Wednesday, December 19, 2007

മകന്റെ വിദേശ പഠനം: ആദായനികുതി വകുപ്പ് പിണറായിയോടു വിശദീകരണമാവശ്യപ്പെട്ടു

മകന്റെ വിദേശ പഠനം: ആദായനികുതി വകുപ്പ് പിണറായിയോടു വിശദീകരണമാവശ്യപ്പെട്ടു

കൊച്ചി: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനോടു മക്കളുടെ പഠന ചെലവുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതായി ആദായനികുതി അന്വേഷണവിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു.
പിണറായി വിജയന്റെ മകന്റെ വിദേശ പഠനച്ചെലവുകളുടെയും മറ്റും വരുമാന സ്രോതസ് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ആദായനികുതി ഡയറക്ടറേറ്റ് ജനറല്‍ സമര്‍പ്പിച്ച നടപടി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബക്കിംഗ്ഹാം സര്‍വകലാശാലയില്‍ വിവേക് കിരണ്‍ പഠിക്കുന്നതു സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പരാതിയില്‍ ഇല്ലാത്തതിനാല്‍ തെളിവു ശേഖരിക്കുക വിഷമമാണ്. ഒരു പത്രം പ്രസിദ്ധീകരിച്ച വിവരങ്ങള്‍ മാത്രമേ തങ്ങളുടെ കൈവശമുള്ളൂ. ഇന്‍കംടാക്സ് പാന്‍ കാര്‍ഡ് വിജയനുണ്ട്. അതുകൊണ്ടാണു വിശദവിവരങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ നിയമാനുസൃത നോട്ടീസ് നല്‍കിയത്. കണ്ണൂരില്‍ പിണറായിയുടെ വീട് നിര്‍മാണത്തിന്റെ ചെലവും വരുമാന മാര്‍ഗവുംകൂടി വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ചെന്നൈയിലെ ടെക്നിക്കാലിയ പിണറായിയുടെ ബിനാമി സ്ഥാപനമാണോ എന്നു പരിശോധിക്കുന്നതിനു ചെന്നൈയിലെ ആദായനികുതി ഡയറക്ടര്‍ ജനറലിനു നിര്‍ദേശം നല്‍കിയതനുസരിച്ച് അന്വേഷണങ്ങള്‍ നടന്നുവരികയാണ്.
സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്നതായി പറയുന്ന കമല എക്സ്പോര്‍ട്ടേഴ്സ് സംബന്ധിച്ച അന്വേഷണം തങ്ങളുടെ പരിധിയില്‍ വരാത്തതിനാല്‍ വിദേശ നികുതി വകുപ്പിന്റെ സെന്‍ട്രല്‍ ബോര്‍ഡിന് കൈമാറിയതായും നടപടി റിപ്പോര്‍ട്ടില്‍ പറയുന്നു.
മന്ത്രിമാരായ ഡോ. തോമസ് ഐസക്കിനും എം.എ. ബേബിക്കും എതിരായി ഒട്ടേറെ പരാതികളുണ്ടെങ്കിലും സ്വത്തു സമ്പാദനവും നികുതി വെട്ടിപ്പും മാത്രമേ തങ്ങളുടെ അന്വേഷണ പരിധിയില്‍ വരൂ.
ആരോപണം പൊതുസ്വഭാവത്തിലുള്ളതല്ലാത്തതിനാല്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വരലയയുടെ പേരില്‍ ബേബി 27.98 ലക്ഷം ബാങ്കില്‍ നിക്ഷേപിച്ചത് 1997-98 ലാണ്. ഇത് ആറുവര്‍ഷം മുമ്പുള്ളതാകയാല്‍ നിയമപരമായി അന്വേഷിച്ചു നടപടിയെടുക്കാനാവില്ലെന്ന നിലപാടും നടപടി റിപ്പോര്‍ട്ടിലുണ്ട്.
അന്വേഷണങ്ങളുമായി ബന്ധപ്പെട്ട റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ (ഡി.ആര്‍.ഐ) റിപ്പോര്‍ട്ട് താമസിയാതെ സമര്‍പ്പിക്കുമെന്നു കേന്ദ്ര സര്‍ക്കാരിന്റെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി. പരമേശ്വരന്‍നായര്‍ കോടതിയെ അറിയിച്ചു.
റിപ്പോര്‍ട്ടിന്മേലുള്ള എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനായി ജസ്റ്റിസ് ആന്റണി ഡൊമിനിക് രണ്ടാഴ്ചത്തേക്കു മാറ്റി. ഹര്‍ജിക്കാരനായ ടി.പി. നന്ദകുമാറിനുവേണ്ടി അഡ്വ. കെ. രാംകുമാര്‍ ഹാജരായി.

