സഖാവ് സുധാകരന്റെ ദുശാസന വേഷം
p.surendran
മൂലധന ശക്തികളുമായി സന്ധി ചെയ്യാന്‍ സി.പി.എം. തയാറായതോടെ ഈ പ്രസ്ഥാനം അതിന്റെ ചരിത്രത്തിലാദ്യമായി കനത്ത നൈതിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. എന്തിനെയും ന്യായീകരിക്കാന്‍ തയാറായി കുറേ നേതാക്കളും അവരുടെ ദല്ലാളന്മാരായ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും രംഗത്തുവരുന്നുണ്ടെങ്കിലും ഇടതുപക്ഷ സഹയാത്രികരുടെ സന്ദേഹം കൂടിക്കൂടി വരുന്നു.
ന്യായീകരണങ്ങളൊന്നും ന്യായമല്ലെന്ന് എം.എന്‍. വിജയന് തന്റെ പ്രസംഗങ്ങളില്‍ പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. ആഗോള മൂലധന ശക്തികള്‍ മണ്ണും വെള്ളവും കവര്ന്നെടുക്കുമ്പോള് പാവപ്പെട്ടവരുടെ ജീവിക്കാനുള്ള അവകാശമാണു നിഷേധിക്കപ്പെടുന്നത്. ഇതാണ് അധിനിവേശത്തിന്റെ പുതിയമുഖം. മൂലധന ശക്തികളുമായി സന്ധി ചെയ്ത് ജനവിരുദ്ധമായ നിലപാടെടുക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെ സ്വാഭാവികമായും ജനങ്ങള്‍ ഒറ്റുകാരായി പരിഗണിക്കും. അവരെ തള്ളിമാറ്റി ജനങ്ങള്‍ സമരമുഖത്തേക്കു വരും. നന്ദിഗ്രാം ഇതിന്റെ സൂചന മാത്രമാണ്. സാമ്രാജ്യത്വം ശക്തിപ്പെടുന്തോറും അധിനിവേശം ശക്തിപ്പെടും. സമരങ്ങളും ശക്തിപ്പെടും. മനുഷ്യമുഖമുള്ള ആക്റ്റിവിസത്തിനും എഴുത്തിനും പത്രപ്രവര്‍ത്തനത്തിനുമൊക്കെ ഇന്നും സമരങ്ങളെ പിന്തുണയ്ക്കാതെ പറ്റില്ല. നോവുന്ന ആത്മാവിനെ സ്നേഹിക്കാത്ത ഒരു തത്വശാസ്ത്രത്തെയും സ്നേഹിക്കാനാവില്ലെന്ന വയലാറിന്റെ കവിപക്ഷം എഴുത്തുകാരന്റെ എക്കാലത്തെയും നിലപാടായി മാറുന്നതു സ്വാഭാവികം. ഭരണം നിലനില്ക്കാനായി രാഷ്ട്രീയപാര്‍ട്ടികള്‍ കൈക്കൊള്ളുന്ന നിലപാടുകളെ എതിര്‍ത്ത് എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും രംഗത്തുവരുന്നതോടെ അവര്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വെറുപ്പു ക്ഷണിച്ചുവരുത്തും.
ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ ബുദ്ധിജീവികള്‍ നിശബ്ദരാവുന്നുവെന്നതു വലതു പക്ഷത്തിന്റെ എക്കാലത്തെയും പരാതിയാണ്. എന്നാല്‍, കഴിഞ്ഞ കുറേ മാസങ്ങളായി ബംഗാളിലും കേരളത്തിലും വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. നന്ദിഗ്രാം സംഭവത്തില്‍ ഇടതുപക്ഷ സഹയാത്രികരായ കലാകാരന്മാര് (എഴുത്തുകാരും) പശ്ചിമബംഗാള്‍ സര്‍ക്കാരിനെ കുറ്റവിചാരണ ചെയ്യാന്‍ രംഗത്തുവരുന്നു. കേരളത്തിലും ഇടതുപക്ഷ സഹയാത്രികരായ എഴുത്തുകാരുടെ വലിയയൊരുനിര സര്‍ക്കാരിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നു. പ്രതിപക്ഷം പോലും മൌനമാവുന്നിടത്തു ജനങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്നത് എഴുത്തുകാരും ആക്റ്റിവിസ്റ്റുകളുമാണ്.
