Wednesday, December 26, 2007

ഭൂപരിഷ്കാരം അട്ടിമറിക്കുന്നു . സഖാക്കളേ ഉറങ്ങിയോ ?വി.എസ്. (അതോ അച്ചടക്കത്തിന്റെ വാളും സ്ഥാനമാനങളും നോട്ടുകെട്ടും കാണിച്ച് പിണറായി നിങളെ മയക്കി കെടു

ഭൂപരിഷ്കാരം അട്ടിമറിക്കുന്നു . സഖാക്കളേ ഉറങ്ങിയോ ?വി.എസ്. (അതോ അച്ചടക്കത്തിന്റെ വാളും സ്ഥാനമാനങളും നോട്ടുകെട്ടും കാണിച്ച് പിണറായി നിങളെ മയക്കി കെടുത്തിയതോ ?. ലേഖകന്‍)

തിരുവനന്തപുരം: "സംസ്ഥാനത്തു ഭൂസ്വാമിമാര്‍ വളരുന്നു. ഭൂപരിഷ്കരണ നിയമത്തെ പരാജയപ്പെടുത്തുന്ന വിധം ഇവര്‍ ഭൂമി കൈവശംവച്ചിരിക്കുന്നു.
വാട്ടര്‍ സപ്ളൈയുടെ പൈപ്പിനു മുകളില്‍പ്പോലും കെട്ടിടങ്ങള്‍ ഉയരുന്നു. ഒരു നിലയല്ല, ബഹുനില കെട്ടിടങ്ങള്‍. സുഖമായി നിര്‍മാണം പൂര്‍ത്തിയാക്കി ഇവര്‍ വാടകയും പിരിക്കുന്നു. സമീപമുള്ള പാര്‍ട്ടിക്കാര്‍ ഇതൊന്നും അറിയുന്നില്ലേ? പാര്‍ട്ടിക്കാര്‍ ഉറങ്ങിപ്പോയോ?" ഏറെനാളായി മനസില്‍ നീറിപ്പുകഞ്ഞ വികാരം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നാവിന്‍തുമ്പില്‍ തികട്ടിത്തികട്ടി വന്നപ്പോള്‍ ഞെട്ടിയത് അണികളല്ല, മൂന്നാര്‍ ദൌത്യം പൊളിക്കാന്‍ കൂട്ടുനിന്ന നേതൃത്വമാണ്. "ഭൂസ്വാമിമാരുടെ വരവോടെ കൃഷിയിടങ്ങള്‍ നികരുന്നു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ നാടാണിത്. ഇതനുസരിച്ച് ഒരാള്‍ക്ക് 15 ഏക്കര്‍ വരെ മാത്രമേ കൈവശം വയ്ക്കാന്‍ അവകാശമുള്ളൂ. എന്നാല്‍ ഈ നിയമം അട്ടിമറിക്കുന്ന തരത്തില്‍ ഭൂ സ്വാമിമാര്‍ അമിതഭൂമി കൈവശം വയ്ക്കുകയാണ്. ഇവരെ സര്‍ക്കാര്‍ നിലയ്ക്കു നിര്‍ത്തും"- സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അച്യുതാനന്ദന്‍ നല്‍കിയ ഈ മുന്നറിയിപ്പ് ഭൂസ്വാമിമാരേക്കാള്‍ പാര്‍ട്ടിയില്‍ ഭൂസ്വാമിമാര്‍ക്കു കൂട്ടുനില്‍ക്കുന്ന ലോബിക്കെതിരേയുള്ള ശക്തമായ താക്കീതായിരുന്നു. പാര്‍ട്ടി വിഭാഗീയതയില്‍ എന്നും തന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന തലസ്ഥാന ജില്ലയിലെ സമ്മേളനവേദിതന്നെ എതിരാളികള്‍ക്കുനേരെ ആശയപരമായ അസ്ത്രം തൊടുക്കാന്‍ വി.എസ്. തെരഞ്ഞെടുത്തതും ശ്രദ്ധേയം. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, ഡോ.തോമസ് ഐസക്, പാലോളി മുഹമ്മദ്കുട്ടി, പി.കെ.ശ്രീമതി, എ.കെ.ബാലന്‍. എം.എ.ബേബി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ദക്ഷിണാമൂര്‍ത്തി, ഇ.പി.ജയരാജന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അച്യുതാനന്ദന്റെ ആക്രമണം.
പാര്‍ട്ടി സമ്മേളനങ്ങളില്‍ വ്യക്ത്യധിഷ്ഠിത വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നു നിര്‍ദേശിച്ചു കൊണ്ടായിരുന്നു അച്യുതാനന്ദന്റെ തുടക്കം. പാര്‍ട്ടിനയങ്ങള്‍ നടപ്പാക്കുമ്പോഴുണ്ടാകുന്ന പാളിച്ചകളെ അതിരൂക്ഷമായി, നിര്‍ദാക്ഷിണ്യം വിമര്‍ശിക്കണമെന്നു പറയാനും അദ്ദേഹം മറന്നില്ല. രണ്ടു വാചകവും കൂട്ടി വായിച്ചാല്‍ ഒന്നു വ്യക്തമാകും-പിണറായിയേയോ ഔദ്യോഗിക ഗ്രൂപ്പില്‍പെട്ട മറ്റാരെയെങ്കിലുമോ വ്യക്തിപരമായി വിമര്‍ശിച്ചുവെന്ന ആക്ഷേപം ഒഴിവാക്കാനും, പാര്‍ട്ടി നയങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അവ പൊളിക്കാനാണു പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നതെന്ന് അണികളെ ബോധ്യപ്പെടുത്താനും മുഖ്യമന്ത്രി ആഗ്രഹിക്കുന്നു.