4 comments:

പിപ്പിള്‍സ്‌ ഫോറം. said...

മകന്റെ വിദേശ പഠനം: ആദായനികുതി വകുപ്പ് പിണറായിയോടു വിശദീകരണമാവശ്യപ്പെട്ടു

കൊച്ചി: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനോടു മക്കളുടെ പഠന ചെലവുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതായി ആദായനികുതി അന്വേഷണവിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു.

പിണറായി വിജയന്റെ മകന്റെ വിദേശ പഠനച്ചെലവുകളുടെയും മറ്റും വരുമാന സ്രോതസ് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ആദായനികുതി ഡയറക്ടറേറ്റ് ജനറല്‍ സമര്‍പ്പിച്ച നടപടി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബക്കിംഗ്ഹാം സര്‍വകലാശാലയില്‍ വിവേക് കിരണ്‍ പഠിക്കുന്നതു സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പരാതിയില്‍ ഇല്ലാത്തതിനാല്‍ തെളിവു ശേഖരിക്കുക വിഷമമാണ്. ഒരു പത്രം പ്രസിദ്ധീകരിച്ച വിവരങ്ങള്‍ മാത്രമേ തങ്ങളുടെ കൈവശമുള്ളൂ. ഇന്‍കംടാക്സ് പാന്‍ കാര്‍ഡ് വിജയനുണ്ട്.
അതുകൊണ്ടാണു വിശദവിവരങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ നിയമാനുസൃത നോട്ടീസ് നല്‍കിയത്. കണ്ണൂരില്‍ പിണറായിയുടെ വീട് നിര്‍മാണത്തിന്റെ ചെലവും വരുമാന മാര്‍ഗവുംകൂടി വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ചെന്നൈയിലെ ടെക്നിക്കാലിയ പിണറായിയുടെ ബിനാമി സ്ഥാപനമാണോ എന്നു പരിശോധിക്കുന്നതിനു ചെന്നൈയിലെ ആദായനികുതി ഡയറക്ടര്‍ ജനറലിനു നിര്‍ദേശം നല്‍കിയതനുസരിച്ച് അന്വേഷണങ്ങള്‍ നടന്നുവരികയാണ്.

സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്നതായി പറയുന്ന കമല എക്സ്പോര്‍ട്ടേഴ്സ് സംബന്ധിച്ച അന്വേഷണം തങ്ങളുടെ പരിധിയില്‍ വരാത്തതിനാല്‍ വിദേശ നികുതി വകുപ്പിന്റെ സെന്‍ട്രല്‍ ബോര്‍ഡിന് കൈമാറിയതായും നടപടി റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രിമാരായ ഡോ. തോമസ് ഐസക്കിനും എം.എ. ബേബിക്കും എതിരായി ഒട്ടേറെ പരാതികളുണ്ടെങ്കിലും സ്വത്തു സമ്പാദനവും നികുതി വെട്ടിപ്പും മാത്രമേ തങ്ങളുടെ അന്വേഷണ പരിധിയില്‍ വരൂ.

ആരോപണം പൊതുസ്വഭാവത്തിലുള്ളതല്ലാത്തതിനാല്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വരലയയുടെ പേരില്‍ ബേബി 27.98 ലക്ഷം ബാങ്കില്‍ നിക്ഷേപിച്ചത് 1997-98 ലാണ്. ഇത് ആറുവര്‍ഷം മുമ്പുള്ളതാകയാല്‍ നിയമപരമായി അന്വേഷിച്ചു നടപടിയെടുക്കാനാവില്ലെന്ന നിലപാടും നടപടി റിപ്പോര്‍ട്ടിലുണ്ട്.