നന്ദിഗ്രാം സംഭവത്തില്‍ സി.പി.എം. പറയുന്ന ചില കാര്യങ്ങളില്‍ കഴമ്പുണ്ട്. സമ്മതിക്കുന്നു. പക്ഷേ, മാവോയിസ്റ്റുകളെയും തൃണമൂലിനെയും മുസ്ളിം തീവ്രവാദികളെയും പഴിചാരി സി.പി.എമ്മിനു രക്ഷപ്പെടാനാവില്ല. ശരീരത്തില്‍ മുറിവുണ്ടായാല്‍ അവിടേക്കു രോഗാണുക്കള്‍ വരിക സ്വാഭാവികം. പക്ഷേ, മുറിവിന്റെ കാരണം അന്വേഷിച്ചേ പറ്റൂ. മുറിവ് ഉണക്കിയേ പറ്റൂ. ബുദ്ധിജീവികള്‍ എന്ന് അറിയപ്പെടുന്ന വിഭാഗം ചെയ്യുന്നത് അതാണ്. എന്നാല്‍, സി.പി.എം. വല്ലാത്ത അസഹിഷ്ണുതയോടെ പ്രതികരിക്കുന്നു. മേധയ്ക്കുനേരേ നടത്തിയ കൈയേറ്റവും സഖാവ് പിണറായി വിജയന് അരുന്ധതിറോയിക്കും മേധാപട്കര്‍ക്കും നേരേ ശകാരം ചൊരിയുന്നതും ഇതേ കാരണത്താലാണ്. കുട്ടിസഖാക്കളുടെ മുമ്പില്‍ മേധയ്ക്കും അരുന്ധതി റോയിക്കുംനേരേ ശകാരം ചൊരിഞ്ഞു സഖാവിന് ആളാവാമെന്നേയുള്ളൂ. അതിനപ്പുറത്തു ധൈഷണിക ലോകം അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് ഒരു വിലയും കല്പിക്കില്ല. മേല്പറഞ്ഞ രണ്ടുപേരും എഴുത്തുകൊണ്ടും ആക്റ്റിവിസം കൊണ്ടും ആഗോളതലത്തില്‍ അറിയപ്പെടുന്നവരാണ്. അതിനാല്‍ ഇത്തരം വ്യക്തിത്വങ്ങളെ ഒരു കമ്മ്യൂണിസ്റ്റ് നേതാവു വിമര്‍ശന വിധേയമാക്കുമ്പോള്‍ (തീര്‍ച്ചായും വിമര്‍ശിക്കണം. തര്‍ക്കമില്ല. ആരും വിമര്‍ശനത്തിന് അതീതരല്ല) അതു കുറച്ചു കൂടി ധിഷണാപരമാവണം. ഇല്ലെങ്കില്‍ അറിവുള്ളവര്‍ പരിഹസിച്ചു ചിരിക്കും.
എഴുത്തുകാരെ തെറിവിളിക്കാന്‍ സി.പി.എം. രംഗത്തിറക്കിയിരിക്കുന്നതു സഖാവ് സുധാകരനെയാണ്. കേരളത്തില്‍ ഇത്രയ്ക്കു അമാന്യമായി വാക്കുകള്‍ ഉരുവിടുന്ന മറ്റൊരു മന്ത്രിയില്ല. ഇ.എം.എസിന്റെ കസേരയില്‍ പിണറായി വിജയന് ഇരിക്കുമ്പോള്‍ സി.പി.എമ്മിനു സുധാകരനെ പോലൊരു മന്ത്രിയുണ്ടാവുന്നതു സ്വാഭാവികം. മിക്കവാറും ഒരു ദുശാസന വേഷമാണിപ്പോള്‍ സുധാകരന്. അദ്ദേഹത്തിന്റെ നാവു നീണ്ടുചെല്ലുന്നതു സാറാജോസഫിന്റെ ശരീരത്തിലേക്കാണ്. ഒരു പുരുഷന് സ്ത്രീക്കു നേരേ അക്രമാസക്തനാവുന്നതു ശരീരം കൊണ്ടു മാത്രമാവണമെന്നില്ല. ഭാഷാ പ്രയോഗങ്ങളും ബലാല്‍കാരത്തിന്റെ ഒരു രീതിയാണ്. പുരുഷന് ഒരു സംസ്ഥാനത്തിന്റെ മന്ത്രിയാവുമ്പോള്‍ പ്രശ്നം കുറേക്കൂടി രൂക്ഷമാണ്. മന്ത്രിയെന്നതു സമൂഹത്തിനു മുമ്പില്‍ മോഡലാവേണ്ടവനാണ്. സാറാ ജോസഫിനു നേരേ സുധാകരന് ശകാരം ചൊരിയുമ്പോള് അദ്ദേഹത്തിന്റെ ശരീരഭാഷ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അത് ഒരു മാന്യന്റേതല്ല. സാറാ ജോസഫിനുനേരേ ഈ വിധം പ്രതികരിക്കുമ്പോള്‍ പുരുഷനായ അദ്ദേഹം സുഖം അനുഭവിക്കുന്നുണ്ടാവണം. സ്ത്രീകളെ അപമാനിക്കുന്നവരെ കൈയാമം വച്ചു നടത്തും എന്നു പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദന്റെ മന്ത്രിസഭയിലെ അംഗമാണു സുധാകരന്. സാംസ്കാരിക കേരളത്തിന്റെ അപമാനമായി മാറാന്‍ പോകുന്ന സുധാകരനെ നിയന്ത്രിക്കാനായില്ലെങ്കില്‍ എഴുത്തുകാര്‍ക്കും അവരുടെ ഭാഷ മാറ്റേണ്ടിവരും. വി.എസില്‍ നിന്നു ശക്തമായ ഇടപെടല്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
സാറാജോസഫ് ചെറിയ എഴുത്തുകാരിയല്ല. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്. മിക്കവാറും ഇന്ത്യന്‍ ഭാഷകളിലേക്ക് അവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വൈദേശിക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയത് എഴുത്തുകാരുടെ മണ്ഡലത്തിലെങ്കിലും ഇന്ത്യയൊട്ടാകെ അവരെ അറിയാം.
