Tuesday, December 4, 2007

വിഭാഗിയ നിര്‍മാജനമെന്നാല്‍ വി എസ് പക്ഷത്തെ തുടച്ചുനീക്കല്‍ .

വിഭാഗിയ നിര്‍മാജനമെന്നാല്‍ വി എസ് പക്ഷത്തെ തുടച്ചുനീക്കല്‍ .

സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ നേരത്തേ പൊതുജനമധ്യത്തിലേക്ക് വലിച്ചിട്ട് തീ കൊളുത്തിയിരുന്ന വിമര്‍ശക വീരന്മാരാണിപ്പോള്‍ സി.പി.എമ്മില്‍ വിഭാഗീയത തുടച്ചുനീക്കപ്പെടുകയാണ് എന്ന് സമാധാനിപ്പിക്കുന്നത്. അതിനിട യിലും വി.എസ്. പക്ഷത്തിന്റെ തുടച്ചുനീക്കലാണ് വിഭാഗീയ നിര്‍മാര്‍ജനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചിലരെങ്കിലും സത്യസന്ധമായി കുറിച്ചിടുന്നുണ്ട്. സോവിയറ്റ് പാര്‍ട്ടിയെ കുളിപ്പിച്ച് കൊന്ന ഗോര്‍ബച്ചേവിന്റെ ഗ്ലാസ്നസ്തിനെയും പെരിസ്ത്രോയ്ക്കയെയും സ്വാഗതം ചെയ്തവരാണ് കാലഹരണപ്പെട്ട ചട്ടക്കൂടുകള്‍ വലിച്ചെറിഞ്ഞ് സി.പി.എം. ജനാധിപത്യവത്കരിക്കുന്നതില്‍ സന്തോഷിക്കുന്നത്
സി.പി.എം. സമ്മേളനങ്ങളെ സംബന്ധിച്ച് നടക്കുന്ന സംവാദങ്ങളില്‍ ഉയര്‍ന്നുനില്‍ക്കുന്ന വാദമുഖങ്ങള്‍ വിലയിരു ത്തേണ്ടതുണ്ട്. ഒന്ന്: ചിലയിടങ്ങളില്‍ കുഴപ്പങ്ങള്‍ നടന്നാലും കേരളത്തിലെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിക്കും സാധിക്കാത്ത ജനാധിപത്യപ്രക്രിയ സി.പി.എമ്മില്‍ നടക്കുന്നു. രണ്ട്: തുരുമ്പിച്ച ചട്ടക്കൂടുകള്‍ വലിച്ചെറിഞ്ഞ് ലോകത്താകെ ആഞ്ഞ ടിക്കുന്ന ജനാധിപത്യവുമായി താദാത്മ്യം പ്രാപിക്കുന്നതിന്റെ തുടക്കമാണ്. സി.പി.എമ്മില്‍ നടക്കുന്നത്. മൂന്ന്: പുറത്തു നിന്നുളള അജന്‍ഡകളൊന്നും സമ്മേളന പ്രക്രിയകളെ ബാധിക്കില്ല. സി.പി.എമ്മിന് തനതായ സംവിധാനങ്ങള്‍ വഴി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ഈ അടുത്തകാലം വരെ സി.പി.എമ്മിന്റെ 'ജനാധിപത്യ വിരുദ്ധത'യെ നിരന്തരം വിമര്‍ശിച്ചുപോന്നവരാണ് ഇപ്പോള്‍ ആ പാര്‍ട്ടിയിലെ ജനാധിപത്യപ്രക്രിയയുടെ വക്താക്കളായി വന്നിട്ടുള്ളത്. ഇത് അവര്‍ക്കു വന്ന മാറ്റമാണോ പാര്‍ട്ടിക്ക് വന്നുകൊണ്ടിരിക്കുന്ന മാറ്റമാണോ എന്നാണ് അറിയേണ്ടത്. ആദ്യ അഭിപ്രായം പരിശോധിക്കാം. 25000_ലേറെ ബ്രാഞ്ചു കളില്‍ ആരംഭിച്ച്, 15000_ലേറെ ലോക്കല്‍ കമ്മിറ്റികളിലും 180_ഓളം ഏരിയാ കമ്മിറ്റികളിലും പിന്നെ 14 ജില്ലകളിലും ഒടുവില്‍ കോട്ടയത്തെ സംസ്ഥാന സമ്മേളനത്തിലുമായി മൂന്ന്നാല് മാസങ്ങളെടുത്ത് പൂര്‍ത്തിയാകുന്നതാണ് സി.പി.എമ്മിന്റെ കേരളത്തിലെ സമ്മേളനപ്രക്രിയ.ഈ അര്‍ഥത്തില്‍ ഇതൊരു സുപ്രധാന ജനാധിപത്യപ്രക്രിയ തന്നെ. എന്നാല്‍ ഇതിനെ കോണ്‍ഗ്രസ് അടക്കമുളള ബൂര്‍ഷ്വാ_ജനാധിപത്യ പാര്‍ട്ടികളിലെ സംഘടനാ തിരഞ്ഞെടുപ്പുകള്‍ക്ക് സമാനമായി കാണുന്നത് ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിക്ക് അപമാനമാണ്. ജനാധിപത്യപാര്‍ട്ടികളെന്ന് അവര്‍ സ്വയം വിളിക്കുകയും ബൂര്‍ഷ്വാ പാര്‍ട്ടികളെന്ന് കമ്യൂണിസ്റ്റുകാര്‍ വിശേഷിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടികളും തൊഴിലാളിവര്‍ഗപാര്‍ട്ടിയും ഘടനയിലും പ്രവര്‍ത്തനശൈലിയിലും ലക്ഷ്യത്തിലും മഞ്ഞളും അഞ്ജനവും എന്ന പോലെ രണ്ടാകേണ്ടതുകൊണ്ട്. എംഗല്‍സ് രൂപം നല്‍കുകയും ലെനിന്‍ പ്രയോഗത്തില്‍ വരുത്തുകയും അതിന്റെ ചുവടുപിടിച്ച് ലോകത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ കേരളത്തിലും ഇന്ത്യയിലും കെട്ടിപ്പടുക്കുകയും ചെയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രത്യേകത സി.