വി.എസ്. ഉറച്ചുതന്നെ: ഔദ്യോഗികപക്ഷത്തിനെതിരേ നേരിട്ടു പരാതി .
കോട്ടയം: പി.ബിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഔദ്യോഗിക വിഭാഗം തുടര്‍ച്ചയായി ലംഘിക്കുന്നുവെന്നാരോപിച്ച് വി.എസ്. പക്ഷം സി.പി.എം. കേന്ദ്ര കമ്മിറ്റിക്ക് വീണ്ടും പരാതി നല്കി. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയോഗത്തില്‍ വി.എസ്. അച്യുതാനന്ദന് നേരിട്ടാണു പരാതിപ്പെട്ടത്.
കീഴ്ഘടകങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ജില്ലാ സമ്മേളനങ്ങള്‍ നടത്താവൂ എന്ന നിര്‍ദേശം ഔദ്യോഗികപക്ഷം അവഗണിക്കുകയാണെന്നും പി.ബി. ഇടപെടണമെന്നുമാണു വി.എസ്. ആവശ്യപ്പെട്ടത്. ഔദ്യോഗികപക്ഷത്തിന്റെ പിടിവാശിയില്‍ നടക്കുന്ന സമ്മേളനങ്ങളുടെ പട്ടികയും നല്‍കിയതായാണ് അറിവ്. പരാതിയുടെ അടിസ്ഥാനത്തില്‍ പി.ബിയുടെ നിര്‍ദ്ദേശപ്രകാരം ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ എസ്. അജയകുമാര്‍ എം.പി.യെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ഔദ്യോഗികപക്ഷം തീരുമാനമെടുത്തിരുന്നു. പാലക്കാട് ജില്ലയില്‍ പതിനൊന്നും കോട്ടയം ജില്ലയില്‍ നാലും അടക്കം വിവിധ ജില്ലകളിലായി അമ്പതോളം കീഴ്ഘടകങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഔദ്യോഗികപക്ഷം നിര്‍ത്തിവച്ചിരിക്കുന്നത്.
കീഴ്ഘടകങ്ങളില്‍ മത്സരം ഒഴിവാക്കണമെന്ന കേന്ദ്രനിര്‍ദേശം ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് സമ്മേളനങ്ങള്‍ റദ്ദാക്കിയത്. ഔദ്യോഗികപക്ഷത്തിനെതിരേ മത്സരം നടന്ന സമ്മേളനങ്ങള്‍ മാത്രമാണു നിര്‍ത്തിവച്ചത്. പിണറായിപക്ഷം മത്സരിച്ച സമ്മേളനങ്ങള്‍ എല്ലാം സാധുവാക്കുകയും ചെയ്തു.
പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ സമ്മേളനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. ജില്ലാകമ്മിറ്റി പിടിക്കാനായി ശക്തമായ പോരാട്ടം നടക്കുന്നതും ഈ ജില്ലകളിലാണ്. സമ്മേളനങ്ങള്‍ ആരംഭിച്ചതുമുതല്‍ ഔദ്യോഗികപക്ഷത്തിനെതിരേ ആയിരത്തിലേറെ പരാതികളാണ് കേന്ദ്ര കമ്മിറ്റിക്കു ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലാണ് വി.എസ്. നേരിട്ട് ഔദ്യോഗിക വിഭാഗത്തിനെതിരേ പരാതി ഉന്നയിച്ചത്. സി.പി.എം. ജില്ലാ സമ്മേളനം ഏഴു ജില്ലകളില്‍ പൂര്‍ത്തിയായപ്പോള്‍ ഔദ്യോഗികപക്ഷം വ്യക്തമായ മുന്‍തൂക്കം നേടിയിട്ടുണ്ട്.
പത്തനംതിട്ടയും വയനാടും മാത്രമാണ് വി.എസ്. പക്ഷത്തിനു നേടാനായത്. സമവായത്തിന്റെ പേരില്‍ കോട്ടയവും കോഴിക്കോടും മലപ്പുറവും ഇടുക്കിയും കാസര്‍ഗോഡും ഔദ്യോഗികപക്ഷം നിലനിര്‍ത്തി. സംസ്ഥാന സമ്മേളന പ്രതിനിധികളും ഭൂരിപക്ഷം ഔദ്യോഗികപക്ഷത്തോടൊപ്പമാണ്.
കീഴ്ഘടകങ്ങളില്‍ നിന്നുള്ള തങ്ങളുടെ പ്രതിനിധികള്‍ക്കു ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തതാണ് പിണറായി പക്ഷത്തിന് ജില്ലാ കമ്മിറ്റികളില്‍ മേല്‍ക്കൈ നേടിക്കൊടുക്കുന്നതെന്നതാണ് വി.എസ്. പക്ഷത്തിന്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് കീഴ്ഘടകങ്ങിലെ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പി.ബിയെ സമീപിച്ചത്.
Wednesday, December 26, 2007
Subscribe to:
Post Comments (Atom)
1 comment:
വി.എസ്. ഉറച്ചുതന്നെ: ഔദ്യോഗികപക്ഷത്തിനെതിരേ നേരിട്ടു പരാതി
കോട്ടയം: പി.ബിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഔദ്യോഗിക വിഭാഗം തുടര്‍ച്ചയായി ലംഘിക്കുന്നുവെന്നാരോപിച്ച് വി.എസ്. പക്ഷം സി.പി.എം. കേന്ദ്ര കമ്മിറ്റിക്ക് വീണ്ടും പരാതി നല്കി. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയോഗത്തില്‍ വി.എസ്. അച്യുതാനന്ദന് നേരിട്ടാണു പരാതിപ്പെട്ടത്.
കീഴ്ഘടകങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ജില്ലാ സമ്മേളനങ്ങള്‍ നടത്താവൂ എന്ന നിര്‍ദേശം ഔദ്യോഗികപക്ഷം അവഗണിക്കുകയാണെന്നും പി.ബി. ഇടപെടണമെന്നുമാണു വി.എസ്. ആവശ്യപ്പെട്ടത്. ഔദ്യോഗികപക്ഷത്തിന്റെ പിടിവാശിയില്‍ നടക്കുന്ന സമ്മേളനങ്ങളുടെ പട്ടികയും നല്‍കിയതായാണ് അറിവ്.
പരാതിയുടെ അടിസ്ഥാനത്തില്‍ പി.ബിയുടെ നിര്‍ദ്ദേശപ്രകാരം ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ എസ്. അജയകുമാര്‍ എം.പി.യെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ഔദ്യോഗികപക്ഷം തീരുമാനമെടുത്തിരുന്നു. പാലക്കാട് ജില്ലയില്‍ പതിനൊന്നും കോട്ടയം ജില്ലയില്‍ നാലും അടക്കം വിവിധ ജില്ലകളിലായി അമ്പതോളം കീഴ്ഘടകങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഔദ്യോഗികപക്ഷം നിര്‍ത്തിവച്ചിരിക്കുന്നത്.

Post a Comment