പക്ഷേ, കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറത്തു സുധാകരന്റെ സ്ഥാനമെന്താണ് ? മാര്‍ക്സിസ്റ്റാണെന്നു മേനി നടിക്കുന്ന ആളാണല്ലോ സുധാകരന്. സമകാലീന മാര്‍ക്സിയന്‍ വായനകളെ മുന്‍നിര്‍ത്തി ലോകത്തുണ്ടാവുന്ന ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലെ ധൈഷണിക മണ്ഡലത്തോട് ആഴമേറിയ ഒരു പ്രഭാഷണം നടത്താന്‍ കെല്പുണ്ടാവുമോ സുധാകരന്? മഹാഗ്രന്ഥങ്ങളെ അഭിമുഖീകരിക്കുന്നത് അമ്പലം ഭരിക്കും പോലെ അത്ര അനായാസമായി ചെയ്യാവുന്ന കാര്യമല്ല. ലോകം അംഗീകരിക്കുന്ന ഒരു പുസ്തകം എഴുതുക എന്നത് അരവണപ്പായസമുണ്ടാക്കും പോലെ എളുപ്പമല്ല സഖാവേ.
നാലു പുസ്തകമെഴുതിയാല്‍ വല്യ ആളാവുമോ എന്നാണു പരിഹാസത്തോടെ സുധാകരന് ചോദിച്ചത്. നാലു പുസ്തകം വേണ്ട സഖാവേ ഒറ്റപ്പുസ്തകം മതി. ഹുവാന്‍ റൂള്‍ഫൊ എന്ന മെക്സിക്കന്‍ എഴുത്തുകാരനെക്കുറിച്ചു സുധാകരന് സഖാവ് കേട്ടിട്ടുണ്ടോ ? പെഡ്രൊ പരാമൊ എന്ന ഒറ്റ കൃതിയിലൂടെയാണ് അദ്ദേഹത്തെ ലോകമറിയുന്നത്. ഈ പുസ്തകത്തിന്റെ മുമ്പിലാണു ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് നമസ്കരിച്ചത്. മാടമ്പിത്തരവുമായി നടക്കുന്ന സുധാകരന് ഇതൊന്നും മനസിലാവില്ല. പത്താളെക്കൂട്ടി ജാഥ വിളിച്ചാല്‍ നേതാവാകാം. ഇലക്ഷനു മത്സരിക്കുമ്പോള്‍ കുറേ പണച്ചാക്കുകള്‍ പണമൊഴുക്കാനുണ്ടെങ്കില്‍ എം.എല്‍.എ. ആവാം. ഗ്രൂപ്പ് കളിയില്‍ ജയിച്ചാല്‍ മന്ത്രിയുമാവാം. കമ്യൂണിസ്റ്റുകാരന്റെ നിഘണ്ടുവില്‍ മന്ത്രിസ്ഥാനത്തിന് ഒരു വിലയുമില്ല സഖാവേ. ചെഗുവേരയുടെ ജീവിതം പഠിച്ചാല്‍ അതുബോധ്യമാവും. എന്നാല്‍, വായനക്കാര്‍ നെഞ്ചിലേറ്റുന്ന ഒരു നോവലോ കാവ്യമോ രചിക്കണമെങ്കില്‍ ഒരു സാദാ രാഷ്ട്രീയക്കാരന്റെ സന്നാഹങ്ങളൊന്നും മതിയാവില്ല.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലെ റോയല്‍റ്റി മേളയിലൂടെ മന്ത്രിയുടെ മാടമ്പിത്തരമാണു വെളിവായത്. കേരളത്തിലെ എഴുത്തുകാര്‍ പാവങ്ങളാണ്. ആയിരമോ രണ്ടായിരമോ വച്ചുനീട്ടിയാല്‍ നട്ടെല്ലുവളയ്ക്കുന്നവര്‍. സഹകരണ വകുപ്പു മന്ത്രിയുടെ മുമ്പില്‍ എഴുത്തുകാര്‍ നില്ക്കുന്നതു കാണുമ്പോള്‍ കഷ്ടം തോന്നും. ഇതു സര്‍ക്കാരിന്റെ ദാനമല്ല. സ്വന്തം സര്‍ഗാത്മക പ്രവര്‍ത്തനത്തിന്റെ അന്തസുള്ള പ്രതിഫലമാണ്.