പി.എം. എങ്കിലും തിരിച്ചറിയേണ്ടതുണ്ട്.കോണ്‍ഗ്രസ്സോ ജനസംഘമോ ബി.ജെ.പി.യോ ഒരു ചരിത്രഘട്ടത്തില്‍ രൂപപ്പെട്ടതിന് ശേഷം ആ നിര്‍മിതിയുടെ ചട്ടക്കൂടി നകത്ത് പുതിയ നേതാക്കള്‍ ഉയര്‍ന്നുവരികയും അവരുടെ ഇച്ഛയ്ക്കും ശൈലിക്കുമൊത്തുള്ള പ്രവര്‍ത്തനത്തിന് ആ പാര്‍ട്ടികള്‍ വിധേയമാകുകയുമാണ് ചെയ്യുന്നത്. തിലകന്റേയും ഗാന്ധിജിയുടേയും നെല്ക്കുവിന്റേയും സുഭാഷ്ചന്ദ്രബോസിന്റേയും കോണ്‍ഗ്രസ് എങ്ങനെ ഇന്ദിരയുടേയും രാജീവ് ഗാന്ധിയുടേയും പിന്നെ നരസിംഹറാവുവിന്റേയും സീതാറാം കേസരിയുടേയും ഒടുവിലിപ്പോള്‍ സോണിയയുടേയും മന്‍മോഹന്‍സിങ്ങിന്റേയും കോണ്‍ഗ്രസ്സായി മാറിയതുപോലെ. എന്നാല്‍ തൊഴിലാളിവര്‍ഗത്തിന്റെ പാര്‍ട്ടിയാകട്ടെ സമൂഹം ഉടച്ചുവാര്‍ക്കുന്ന വിപ്ലവപ്രക്രിയയ്ക്ക് നേതൃത്വം നല്‍കേണ്ട പാര്‍ട്ടിയാണ്. അനുദിന പോരാട്ടത്തിലൂടെ ആ ലക്ഷ്യത്തിലേക്ക് അത് വളരേണ്ടതുണ്ട്. സാമ്പത്തികം_രാഷ്ട്രീയം_ താത്ത്വികം എന്നീ മൂന്ന് മേഖലകളിലും ബൂര്‍ഷ്വാസിയുടേതിനെതിരായ തൊഴിലാളിവര്‍ഗനിലപാട് ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ വിപ്ലവപ്രക്രിയ യാഥാര്‍ഥ്യമാകൂ. അതുകൊണ്ട് ഈ മൂന്ന് സമരമുഖങ്ങളും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പാര്‍ട്ടിക്കുതന്നെയും നിര്‍ണായകമാണ്. മറ്റ് വര്‍ഗങ്ങളില്‍ ജനിച്ച് തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്മാരായി മാറി പാര്‍ട്ടിയില്‍ വന്നവരിലായാലും തൊഴിലാളിവര്‍ഗത്തില്‍ നിന്നുയര്‍ന്നുവന്ന കമ്യൂണിസ്റ്റുകാരിലായാലും അന്യവര്‍ഗവീക്ഷണവും സംസ്കാരവും പ്രതിഫലിക്കും. അതിനെതിരെ നിരന്തരപോരാട്ടം നടത്താതെ പാര്‍ട്ടിക്ക് അതിന്റെ വിപ്ലവ സ്വഭാവം നിലനിര്‍ത്താന്‍ കഴിയുകയില്ല. ''ഈ നിരന്തര സമരത്തിനുള്ള ഉപകരണങ്ങളാണ് ഓരോ കമ്യൂണിസ്റ്റും അംഗമായിട്ടുള്ള സ്വന്തം ഘടകത്തില്‍ നടക്കുന്ന വിമര്‍ശന_സ്വയം വിമര്‍ശനങ്ങളും മേല്‍ഘടകങ്ങളുടേതായ അച്ചടക്കവും'' എന്ന് ഇ.എം.എസ്. പറഞ്ഞിട്ടുണ്ട്. ആ പ്രക്രിയയുടെ ഉയര്‍ന്ന രൂപമാണ് സമ്മേളനകാലഘട്ടങ്ങളില്‍ ബ്രാഞ്ച് മുതല്‍ പാര്‍ട്ടി കോണ്‍ഗ്രസ് വരെ യഥാര്‍ഥത്തില്‍ പ്രതിഫലിക്കേണ്ടത്. സി.പി.എം. മലപ്പുറത്തുനിന്ന് കോട്ടയത്ത് എത്തുമ്പോഴേക്കും സാമ്പത്തികവും രാഷ്ട്രീയവും താത്ത്വികവുമായ തലങ്ങളില്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ചുപോന്ന നയങ്ങളിലും നിലപാടുകളിലും പ്രവര്‍ത്തനശൈലിയിലും അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ട്. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള മണല്‍ മാഫിയ തൊട്ട് സര്‍വവ്യാപിയായ ഭൂമി മാഫിയകള്‍ വരെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതാക്കളുടേയും പാര്‍ട്ടി പ്രസിദ്ധീകരണ മേലാളന്മാരുടേയും ബന്ധം. വിദേശമൂലധന ശക്തികളോടുള്ള വിധേയത്വം. തൊഴിലാളിവര്‍ഗ വിപ്ലവ സംസ്കാരത്തിന് പകരം ബിസിനസ് വര്‍ഗ വിപ്ലവ സംസ്കാരമെന്ന കാഴ്ചപ്പാട്. ഇത്തരം സാമ്പത്തിക_ബിസിനസ്_ക്രിമിനല്‍ ശക്തികള്‍ക്ക് പാര്‍ട്ടി നേതൃത്വത്തില്‍ കൈവന്നിട്ടുള്ള അമ്പരപ്പിക്കുന്ന സ്വാധീനം. ഇതിന്റെയെല്ലാം നിരവധി തെളിവുകള്‍ പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്. യഥാര്‍ഥത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സി.പി.എമ്മില്‍ തുടരുന്ന വിഭാഗീയതയും വ്യക്തികേന്ദ്രീകൃത രാഷ്ട്രീയവുമാണ് ഈ വര്‍ഗവിരുദ്ധ ശക്തികള്‍ക്ക് പാര്‍ട്ടിയില്‍ നുഴഞ്ഞുകയറാന്‍ അവസരമുണ്ടാക്കിയത്. കോടികളുടെ സംഭാവനയുമായി ബന്ധപ്പെട്ട് മറനീക്കിയ വിഷയങ്ങളെല്ലാം എങ്ങനെ എന്തുകൊണ്ട് സംഭവിച്ചു എന്ന ചര്‍ച്ച ഈ സമ്മേളനങ്ങളില്‍ നടക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ സി.പി.എം. പേരില്‍ മാത്രം കമ്യൂണിസ്റ്റായി അവശേഷിക്കും. സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ നേരത്തേ പൊതുജനമധ്യത്തിലേക്ക് വലിച്ചിട്ട് തീ കൊളുത്തിയിരുന്ന വിമര്‍ശക വീരന്മാരാണിപ്പോള്‍ സി.പി.എമ്മില്‍ വിഭാഗീയത തുടച്ചുനീക്കപ്പെടുകയാണ് എന്ന് സമാധാനിപ്പിക്കുന്നത്. അതിനിടയിലും വി.എസ്. പക്ഷത്തിന്റെ തുടച്ചുനീക്കലാണ് വിഭാഗീയ നിര്‍മാര്‍ജനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചിലരെങ്കിലും സത്യസന്ധമായി കുറിച്ചിടുന്നുണ്ട്. സോവിയറ്റ് പാര്‍ട്ടിയെ കുളിപ്പിച്ച് കൊന്ന ഗോര്‍ബച്ചേവിന്റെ ഗ്ലാസ്നസ്തിനെയും പെരിസ്ത്രോയ്ക്കയെയും സ്വാഗതം ചെയ്തവരാണ് കാലഹരണപ്പെട്ട ചട്ടക്കൂടുകള്‍ വലിച്ചെറിഞ്ഞ് സി.പി.എം. ജനാധിപത്യവത്കരിക്കുന്നതില്‍ സന്തോഷിക്കുന്നത്.
പുറത്തുനിന്നുളള അജന്‍ഡകളൊന്നും സി.പി.എമ്മില്‍ ഏശില്ലെന്ന വാദവും പരിശോധിക്കപ്പെടേണ്ടതാണ്. പൂരത്തിന് എഴുന്നളളിക്കുന്ന ഗജവീരന് പാപ്പാന്മാര്‍ക്കും തോട്ടികള്‍ക്കും അപ്പുറം അനങ്ങാന്‍ വയ്യാത്തവിധം ഇടച്ചങ്ങല ഇട്ട് നിയന്ത്രണം വെക്കാറുണ്ട്. അതിനെ അനുസ്മരിപ്പിക്കും വിധമാണ് സി.പി.എമ്മിന്റെ കേരള ഘടകത്തിന് മാത്രമായി സമ്മേളന നടത്തിപ്പിന് പ്രത്യേക മാര്‍ഗനിര്‍ദേശരേഖ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ കൈയൊപ്പോടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രത്യയശാസ്ത്ര പ്രശ്നങ്ങളുമായി കേരളത്തിന്റെ തെക്കു വടക്ക് നടന്ന് പരസ്യമായി ആഹ്വാനങ്ങള്‍ ഇറക്കാനോ കോട്ടയത്ത് പാര്‍ട്ടി സംഘടനയ്ക്ക് മൂര്‍ച്ചകൂട്ടാന്‍ അരവും കത്തിയുമായി ചെല്ലാനോ ഇത്തവണ ആരും രംഗത്തില്ല. മാധ്യമസിന്‍ഡിക്കേറ്റിന്റെ ഭീഷണിയുമില്ല. അവരെല്ലാം പാര്‍ട്ടി നേതൃത്വത്തിന് പുഷ്പവൃഷ്ടി നടത്തുന്ന തിരക്കിലാണ്. എന്നിട്ടും എന്തുകൊണ്ടാണ് എംഗല്‍സും ലെനിനും ഇ.എം.എസ്സും വരെ പറഞ്ഞുപോന്ന വിമര്‍ശനവും സ്വയം വിമര്‍ശനവും മാറ്റിവെച്ച് സമവായം എന്നു പറയുന്ന വിപ്ലവ പ്രസ്ഥാനത്തിന് അന്യവും വിരുദ്ധവുമായ ഒരു പ്രക്രിയ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിനു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്?
