Sunday, December 9, 2007

വിമര്‍ശനം: പിണറായി കുപിതനായി ജില്ലാ സമ്മേളനവേദി വിട്ടു

വിമര്‍ശനം: പിണറായി കുപിതനായി ജില്ലാ സമ്മേളനവേദി വിട്ടു .

പത്തനംതിട്ട: തനിക്കെതിരായ രൂക്ഷവിമര്‍ശനത്തില്‍ രോഷാകുലനായി സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനവേദിയില്‍നിന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇറങ്ങിപ്പോയി.
അടൂര്‍ ഏരിയയില്‍നിന്നുള്ള ഗ്രൂപ്പ് ചര്‍ച്ചയ്ക്കിടെ പ്രതിനിധി കെ.ബി. രാജശേഖരക്കുറുപ്പാണ് പിണറായിക്കെതിരേ ആഞ്ഞടിച്ചത്. പിണറായി വിജയന്‍ വലതുപക്ഷ വ്യതിയാനത്തിലേക്കു പാര്‍ട്ടിയെ നയിക്കുന്നെന്ന് ആരോപിച്ചായിരുന്നു തുടക്കം. ഫാരിസ് ബന്ധം, ദേശാഭിമാനി കോഴക്കേസ്, മകന്റെ വിദേശവിദ്യാഭ്യാസം എന്നിവയില്‍ തുടങ്ങി വി.എസ്. അച്യുതാനന്ദനെ ഭരിക്കാന്‍ അനുവദിക്കുന്നില്ലെന്നുവരെ വിമര്‍ശനം കത്തിക്കയറിയപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി. ശിവദാസമേനോന്‍ ഇടപെട്ടു. പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും രാജശേഖരക്കുറുപ്പ് തുടര്‍ന്നു. 15 മിനിട്ട് നീണ്ട വിമര്‍ശനത്തില്‍ പ്രകോപിതനായി പിണറായി വേദി വിട്ടു. അനുനയിപ്പിക്കാന്‍ പിന്നാലെയെത്തിയ വി.എസ്. അനുകൂലിയായ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തോട് "ആരാണിതു ചെയ്യിച്ചതെന്ന് അറിയാമെന്നും മുലപ്പാലിന്റെ ഉപ്പു നോക്കാന്‍ പത്തനംതിട്ടയിലെ സഖാക്കള്‍ വളര്‍ന്നിട്ടില്ലെന്നും" പറഞ്ഞശേഷം സംസ്ഥാന കമ്മിറ്റിയംഗവും സ്വന്തം പക്ഷക്കാരനുമായ ആര്‍. ഉണ്ണിക്കൃഷ്ണപിള്ളയ്ക്കൊപ്പം കാറില്‍ കയറി പിണറായി സ്ഥലംവിട്ടു.
വ്യക്തിപരമായ അധിക്ഷേപം പാടില്ലെന്ന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ വി.എസിന്റെ അനുയായികളായ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ കെ.സി. രാജഗോപാല്‍ എം.എല്‍.എ, കെ.പി. ഉദയഭാനു എന്നിവര്‍ ചേര്‍ന്ന് രാജശേഖരക്കുറുപ്പിനെക്കൊണ്ട് വിമര്‍ശനം ഉന്നയിപ്പിക്കുകയായിരുന്നെന്ന്് പിണറായി പക്ഷം ആരോപിക്കുന്നു.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

വിമര്‍ശനം: പിണറായി കുപിതനായി ജില്ലാ സമ്മേളനവേദി വിട്ടു

പത്തനംതിട്ട: തനിക്കെതിരായ രൂക്ഷവിമര്‍ശനത്തില്‍ രോഷാകുലനായി സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനവേദിയില്‍നിന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇറങ്ങിപ്പോയി.

അടൂര്‍ ഏരിയയില്‍നിന്നുള്ള ഗ്രൂപ്പ് ചര്‍ച്ചയ്ക്കിടെ പ്രതിനിധി കെ.ബി. രാജശേഖരക്കുറുപ്പാണ് പിണറായിക്കെതിരേ ആഞ്ഞടിച്ചത്. പിണറായി വിജയന്‍ വലതുപക്ഷ വ്യതിയാനത്തിലേക്കു പാര്‍ട്ടിയെ നയിക്കുന്നെന്ന് ആരോപിച്ചായിരുന്നു തുടക്കം.
ഫാരിസ് ബന്ധം, ദേശാഭിമാനി കോഴക്കേസ്, മകന്റെ വിദേശവിദ്യാഭ്യാസം എന്നിവയില്‍ തുടങ്ങി വി.എസ്. അച്യുതാനന്ദനെ ഭരിക്കാന്‍ അനുവദിക്കുന്നില്ലെന്നുവരെ വിമര്‍ശനം കത്തിക്കയറിയപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി. ശിവദാസമേനോന്‍ ഇടപെട്ടു. പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും രാജശേഖരക്കുറുപ്പ് തുടര്‍ന്നു. 15 മിനിട്ട് നീണ്ട വിമര്‍ശനത്തില്‍ പ്രകോപിതനായി പിണറായി വേദി വിട്ടു. അനുനയിപ്പിക്കാന്‍ പിന്നാലെയെത്തിയ വി.എസ്. അനുകൂലിയായ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തോട് "ആരാണിതു ചെയ്യിച്ചതെന്ന് അറിയാമെന്നും മുലപ്പാലിന്റെ ഉപ്പു നോക്കാന്‍ പത്തനംതിട്ടയിലെ സഖാക്കള്‍ വളര്‍ന്നിട്ടില്ലെന്നും" പറഞ്ഞശേഷം സംസ്ഥാന കമ്മിറ്റിയംഗവും സ്വന്തം പക്ഷക്കാരനുമായ ആര്‍. ഉണ്ണിക്കൃഷ്ണപിള്ളയ്ക്കൊപ്പം കാറില്‍ കയറി പിണറായി സ്ഥലംവിട്ടു.