പ്രവാസി സംഗമം ജനവരി രണ്ട് മുതല്‍ കൊച്ചിയില്‍ .
അബുദാബി: സംസ്ഥാന സര്‍ക്കാറിന്റെ നോര്‍ക്ക വകുപ്പും, നോര്‍ക്ക റൂട്ട്സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രവാസി സംഗമം ജനവരി 2,3 തീയതികളില്‍ കൊച്ചിയില്‍ നടക്കും. ജനവരി രണ്ടിന് വൈകിട്ട് അഞ്ചിന് സംഗമം കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി അധ്യക്ഷത വഹിക്കും.
രാവിലെ നടക്കുന്ന ചര്‍ച്ചയില്‍ പ്രവാസി മലയാളികള്‍ക്കായി 'നോര്‍ക്ക' നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ക്ഷേമ പദ്ധതികള്‍ അവതരിപ്പിക്കും. തിരിച്ചറിയല്‍ കാര്‍ഡ്, വിദേശ തൊഴിലാളികള്‍ക്ക് സാങ്കേതിക വൈദഗ്ധ്യം ഉറപ്പുവരുത്തുന്ന പരിശീലന പരിപാടികള്‍, പ്രവാസി പങ്കാളിത്ത കമ്പനി, ആഗോള മലയാളി സംഗമം, പ്രവാസി യുവജനോത്സവം എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും.
ഉച്ചയ്ക്കുശേഷം നടക്കുന്ന സമ്മേളനത്തിലാണ് പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക. പരിപാടിയില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ള്‍ള്‍ള്‍.ഷസഴലദഴസസര്‍റ.ഷഫര്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. വിദേശ സംഘടനാ പ്രതിനിധികള്‍ക്ക് 500 രൂപയും മറ്റുള്ളവര്‍ക്ക് 100 രൂപയുമാണ് പ്രവേശന ഫീസ്.
മാക് പ്രതിനിധിസംഘത്തെ അയയ്ക്കും
കേരള സര്‍ക്കാരും നോര്‍ക്ക വകുപ്പും ചേര്‍ന്ന് നടത്തുന്ന പ്രവാസിസംഗമത്തില്‍ പങ്കെടുക്കുന്നതിനായി 'മാക്' ഏഴംഗ പ്രതിനിധി സംഘത്തെ അയയ്ക്കും. സമ്മേളനത്തിന്റെ പ്രചാരണത്തിനായി 'മാക്' ദുബായില്‍ വെച്ച് വിവിധ സംഘടനാ നപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് സമ്മേളനം സംഘടിപ്പിക്കും.
Friday, December 14, 2007
Subscribe to:
Post Comments (Atom)
1 comment:
പ്രവാസി സംഗമം ജനവരി രണ്ട് മുതല്‍ കൊച്ചിയില്‍
അബുദാബി: സംസ്ഥാന സര്‍ക്കാറിന്റെ നോര്‍ക്ക വകുപ്പും, നോര്‍ക്ക റൂട്ട്സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രവാസി സംഗമം ജനവരി 2,3 തീയതികളില്‍ കൊച്ചിയില്‍ നടക്കും.
ജനവരി രണ്ടിന് വൈകിട്ട് അഞ്ചിന് സംഗമം കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി അധ്യക്ഷത വഹിക്കും.

Post a Comment