അന്വേഷണങ്ങളുമായി ബന്ധപ്പെട്ട റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ (ഡി.ആര്‍.ഐ) റിപ്പോര്‍ട്ട് താമസിയാതെ സമര്‍പ്പിക്കുമെന്നു കേന്ദ്ര സര്‍ക്കാരിന്റെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി. പരമേശ്വരന്‍നായര്‍ കോടതിയെ അറിയിച്ചു.

റിപ്പോര്‍ട്ടിന്മേലുള്ള എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനായി ജസ്റ്റിസ് ആന്റണി ഡൊമിനിക് രണ്ടാഴ്ചത്തേക്കു മാറ്റി. ഹര്‍ജിക്കാരനായ ടി.പി. നന്ദകുമാറിനുവേണ്ടി അഡ്വ. കെ. രാംകുമാര്‍ ഹാജരായി.

ഫസല്‍ ബിനാലി.. said...

Parippuvadayude kaalam kazhinjuvennu jayaraajan paranjathethra sheri..

കൊച്ചുമുതലാളി said...

പിണറായി കള്ളന് കഞ്ഞിവെച്ചവനാണ്.

ഒട്ടുമുക്കാല്‍ ഇടത്ത് നേതാക്കളും കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ പറ്റാത്തവരാണ്.

Unknown said...

മകന്റെ വിദേശപഠന ചെലവ് പിണറായി വഹിച്ചിട്ടില്ല: ആദായനികുതി വകുപ്പ്
02-01-2008

കൊച്ചി: ബ്രിട്ടനിലെ ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയില്‍ മകന്‍ പഠിച്ചതിന്റെ ചെലവ് സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍ വഹിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ് ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിച്ചു.

പിണറായിയുടെ മകനായ വിവേക് കിരണ്‍ സ്വയം സ്വരൂപിച്ചെടുത്ത ഫണ്ടാണ് പഠനത്തിന് ഉപയോഗിച്ചത്. അല്ലാതെ പിണറായിയുടെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയോ വരുമാനത്തില്‍ നിന്ന് പഠനത്തിനായി തുക ചെലവഴിച്ചിട്ടില്ലെന്നും ആദായ നികുതി അഡീഷണല്‍ ഡയറക്ടര്‍ ആര്‍ . മോഹന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

പഠനത്തിനായി ഫീസ് ഇനത്തിലും മറ്റുമായി 20 ലക്ഷം രൂപ ചെലവ് വരുന്നതായി യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ കാണുന്നതായും സത്യവാങ്മൂലത്തില്‍ പറഞ്ഞു. പിണറായിക്ക് എതിരെ ആരോപിതമായ സാമ്പത്തിക ക്രമക്കേടുകളും മറ്റും അന്വേഷിക്കുന്നതിനായി ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കളമശ്ശേരിയിലെ എസ്.സി.എം.എസ്. കോളേജില്‍ വിവേക് 2001_03ല്‍ പഠിച്ചതിന് ചെലവ് 2.73 ലക്ഷം രൂപയാണ്. അതിനായി എസ്.ബി.ടി.യില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ട്. തുക തിരിച്ചടയ്ക്കുന്നത് പിണറായിയുടെയും ഭാര്യയുടെയും വരുമാനത്തില്‍ നിന്നാണ്. 61,000 രൂപ ഇതുവരെ തിരിച്ചടച്ചു. ഇക്കാര്യത്തില്‍ പിണറായി നല്‍കിയിട്ടുള്ള മറുപടി ശരിയാണെന്ന് തോന്നുന്നു. എസ്.സി.എം.എസിലെ പഠനത്തിനുശേഷം രണ്ട് വര്‍ഷം വിവേക് അബുദാബിയില്‍ ജോലി നോക്കി. അതിനു ശേഷമാണ് ബര്‍മിങ്ഹാമില്‍ പഠിക്കാന്‍ പോയത്. പിണറായിയുടെ മകള്‍ 2001_04 വരെ കോയമ്പത്തൂര്‍ അമൃത സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ പഠിച്ചതിനും രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ട്.