ഇതു വാങ്ങാനായി ഒരെഴുത്തുകാരന് മന്ത്രിയുടെ മുമ്പില്‍ നട്ടെല്ലു വളച്ചു നില്ക്കുക എന്നാല്‍ കഷ്ടമാണ്. എഴുത്തുകാരന്റെ അന്തസിനു തീരാക്കളങ്കമേല്‍പ്പിക്കുന്ന പ്രവൃത്തി. ഇതിന് അരങ്ങൊരുക്കിയതോ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരും. മേളയിലേക്കു ചെല്ലാത്ത എഴുത്തുകാരുടെ റോയല്‍റ്റി തടഞ്ഞുവച്ചിരിക്കുകയാണെന്നു കേട്ടു. എന്നിട്ടും പ്രതികരിക്കാനാവാതെ എഴുത്തുകാര്‍ ഭീരുക്കളായി കഴിയുന്നു.
സഖാവ് സുധാകരനു വേണ്ടി വിഴുപ്പു വസ്ത്രങ്ങള്‍ അലക്കാന്‍ കുറേ ദല്ലാളന്മാരായ എഴുത്തുകാരെ കിട്ടുമായിരിക്കും. അദ്ദേഹം ഉച്ചരിക്കുന്ന കൊഞ്ഞാണന് വാക്കുകളെ വാമൊഴി വഴക്കത്തിന്റെ സൌന്ദര്യമായി വാഖ്യാനിക്കാനും മംഗളപത്ര രചയിതാക്കളെ കിട്ടുമായിരിക്കും. എന്നാല്‍, ശിരസ് കുനിക്കാന്‍ തയാറാവാത്ത കുറേ എഴുത്തുകാരും കേരളത്തിലുണ്ടെന്നു ബഹുമാപ്പെട്ട മന്ത്രി അറിയുന്നതു നന്ന്. ഇങ്ങനെ ഒരു മന്ത്രിയാണല്ലോ പ്രാര്‍ഥനകളുടെ ദേവാലയങ്ങള്‍ ഭരിക്കുന്നത്. കഷ്ടമെന്നേ പറയാനാവൂ.
സുധാകരന് സഖാവ് ദൈവ വിശ്വാസിയാണോ എന്ന് എനിക്കറിയില്ല. കമ്യൂണിസ്റ്റുകാരന് ദൈവ വിശ്വാസിയാവുന്നതില്‍ കുഴപ്പമില്ല എന്നു പിണറായി വിജയന് തന്നെ വ്യക്തമാക്കിയ സ്ഥിതിക്കു വേണമെങ്കില്‍ സുധാകരന് സഖാവിന് അമ്പലനടയ്ക്കല്‍ ചെന്നു വിശ്വാസപൂര്‍വം തൊഴുതുനില്ക്കാം. നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവണമെന്നു പ്രാര്‍ഥിക്കാം.
Saturday, December 1, 2007
Subscribe to:
Post Comments (Atom)
4 comments:
സഖാവ് സുധാകരന്റെ ദുശാസന വേഷം
മൂലധന ശക്തികളുമായി സന്ധി ചെയ്യാന്‍ സി.പി.എം. തയാറായതോടെ ഈ പ്രസ്ഥാനം അതിന്റെ ചരിത്രത്തിലാദ്യമായി കനത്ത നൈതിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. എന്തിനെയും ന്യായീകരിക്കാന്‍ തയാറായി കുറേ നേതാക്കളും അവരുടെ ദല്ലാളന്മാരായ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും രംഗത്തുവരുന്നുണ്ടെങ്കിലും ഇടതുപക്ഷ സഹയാത്രികരുടെ സന്ദേഹം കൂടിക്കൂടി വരുന്നു.