കാച്ചിക്കുറുക്കി കണക്കുകൂട്ടി വി.എസ്. പറഞ്ഞ വാചകങ്ങളുടെ അലകള്‍ കോട്ടയത്തു ഫെബ്രുവരിയില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ മുഴങ്ങിയാല്‍ അദ്ഭുതപ്പെടാനില്ല. പിണറായിയുടെ ആള്‍ബലത്തെ ആശയംകൊണ്ടു കീഴ്പ്പെടുത്താനാണു വി.എസിന്റെ നീക്കം.
"ഇപ്പോള്‍ നടന്നുവരുന്ന സര്‍വേ പൂര്‍ത്തിയായാലുടന്‍ ടാറ്റ കൈയേറിയ ഭൂമി സര്‍ക്കാര്‍ തിരികെപ്പിടിക്കും." ടാറ്റയുടെ ബോര്‍ഡ് എടുത്തുമാറ്റി സര്‍ക്കാരിന്റെ ബോര്‍ഡ് സ്ഥാപിച്ച നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചുകൊണ്ട് വി.എസ്. ഇങ്ങനെ പറഞ്ഞതും മൂന്നാര്‍ വരെ പോയി കൈയേറ്റ ലോബിക്കു പ്രോത്സാഹനം നല്‍കിയ പാര്‍ട്ടി നേതാക്കള്‍ക്കെതിരായ ഒളിയമ്പായിരുന്നു. "ടാറ്റയുടെ ഭൂമിക്കും വനഭൂമിക്കും ഇടയിലുള്ള സ്ഥലത്താണ് ടാറ്റ ബോര്‍ഡ് സ്ഥാപിച്ചത്. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്.
ഇതുള്‍പ്പെടെ മുപ്പത്തഞ്ചോളം ബോര്‍ഡുകള്‍ എടുത്തുമാറ്റി. ദ്രുതഗതിയില്‍ സര്‍വേ നടക്കുകയാണ്. കൈയേറ്റക്കാരില്‍ നിന്നും തിരികെപ്പിടിക്കുന്ന ഭൂമി ഭൂരഹിതരായ കര്‍ഷകര്‍ക്ക് നല്‍കും. കോവളത്ത് സര്‍ക്കാരിന്റെ കണ്ണായ സ്ഥലങ്ങള്‍ കൈയേറി. ഭൂമി തിരികെപ്പിടിക്കുമ്പോള്‍ കേസുവന്നാല്‍ അതിനെ നേരിടും.
ജനങ്ങളുടെ ഭൂമി ജനങ്ങളുടെ കൈയില്‍തന്നെ ഏല്‍പ്പിച്ചേ മതിയാകൂ. കലക്ടര്‍മാരുടെ യോഗം വിളിച്ച് ഓരോ സ്ഥലത്തും തിരിച്ചുപിടിച്ച ഭൂമിയുടെ കണക്കും പ്രവര്‍ത്തനവും അവലോകനം ചെയ്യും"- റവന്യൂ വകുപ്പു ഭരിക്കുന്ന സി.പി.ഐയേക്കാള്‍ ഭൂരഹിത ജനവിഭാഗത്തിനുവേണ്ടി ശബ്ദിക്കുന്നതു താനാണെന്ന സന്ദേശവും വി.എസിന്റെ ഈ വാചകങ്ങളിലുണ്ട്. സംഘടനാകാര്യങ്ങള്‍ക്കൊപ്പം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും സമ്മേളനത്തില്‍ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതും ശ്രദ്ധേയമാണ്.
സംഘടനാകാര്യങ്ങള്‍ പരിശോധിച്ചിരിക്കണമെന്നു തന്നെയാണ് ഇതിന്റെ വ്യംഗ്യം. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കുകയും ചെയ്തതുവഴി കര്‍ഷകര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ, ടൂറിസം മേഖലകളിലെ വളര്‍ച്ചയ്ക്ക് പ്രാമുഖ്യം നല്‍കി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.
കേരളത്തിന്റെ അഭിമാനം തന്നെ വില്‍ക്കുന്ന തരത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഒപ്പിടാന്‍ ശ്രമിച്ച സ്മാര്‍ട്ട്സിറ്റി പദ്ധതി സംസ്ഥാനത്തിന് അനുകൂലമാക്കി മാറ്റാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നിഷ്ക്രിയമാണെന്ന ഔദ്യോഗിക ഗ്രൂപ്പിന്റെ പ്രചരണത്തിനുള്ള മറുപടിയായിരുന്നു ഇത്.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

