുള്ള പതനം, തെരഞ്ഞെടുപ്പുകാലത്തിന്റെ മാത്രമുള്ള സംഭാവനയല്ല. ഭൂപ്രഭുത്വത്തിന്റെ കൊടിയ ചൂഷണത്തിന്‌ വിധേയരാക്കി അടിച്ചമര്‍ത്തപ്പെട്ട അടിയാളരുടെ ഇരുണ്ട ഭൂമികയായിരുന്നു പണ്ട്‌ കാര്‍ഷികമേഖല. ഈ ചൂഷിതരെ മോചിപ്പിക്കാന്‍ 40 കളില്‍ കാര്‍ഷികവിപ്ലവത്തിന്റെ കാഹളധ്വനിമുഴക്കി ആദ്യം കുട്ടനാട്ടില്‍ ധീരതയോടെ ചുവടുവെച്ചത്‌ വി എസ്‌ അച്യുതാനന്ദന്‍ ആയിരുന്നു. വിരലിലെണ്ണാവുന്ന നേതാക്കളായിരുന്നു കാര്‍ഷികമേഖലയില്‍ ഒപ്പമുണ്ടായിരുന്നത്‌. ക്ലേശകരമെന്ന്‌ കരുതി ഉപേക്ഷിച്ച ആ ഇരുണ്ട ഭൂമിയില്‍ നിശ്ചയദാര്‍ഢ്യത്തോടെ കര്‍ഷകതൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുത്തതിന്റെ ഫലമാണ്‌, പിന്നീട്‌ ഭൂപരിഷ്‌കരണ നിയമത്തിലേക്ക്‌ എത്തിച്ചത്‌. ആ പരിവര്‍ത്തനങ്ങളാണ്‌ ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയാടിത്തറ സൃഷ്‌ടിച്ചത്‌. പിന്നീട്‌ ആ നയം ഉപേക്ഷിച്ചതിന്‌ ഉത്തരവാദികള്‍ നവലിബറലിസത്തിന്റെ വക്താക്കളാണ്‌.കര്‍ഷകത്തൊഴിലാളികള്‍ അജയ്യ ശക്തിയായി പ്രത്യേകം സംഘടിച്ചത്‌ ഇടതുപക്ഷത്തെ ബലപ്പെടുത്തുകയാണുണ്ടായത്‌. തുടര്‍ന്ന്‌ നെല്‍പ്പാടങ്ങള്‍ ഇല്ലാതാക്കി അവരുടെ അസ്‌തിത്വത്തെ തുടച്ചുമാറ്റാനുള്ള ശ്രമത്തിലാണ്‌ സ്വത്തുടമാവര്‍ഗ്ഗം ഏര്‍പ്പെട്ടത്‌. ബംഗാളില്‍ വ്യവസായ ഭീമന്മാര്‍ക്ക്‌ കൃഷി നിലങ്ങള്‍ കാഴ്‌ചവെക്കാന്‍ നെല്‍പ്പാടങ്ങള്‍ തുടച്ചുമാറ്റുന്നതിനെതിരെ കര്‍ഷകത്തൊഴിലാളി നടത്തിയ പ്രതിഷേധമാണ്‌ അവിടെ ഇടതുപക്ഷത്തിനുണ്ടായ തോല്‍വിക്കു ഒരു കാരണം. ഇതുതന്നെയാണ്‌ വ്യാപകമായി കേരളത്തിലും, സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഇടതുപക്ഷത്തെ വോട്ടുചെയ്‌തു വിജയിപ്പിച്ചുപോന്ന കര്‍ഷകത്തൊഴിലാളികളെ ശിഥിലീകരിക്കാന്‍ കൃഷിയിടങ്ങള്‍ ഭൂമാഫിയായും കുത്തകമുതലാളിമാരും ചേര്‍ന്ന്‌ കയ്യടക്കിയിട്ടും വിപ്ലവപ്രസ്ഥാനങ്ങള്‍ കണ്ണടക്കല്‍ നയം തുടര്‍ന്നുപോന്നു. 