ന്യായീകരണങ്ങളൊന്നും ന്യായമല്ലെന്ന് എം.എന്‍. വിജയന് തന്റെ പ്രസംഗങ്ങളില്‍ പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. ആഗോള മൂലധന ശക്തികള്‍ മണ്ണും വെള്ളവും കവര്ന്നെടുക്കുമ്പോള് പാവപ്പെട്ടവരുടെ ജീവിക്കാനുള്ള അവകാശമാണു നിഷേധിക്കപ്പെടുന്നത്. ഇതാണ് അധിനിവേശത്തിന്റെ പുതിയമുഖം. മൂലധന ശക്തികളുമായി സന്ധി ചെയ്ത് ജനവിരുദ്ധമായ നിലപാടെടുക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെ സ്വാഭാവികമായും ജനങ്ങള്‍ ഒറ്റുകാരായി പരിഗണിക്കും. അവരെ തള്ളിമാറ്റി ജനങ്ങള്‍ സമരമുഖത്തേക്കു വരും.
നന്ദിഗ്രാം ഇതിന്റെ സൂചന മാത്രമാണ്. സാമ്രാജ്യത്വം ശക്തിപ്പെടുന്തോറും അധിനിവേശം ശക്തിപ്പെടും. സമരങ്ങളും ശക്തിപ്പെടും. മനുഷ്യമുഖമുള്ള ആക്റ്റിവിസത്തിനും എഴുത്തിനും പത്രപ്രവര്‍ത്തനത്തിനുമൊക്കെ ഇന്നും സമരങ്ങളെ പിന്തുണയ്ക്കാതെ പറ്റില്ല. നോവുന്ന ആത്മാവിനെ സ്നേഹിക്കാത്ത ഒരു തത്വശാസ്ത്രത്തെയും സ്നേഹിക്കാനാവില്ലെന്ന വയലാറിന്റെ കവിപക്ഷം എഴുത്തുകാരന്റെ എക്കാലത്തെയും നിലപാടായി മാറുന്നതു സ്വാഭാവികം. ഭരണം നിലനില്ക്കാനായി രാഷ്ട്രീയപാര്‍ട്ടികള്‍ കൈക്കൊള്ളുന്ന നിലപാടുകളെ എതിര്‍ത്ത് എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും രംഗത്തുവരുന്നതോടെ അവര്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വെറുപ്പു ക്ഷണിച്ചുവരുത്തും.
ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ ബുദ്ധിജീവികള്‍ നിശബ്ദരാവുന്നുവെന്നതു വലതു പക്ഷത്തിന്റെ എക്കാലത്തെയും പരാതിയാണ്. എന്നാല്‍, കഴിഞ്ഞ കുറേ മാസങ്ങളായി ബംഗാളിലും കേരളത്തിലും വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. നന്ദിഗ്രാം സംഭവത്തില്‍ ഇടതുപക്ഷ സഹയാത്രികരായ കലാകാരന്മാര് (എഴുത്തുകാരും) പശ്ചിമബംഗാള്‍ സര്‍ക്കാരിനെ കുറ്റവിചാരണ ചെയ്യാന്‍ രംഗത്തുവരുന്നു. കേരളത്തിലും ഇടതുപക്ഷ സഹയാത്രികരായ എഴുത്തുകാരുടെ വലിയയൊരുനിര സര്‍ക്കാരിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നു. പ്രതിപക്ഷം പോലും മൌനമാവുന്നിടത്തു ജനങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്നത് എഴുത്തുകാരും ആക്റ്റിവിസ്റ്റുകളുമാണ്.
