സമ്മേളനങ്ങളില്‍ കടുത്ത വിഭാഗീയത; വി.എസും ബാലാനന്ദനും പി.ബിക്ക് പരാതി നല്‍കി
തൊടുപുഴ: കേരളത്തിലെ സി.പി.എം ബ്രാഞ്ച്^ലോക്കല്‍ സമ്മേളനങ്ങളുടെ വിശദാംശങ്ങള്‍ പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി കേരളത്തിന് നല്‍കിയ സമ്മേളന മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണിത്.
ഏരിയാ സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കെ പി.ബി അടിയന്തരമായി ഇടപെട്ടില്ല്ലെങ്കില്‍ പ്രശ്നം രൂക്ഷമാകുമെന്ന് വി.എസ്. അച്യുതാനന്ദനും ഇ. ബാലാനന്ദനും പ്രകാശ് കാരാട്ടിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പി.ബി ഇടപെടുന്നതും പ്രകാശ് കാരാട്ട് എട്ടിന് തിരുവനന്തപുരത്ത് എത്തുന്നതും.
തര്‍ക്കത്തെ തുടര്‍ന്നു നിര്‍ത്തിവെച്ച നിരവധി ലോക്കല്‍ സമ്മേളനങ്ങളും ബ്രാഞ്ച് സമ്മേളനങ്ങളും കേരളത്തില്‍ റദ്ദാക്കി. ഇനി ഈ സമ്മേളനങ്ങള്‍ കോയമ്പത്തൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമാണ് നടത്താന്‍ കഴിയുക. ഇതോടെ നിരവധി പാര്‍ട്ടി നേതാക്കള്‍ക്കും മെമ്പര്‍മാര്‍ക്കും ഏരിയാ സമ്മേളനത്തിലും ജില്ലാ സമ്മേളനത്തിലും പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതാണ് അല്‍പനാളത്തെ ശാന്തതക്ക് ശേഷം പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നത രൂക്ഷമാക്കിയതും പി.ബിയുടെ ഇടപെടലിന് വഴിയൊരുക്കിയതും.
പാലക്കാട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ബ്രാഞ്ച്^ലോക്കല്‍ സമ്മേളനങ്ങള്‍ റദ്ദാക്കിയത്. മലബാറില്‍ സമ്മേളനം റദ്ദാക്കുന്നതിന് പകരം വോട്ടെണ്ണുന്നതില്‍ ക്രമക്കേട് നടന്നതായാണ് പരാതി.
കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര ലോക്കല്‍ സമ്മേളനവും എറണാകുളം ജില്ലയിലെ എടത്തല ലോക്കല്‍ സമ്മേളനവും പിരിച്ചുവിട്ട നടപടി, കേന്ദ്ര കമ്മിറ്റിയുടെ സമ്മേളന മാര്‍ഗനിര്‍ദേശങ്ങള്‍ വിഭാഗീയതക്കായി ദുരുപയോഗം ചെയ്യുന്നതിന്റെ നല്ല ഉദാഹരണങ്ങളായി പോളിറ്റ് ബ്യൂറോക്ക് മുന്നില്‍ ഇരുപക്ഷവും എത്തിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ ഏരിയാ സമ്മേളനത്തിന് മുമ്പാണ് ആര്‍പ്പൂക്കര ലോക്കല്‍ സമ്മേളനം റദ്ദാക്കിയത്. പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട 18 പേരെ ഏരിയാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാതിരിക്കുകയായിരുന്നു ലക്ഷ്യം. ഇവരെ ഒഴിവാക്കുന്നതിലൂടെ ഏരിയാ കമ്മിറ്റിയുടെ നിയന്ത്രണം പിടിക്കലും.
ഇതിനെതിരെ വി.എസ്. പക്ഷം പരാതി നല്‍കി. ഇതുതന്നെയാണ് ആലുവ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള എടത്തല ലോക്കല്‍ കമ്മിറ്റിയിലും സംഭവിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശപ്രകാരം രണ്ടാമത് ചേര്‍ന്ന ലോക്കല്‍ സമ്മേളനവും എടത്തലയില്‍ പിരിച്ചുവിടുകയായിരുന്നു. പിണറായിപക്ഷം ലോക്കല്‍ സമ്മേളനത്തില്‍ ആധിപത്യം നേടിയതിനാല്‍ വി.എസ് പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ഏരിയാ^ജില്ലാ കമ്മിറ്റികളാണ് എടത്തലയില്‍ ലോക്കല്‍ സമ്മേളനം പിരിച്ചുവിട്ടത്. ഇതിനെതിരെ പിണറായി പക്ഷമാണ് ഇവിടെ പരാതി നല്‍കിയത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള സമ്മേളനങ്ങളെല്ലാം മാര്‍ഗനിര്‍ദേശങ്ങള്‍ ഉപയോഗിച്ച് അട്ടിമറിച്ചുവെന്നാണ് വി.എസ് പക്ഷത്തിന്റെ മറ്റൊരു പരാതി. ആലപ്പുഴ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണ് സമ്മേളനങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഏറെയും.
പി.കെ. പ്രകാശ്
Subscribe to:
Post Comments (Atom)
1 comment:

Post a Comment