പുറത്തുനിന്ന് അജന്‍ഡ സ്വീകരിക്കില്ല എന്നു പറയുമ്പോള്‍ തന്നെ ഉയര്‍ത്തിയ ചെങ്കൊടിയേയും രക്തസാക്ഷികളെ അനുസ്മരിക്കുന്ന മണ്ഡപങ്ങളേയും അപമാനിച്ച് കൊടിയും കുറുവടിയും മുദ്രാവാക്യവുമായി പുറത്തുനിന്നു വന്ന് സമ്മേളനങ്ങള്‍ മാറ്റിവെപ്പിക്കുന്നത് ആരാണ്. വാഗ്ദാനങ്ങളും പണവും നല്‍കി പ്രതിനിധികളെ പുറത്തുനിന്ന് വിലയ്ക്കെടുത്ത് ഭൂരിപക്ഷമോ സമവായമോ സൃഷ്ടിക്കുന്നതാരാണ്. ഈ ബാഹ്യ അജന്‍ഡകളും ആസൂത്രണവും കൊണ്ട് രൂപപ്പെടുന്ന കോട്ടയം സമ്മേളനത്തിലെ സംസ്ഥാന നേതൃത്വം ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ വിപ്ലവ പാതയാണോ വെട്ടിത്തുറക്കുക. അതോ വര്‍ഗസമൂഹത്തില്‍ ആഞ്ഞടിക്കുന്ന മുതലാളിത്തത്തിന്റെ കെട്ടുനാറുന്ന സംസ്കാരവും വിചാരധാരകളുമാണോ പേറുക. ഇടതുപക്ഷ_ജനാധിപത്യ മുന്നണി ഗവണ്മെന്റിനെ അധികാരത്തിലേറ്റിയിട്ടുള്ള ജനങ്ങള്‍ പാര്‍ട്ടിയിലെ വിഭാഗീയതയും അതിന്റെ രാഷ്ട്രീയ_സാമ്പത്തിക_താത്ത്വിക നയനിലപാടുകളില്‍ വന്നിട്ടുള്ള ജനവിരുദ്ധ നിലപാടുകളും ഗവണ്മെന്റിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതായി തിരിച്ചറിയുന്നു. വയനാട് പോലുള്ള ജില്ലകളിലെ സമ്മേളനങ്ങളില്‍ ഉണ്ടാകുന്ന ചര്‍ച്ചകളും തീരുമാനങ്ങളും ഇതിന്റെ പ്രതിഫലനമായിരിക്കും_ കാര്‍ഷിക പ്രതിസന്ധിയും മറ്റ് ദുരന്തങ്ങളും ഏറെ ഏറ്റിട്ടുള്ള മേഖലകളില്‍. ഇതാകട്ടെ പാര്‍ട്ടിയുടെ നയവും ജനങ്ങളും തമ്മിലുള്ള മൂര്‍ച്ചിച്ചുവരുന്ന വൈരുധ്യ ത്തിന്റെ ദൃഷ്ടാന്തമായിരിക്കും. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഇത് ആദ്യത്തെ അനുഭവമല്ലെന്ന് കാണും. ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ ഉടനെയാണല്ലോ കേരള പാര്‍ട്ടിയില്‍ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതും പി. കൃഷ്ണപിള്ള സമ്മേളനം തിരഞ്ഞെടുത്ത കമ്മിറ്റി പിരിച്ചുവിട്ടതും. ആറാം കോണ്‍ഗ്രസ് വിജയവാഡയില്‍ കൊടിയിറങ്ങിയതിന് പിറകെയാണ് മുപ്പത്തിരണ്ടു പേര്‍ നാഷണല്‍ കൌണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയതും തെനാലി കണ്‍വെന്‍ഷന്‍ നടന്നതും. ഒന്നായിരുന്ന പാര്‍ട്ടി കൊല്‍ക്കത്തയിലും മുംബൈയിലും വെവ്വേറെ കോണ്‍ഗ്രസ്സുകള്‍ വിളിച്ച് രണ്ടായത്. അത്തരമൊരു പ്രതിസന്ധിയിലേക്കാണോ ഈ പോക്ക്?

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

2 comments:

പിപ്പിള്‍സ്‌ ഫോറം. said...

വിഭാഗിയ നിര്‍മാജനമെന്നാല്‍ വി എസ് പക്ഷത്തെ തുടച്ചുനീക്കല്‍ .
സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ നേരത്തേ പൊതുജനമധ്യത്തിലേക്ക് വലിച്ചിട്ട് തീ കൊളുത്തിയിരുന്ന വിമര്‍ശക വീരന്മാരാണിപ്പോള്‍ സി.പി.എമ്മില്‍ വിഭാഗീയത തുടച്ചുനീക്കപ്പെടുകയാണ് എന്ന് സമാധാനിപ്പിക്കുന്നത്. അതിനിട യിലും വി.എസ്. പക്ഷത്തിന്റെ തുടച്ചുനീക്കലാണ് വിഭാഗീയ നിര്‍മാര്‍ജനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചിലരെങ്കിലും സത്യസന്ധമായി കുറിച്ചിടുന്നുണ്ട്. സോവിയറ്റ് പാര്‍ട്ടിയെ കുളിപ്പിച്ച് കൊന്ന ഗോര്‍ബച്ചേവിന്റെ ഗ്ലാസ്നസ്തിനെയും പെരിസ്ത്രോയ്ക്കയെയും സ്വാഗതം ചെയ്തവരാണ് കാലഹരണപ്പെട്ട ചട്ടക്കൂടുകള്‍ വലിച്ചെറിഞ്ഞ് സി.പി.എം. ജനാധിപത്യവത്കരിക്കുന്നതില്‍ സന്തോഷിക്കുന്നത്

സി.പി.എം. സമ്മേളനങ്ങളെ സംബന്ധിച്ച് നടക്കുന്ന സംവാദങ്ങളില്‍ ഉയര്‍ന്നുനില്‍ക്കുന്ന വാദമുഖങ്ങള്‍ വിലയിരു ത്തേണ്ടതുണ്ട്. ഒന്ന്: ചിലയിടങ്ങളില്‍ കുഴപ്പങ്ങള്‍ നടന്നാലും കേരളത്തിലെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിക്കും സാധിക്കാത്ത ജനാധിപത്യപ്രക്രിയ സി.പി.എമ്മില്‍ നടക്കുന്നു. രണ്ട്: തുരുമ്പിച്ച ചട്ടക്കൂടുകള്‍ വലിച്ചെറിഞ്ഞ് ലോകത്താകെ ആഞ്ഞ ടിക്കുന്ന ജനാധിപത്യവുമായി താദാത്മ്യം പ്രാപിക്കുന്നതിന്റെ തുടക്കമാണ്. സി.പി.എമ്മില്‍ നടക്കുന്നത്. മൂന്ന്: പുറത്തു നിന്നുളള അജന്‍ഡകളൊന്നും സമ്മേളന പ്രക്രിയകളെ ബാധിക്കില്ല. സി.പി.എമ്മിന് തനതായ സംവിധാനങ്ങള്‍ വഴി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.
ഈ അടുത്തകാലം വരെ സി.പി.എമ്മിന്റെ 'ജനാധിപത്യ വിരുദ്ധത'യെ നിരന്തരം വിമര്‍ശിച്ചുപോന്നവരാണ് ഇപ്പോള്‍ ആ പാര്‍ട്ടിയിലെ ജനാധിപത്യപ്രക്രിയയുടെ വക്താക്കളായി വന്നിട്ടുള്ളത്. ഇത് അവര്‍ക്കു വന്ന മാറ്റമാണോ പാര്‍ട്ടിക്ക് വന്നുകൊണ്ടിരിക്കുന്ന മാറ്റമാണോ എന്നാണ് അറിയേണ്ടത്. ആദ്യ അഭിപ്രായം പരിശോധിക്കാം. 25000_ലേറെ ബ്രാഞ്ചു കളില്‍ ആരംഭിച്ച്, 15000_ലേറെ ലോക്കല്‍ കമ്മിറ്റികളിലും 180_ഓളം ഏരിയാ കമ്മിറ്റികളിലും പിന്നെ 14 ജില്ലകളിലും ഒടുവില്‍ കോട്ടയത്തെ സംസ്ഥാന സമ്മേളനത്തിലുമായി മൂന്ന്നാല് മാസങ്ങളെടുത്ത് പൂര്‍ത്തിയാകുന്നതാണ് സി.പി.എമ്മിന്റെ കേരളത്തിലെ സമ്മേളനപ്രക്രിയ.
ഈ അര്‍ഥത്തില്‍ ഇതൊരു സുപ്രധാന ജനാധിപത്യപ്രക്രിയ തന്നെ. എന്നാല്‍ ഇതിനെ കോണ്‍ഗ്രസ് അടക്കമുളള ബൂര്‍ഷ്വാ_ജനാധിപത്യ പാര്‍ട്ടികളിലെ സംഘടനാ തിരഞ്ഞെടുപ്പുകള്‍ക്ക് സമാനമായി കാണുന്നത് ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിക്ക് അപമാനമാണ്. ജനാധിപത്യപാര്‍ട്ടികളെന്ന് അവര്‍ സ്വയം വിളിക്കുകയും ബൂര്‍ഷ്വാ പാര്‍ട്ടികളെന്ന് കമ്യൂണിസ്റ്റുകാര്‍ വിശേഷിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടികളും തൊഴിലാളിവര്‍ഗപാര്‍ട്ടിയും ഘടനയിലും പ്രവര്‍ത്തനശൈലിയിലും ലക്ഷ്യത്തിലും മഞ്ഞളും അഞ്ജനവും എന്ന പോലെ രണ്ടാകേണ്ടതുകൊണ്ട്. എംഗല്‍സ് രൂപം നല്‍കുകയും ലെനിന്‍ പ്രയോഗത്തില്‍ വരുത്തുകയും അതിന്റെ ചുവടുപിടിച്ച് ലോകത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ കേരളത്തിലും ഇന്ത്യയിലും കെട്ടിപ്പടുക്കുകയും ചെയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രത്യേകത സി.പി.എം. എങ്കിലും തിരിച്ചറിയേണ്ടതുണ്ട്.