നന്ദിഗ്രാം സംഭവത്തില്‍ സി.പി.എം. പറയുന്ന ചില കാര്യങ്ങളില്‍ കഴമ്പുണ്ട്. സമ്മതിക്കുന്നു. പക്ഷേ, മാവോയിസ്റ്റുകളെയും തൃണമൂലിനെയും മുസ്ളിം തീവ്രവാദികളെയും പഴിചാരി സി.പി.എമ്മിനു രക്ഷപ്പെടാനാവില്ല. ശരീരത്തില്‍ മുറിവുണ്ടായാല്‍ അവിടേക്കു രോഗാണുക്കള്‍ വരിക സ്വാഭാവികം. പക്ഷേ, മുറിവിന്റെ കാരണം അന്വേഷിച്ചേ പറ്റൂ. മുറിവ് ഉണക്കിയേ പറ്റൂ. ബുദ്ധിജീവികള്‍ എന്ന് അറിയപ്പെടുന്ന വിഭാഗം ചെയ്യുന്നത് അതാണ്. എന്നാല്‍, സി.പി.എം. വല്ലാത്ത അസഹിഷ്ണുതയോടെ പ്രതികരിക്കുന്നു. മേധയ്ക്കുനേരേ നടത്തിയ കൈയേറ്റവും സഖാവ് പിണറായി വിജയന് അരുന്ധതിറോയിക്കും മേധാപട്കര്‍ക്കും നേരേ ശകാരം ചൊരിയുന്നതും ഇതേ കാരണത്താലാണ്. കുട്ടിസഖാക്കളുടെ മുമ്പില്‍ മേധയ്ക്കും അരുന്ധതി റോയിക്കുംനേരേ ശകാരം ചൊരിഞ്ഞു സഖാവിന് ആളാവാമെന്നേയുള്ളൂ. അതിനപ്പുറത്തു ധൈഷണിക ലോകം അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് ഒരു വിലയും കല്പിക്കില്ല. മേല്പറഞ്ഞ രണ്ടുപേരും എഴുത്തുകൊണ്ടും ആക്റ്റിവിസം കൊണ്ടും ആഗോളതലത്തില്‍ അറിയപ്പെടുന്നവരാണ്. അതിനാല്‍ ഇത്തരം വ്യക്തിത്വങ്ങളെ ഒരു കമ്മ്യൂണിസ്റ്റ് നേതാവു വിമര്‍ശന വിധേയമാക്കുമ്പോള്‍ (തീര്‍ച്ചായും വിമര്‍ശിക്കണം. തര്‍ക്കമില്ല. ആരും വിമര്‍ശനത്തിന് അതീതരല്ല) അതു കുറച്ചു കൂടി ധിഷണാപരമാവണം. ഇല്ലെങ്കില്‍ അറിവുള്ളവര്‍ പരിഹസിച്ചു ചിരിക്കും.
എഴുത്തുകാരെ തെറിവിളിക്കാന്‍ സി.പി.എം. രംഗത്തിറക്കിയിരിക്കുന്നതു സഖാവ് സുധാകരനെയാണ്. കേരളത്തില്‍ ഇത്രയ്ക്കു അമാന്യമായി വാക്കുകള്‍ ഉരുവിടുന്ന മറ്റൊരു മന്ത്രിയില്ല. ഇ.എം.എസിന്റെ കസേരയില്‍ പിണറായി വിജയന് ഇരിക്കുമ്പോള്‍ സി.പി.എമ്മിനു സുധാകരനെ പോലൊരു മന്ത്രിയുണ്ടാവുന്നതു സ്വാഭാവികം. മിക്കവാറും ഒരു ദുശാസന വേഷമാണിപ്പോള്‍ സുധാകരന്. അദ്ദേഹത്തിന്റെ നാവു നീണ്ടുചെല്ലുന്നതു സാറാജോസഫിന്റെ ശരീരത്തിലേക്കാണ്. ഒരു പുരുഷന് സ്ത്രീക്കു നേരേ അക്രമാസക്തനാവുന്നതു ശരീരം കൊണ്ടു മാത്രമാവണമെന്നില്ല. ഭാഷാ പ്രയോഗങ്ങളും ബലാല്‍കാരത്തിന്റെ ഒരു രീതിയാണ്. പുരുഷന് ഒരു സംസ്ഥാനത്തിന്റെ മന്ത്രിയാവുമ്പോള്‍ പ്രശ്നം കുറേക്കൂടി രൂക്ഷമാണ്. മന്ത്രിയെന്നതു സമൂഹത്തിനു മുമ്പില്‍ മോഡലാവേണ്ടവനാണ്. സാറാ ജോസഫിനു നേരേ സുധാകരന് ശകാരം ചൊരിയുമ്പോള് അദ്ദേഹത്തിന്റെ ശരീരഭാഷ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അത് ഒരു മാന്യന്റേതല്ല. സാറാ ജോസഫിനുനേരേ ഈ വിധം പ്രതികരിക്കുമ്പോള്‍ പുരുഷനായ അദ്ദേഹം സുഖം അനുഭവിക്കുന്നുണ്ടാവണം. സ്ത്രീകളെ അപമാനിക്കുന്നവരെ കൈയാമം വച്ചു നടത്തും എന്നു പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദന്റെ മന്ത്രിസഭയിലെ അംഗമാണു സുധാകരന്. സാംസ്കാരിക കേരളത്തിന്റെ അപമാനമായി മാറാന്‍ പോകുന്ന സുധാകരനെ നിയന്ത്രിക്കാനായില്ലെങ്കില്‍ എഴുത്തുകാര്‍ക്കും അവരുടെ ഭാഷ മാറ്റേണ്ടിവരും. വി.എസില്‍ നിന്നു ശക്തമായ ഇടപെടല്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
സാറാജോസഫ് ചെറിയ എഴുത്തുകാരിയല്ല. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്. മിക്കവാറും ഇന്ത്യന്‍ ഭാഷകളിലേക്ക് അവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വൈദേശിക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയത് എഴുത്തുകാരുടെ മണ്ഡലത്തിലെങ്കിലും ഇന്ത്യയൊട്ടാകെ അവരെ അറിയാം.