1979 ല്‍ 8.5 ലക്ഷം ഹെക്‌ടര്‍ നെല്‍പ്പാടങ്ങള്‍ കേരളത്തിലുണ്ടായിരുന്നെങ്കില്‍ ഇന്നത്‌ 2 ലക്ഷം ഹെക്‌ടറായി ചുരുങ്ങി. അവശേഷിക്കുന്നതുപോലും നിര്‍മ്മാര്‍ജനം ചെയ്യാനുള്ള ആപല്‍ക്കരമായ നീക്കങ്ങളിലാണ്‌ ഭൂവുടമാ വര്‍ഗ്ഗം ഏര്‍പ്പെട്ടിരിക്കുന്നത്‌. സംരക്ഷണനിയമം ഉണ്ടെങ്കിലും. കൃഷി നഷ്‌ടമാണെന്നും തൊഴിലാളികളെ കിട്ടുന്നില്ല എന്നുമുള്ള നുണകള്‍ പ്രചരിപ്പിച്ചാണ്‌ സംരക്ഷണനിയമത്തെ അവര്‍ എതിര്‍ക്കുന്നത്‌. ഈ കയ്യേറ്റംമൂലം തൊഴിലിനും ഉറപ്പില്ലാതായിത്തീര്‍ന്നു. വിപ്ലവപ്രസ്ഥാനത്തില്‍ അവര്‍ പുലര്‍ത്തിപ്പോന്ന വിശ്വാസവും ഇല്ലാതായി. ബംഗാളിലായാലും കേരളത്തിലായാലും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കര്‍ഷകത്തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള വോട്ടുചോര്‍ച്ച ലക്ഷക്കണക്കിനാണ്‌. അതുകൊണ്ട്‌ വ്യാവസായികാവശ്യത്തിനെന്ന വ്യാജേന കൃഷിനിലങ്ങള്‍ വ്യാപകമായി കയ്യേറി സ്വകാര്യ കുത്തകകള്‍ക്ക്‌ അടിയറവെയ്‌ക്കാതെ ദേശീയാടിസ്ഥാനത്തില്‍ കര്‍ഷകത്തൊഴിലാളികളെ സ്വതന്ത്രരായി സംഘടിപ്പിക്കാനുള്ള ശ്രമത്തില്‍ കേരളവും പടിഞ്ഞാറന്‍ ബംഗാളും പങ്കുചേരണം. ഇതിന്റെ അഭാവമാണ്‌ തെരഞ്ഞെടുപ്പ്‌ പരാജയത്തിന്‌ മറ്റൊരു അടിസ്ഥാന കാരണം. മറ്റൊന്ന്‌ അധഃസ്ഥിതവര്‍ഗ്ഗമോചനമെന്ന വിപ്ലവകരമായ കടമ ഉപേക്ഷിച്ചതാണ്‌.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

പിണറായി വാടകക്ക് എടുത്തവര്‍ അച്ചുതാനന്ദനെ അധിക്ഷേപിക്കുന്നു.

പിണറായിയെ ഗുണ്ടയായും അക്രമ രാഷ്‌ട്രീയക്കാരനായും സംസ്‌കാരമില്ലാത്തവനായും ചിത്രീകരിച്ചിരുന്ന മാധവന്‍കുട്ടിക്ക്‌ ഇപ്പോള്‍ അദ്ദേഹത്തിന്റെ അപദാനങ്ങള്‍ പാടി
പുകഴ്‌ത്താനേറെയുണ്ട്‌. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌
പ്രസ്ഥാനത്തിന്റെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന
ആചാര്യന്മാരിലൊരാളായ വി എസ്‌ അച്യുതാനന്ദനെ
ചാനല്‍ ചര്‍ച്ചകളില്‍ തുടര്‍ച്ചയായി അധിക്ഷേപിക്കുകയെന്ന
ദൗത്യം അദ്ദേഹം ഏറ്റെടുത്തിരിക്കുന്നു.

