Sunday, December 16, 2007

ചന്ദ്രചൂഡന്‍ നാക്ക് വാടകയ്ക്ക് കൊടുക്കരുത്: പിണറായിചന്ദ്രചൂഡന്‍ നാക്ക് വാടകയ്ക്ക് കൊടുക്കരുത്: പിണറായി

കോഴിക്കോട്: ചന്ദ്രചൂഡന്‍ തന്റെ നാക്ക് വാടകയ്ക്കു കൊടുക്കരുതെന്നും സി.പി.എം വഴിയില്‍ വച്ച ചെണ്ടയാണെന്ന് ആരും കരുതിപ്പോവരുതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ടി.ജെ ചന്ദ്രചൂഡനെതിരെ പിണറായി ആഞ്ഞടിച്ചത്. കഴിഞ്ഞ ദിവസം സി.പി.എം നേതാക്കളെക്കുറിച്ചു ചന്ദ്രചൂഡന്‍ നടത്തിയ പ്രസ്താവനകളോടു പ്രതികരിക്കുകയായിരുന്നു പിണറായി.
'ആര്‍.എസ്.പി നേതാവിന്റെ ചില പരാമര്‍ശങ്ങള്‍ കേട്ടു. ഇത്തരം പരാമര്‍ശങ്ങള്‍ക്കു ഞങ്ങള്‍ പ്രതികരിക്കാറില്ല. പ്രതികരിക്കാത്തതു ദൌര്‍ബല്യം കൊണ്ടാണെന്നു കരുതരുത്. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വേദിയുണ്ട്. അവിടെ ചര്‍ച്ച ചെയ്യണം. പരസ്യമായി ആരു കൂടുതല്‍ ശക്തമായി സംസാരിക്കുന്നു എന്നു സ്ഥാപിക്കാന്‍ നോക്കേണ്ട. കമ്യൂണിസ്റുകാര്‍ സമ്പത്തിനു പിന്നാലെ പോകുന്നവരാണ് എന്നാണ് നേതാവിന്റെ ആരോപണങ്ങളിലൊന്ന്. ഇത് എവിടെ നിന്നു കിട്ടി, എന്താണു നിങ്ങളുടെ അനുഭവം. കുറച്ചു കാലമായി നിങ്ങളും ഞങ്ങളുടെ കൂടെയില്ലേ? എന്തടിസ്ഥാനത്തിലാണു നിങ്ങള്‍ പറയുന്നത്. ഒരു ദയയും ദാക്ഷിണ്യവും വേണ്ട, പറഞ്ഞോ. ഞങ്ങളുടെ പുസ്തകം തുറന്നതാണ്. ഒന്നും മറച്ചു വയ്ക്കാനില്ല.
'ഇടതുപക്ഷത്തിനു പഴയ ശുഷ്കാന്തി നഷ്ടപ്പെട്ടു, കമ്യൂണിസ്റ് പാര്‍ട്ടി തിരിച്ചു വരുന്ന രാജ്യങ്ങളിലെല്ലാം തങ്കത്തില്‍ കാച്ചിയ നേതാക്കന്‍മാരാണ് നയിക്കുന്നത്, എന്നാല്‍ ഇവിടെയങ്ങനെയല്ല' എന്നാണ് ആരോപണം. ഈ നേതാവിന് എന്താണ് പറ്റിയത്? ഇടതുപക്ഷത്തിന്റെ പ്രസക്തി രാജ്യത്ത് എല്ലാവരും സമ്മതിക്കുന്നു. അതിലുള്ള പങ്ക് ഇതു പറയുന്ന നേതാവിന്റെ പാര്‍ട്ടിക്കും കിട്ടിയിട്ടുണ്ടല്ലോ. സമ്പന്നതയുടെ കരിനിഴല്‍ ഇടതു മുന്നണിയുടെ മേല്‍ വീണു എന്ന് എന്തടിസ്ഥാനത്തിലാണു പറയുന്നത്. ഏത് ഇടതു പ ക്ഷ കക്ഷിയെ ക്കുറിച്ചാണ് ഇതു പറഞ്ഞത്. എന്ത് അനുഭവമാണ് ഉള്ളത്. നാക്ക് വാടകയ്ക്കു കൊടുക്കരുത്. ഇത് നല്ല ഏര്‍പ്പാടല്ല. എന്താണു നിങ്ങളുടെ ഉദ്ദേശം. എന്താണു നേതാവ് സി.പി.എമ്മിനെക്കുറിച്ച് മനസിലാക്കിയിട്ടുള്ളത്. ഞങ്ങള്‍ ഒരു സൌജന്യവും ആവശ്യ പ്പെടുന്നില്ല.വാക്കുകള്‍ സൂക്ഷിച്ചു പറയണം.