കൊട്ടാരംപോലുള്ള വീട് പിണറായി പണിതീര്‍ത്തുവെന്നാണ് ഹര്‍ജിയിലെ ആരോപണം. 1977ല്‍ പണിത വീട് 11 ലക്ഷം രൂപ ചെലവില്‍ പിണറായി പുതുക്കിയിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. കണ്ണൂര്‍ ജില്ലയിലെ വെങ്ങോട് പഞ്ചായത്തിലാണ് വീട്. 2000 ഏപ്രിലിനു ശേഷം വീട് പണിതിട്ടില്ലെന്ന് വകുപ്പിനെ പിണറായി അറിയിച്ചിട്ടുണ്ട്.

വീട് പുതുക്കാന്‍ 11 ലക്ഷത്തിന്റെ കണക്ക് പിണറായി വിശദീകരിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു. 5.6 ലക്ഷം രൂപ എസ്.ബി.ഐയില്‍ നിന്ന് പിണറായി വായ്പ എടുത്തു. 1.98 ലക്ഷം രൂപ ഭാര്യയുടെ പി.എഫില്‍ നിന്ന് എടുത്തു. 2 ലക്ഷം രൂപ മകള്‍ വായ്പ എടുത്തു. 1.42 ലക്ഷവും ഇത് കൂടാതെ മകള്‍ നല്‍കി. പുതിയ വീട് പിണറായി പണിതിട്ടില്ലെന്നും നിലവിലുള്ള വീടിന്റെ ഒന്നാം നില പുതുക്കിയത് മാത്രമാണെന്നും അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതായി ആദായനികുതി വകുപ്പ് അസി. സോളിസിറ്റര്‍ ജനറല്‍ പി. പരമേശ്വരന്‍ നായര്‍ മുഖേന നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.

ടെക്നിവാലിയ പിണറായിയുടെ ബിനാമി സ്ഥാപനമെന്ന് ആരോപിക്കപ്പെടുന്നു. അതില്‍ ഡയറക്ടര്‍മാരും ഓഹരി ഉടമകളും ആരെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞിട്ടില്ല. അങ്ങനെ ഒരു കമ്പനി ഇല്ലെന്നാണ് കമ്പനി രജിസ്ട്രാറില്‍ നിന്നു അറിഞ്ഞതെന്ന് വകുപ്പ് പറഞ്ഞു. ഹര്‍ജിക്കാരന്റെ ആരോപണം പ്രഥമദൃഷ്ട്യാ അടിസ്ഥാനരഹിതമാണെന്ന് വകുപ്പ് അറിയിച്ചു.

സിംഗപ്പൂരില്‍ കമലാ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം പിണറായി നടത്തുന്നതായി ഹര്‍ജിക്കാരന്‍ ആരോപിച്ചു. ആരോപണങ്ങള്‍ വ്യക്തമല്ല. ഇക്കാര്യം കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്റെ വിദേശ നികുതി വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പിണറായിയുടെ വീടിനെക്കുറിച്ച് വിവരങ്ങള്‍ തേടിയപ്പോള്‍ ഹര്‍ജിക്കാരന്‍ മറുപടി നല്‍കിയിട്ടില്ല.
മന്ത്രിമാരായ ടി.എം. തോമസ് ഐസക്, എം.എ. ബേബി എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യക്തമല്ലെന്നും വകുപ്പ് അറിയിച്ചു. വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ ഹര്‍ജിക്കാരന് മറുപടിയില്ല. രണ്ടു മന്ത്രിമാരും ആദായ നികുതി നല്‍കുന്നുണ്ട്. പിണറായി വിജയന്‍ ആദായ നികുതി നല്‍കുന്നുണ്ടെന്നും വകുപ്പ് അറിയിച്ചു.

പിണറായിക്കും മറ്റും എതിരെയുള്ള ആരോപണങ്ങള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ പരിധിയില്‍ വരില്ലെന്ന് പ്രസ്തുത വകുപ്പിന്റെ അഡീഷണല്‍ ഡയറക്ടര്‍ രമാ മാത്യു സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.