മാധവന്‍കുട്ടിയും പിണറായിയും പിന്നെ മലയാളികളുടെ മനുഷ്യാവകാശങ്ങളും

പി പി മഹേഷ്‌ കുമാര്‍

ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്‌ വിശേഷിച്ച്‌ സി പി ഐ (എം) ന്‌ ഉണ്ടായ കനത്ത തോല്‍വിക്ക്‌, വ്യക്തിനിഷ്‌ഠവും വസ്‌തുനിഷ്‌ഠവുമായ ഒട്ടനവധി കാരണങ്ങള്‍ ഉണ്ട്‌. ഇടതുപാര്‍ട്ടികളുടെ സ്വയംകൃതാനര്‍ത്ഥങ്ങള്‍ മൂടിവയ്‌ക്കാനും വാക്‌ധോരണിയിലൂടെ അവ ന്യായീകരിക്കാനും ആണ്‌ തോല്‍വിയ്‌ക്ക്‌ ശേഷവും സി പി ഐ എം ശ്രമിക്കുന്നത്‌. ബൂര്‍ഷ്വാസി ഒരിക്കലും തെറ്റ്‌ ഏറ്റുപറയുന്ന പ്രകൃതക്കാരല്ല. അതുപോലെയല്ലല്ലോ കമ്മ്യൂണിസ്റ്റുകാര്‍. വിമര്‍ശനത്തില്‍ അസഹിഷ്‌ണുതകാട്ടാതെ തോല്‍വിയുടെ കാരണങ്ങള്‍ നിഷ്‌പക്ഷമായി പരിശോധിക്കാന്‍ ബാധ്യതപ്പെട്ടവരാണവര്‍. പൊതുതെരഞ്ഞെടുപ്പിനു മുമ്പുതന്നെ ലാവലിന്‍ പ്രശ്‌നം പരസ്യമായും വ്യാപകമായും എല്ലാ പാര്‍ട്ടികളും ഉയര്‍ത്തികാട്ടിയ ഒരു വിവാദപ്രശ്‌നമാണ്‌. തെരഞ്ഞെടുപ്പിനുമുമ്പ്‌ കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കിട്ടിയ അവസരം പിണറായി വിജയന്‍ നേരിടാന്‍ സന്നദ്ധത കാട്ടിയിരുന്നുവെങ്കില്‍, അതു പാര്‍ട്ടിയുടെയും പിണറായിയുടെതന്നെയും യശസ്സ്‌ കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കാനും ജനങ്ങളില്‍ നിന്നും അനുകമ്പ നേടാനും കഴിയുമായിരുന്നു. സദുദ്ദേശ്യപരമായി, വി എസ്‌ ഇക്കാര്യത്തില്‍ എടുത്ത മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയ നിലപാടിനെതിരെ, പാര്‍ട്ടിയുടെ സംഘടനാ ശക്തി മുഴുവന്‍ ഉപയോഗിച്ച്‌ വി എസ്സിനെതിരെ തിരിയുകയായിരുന്നു പാര്‍ട്ടി നേതൃത്വം ചെയ്‌തത്‌.
കൃഷിഭൂമി കുത്തക വ്യവസായികള്‍ക്ക്‌ നല്‍കി കര്‍ഷകത്തൊഴിലാളികളെ ഭൂരഹിതരാക്കിയതുപോലെയുള്ള നീക്കങ്ങളാണ്‌ ബംഗാളില്‍ പ്രതികൂലമാക്കിയതെങ്കില്‍, മിച്ചഭൂമി ഏറ്റെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യുവാന്‍ മൂന്നാറിലും മറ്റും എല്‍ ഡി എഫ്‌ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ തുരങ്കം വയ്‌ക്കാന്‍ ഇടതുപാര്‍ട്ടിക്കുള്ളിലും ചതിയന്മാര്‍ ഉണ്ടായി എന്നത്‌ കേരളത്തില്‍ തിരിച്ചടിക്കുകാരണമായി.
ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പരാജയപ്പെടുത്താന്‍ പിന്തിരിപ്പന്‍ ശക്തികള്‍ നടത്തിയ ഗൂഢനീക്കം മിച്ചഭൂമി വിതരണത്തെ തന്നെ മൊത്തത്തില്‍ തകര്‍ക്കുകയുണ്ടായി. ഇത്‌ ഭൂരഹിതരില്‍ വ്യാപകമായ അസംതൃപ്‌തി ആളിപ്പടര്‍ത്താന്‍ ഇടയാക്കി. കാര്‍ഷിക മേഖലയെ കയ്യടക്കാനുള്ള സ്വത്തുടമാവര്‍ഗ്ഗത്തിന്റെ ശാക്തീകരണത്തെ തടയാന്‍ ഇടതുപക്ഷപാര്‍ട്ടികള്‍ക്കായില്ല. ഇടതുപക്ഷജനാധിപത്യമുന്നണി സംവിധാനത്തെ തകര്‍ത്തുകൊണ്ട്‌, മദനിയുമായി വേദി പങ്കിട്ടു കൊണ്ടുള്ള പി ഡി പി ബന്ധവും നാലുപതിറ്റാണ്ടുകളായി ഇടതുപക്ഷവുമായി സഹകരിച്ചുപോന്ന ജനതാദളിനെ അകറ്റിയതും തോല്‍വി ക്ഷണിച്ചുവരുത്തി.
മറ്റൊന്ന്‌, പാര്‍ട്ടിയും ഭരണവും രണ്ടു വ്യത്യസ്‌ത ധ്രുവങ്ങളില്‍ നിലകൊണ്ടതുമൂലം, സര്‍ക്കാരിന്റെ ജനപക്ഷനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ വര്‍ഗ്ഗബഹുജനസംഘടനകള്‍ മൊത്തത്തില്‍ തയ്യാറായില്ല. ലാവലിന്‍ അഴിമതി ചൂണ്ടിക്കാട്ടിയും അതുമുതലെടുത്തുകൊണ്ടും ഉദ്യോഗസ്ഥദുഷ്‌പ്രഭുക്കള്‍ കാട്ടിയ അഴിമതികള്‍ക്കുനേരെ കണ്ണടക്കേണ്ടിവന്നു. എല്‍ ഡി എഫിനെ അധികാരത്തിലേറ്റിയ അവശവിഭാഗങ്ങളെ അകറ്റിനിറുത്താന്‍ ഗര്‍വ്വിഷ്‌ടരായിത്തീര്‍ന്ന മന്ത്രിമാര്‍ക്ക്‌ യാതൊരു മനസ്സാക്ഷിക്കുത്തും ഉണ്ടായില്ല. പാര്‍ലമെന്ററി ജനാധിപത്യത്തിനു കീഴില്‍ ഉള്ള എല്ലാ സൗഭാഗ്യങ്ങളും ആവോളം ആസ്വദിക്കുന്നതിനിടയില്‍ ഇടതുപക്ഷ മന്ത്രിമാര്‍ സുഖസുഷുപ്‌തിയിലാണ്ടുപോയി.
ബൂര്‍ഷ്വാഭരണകൂടത്തിന്റെ അലകും പിടിയും മാറ്റാതെ ജനക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായിനടപ്പിലാക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ച്‌ ഇതിനെല്ലാം എളുപ്പവഴി സെക്രട്ടറിയേറ്റ്‌ ഇടിച്ചുനിരത്തുകയാണെന്ന മന്ത്രി സുധാകരന്റെ ജല്‌പനങ്ങളും ആശയക്കുഴപ്പം സൃഷ്‌ടിച്ചു. ഭൂമാഫിയാ, മണല്‍മാഫിയാ, കുഴല്‍പ്പണമാഫിയാ, ലോട്ടറി മാഫിയാ തുടങ്ങിയ ദുഷ്‌ടശക്തികള്‍ അരങ്ങുതകര്‍ത്തതിനെ നിയന്ത്രിക്കാന്‍ ഭരണത്തിനായില്ല. പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്ത മാര്‍ട്ടിന്റെ ലോട്ടറി മാഫിയയെയും വെല്ലുന്ന തരത്തില്‍ കണ്ണൂരിലെ മഞ്‌ജൂലോട്ടറി എന്ന കോര്‍പറേറ്റ്‌ സ്ഥാപനം കോടിക്കണക്കിന്‌ രൂപയുടെ അഴിമതിയാണ്‌ ലോട്ടറിവകുപ്പ്‌ അറിഞ്ഞോ അറിയാതെയോ നടത്തിയത്‌.