പറയാന്‍ ഒരാള്‍ക്കു മാത്രമേ കഴിയൂ എന്നു കരുതരുത്. ഇടത് കക്ഷികളില്‍ ഏതിനെയാണ് ഉദ്ദേശിക്കുന്നത്. പറഞ്ഞോ, പക്ഷെ നേരെ പറയണം എന്തിനാണു മടിക്കുന്നത്.
ജി. സുധാകരന്‍ എന്ന ആന നാടു നീളെ നടന്നു പിണ്ടമിടുന്നു എന്നാണ് നേതാവിന്റെ മറ്റൊരു പരാതി. ഇതു വാരലാണ് ഇദ്ദേഹത്തിന്റെ പണി. ഞങ്ങള്‍ വാരാറില്ല. അദ്ദേഹം വാരിക്കൊണ്ടിരിക്കുന്നു. ആര്‍ക്കും കൊട്ടാന്‍ സി.പി.എം വഴിയില്‍ വച്ച ചെണ്ടയാണെന്ന് ആരും കരുതിപ്പോവരുത്.
എല്‍.ഡി.എഫില്‍ മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. മന്ത്രിമാര്‍ അയയ്ക്കുന്ന ഫയലില്‍ ധനകാര്യ വകുപ്പ് അഭിപ്രായം രേഖപ്പെടുത്തും. എന്നിട്ട് അത് മാധ്യമ പ്രവര്‍ത്തകര്‍ക്കല്ല നല്‍കുന്നത് ബന്ധപ്പെട്ട വകുപ്പുകള്‍ക്കാണ്. അത് ഏതോവഴിക്ക് പുറത്തു വന്നു.
ധനന്ത്രിയും അതിനു പിന്നാലെ കൃഷി മന്ത്രിയും വാര്‍ത്തയെക്കുറിച്ചു മറുപടി പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ ഞങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കും. ഇടതുപക്ഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇടതു പക്ഷത്തിന്റെ യോഗത്തിലാണ് അവതരിപ്പിക്കേണ്ടത്. അതു പുറത്ത് അലക്കേണ്ടതല്ല.
സി.പി.എമ്മിന്റെ പൂര്‍ത്തിയായ ജില്ലാ സമ്മേളനങ്ങളെല്ലാം പാര്‍ട്ടിയുടെ കഴിവ് വിളിച്ചോതുന്നതാണ്. മലപ്പുറത്തു രണ്ടാളുകള്‍ മത്സരിച്ചതു വിഭാഗീയതയുടെ ഭാഗമായി അവരും കണ്ടിട്ടില്ല, ഞങ്ങളും കണുന്നില്ല.
മത്സരിക്കുന്നത് അഹങ്കാരമായോ വിഭാഗീയതയുടെ ഭാഗമായോ കാണാനാവില്ല. എന്നാല്‍ തെറ്റായ വാര്‍ത്തകളാണ് ഇക്കാര്യത്തില്‍ പ്രചരിച്ചത്
വിദ്യഭ്യാസ നയത്തിന്റെ പേരില്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് ആളുകളെ ഇളക്കി വിടുകയാണ് യു.ഡി.എഫ്. ഒരു ഭാഗത്ത് ചില ക്രൈസ്തവ പുരോഹിതന്‍മാരും മറുഭാഗത്ത് ചില മുസ്ലിം സംഘടനകളുമാണ്. നമ്മുടെ മതത്തിന് പറ്റാത്ത നീക്കങ്ങളാണ് ഇടതുപക്ഷ സര്‍ക്കാരിന്റേത് എന്നു പ്രചരിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. മതം മതപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ച് മതത്തിന്റെ വഴിക്കു പോകണമെന്നു പിണറായി പറഞ്ഞു.6 comments:

പിപ്പിള്‍സ്‌ ഫോറം. said...

ചന്ദ്രചൂഡന്‍ നാക്ക് വാടകയ്ക്ക് കൊടുക്കരുത്: പിണറായി

|

കോഴിക്കോട്: ചന്ദ്രചൂഡന്‍ തന്റെ നാക്ക് വാടകയ്ക്കു കൊടുക്കരുതെന്നും സി.പി.എം വഴിയില്‍ വച്ച ചെണ്ടയാണെന്ന് ആരും കരുതിപ്പോവരുതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ടി.ജെ ചന്ദ്രചൂഡനെതിരെ പിണറായി ആഞ്ഞടിച്ചത്. കഴിഞ്ഞ ദിവസം സി.പി.എം നേതാക്കളെക്കുറിച്ചു ചന്ദ്രചൂഡന്‍ നടത്തിയ പ്രസ്താവനകളോടു പ്രതികരിക്കുകയായിരുന്നു പിണറായി.

'ആര്‍.എസ്.പി നേതാവിന്റെ ചില പരാമര്‍ശങ്ങള്‍ കേട്ടു. ഇത്തരം പരാമര്‍ശങ്ങള്‍ക്കു ഞങ്ങള്‍ പ്രതികരിക്കാറില്ല. പ്രതികരിക്കാത്തതു ദൌര്‍ബല്യം കൊണ്ടാണെന്നു കരുതരുത്. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വേദിയുണ്ട്. അവിടെ ചര്‍ച്ച ചെയ്യണം. പരസ്യമായി ആരു കൂടുതല്‍ ശക്തമായി സംസാരിക്കുന്നു എന്നു സ്ഥാപിക്കാന്‍ നോക്കേണ്ട. കമ്യൂണിസ്റുകാര്‍ സമ്പത്തിനു പിന്നാലെ പോകുന്നവരാണ് എന്നാണ് നേതാവിന്റെ ആരോപണങ്ങളിലൊന്ന്. ഇത് എവിടെ നിന്നു കിട്ടി, എന്താണു നിങ്ങളുടെ അനുഭവം. കുറച്ചു കാലമായി നിങ്ങളും ഞങ്ങളുടെ കൂടെയില്ലേ? എന്തടിസ്ഥാനത്തിലാണു നിങ്ങള്‍ പറയുന്നത്. ഒരു ദയയും ദാക്ഷിണ്യവും വേണ്ട, പറഞ്ഞോ. ഞങ്ങളുടെ പുസ്തകം തുറന്നതാണ്. ഒന്നും മറച്ചു വയ്ക്കാനില്ല.

'ഇടതുപക്ഷത്തിനു പഴയ ശുഷ്കാന്തി നഷ്ടപ്പെട്ടു, കമ്യൂണിസ്റ് പാര്‍ട്ടി തിരിച്ചു വരുന്ന രാജ്യങ്ങളിലെല്ലാം തങ്കത്തില്‍ കാച്ചിയ നേതാക്കന്‍മാരാണ് നയിക്കുന്നത്, എന്നാല്‍ ഇവിടെയങ്ങനെയല്ല' എന്നാണ് ആരോപണം. ഈ നേതാവിന് എന്താണ് പറ്റിയത്? ഇടതുപക്ഷത്തിന്റെ പ്രസക്തി രാജ്യത്ത് എല്ലാവരും സമ്മതിക്കുന്നു. അതിലുള്ള പങ്ക് ഇതു പറയുന്ന നേതാവിന്റെ പാര്‍ട്ടിക്കും കിട്ടിയിട്ടുണ്ടല്ലോ. സമ്പന്നതയുടെ കരിനിഴല്‍ ഇടതു മുന്നണിയുടെ മേല്‍ വീണു എന്ന് എന്തടിസ്ഥാനത്തിലാണു പറയുന്നത്. ഏത് ഇടതു പ ക്ഷ കക്ഷിയെ ക്കുറിച്ചാണ് ഇതു പറഞ്ഞത്. എന്ത് അനുഭവമാണ് ഉള്ളത്. നാക്ക് വാടകയ്ക്കു കൊടുക്കരുത്. ഇത് നല്ല ഏര്‍പ്പാടല്ല. എന്താണു നിങ്ങളുടെ ഉദ്ദേശം. എന്താണു നേതാവ് സി.പി.എമ്മിനെക്കുറിച്ച് മനസിലാക്കിയിട്ടുള്ളത്. ഞങ്ങള്‍ ഒരു സൌജന്യവും ആവശ്യ പ്പെടുന്നില്ല.വാക്കുകള്‍ സൂക്ഷിച്ചു പറയണം.

പറയാന്‍ ഒരാള്‍ക്കു മാത്രമേ കഴിയൂ എന്നു കരുതരുത്. ഇടത് കക്ഷികളില്‍ ഏതിനെയാണ് ഉദ്ദേശിക്കുന്നത്. പറഞ്ഞോ, പക്ഷെ നേരെ പറയണം എന്തിനാണു മടിക്കുന്നത്.