കോണ്‍ഗ്രസ്സോ ജനസംഘമോ ബി.ജെ.പി.യോ ഒരു ചരിത്രഘട്ടത്തില്‍ രൂപപ്പെട്ടതിന് ശേഷം ആ നിര്‍മിതിയുടെ ചട്ടക്കൂടി നകത്ത് പുതിയ നേതാക്കള്‍ ഉയര്‍ന്നുവരികയും അവരുടെ ഇച്ഛയ്ക്കും ശൈലിക്കുമൊത്തുള്ള പ്രവര്‍ത്തനത്തിന് ആ പാര്‍ട്ടികള്‍ വിധേയമാകുകയുമാണ് ചെയ്യുന്നത്. തിലകന്റേയും ഗാന്ധിജിയുടേയും നെല്ക്കുവിന്റേയും സുഭാഷ്ചന്ദ്രബോസിന്റേയും കോണ്‍ഗ്രസ് എങ്ങനെ ഇന്ദിരയുടേയും രാജീവ് ഗാന്ധിയുടേയും പിന്നെ നരസിംഹറാവുവിന്റേയും സീതാറാം കേസരിയുടേയും ഒടുവിലിപ്പോള്‍ സോണിയയുടേയും മന്‍മോഹന്‍സിങ്ങിന്റേയും കോണ്‍ഗ്രസ്സായി മാറിയതുപോലെ.
എന്നാല്‍ തൊഴിലാളിവര്‍ഗത്തിന്റെ പാര്‍ട്ടിയാകട്ടെ സമൂഹം ഉടച്ചുവാര്‍ക്കുന്ന വിപ്ലവപ്രക്രിയയ്ക്ക് നേതൃത്വം നല്‍കേണ്ട പാര്‍ട്ടിയാണ്. അനുദിന പോരാട്ടത്തിലൂടെ ആ ലക്ഷ്യത്തിലേക്ക് അത് വളരേണ്ടതുണ്ട്. സാമ്പത്തികം_രാഷ്ട്രീയം_ താത്ത്വികം എന്നീ മൂന്ന് മേഖലകളിലും ബൂര്‍ഷ്വാസിയുടേതിനെതിരായ തൊഴിലാളിവര്‍ഗനിലപാട് ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ വിപ്ലവപ്രക്രിയ യാഥാര്‍ഥ്യമാകൂ. അതുകൊണ്ട് ഈ മൂന്ന് സമരമുഖങ്ങളും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പാര്‍ട്ടിക്കുതന്നെയും നിര്‍ണായകമാണ്. മറ്റ് വര്‍ഗങ്ങളില്‍ ജനിച്ച് തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്മാരായി മാറി പാര്‍ട്ടിയില്‍ വന്നവരിലായാലും തൊഴിലാളിവര്‍ഗത്തില്‍ നിന്നുയര്‍ന്നുവന്ന കമ്യൂണിസ്റ്റുകാരിലായാലും അന്യവര്‍ഗവീക്ഷണവും സംസ്കാരവും പ്രതിഫലിക്കും. അതിനെതിരെ നിരന്തരപോരാട്ടം നടത്താതെ പാര്‍ട്ടിക്ക് അതിന്റെ വിപ്ലവ സ്വഭാവം നിലനിര്‍ത്താന്‍ കഴിയുകയില്ല.
''ഈ നിരന്തര സമരത്തിനുള്ള ഉപകരണങ്ങളാണ് ഓരോ കമ്യൂണിസ്റ്റും അംഗമായിട്ടുള്ള സ്വന്തം ഘടകത്തില്‍ നടക്കുന്ന വിമര്‍ശന_സ്വയം വിമര്‍ശനങ്ങളും മേല്‍ഘടകങ്ങളുടേതായ അച്ചടക്കവും'' എന്ന് ഇ.എം.എസ്. പറഞ്ഞിട്ടുണ്ട്. ആ പ്രക്രിയയുടെ ഉയര്‍ന്ന രൂപമാണ് സമ്മേളനകാലഘട്ടങ്ങളില്‍ ബ്രാഞ്ച് മുതല്‍ പാര്‍ട്ടി കോണ്‍ഗ്രസ് വരെ യഥാര്‍ഥത്തില്‍ പ്രതിഫലിക്കേണ്ടത്.
സി.പി.എം. മലപ്പുറത്തുനിന്ന് കോട്ടയത്ത് എത്തുമ്പോഴേക്കും സാമ്പത്തികവും രാഷ്ട്രീയവും താത്ത്വികവുമായ തലങ്ങളില്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ചുപോന്ന നയങ്ങളിലും നിലപാടുകളിലും പ്രവര്‍ത്തനശൈലിയിലും അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ട്. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള മണല്‍ മാഫിയ തൊട്ട് സര്‍വവ്യാപിയായ ഭൂമി മാഫിയകള്‍ വരെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതാക്കളുടേയും പാര്‍ട്ടി പ്രസിദ്ധീകരണ മേലാളന്മാരുടേയും ബന്ധം. വിദേശമൂലധന ശക്തികളോടുള്ള വിധേയത്വം. തൊഴിലാളിവര്‍ഗ വിപ്ലവ സംസ്കാരത്തിന് പകരം ബിസിനസ് വര്‍ഗ വിപ്ലവ സംസ്കാരമെന്ന കാഴ്ചപ്പാട്. ഇത്തരം സാമ്പത്തിക_ബിസിനസ്_ക്രിമിനല്‍ ശക്തികള്‍ക്ക് പാര്‍ട്ടി നേതൃത്വത്തില്‍ കൈവന്നിട്ടുള്ള അമ്പരപ്പിക്കുന്ന സ്വാധീനം. ഇതിന്റെയെല്ലാം നിരവധി തെളിവുകള്‍ പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്.
