മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാമാന്യമര്യാദപോലും അറിയില്ല _ മന്ത്രി തോമസ് ഐസക് .
മഞ്ചേശ്വരം: പത്രപ്രവര്‍ത്തനത്തിന്റെ സാമാന്യമര്യാദപോലും അറിയാത്തവരാണ് ഇന്നത്തെ മാധ്യമപ്രവര്‍ത്തകരെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. മഞ്ചേശ്വരം വാണിജ്യ നികുതി ചെക്പോസ്റ്റ് കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. നികുതിവകുപ്പ് വെറുതെയിരിക്കുകയല്ല. വിമര്‍ശിക്കുന്നവര്‍ക്ക് ഇതൊന്നുമറിയില്ല. പഠിപ്പിക്കാന്‍ വരുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട്വെക്കുകയാണ് വേണ്ടത്. അല്ലാതെ ഒരുധാരണയുമില്ലാതെ എന്തെങ്കിലും വിളിച്ചുപറയുകയല്ല ചെയ്യേണ്ടത്.
കഴിഞ്ഞ നാലുദിവസമായി 'മാതൃഭൂമി' എത്രസ്ഥലമാണ് ഇല്ലാത്തത് എഴുതാന്‍ നീക്കിവെച്ചത്. ആക്ഷേപം പറഞ്ഞോട്ടെ, എന്നാല്‍ ഇതിന്റെ പത്തിലൊരു ഭാഗമെങ്കിലും ഞങ്ങള്‍നല്‍കുന്ന മറുപടി കൊടുക്കാന്‍ തയ്യാറാവണം. ഇവര്‍ക്ക് പത്രനീതിയുണ്ടൊ? ആരേയും എന്തും തെറിവിളിക്കാനുള്ള ലൈസന്‍സാണ് പത്രമെന്ന് കരുതരുത്. മദ്യപിച്ച് മാന്യന്മാരെ തെറിവിളിക്കുന്ന കവലച്ചട്ടമ്പിമാരെ പോലെയാണ് 'മാതൃഭൂമി' പെരുമാറുന്നത്.
നികുതിപിരിവില്‍ അനുഭവജ്ഞാനമുള്ളതുപോലെയാണ് മാധ്യമങ്ങള്‍ പെരുമാറുന്നത്. നികുതിപിരിവിലെ വര്‍ദ്ധനയെ അംഗീകരിക്കുകയാണ് വിമര്‍ശകര്‍ ആദ്യം ചെയ്യേണ്ടത്. നടന്നതിനെക്കുറിച്ചല്ല നടക്കാന്‍ പോകുന്നതിനെക്കുറിച്ചാണ് മാധ്യമങ്ങള്‍ എഴുതുന്നത്. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
Subscribe to:
Post Comments (Atom)
2 comments:
മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാമാന്യമര്യാദപോലും അറിയില്ല _ മന്ത്രി തോമസ് ഐസക്
മഞ്ചേശ്വരം: പത്രപ്രവര്‍ത്തനത്തിന്റെ സാമാന്യമര്യാദപോലും അറിയാത്തവരാണ് ഇന്നത്തെ മാധ്യമപ്രവര്‍ത്തകരെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. മഞ്ചേശ്വരം വാണിജ്യ നികുതി ചെക്പോസ്റ്റ് കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. നികുതിവകുപ്പ് വെറുതെയിരിക്കുകയല്ല. വിമര്‍ശിക്കുന്നവര്‍ക്ക് ഇതൊന്നുമറിയില്ല. പഠിപ്പിക്കാന്‍ വരുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട്വെക്കുകയാണ് വേണ്ടത്. അല്ലാതെ ഒരുധാരണയുമില്ലാതെ എന്തെങ്കിലും വിളിച്ചുപറയുകയല്ല ചെയ്യേണ്ടത്.
കഴിഞ്ഞ നാലുദിവസമായി 'മാതൃഭൂമി' എത്രസ്ഥലമാണ് ഇല്ലാത്തത് എഴുതാന്‍ നീക്കിവെച്ചത്. ആക്ഷേപം പറഞ്ഞോട്ടെ, എന്നാല്‍ ഇതിന്റെ പത്തിലൊരു ഭാഗമെങ്കിലും ഞങ്ങള്‍നല്‍കുന്ന മറുപടി കൊടുക്കാന്‍ തയ്യാറാവണം. ഇവര്‍ക്ക് പത്രനീതിയുണ്ടൊ? ആരേയും എന്തും തെറിവിളിക്കാനുള്ള ലൈസന്‍സാണ് പത്രമെന്ന് കരുതരുത്. മദ്യപിച്ച് മാന്യന്മാരെ തെറിവിളിക്കുന്ന കവലച്ചട്ടമ്പിമാരെ പോലെയാണ് 'മാതൃഭൂമി' പെരുമാറുന്നത്.
നികുതിപിരിവില്‍ അനുഭവജ്ഞാനമുള്ളതുപോലെയാണ് മാധ്യമങ്ങള്‍ പെരുമാറുന്നത്. നികുതിപിരിവിലെ വര്‍ദ്ധനയെ അംഗീകരിക്കുകയാണ് വിമര്‍ശകര്‍ ആദ്യം ചെയ്യേണ്ടത്. നടന്നതിനെക്കുറിച്ചല്ല നടക്കാന്‍ പോകുന്നതിനെക്കുറിച്ചാണ് മാധ്യമങ്ങള്‍ എഴുതുന്നത്. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
നികുതിപിരിവിലെ വര്‍ദ്ധനയെ അംഗീകരിക്കുകയാണ് വിമര്‍ശകര്‍ ആദ്യം ചെയ്യേണ്ടത്. നടന്നതിനെക്കുറിച്ചല്ല നടക്കാന്‍ പോകുന്നതിനെക്കുറിച്ചാണ് മാധ്യമങ്ങള്‍ എഴുതുന്നത്. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.‘
ഇക്കാര്യം വളരെ ശരി തന്നെ!
Post a Comment