ജി. സുധാകരന്‍ എന്ന ആന നാടു നീളെ നടന്നു പിണ്ടമിടുന്നു എന്നാണ് നേതാവിന്റെ മറ്റൊരു പരാതി. ഇതു വാരലാണ് ഇദ്ദേഹത്തിന്റെ പണി. ഞങ്ങള്‍ വാരാറില്ല. അദ്ദേഹം വാരിക്കൊണ്ടിരിക്കുന്നു. ആര്‍ക്കും കൊട്ടാന്‍ സി.പി.എം വഴിയില്‍ വച്ച ചെണ്ടയാണെന്ന് ആരും കരുതിപ്പോവരുത്.

എല്‍.ഡി.എഫില്‍ മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. മന്ത്രിമാര്‍ അയയ്ക്കുന്ന ഫയലില്‍ ധനകാര്യ വകുപ്പ് അഭിപ്രായം രേഖപ്പെടുത്തും. എന്നിട്ട് അത് മാധ്യമ പ്രവര്‍ത്തകര്‍ക്കല്ല നല്‍കുന്നത് ബന്ധപ്പെട്ട വകുപ്പുകള്‍ക്കാണ്. അത് ഏതോവഴിക്ക് പുറത്തു വന്നു.

ധനന്ത്രിയും അതിനു പിന്നാലെ കൃഷി മന്ത്രിയും വാര്‍ത്തയെക്കുറിച്ചു മറുപടി പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ ഞങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കും. ഇടതുപക്ഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇടതു പക്ഷത്തിന്റെ യോഗത്തിലാണ് അവതരിപ്പിക്കേണ്ടത്. അതു പുറത്ത് അലക്കേണ്ടതല്ല.

സി.പി.എമ്മിന്റെ പൂര്‍ത്തിയായ ജില്ലാ സമ്മേളനങ്ങളെല്ലാം പാര്‍ട്ടിയുടെ കഴിവ് വിളിച്ചോതുന്നതാണ്. മലപ്പുറത്തു രണ്ടാളുകള്‍ മത്സരിച്ചതു വിഭാഗീയതയുടെ ഭാഗമായി അവരും കണ്ടിട്ടില്ല, ഞങ്ങളും കണുന്നില്ല.

മത്സരിക്കുന്നത് അഹങ്കാരമായോ വിഭാഗീയതയുടെ ഭാഗമായോ കാണാനാവില്ല. എന്നാല്‍ തെറ്റായ വാര്‍ത്തകളാണ് ഇക്കാര്യത്തില്‍ പ്രചരിച്ചത്

വിദ്യഭ്യാസ നയത്തിന്റെ പേരില്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് ആളുകളെ ഇളക്കി വിടുകയാണ് യു.ഡി.എഫ്. ഒരു ഭാഗത്ത് ചില ക്രൈസ്തവ പുരോഹിതന്‍മാരും മറുഭാഗത്ത് ചില മുസ്ലിം സംഘടനകളുമാണ്. നമ്മുടെ മതത്തിന് പറ്റാത്ത നീക്കങ്ങളാണ് ഇടതുപക്ഷ സര്‍ക്കാരിന്റേത് എന്നു പ്രചരിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. മതം മതപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ച് മതത്തിന്റെ വഴിക്കു പോകണമെന്നു പിണറായി പറഞ്ഞു.

ഒരു “ദേശാഭിമാനി” said...

പിണറായിയുടെ നാവൂം മോശമാണോ? ഇടക്കിടക്കു ചില കവല ചട്ടമ്പികളുടെ സംസാരശൈലി വരുന്നില്ലേ മൂപ്പര്‍ക്കും? ഈപറഞ്ഞ പ്രസ്താവനയില്‍ തന്നെ യില്ലെ
ഒരു “ധംക്കി”!

ഏതു പാര്‍ട്ടിയുടെ നേതവായാലും, കുറച്ചു സൂക്ഷിച്ചു വേണം വാക്കുകള്‍ ഉപയോഗിക്കാന്‍. അവര്‍ എത്രയോ ജനങ്ങളുടെ ‘നേതവാണു‘;
അത്രയും ഉത്തരവാദിത്തപ്പെട്ടവര്‍, വെറും “തറ്” യായിട്ടു സംസ്സരിക്കുന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍
ഇവരോടൊക്കെ ‘പുച്ഛം‘ ആണു തോന്നുന്നതു!

sajeev.kannur said...

