Sunday, July 15, 2007

ഇടതുപക്ഷത്തിലാണ് ഭാവിയിലും പ്രതീക്ഷ: ശ്രീനിവാസന്‍.

ഇടതുപക്ഷത്തിലാണ് താന്‍ ഭാവിയിലും പ്രതീക്ഷയര്‍പ്പിക്കുന്നതെന്ന് നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. ലാല്‍ജോസ് സംവിധാനംചെയ്ത 'അറബിക്കഥ' എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനശേഷം പ്രസ്ക്ളബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെങ്കിലും ഒരാളെ കേന്ദ്രീകരിച്ചല്ല ഇത്. പൊതുവില്‍ ഇടതുപക്ഷത്തിലേ പ്രതീക്ഷയര്‍പ്പിക്കാന്‍ കഴിയുകയുള്ളൂ. പല കാര്യങ്ങളും ധീരപൂര്‍വം തുറന്നുപറയുന്ന സിനിമയാണ് അറബിക്കഥ. നടന്‍ എന്ന നിലയില്‍മാത്രം ഈ ചിത്രവുമായി സഹകരിച്ചിട്ടുള്ളതുകൊണ്ട് ചിത്രത്തിന്റെ പൊതുകാര്യങ്ങളില്‍ പ്രതികരിക്കുന്നതിനു തടസ്സമുണ്ട്.
സിപിഐ എം പ്രവര്‍ത്തകരില്‍നിന്ന് പൊതുവില്‍ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ നന്മയുണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും. അതിന്റെ പൊതുവികാരമായാണ് ഈ സിനിമ തയ്യാറാക്കിയിട്ടുള്ളതെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇടതുപക്ഷ സഹയാത്രികനായ തനിക്ക് ഈ കഥ ഇഷ്ടപെട്ടുവെന്നതുകൊണ്ടാണ് ഈ ചിത്രം നിര്‍മിച്ചതെന്ന് നിര്‍മാതാവ് ഹുസ്സെന്‍ പറഞ്ഞു. പ്രസ്ക്ളബ് സെക്രട്ടറി ബി എസ് പ്രസന്നന്‍ സ്വാഗതംപറഞ്ഞു.

3 comments:

പിപ്പിള്‍സ്‌ ഫോറം. said...

Anonymous said...

ഈ ഇടതുപക്ഷം എന്നതിന്റെ നിര്‍വ്വചനം എന്താണെന്ന് ശ്രീനിവാസന്‍ ഒന്ന് പറഞ്ഞ് തന്നാല്‍ ഉപകാരമായിരുന്നു.

asdfasdf asfdasdf said...

ഇടതുപക്ഷം എന്നതുകൊണ്ട് ശ്രീനിവാസന്‍ ഉദ്ദേശിച്ചത്
1. നടക്കുമ്പോള്‍ മോഹന്‍ലാലിനെ പോലെ ഇടതുവശം ചെരിച്ച് പിടിച്ച് നല്ല പാല്പുഞ്ചിരിയോടെ നടക്കുന്നവര്‍.
2. ഇരിക്കുമ്പോള്‍ ഇടതുവശത്തേക്ക് ചെരിഞ്ഞ് ഇരിക്കുന്നവര്‍.
3. എഴുതുമ്പോള്‍ ഇടത്തെ കൈ മേശയില്‍ കുത്തി വലതുകൈകൊണ്ടെഴുതുന്നവര്‍
4. ഫോണ്‍ ഇടത്തേ ചെവിയോട് ചേര്‍ത്ത് വെച്ച് സംസാരിക്കൂന്നവര്‍.
5. മുണ്ടിന്റെ കുത്ത് ഇടതുവശത്തേക്ക് കുത്തിവെക്കുന്നവര്‍.

ഇതൊക്കെയായിരിക്കും.