യഥാര്‍ഥത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സി.പി.എമ്മില്‍ തുടരുന്ന വിഭാഗീയതയും വ്യക്തികേന്ദ്രീകൃത രാഷ്ട്രീയവുമാണ് ഈ വര്‍ഗവിരുദ്ധ ശക്തികള്‍ക്ക് പാര്‍ട്ടിയില്‍ നുഴഞ്ഞുകയറാന്‍ അവസരമുണ്ടാക്കിയത്. കോടികളുടെ സംഭാവനയുമായി ബന്ധപ്പെട്ട് മറനീക്കിയ വിഷയങ്ങളെല്ലാം എങ്ങനെ എന്തുകൊണ്ട് സംഭവിച്ചു എന്ന ചര്‍ച്ച ഈ സമ്മേളനങ്ങളില്‍ നടക്കേണ്ടഎസ്. പക്ഷത്തിന്റെ തുടച്ചുനീക്കലാണ് വിഭാഗീയ നിര്‍മാര്‍ജനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചിലരെങ്കിലും സത്യസന്ധമായി കുറിച്ചിടുന്നുണ്ട്. സോവിയറ്റ് പാര്‍ട്ടിയെ കുളിപ്പിച്ച് കൊന്ന ഗോര്‍ബച്ചേവിന്റെ ഗ്ലാസ്നസ്തിനെയും പെരിസ്ത്രോയ്ക്കയെയും സ്വാഗതം ചെയ്തവരാണ് കാലഹരണപ്പെട്ട ചട്ടക്കൂടുകള്‍ വലിച്ചെറിഞ്ഞ് സി.പി.എം. ജനാധിപത്യവത്കരിക്കുന്നതില്‍ സന്തോഷിക്കുന്നത്.

പുറത്തുനിന്നുളള അജന്‍ഡകളൊന്നും സി.പി.എമ്മില്‍ ഏശില്ലെന്ന വാദവും പരിശോധിക്കപ്പെടേണ്ടതാണ്. പൂരത്തിന് എഴുന്നളളിക്കുന്ന ഗജവീരന് പാപ്പാന്മാര്‍ക്കും തോട്ടികള്‍ക്കും അപ്പുറം അനങ്ങാന്‍ വയ്യാത്തവിധം ഇടച്ചങ്ങല ഇട്ട് നിയന്ത്രണം വെക്കാറുണ്ട്. അതിനെ അനുസ്മരിപ്പിക്കും വിധമാണ് സി.പി.എമ്മിന്റെ കേരള ഘടകത്തിന് മാത്രമായി സമ്മേളന നടത്തിപ്പിന് പ്രത്യേക മാര്‍ഗനിര്‍ദേശരേഖ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ കൈയൊപ്പോടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രത്യയശാസ്ത്ര പ്രശ്നങ്ങളുമായി കേരളത്തിന്റെ തെക്കു വടക്ക് നടന്ന് പരസ്യമായി ആഹ്വാനങ്ങള്‍ ഇറക്കാനോ കോട്ടയത്ത് പാര്‍ട്ടി സംഘടനയ്ക്ക് മൂര്‍ച്ചകൂട്ടാന്‍ അരവും കത്തിയുമായി ചെല്ലാനോ ഇത്തവണ ആരും രംഗത്തില്ല. മാധ്യമസിന്‍ഡിക്കേറ്റിന്റെ ഭീഷണിയുമില്ല. അവരെല്ലാം പാര്‍ട്ടി നേതൃത്വത്തിന് പുഷ്പവൃഷ്ടി നടത്തുന്ന തിരക്കിലാണ്. എന്നിട്ടും എന്തുകൊണ്ടാണ് എംഗല്‍സും ലെനിനും ഇ.എം.എസ്സും വരെ പറഞ്ഞുപോന്ന വിമര്‍ശനവും സ്വയം വിമര്‍ശനവും മാറ്റിവെച്ച് സമവായം എന്നു പറയുന്ന വിപ്ലവ പ്രസ്ഥാനത്തിന് അന്യവും വിരുദ്ധവുമായ ഒരു പ്രക്രിയ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിനു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്?