ഭരണത്തില്‍ ഞങള്‍ മോശമായാലും ഗുണ്ടായിസത്തില്‍ ഞങളെ വെല്ലുവിളിക്കാന്‍ ആരാണ്^ കേരളത്തിലുള്ളത്. ഞങള്‍ അമേരിക്കന്‍ പ്രസിഡണ്‍‍ട് മുതല്‍ പഞ്ചായത്ത് പ്രസിഡണ്ട് വരെയുള്ളവരെ ഞങള്‍ വെല്ലുവിളിക്കും ആരുണ്ടിവിടെ ചോദിക്കാന്‍. ഏറ്റവും ഉച്ചത്തില്‍ തൊണ്ടകീറി മുദ്രാവാക്യം വിളിക്കുന്നവരും ഏറ്റവും കുറഞസമയം കോണ്ട് ഏറ്റവും കൂടുതല്‍ ബോബുണ്ടാക്കുന്നവരും ഞങളഅണ്‍^. ബ്രാഞ്ചു സിക്രട്ടറി മുതല്‍ സംസ്ഥാന സിക്രട്ടറി വരെ ഗുണ്ടായിസത്തില്‍ മാസ്റ്ററ് ഡീഗ്രിയുള്ളവരാണ്‍^. ഞങളോട് ഏറ്റുമുട്ടിയാല്‍ ഒരുത്തെനേയും ഇവിടെ ജിവിക്കാന്‍ അനുവദിക്കില്ല.

വിവേകി said...

പിണറായി ഒരു ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി പറയുന്നില്ല . എന്നിട്ട് ധാര്‍ഷ്ട്യത്തിന്റെയും അഹന്തയുടെയും ഭാഷയില്‍ സകലരെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു . ഈ പാര്‍ട്ടിയെക്കുറിച്ച് എന്താ മനസ്സിലാക്കിയത് എന്നാണ് പിണറായി ചോദിക്കുന്നത് . സി.പി.എം. എന്നാല്‍ എന്താ ഒരു രാഷ്ട്രീയപ്പാര്‍ട്ടി തന്നെയല്ലെ ? അതോ പിണറായി നടത്തുന്ന ഒരു അധോലോക കറക്ക് കമ്പനിയോ ? ആളുകളെ കൊല്ലാനും ബോംബുണ്ടാക്കാനും തയ്യാറുള്ള അണികളുണ്ടെന്നുള്ള അഹങ്കാരമാണ് പിണറായിക്ക് . മാര്‍ക്സിസ്റ്റുകാരല്ലാത്തവരില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നുണ്ടെങ്കില്‍ , മാര്‍ക്സിസ്റ്റുകാരല്ലാത്തവരോട് വോട്ട് ചോദിക്കുന്നുണ്ടെങ്കില്‍ പിണറായി ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥനാണ് . ഈ പാര്‍ട്ടിയെ കുറിച്ച് എന്തറിയാമെന്ന് പിണറായിയുടെ ചോദ്യത്തിന്റെ ഉത്തരം നന്നായറിയാമെന്നാണ് . ഇത് ചന്ദ്രനില്‍ നിലനില്‍ക്കുന്ന ഒരു മഹാ സംഭവം ഒന്നുമല്ലല്ലോ . നാടന്‍ ബോംബും സൈക്കിള്‍ ചെയിനും കോടിക്കണക്കിന് ആസ്തിയും പിന്നെ ക്രിമനലുകളും ! ഇതിനപ്പുറം എന്താ നിങ്ങളുടെ പാര്‍ട്ടി പിണറായി സഖാവേ ?

M M. Hassan said...

ചന്ദ്രചൂഡന്‍ നാവ് വാടകയ്ക്ക് നല്‍കിയത് വി.എസിനോ: ഹസ്സന്‍

തിരുവനന്തപുരം: ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍ നാക്ക് വാടയ്ക്ക് നല്‍കിയത് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണോയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം.ഹസ്സന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹസ്സന്‍. എല്‍.ഡി.എഫ് മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കുറുമുന്നണി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹസ്സന്‍ ആരോപിച്ചു

sajeev.kannur said...

സഖാവെ,ഈ ചന്ദ്രചൂഢനോട് ഇങിനെ പറഞിട്ടൊന്നും വലിയ കാര്യമില്ല. ആ നാവ് പിഴുതെടുത്ത് ഏ കെ ജി സെന്റെറില്‍ കൊണ്ടുവരാന്‍ ആജ്ഞാപിക്കൂ. കുറച്ച് ബോബും കത്തിയും കൊടുത്ത് വല്ല വിവരവുമില്ലാത്ത ഏതെങ്കിലും ഡി ഫിക്കാരെ പറഞുവിടാന്‍ നോക്ക് സഖാവെ