പക്ഷേ, കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറത്തു സുധാകരന്റെ സ്ഥാനമെന്താണ് ? മാര്‍ക്സിസ്റ്റാണെന്നു മേനി നടിക്കുന്ന ആളാണല്ലോ സുധാകരന്. സമകാലീന മാര്‍ക്സിയന്‍ വായനകളെ മുന്‍നിര്‍ത്തി ലോകത്തുണ്ടാവുന്ന ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലെ ധൈഷണിക മണ്ഡലത്തോട് ആഴമേറിയ ഒരു പ്രഭാഷണം നടത്താന്‍ കെല്പുണ്ടാവുമോ സുധാകരന്? മഹാഗ്രന്ഥങ്ങളെ അഭിമുഖീകരിക്കുന്നത് അമ്പലം ഭരിക്കും പോലെ അത്ര അനായാസമായി ചെയ്യാവുന്ന കാര്യമല്ല. ലോകം അംഗീകരിക്കുന്ന ഒരു പുസ്തകം എഴുതുക എന്നത് അരവണപ്പായസമുണ്ടാക്കും പോലെ എളുപ്പമല്ല സഖാവേ.
നാലു പുസ്തകമെഴുതിയാല്‍ വല്യ ആളാവുമോ എന്നാണു പരിഹാസത്തോടെ സുധാകരന് ചോദിച്ചത്. നാലു പുസ്തകം വേണ്ട സഖാവേ ഒറ്റപ്പുസ്തകം മതി. ഹുവാന്‍ റൂള്‍ഫൊ എന്ന മെക്സിക്കന്‍ എഴുത്തുകാരനെക്കുറിച്ചു സുധാകരന് സഖാവ് കേട്ടിട്ടുണ്ടോ ? പെഡ്രൊ പരാമൊ എന്ന ഒറ്റ കൃതിയിലൂടെയാണ് അദ്ദേഹത്തെ ലോകമറിയുന്നത്. ഈ പുസ്തകത്തിന്റെ മുമ്പിലാണു ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് നമസ്കരിച്ചത്. മാടമ്പിത്തരവുമായി നടക്കുന്ന സുധാകരന് ഇതൊന്നും മനസിലാവില്ല. പത്താളെക്കൂട്ടി ജാഥ വിളിച്ചാല്‍ നേതാവാകാം. ഇലക്ഷനു മത്സരിക്കുമ്പോള്‍ കുറേ പണച്ചാക്കുകള്‍ പണമൊഴുക്കാനുണ്ടെങ്കില്‍ എം.എല്‍.എ. ആവാം. ഗ്രൂപ്പ് കളിയില്‍ ജയിച്ചാല്‍ മന്ത്രിയുമാവാം. കമ്യൂണിസ്റ്റുകാരന്റെ നിഘണ്ടുവില്‍ മന്ത്രിസ്ഥാനത്തിന് ഒരു വിലയുമില്ല സഖാവേ. ചെഗുവേരയുടെ ജീവിതം പഠിച്ചാല്‍ അതുബോധ്യമാവും. എന്നാല്‍, വായനക്കാര്‍ നെഞ്ചിലേറ്റുന്ന ഒരു നോവലോ കാവ്യമോ രചിക്കണമെങ്കില്‍ ഒരു സാദാ രാഷ്ട്രീയക്കാരന്റെ സന്നാഹങ്ങളൊന്നും മതിയാവില്ല.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലെ റോയല്‍റ്റി മേളയിലൂടെ മന്ത്രിയുടെ മാടമ്പിത്തരമാണു വെളിവായത്. കേരളത്തിലെ എഴുത്തുകാര്‍ പാവങ്ങളാണ്. ആയിരമോ രണ്ടായിരമോ വച്ചുനീട്ടിയാല്‍ നട്ടെല്ലുവളയ്ക്കുന്നവര്‍. സഹകരണ വകുപ്പു മന്ത്രിയുടെ മുമ്പില്‍ എഴുത്തുകാര്‍ നില്ക്കുന്നതു കാണുമ്പോള്‍ കഷ്ടം തോന്നും. ഇതു സര്‍ക്കാരിന്റെ ദാനമല്ല. സ്വന്തം സര്‍ഗാത്മക പ്രവര്‍ത്തനത്തിന്റെ അന്തസുള്ള പ്രതിഫലമാണ്.