പുറത്തുനിന്ന് അജന്‍ഡ സ്വീകരിക്കില്ല എന്നു പറയുമ്പോള്‍ തന്നെ ഉയര്‍ത്തിയ ചെങ്കൊടിയേയും രക്തസാക്ഷികളെ അനുസ്മരിക്കുന്ന മണ്ഡപങ്ങളേയും അപമാനിച്ച് കൊടിയും കുറുവടിയും മുദ്രാവാക്യവുമായി പുറത്തുനിന്നു വന്ന് സമ്മേളനങ്ങള്‍ മാറ്റിവെപ്പിക്കുന്നത് ആരാണ്. വാഗ്ദാനങ്ങളും പണവും നല്‍കി പ്രതിനിധികളെ പുറത്തുനിന്ന് വിലയ്ക്കെടുത്ത് ഭൂരിപക്ഷമോ സമവായമോ സൃഷ്ടിക്കുന്നതാരാണ്. ഈ ബാഹ്യ അജന്‍ഡകളും ആസൂത്രണവും കൊണ്ട് രൂപപ്പെടുന്ന കോട്ടയം സമ്മേളനത്തിലെ സംസ്ഥാന നേതൃത്വം ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ വിപ്ലവ പാതയാണോ വെട്ടിത്തുറക്കുക. അതോ വര്‍ഗസമൂഹത്തില്‍ ആഞ്ഞടിക്കുന്ന മുതലാളിത്തത്തിന്റെ കെട്ടുനാറുന്ന സംസ്കാരവും വിചാരധാരകളുമാണോ പേറുക.
ഇടതുപക്ഷ_ജനാധിപത്യ മുന്നണി ഗവണ്മെന്റിനെ അധികാരത്തിലേറ്റിയിട്ടുള്ള ജനങ്ങള്‍ പാര്‍ട്ടിയിലെ വിഭാഗീയതയും അതിന്റെ രാഷ്ട്രീയ_സാമ്പത്തിക_താത്ത്വിക നയനിലപാടുകളില്‍ വന്നിട്ടുള്ള ജനവിരുദ്ധ നിലപാടുകളും ഗവണ്മെന്റിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതായി തിരിച്ചറിയുന്നു. വയനാട് പോലുള്ള ജില്ലകളിലെ സമ്മേളനങ്ങളില്‍ ഉണ്ടാകുന്ന ചര്‍ച്ചകളും തീരുമാനങ്ങളും ഇതിന്റെ പ്രതിഫലനമായിരിക്കും_ കാര്‍ഷിക പ്രതിസന്ധിയും മറ്റ് ദുരന്തങ്ങളും ഏറെ ഏറ്റിട്ടുള്ള മേഖലകളില്‍. ഇതാകട്ടെ പാര്‍ട്ടിയുടെ നയവും ജനങ്ങളും തമ്മിലുള്ള മൂര്‍ച്ചിച്ചുവരുന്ന വൈരുധ്യ ത്തിന്റെ ദൃഷ്ടാന്തമായിരിക്കും. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഇത് ആദ്യത്തെ അനുഭവമല്ലെന്ന് കാണും. ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ ഉടനെയാണല്ലോ കേരള പാര്‍ട്ടിയില്‍ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതും പി. കൃഷ്ണപിള്ള സമ്മേളനം തിരഞ്ഞെടുത്ത കമ്മിറ്റി പിരിച്ചുവിട്ടതും. ആറാം കോണ്‍ഗ്രസ് വിജയവാഡയില്‍ കൊടിയിറങ്ങിയതിന് പിറകെയാണ് മുപ്പത്തിരണ്ടു പേര്‍ നാഷണല്‍ കൌണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയതും തെനാലി കണ്‍വെന്‍ഷന്‍ നടന്നതും. ഒന്നായിരുന്ന പാര്‍ട്ടി കൊല്‍ക്കത്തയിലും മുംബൈയിലും വെവ്വേറെ കോണ്‍ഗ്രസ്സുകള്‍ വിളിച്ച് രണ്ടായത്. അത്തരമൊരു പ്രതിസന്ധിയിലേക്കാണോ ഈ പോക്ക്?

തുണ്ട്. ഇല്ലെങ്കില്‍ സി.പി.എം. പേരില്‍ മാത്രം കമ്യൂണിസ്റ്റായി അവശേഷിക്കും.
സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ നേരത്തേ പൊതുജനമധ്യത്തിലേക്ക് വലിച്ചിട്ട് തീ കൊളുത്തിയിരുന്ന വിമര്‍ശക വീരന്മാരാണിപ്പോള്‍ സി.പി.എമ്മില്‍ വിഭാഗീയത തുടച്ചുനീക്കപ്പെടുകയാണ് എന്ന് സമാധാനിപ്പിക്കുന്നത്. അതിനിടയിലും വി.

ഒരു “ദേശാഭിമാനി” said...

കേരളമെന്നു പറഞ്ഞല്‍, അച്ചുതാനന്ദനും, പിണറായിയും, സി പി എമ്മും, മുരളിയും, കരുണാകരനും, ഉമ്മന്‍ ചാണ്ടിയും ഒക്കെ കൂടിയ ഒരു രാഷ്ട്രീയ ചന്ത മാത്രമാണന്നും, അവരുടെപ്രശ്നങ്ങല്‍ മാത്രമെ പ്രശ്നങ്ങളാകുന്നുള്ളു എന്നുള്ള ഒരു ഇമേജ് ആണു മൊത്തത്തില്‍ ഉള്ളതു. ഇതു മാറ്റി, കേരളം സംസ്ക്കാരസമ്പന്നരുടെ നാടാണന്നും, നമ്മള്‍, ജനാധിപത്യത്തെ അതിന്റ്റെ പരിപൂര്‍ണ്ണ പരിശുധ്ദിയോടെ നടപ്പക്കുന്നുണ്ടു എന്നാകണം.!