ഭൂപരിഷ്കാരം അട്ടിമറിക്കുന്നു . സഖാക്കളേ ഉറങ്ങിയോ ?വി.എസ്. അതോ അച്ചടക്കത്തിന്റെ വാളും സ്ഥാനമാനങളും നോട്ടുകെട്ടും കാണിച്ച് പിണറായി നിങളെ മയക്കി കെടുത്തിയതോ ?.( ലേഖകന്‍)
തിരുവനന്തപുരം: "സംസ്ഥാനത്തു ഭൂസ്വാമിമാര്‍ വളരുന്നു. ഭൂപരിഷ്കരണ നിയമത്തെ പരാജയപ്പെടുത്തുന്ന വിധം ഇവര്‍ ഭൂമി കൈവശംവച്ചിരിക്കുന്നു.

വാട്ടര്‍ സപ്ളൈയുടെ പൈപ്പിനു മുകളില്‍പ്പോലും കെട്ടിടങ്ങള്‍ ഉയരുന്നു. ഒരു നിലയല്ല, ബഹുനില കെട്ടിടങ്ങള്‍. സുഖമായി നിര്‍മാണം പൂര്‍ത്തിയാക്കി ഇവര്‍ വാടകയും പിരിക്കുന്നു. സമീപമുള്ള പാര്‍ട്ടിക്കാര്‍ ഇതൊന്നും അറിയുന്നില്ലേ? പാര്‍ട്ടിക്കാര്‍ ഉറങ്ങിപ്പോയോ?" ഏറെനാളായി മനസില്‍ നീറിപ്പുകഞ്ഞ വികാരം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നാവിന്‍തുമ്പില്‍ തികട്ടിത്തികട്ടി വന്നപ്പോള്‍ ഞെട്ടിയത് അണികളല്ല, മൂന്നാര്‍ ദൌത്യം പൊളിക്കാന്‍ കൂട്ടുനിന്ന നേതൃത്വമാണ്. "ഭൂസ്വാമിമാരുടെ വരവോടെ കൃഷിയിടങ്ങള്‍ നികരുന്നു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ നാടാണിത്. ഇതനുസരിച്ച് ഒരാള്‍ക്ക് 15 ഏക്കര്‍ വരെ മാത്രമേ കൈവശം വയ്ക്കാന്‍ അവകാശമുള്ളൂ. എന്നാല്‍ ഈ നിയമം അട്ടിമറിക്കുന്ന തരത്തില്‍ ഭൂ സ്വാമിമാര്‍ അമിതഭൂമി കൈവശം വയ്ക്കുകയാണ്. ഇവരെ സര്‍ക്കാര്‍ നിലയ്ക്കു നിര്‍ത്തും"- സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അച്യുതാനന്ദന്‍ നല്‍കിയ ഈ മുന്നറിയിപ്പ് ഭൂസ്വാമിമാരേക്കാള്‍ പാര്‍ട്ടിയില്‍ ഭൂസ്വാമിമാര്‍ക്കു കൂട്ടുനില്‍ക്കുന്ന ലോബിക്കെതിരേയുള്ള ശക്തമായ താക്കീതായിരുന്നു.
പാര്‍ട്ടി വിഭാഗീയതയില്‍ എന്നും തന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന തലസ്ഥാന ജില്ലയിലെ സമ്മേളനവേദിതന്നെ എതിരാളികള്‍ക്കുനേരെ ആശയപരമായ അസ്ത്രം തൊടുക്കാന്‍ വി.എസ്. തെരഞ്ഞെടുത്തതും ശ്രദ്ധേയം. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, ഡോ.തോമസ് ഐസക്, പാലോളി മുഹമ്മദ്കുട്ടി, പി.കെ.ശ്രീമതി, എ.കെ.ബാലന്‍. എം.എ.ബേബി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ദക്ഷിണാമൂര്‍ത്തി, ഇ.പി.ജയരാജന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അച്യുതാനന്ദന്റെ ആക്രമണം.