ഇതു വാങ്ങാനായി ഒരെഴുത്തുകാരന് മന്ത്രിയുടെ മുമ്പില്‍ നട്ടെല്ലു വളച്ചു നില്ക്കുക എന്നാല്‍ കഷ്ടമാണ്. എഴുത്തുകാരന്റെ അന്തസിനു തീരാക്കളങ്കമേല്‍പ്പിക്കുന്ന പ്രവൃത്തി. ഇതിന് അരങ്ങൊരുക്കിയതോ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരും. മേളയിലേക്കു ചെല്ലാത്ത എഴുത്തുകാരുടെ റോയല്‍റ്റി തടഞ്ഞുവച്ചിരിക്കുകയാണെന്നു കേട്ടു. എന്നിട്ടും പ്രതികരിക്കാനാവാതെ എഴുത്തുകാര്‍ ഭീരുക്കളായി കഴിയുന്നു.
സഖാവ് സുധാകരനു വേണ്ടി വിഴുപ്പു വസ്ത്രങ്ങള്‍ അലക്കാന്‍ കുറേ ദല്ലാളന്മാരായ എഴുത്തുകാരെ കിട്ടുമായിരിക്കും. അദ്ദേഹം ഉച്ചരിക്കുന്ന കൊഞ്ഞാണന് വാക്കുകളെ വാമൊഴി വഴക്കത്തിന്റെ സൌന്ദര്യമായി വാഖ്യാനിക്കാനും മംഗളപത്ര രചയിതാക്കളെ കിട്ടുമായിരിക്കും. എന്നാല്‍, ശിരസ് കുനിക്കാന്‍ തയാറാവാത്ത കുറേ എഴുത്തുകാരും കേരളത്തിലുണ്ടെന്നു ബഹുമാപ്പെട്ട മന്ത്രി അറിയുന്നതു നന്ന്. ഇങ്ങനെ ഒരു മന്ത്രിയാണല്ലോ പ്രാര്‍ഥനകളുടെ ദേവാലയങ്ങള്‍ ഭരിക്കുന്നത്. കഷ്ടമെന്നേ പറയാനാവൂ.
സുധാകരന് സഖാവ് ദൈവ വിശ്വാസിയാണോ എന്ന് എനിക്കറിയില്ല. കമ്യൂണിസ്റ്റുകാരന് ദൈവ വിശ്വാസിയാവുന്നതില്‍ കുഴപ്പമില്ല എന്നു പിണറായി വിജയന് തന്നെ വ്യക്തമാക്കിയ സ്ഥിതിക്കു വേണമെങ്കില്‍ സുധാകരന് സഖാവിന് അമ്പലനടയ്ക്കല്‍ ചെന്നു വിശ്വാസപൂര്‍വം തൊഴുതുനില്ക്കാം. നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവണമെന്നു പ്രാര്‍ഥിക്കാം.
മന്ത്രി സുധാകരന് കേരളത്തിന്ന് അപമാനകരമാണ്.
കേരളം പോലെ വിദ്യാസമ്പന്നരുടെ നാട്ടില്‍ സുധാകരനെപ്പോലുള്ള ഒന്നിനും കൊള്ളാത്ത മന്ത്രിമാറ് നാടിന്റെ ഗതികേടിനെയാണു കാണിക്കുന്നത് .സി പി എമ്മിലെ ഗ്രൂപ്പ് കളിയാണു ഈ നെറികെട്ടവനെ മന്ത്രിയാക്കിയത്
ഫസിസ്റ്റ് പരിണാമം
വന്നുചേര്‍ന്ന സി.പി.എം.
എന്ന കപട രാഷ്ട്രിയ പാര്‍ട്ടിയില്‍
ഇതില്‍ ക്കൂടുതല്‍ ഒന്നും
പ്രതീക്ഷിക്കരുത്,
ജനങ്ങള്‍ക്ക് ഇടയില്‍നിന്നും
ഒറ്റപെടുന്ന ഈ
കപട വിപ്ലവകാരികളുടെ
ആത്മരതിയാണു
സുധാകരനീലൂടെ
പുറത്തുവരുന്നത്,
ഇന്ത്യന്‍ വിപ്ലവത്തീന്റെ
ശത്രുകളായ ഈ ജനദ്രേഹികളെ
ചരിത്രത്തീന്റെ
ചവിട്ടുകൊട്ടയീലേ
വലിചെറിയുന്നകാലം
അതിവിദൂരമല്ല
well said...
expecting more to see worser from the namesake communists.
the behaviour of leaders of a nation cannot be better than culture of the people there..
Post a Comment